ജീവശാസ്ത്രം


ജീവശാസ്ത്രം ചോദ്യോത്തരങ്ങൾ

 ക്ലാസ്സ്‌ 10 സാമൂഹികശാസ്ത്രം  'അറിയാനും പ്രതികാരിക്കാനും" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദിങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ നൽകുന്നത്.

മോക്ക് ടെസ്റ്റ്‌ പ്രാക്ടീസ് ചെയ്യാത്തവർ ആദ്യമ് മോക്ക് ടെസ്റ്റ്‌ പ്രാക്ടീസ് ചെയ്ത ശേഷം മാത്രം നോട്ട് വായിക്കുക.

മോക്ക് ടെസ്റ്റ്‌ പ്രാക്ടീസ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യു.


1) നാഡീ വ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം

ന്യൂറോണുകൾ

2) ശരീരത്തിലെ ഏത് ഭാഗത്താണ് നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്നത്

മസ്തിഷ്കം


3) രണ്ട് നാഡീകോശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം

സിനാപ്സ്


(രണ്ട് നാഡികോശങ്ങൾ തമ്മിലോ നാഡീകോശവും പേശികകോശങ്ങളുമയോ നാഡീകോശവും ഗ്രന്ഥികോശവുമയോ ബന്ധപ്പെടുത്തുന്ന ഭാഗമാണ് സിനാപ്സ് )


4)മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശങ്ങൾ വഹിക്കുന്ന നാഡീകോശങ്ങൾ അറിയപ്പെടുന്നത് 

സംവേദനാഡീകോശങ്ങൾ


സന്ദേശദിശക്ക് അനുസരിച്ച്
നാഡികോശങ്ങളെ രണ്ടായി പ്രേരകനാഡികോശം എന്നും സംവേദനാഡീകോശം എന്നും തരംതിരിക്കാം.

മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശങ്ങൾ വഹിക്കുന്ന നാഡീകോശങ്ങളെ സംവേദനാഡീകോശങ്ങൾ എന്നും മസ്തിഷ്കത്തിലേയും  സുഷുമ്നയിലേയും സന്ദേശങ്ങളെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുന്ന കോശങ്ങളെ പ്രേരകനാഡികോശങ്ങൾ എന്നും അറിയപ്പെടുന്നു.


സമ്മിശ്രനാഡീകോശങ്ങൾ

മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും തിരിച്ചുമുള്ള ആശയവിനിമയം സാധ്യമാക്കുന്നു.


5) ……….. ന്റെ കുട്ടമാണ് നാഡികൾ


ആക്സോണുകളുടെ


6) നാഡീവ്യവസ്ഥയുടെ കേന്ദ്രം


മസ്തിഷ്കം


7) സെറിബ്രോസ്പൈനാൽദ്രവം കാണപ്പെടുന്നത്. 


മസ്തിഷ്കത്തിൽ


8) സെറിബ്രോസ്പൈനാൽദ്രവം രൂപപ്പെടുന്നത് 


രക്തത്തിൽ നിന്ന്


9)മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം

സെറിബ്രം


10) ഐച്ഛികചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

സെറിബ്രം

11) മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയഭാഗം 


സെറിബെല്ലം


12) ശരീരതുലനാവസ്ഥ നിലനിർത്തുന്ന  മസ്തിഷ്കത്തിലെ ഭാഗം


സെറിബെല്ലം

13)അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം


മെഡുല്ല ഒബ്ലാംഗേറ്റ
                   
14) തലച്ചോറിലെ ഏത് ഭാഗത്തിന്റെ തുടർച്ചയായാണ്  സുഷുമ്ന


മെഡുല്ല ഒബ്ലാംഗേറ്റ


15)ആവർത്തന ചലനങ്ങളെ ഏകോപിപ്പിക്കുന്ന ഭാഗം

സുഷുമ്ന


16) തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദുതപ്രവാഹമുണ്ടാകുന്നത് ഏത് രോഗത്തിന് കാരണമാകുന്നു.

