13 മാർച്ച് 2025 കറന്റ് അഫയേഴ്സ് | കേരള PSC | Current Affairs - 13 March 2025 | Kerala PSC Current Affairs 2025
Kerala PSC Current Affairs 13 March 2025: Free Quiz, PDF Download
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. ലോക വൃക്ക ദിനം 2025-ൽ എന്നാണ് ആചരിച്ചത്?
മാർച്ച് 13
അനുബന്ധ വിവരങ്ങൾ:
- ലോക വൃക്ക ദിനം എല്ലാ വർഷവും മാർച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച ആഘോഷിക്കപ്പെടുന്നു
- ലോകമെമ്പാടും 850 ദശലക്ഷത്തിലധികം ആളുകൾക്ക് ക്രോണിക് കിഡ്നി ഡിസീസ് (CKD) ബാധിക്കുന്നു
- ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി (ISN), ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്നി ഫൗണ്ടേഷൻസ് (IFKF) എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനകൾ സംഘടിപ്പിക്കും
2. 2025 മാർച്ചിൽ ഏത് കമ്പനികളാണ് ഇന്ത്യയുടെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി പങ്കാളിത്തം പ്രഖ്യാപിച്ചത്?
റിലയൻസ് ജിയോയും സ്റ്റാർലിങ്കും
അനുബന്ധ വിവരങ്ങൾ:
- എലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്
- സ്റ്റാർലിങ്കിന്റെ ലോ-എർത്ത്-ഓർബിറ്റ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ജിയോയുടെ 5G നെറ്റ്‌വർക്ക് ശക്തിപ്പെടുത്തും
3. നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസ് (NCES) പഠനം അനുസരിച്ച് കഴിഞ്ഞ 46 വർഷത്തിനിടെ കേരളത്തിന്റെ എത്ര ശതമാനം തീരം ശോഷണം മൂലം നഷ്ടപ്പെട്ടു?
60%
അനുബന്ധ വിവരങ്ങൾ:
- കോഴിക്കോട് 78.82% ശോഷണനിരക്കോടെ ഏറ്റവും കൂടുതൽ ബാധിതമായി
- കൊല്ലത്തെ ആലപ്പാട് ഏറ്റവും അധികം ഭൂമി നഷ്ടപ്പെട്ട പ്രദേശമായി
- കടലിന്റെ ഉയർച്ച, മണൽ ഖനനം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് കാരണങ്ങൾ
4. 2024-ലെ കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ എത്ര വിഭാഗങ്ങളിലാണ് നൽകിയത്?
ഏഴ് വിഭാഗങ്ങൾ
അനുബന്ധ വിവരങ്ങൾ:
- ഓരോരുത്തർക്കും 20,000 രൂപ വീതം ലഭിക്കും
- വിമീഷ് മണിയൂർ (കഥ/നോവൽ: ബൂതം)
- പ്രേമജ ഹരീന്ദ്രൻ (കവിത: പൂമാല)
- ഡോ. ബി. പത്മകുമാർ (വൈജ്ഞാനികം: പാഠം ഒന്ന് ആരോഗ്യം)
- പ്രഭാവതി മേനോൻ (ശാസ്ത്രം: ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ)
- ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (ജീവചരിത്രം: കുട്ടികളുടെ എഴുത്തച്ഛൻ)
- ഡോ. സംഗീത ചേനംപുല്ലി (വിവർത്തനം: വെള്ളത്തിന് നനവുണ്ടായ തെങ്ങനെ?)
- കെ.എം. ഹാജറ (നാടകം: സാക്ഷി)
5. കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ എവിടെയാണ് സ്ഥാപിച്ചത്?
തിരുവനന്തപുരം കൈരളി തിയേറ്റർ വളപ്പിൽ
അനുബന്ധ വിവരങ്ങൾ:
- കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ ആരംഭിച്ച സംരംഭം
6. 2025 മാർച്ചിൽ വിടവാങ്ങിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ്?
സയ്യിദ് ആബിദ് അലി
അനുബന്ധ വിവരങ്ങൾ:
- 83-ാം വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്
- 1964-1974 കാലത്ത് 29 ടെസ്റ്റുകളും 5 ഏകദിനങ്ങളും കളിച്ചു
- ഒരേ മത്സരത്തിൽ ബാറ്റിംഗും ബോളിംഗും ഓപ്പൺ ചെയ്ത ഏക ഇന്ത്യൻ താരമാണ്
7. 2025 ഫെബ്രുവരിയിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം ആർക്ക് ലഭിച്ചു?
ശുഭ്മാൻ ഗിൽ
അനുബന്ധ വിവരങ്ങൾ:
- മൂന്നാം തവണയാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിക്കുന്നത്
- ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടി
- ഏകദിന ബാറ്റർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി
8. 2025 മാർച്ചിൽ ഓസ്ട്രേലിയയിലെ നാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്താണ്?
The Man Who Hurls News
അനുബന്ധ വിവരങ്ങൾ:
- ആനന്ദ് നാരായൺ മഹാദേവൻ സംവിധാനം ചെയ്തു
- കേരളത്തിലെ പത്രവിതരണക്കാരൻ റപ്പായിയുടെ ജീവിതം ചിത്രീകരിക്കുന്നു
9. 2025 മാർച്ച് 11-ന് മൗറീഷ്യസിന് സമർപ്പിച്ച സ്ഥാപനത്തിന്റെ പേരെന്താണ്?
അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നോവേഷൻസ്
അനുബന്ധ വിവരങ്ങൾ:
- മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ ചന്ദ്ര രാംഗൂലവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് സമർപ്പിച്ചു
- ഇന്ത്യയുടെ "മഹാസാഗർ" കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നു
- മഹാസാഗർ - Mutual and Holistic Advancement for Security and Growth Across Regions
- വികസ്വര രാജ്യങ്ങളുടെ വികസനത്തിനായി സമുദ്ര സഹകരണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നു
10. ഡിജിറ്റൽ ലൈംഗിക അതിക്രമ ഇരകളെ സഹായിക്കാൻ മെക്സിക്കോയിൽ വികസിപ്പിച്ച AI ചാറ്റ്ബോട്ടിന്റെ പേരെന്താണ്?
ഒളിമ്പിയ
അനുബന്ധ വിവരങ്ങൾ:
- 2024 സെപ്റ്റംബറിൽ AuraChat.Ai പുറത്തിറക്കി