11 മാർച്ച് 2025 കറന്റ് അഫയേഴ്സ് | കേരള PSC | Current Affairs - 11 March 2025 | Kerala PSC Current Affairs 2025
Kerala PSC Current Affairs 11 March 2025: Free Quiz, PDF Download
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. 2025ലെ കേരള മീഡിയ അക്കാദമി മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ആർക്കാണ് ലഭിച്ചത്?
മരിയം ഔഡ്രോഗോ (Mariam Ouedraogo).
അനുബന്ധ വിവരങ്ങൾ:
- ബുർക്കിനഫാസോയിലെ പ്രശസ്ത മാധ്യമപ്രവർത്തകയാണ് മരിയം ഔഡ്രോഗോ.
- സാമൂഹിക പ്രശ്നങ്ങൾ, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെക്കുറിച്ചുള്ള ധീരമായ റിപ്പോർട്ടിംഗിന് അവർ അന്താരാഷ്ട്ര ശ്രദ്ധ നേടി.
- കേരള മീഡിയ അക്കാദമി ഈ പുരസ്കാരത്തിലൂടെ മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നു.
2. കേരള ഗവർണറുടെ "ലഹരിയോട് സന്ധിയില്ല" ക്യാമ്പയിന്റെ ലക്ഷ്യം എന്താണ്?
ക്യാമ്പസുകളെ ലഹരി വിമുക്തമാക്കി വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുക.
അനുബന്ധ വിവരങ്ങൾ:
- ഈ ക്യാമ്പയിന് നേതൃത്വം നൽകുന്നത് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ (Rajendra Vishwanath Arlekar) ആണ്.
- ഓരോ മാസവും ഒരു ദിവസം ലഹരി വിമുക്ത ദിനമായി ആചരിക്കാൻ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
3. 2025ലെ ചാമ്പ്യൻസ് ട്രോഫി ടീം ഓഫ് ദ ടൂർണമെന്റിൽ എത്ര ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടു?
6
അനുബന്ധ വിവരങ്ങൾ:
- ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ: വിരാട് കോലി (Virat Kohli), ശ്രേയസ് അയ്യർ (Shreyas Iyer), കെഎൽ രാഹുൽ (KL Rahul), മുഹമ്മദ് ഷമി (Mohammed Shami), വരുൺ ചക്രവർത്തി (Varun Chakravarthy), അക്ഷർ പട്ടേൽ (Axar Patel).
- ടീമിന്റെ ക്യാപ്റ്റനായി ന്യൂസിലൻഡിന്റെ മിച്ചൽ സാൻറ്നർ (Mitchell Santner) തിരഞ്ഞെടുക്കപ്പെട്ടു.
4. വനംവകുപ്പിന്റെ 'SARPA' മൊബൈൽ ആപ്പിന്റെ ലക്ഷ്യം എന്താണ്?
പാമ്പുകളെ സുരക്ഷിതമായി രക്ഷിച്ച് വനത്തിലേക്ക് തിരികെ എത്തിക്കുക.
അനുബന്ധ വിവരങ്ങൾ:
- SARPA എന്നാൽ Snake Awareness, Rescue and Protection.
- കേരളത്തിൽ പാമ്പുകടി മരണങ്ങളും പാമ്പുകളെ കൊല്ലുന്നതും തടയാൻ ഈ ആപ്പ് ലക്ഷ്യമിടുന്നു. പൊതുജനങ്ങൾക്ക് പാമ്പിനെ കണ്ടാൽ അറിയിക്കാം; വിദഗ്ധർ അവയെ രക്ഷിച്ച് വനത്തിൽ വിടും.
- പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണവും ആപ്പിന്റെ ഭാഗമാണ്.