അപസ്മാരം


17)ശരീരതുലനാവസ്ഥ നഷ്ടപ്പെടുക,  പേശികളുടെ ക്രമരഹിതമായ ചലനം, ശരീരത്തിന് വിറയൽ  വായിൽ നിന്ന് ഉമിനീർ ഒഴുകുക ഏത് ഏത് രോഗലക്ഷണമാണ്.


പാർക്കിസൺസ്




നാഡിവ്യവസ്ഥ



നാഡീ വ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകമാണ് ന്യൂറോണുകൾ.

ആക്സോൺ,  ആക്സോണയിറ്റ്,  ഡെഡ്രോൺ  ഡേൻഡ്രൈറ്റ്, ഷ്വൻകോശം എന്നിവയാണ് നാഡികോശത്തിന്റെ പ്രധാനഭാഗങ്ങൾ.

നാഡിവ്യവസ്ഥയേ രണ്ടു വിഭാഗങ്ങളായി തിരിക്കാം കേന്ദ്രനാഡിവ്യവസ്ഥ എന്നും പെരിഫെറൽ നാഡിവ്യവസ്ഥ എന്നും.

കേന്ദ്രനാഡിവ്യവസ്ഥ

മസ്തിഷ്കവും സുഷ്മ്നയും അടങ്ങിയതാണ് കേന്ദ്രനാഡിവ്യവസ്ഥ.

പെരിഫെറൽ നാഡിവ്യവസ്ഥ

12 ജോഡി ശിരോനാഡികളും, 31 ജോഡി സുഷ്മ്നനാഡികളും അടങ്ങിയതാണ് പെരിഫെറൽ നാഡിവ്യവസ്ഥ.

മസ്തിഷ്കം



നാഡീവ്യവസ്ഥയുടെ കേന്ദ്രം മസ്തിഷ്കമാണ്. മസ്തിഷ്കത്തേ പൊതിഞ്ഞ് മുന്ന് പാളികൾ ഉണ്ട് മെനിഞ്സ്‌ എന്നാണ് ഈ അവരണം അറിയപ്പെടുന്നത് .മസ്തിസ്കത്തിന്റെ ആന്തരപാളികളിലും അറകളിലും സെറിബ്രോസ്പൈനാൽദ്രവം നിറഞ്ഞിരിക്കുന്നു .രക്തത്തിൽ നിന്നും രൂപപ്പെടുന്ന സെറിബ്രോസ്പൈനാൽദ്രവം രക്തത്തിലേക്ക് തന്നെ ആഗിരണം ചെയ്യപ്പെടുന്നു.

സെറിബ്രം

1)മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം.                   
2)ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം.

3)ഐച്ഛികചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം.

സെറിബെല്ലം


1) മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയഭാഗം. 

2) ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം.                

3)ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം.             

4)പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം.         
5)മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം.

മെഡുല്ല ഒബ്ലാംഗേറ്റ


1)ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം.               

2)ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം.   

            
തലാമസ്

1)സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം.


2)വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം.


ഹൈപ്പോതലാമസ്

1)ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം.           

2) വിശപ്പ്, ദാഹം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം. 

            
3) ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം.     

           
4)ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകളാണ്                  വാസോപ്രസിനും ഓക്സിടോസിനും.


മോക്ക് ടെസ്റ്റ്‌ പ്രാക്ടീസ് ചെയ്യാത്തവർ മോക്ക് ടെസ്റ്റ്‌ പ്രാക്ടീസ് ചെയ്ത ശേഷം മാത്രം നോട്ട് ഡൗൺലോഡ് ചെയ്യൂ.

മോക്ക് ടെസ്റ്റ്‌ പ്രാക്ടീസ് ചെയ്യൂ. 

നോട്ട് ഡൗൺലോഡ് ചെയ്യൂ

ഈ പാഠഭാഗത്തിന്റെ ടെസ്റ്റ്‌ ബുക്ക്‌ ഡൗൺലോഡ് ചെയ്യൂ.

Quote's Of The Day

ജീവിക്കുക എന്നതിലല്ല കാര്യം . നന്നായി ജീവിക്കുക എന്നതിലാണ്
- സോക്രട്ടീസ് 


 ഈ പോസ്റ്റുകൾ കൂടി സന്ദർശിക്കുക