10 മാർച്ച് 2025 കറന്റ് അഫയേഴ്സ് | കേരള PSC | Current Affairs - 10 March 2025 | Kerala PSC Current Affairs 2025
Kerala PSC Current Affairs 10 March 2025: Free Quiz, PDF Download
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. മാർച്ച് 10ന് ആഘോഷിക്കുന്നത് എന്താണ്?
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ദിനം
അനുബന്ധ വിവരങ്ങൾ:
- 1969 മാർച്ച് 10ന് CISF ആക്ട് പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ CISF സ്ഥാപിതമായി.
- ആദ്യഘട്ടത്തിൽ 3 ബറ്റാലിയനുകളോടെ വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി രൂപീകരിച്ചു.
- ഇന്ന് 1.65 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുള്ള ഒരു പ്രധാന പാരാമിലിട്ടറി സേനയാണ് CISF.
- വിമാനത്താവളങ്ങൾ, ആണവ സ്ഥാപനങ്ങൾ, മെട്രോ റെയിൽ, തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷ CISF-ന്റെ ഉത്തരവാദിത്തത്തിലാണ്.
2. 2025-ൽ കാനഡയുടെ പുതിയ പ്രധാനമന്ത്രി ആര്?
മാർക്ക് കാർണി (Mark Carney).
അനുബന്ധ വിവരങ്ങൾ:
- ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുൻ ഗവർണർ (2013-2020), ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണർ (2008-2013).
- 2025-ൽ ലിബറൽ പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിൽ ക്രിസ്റ്റ്യ ഫ്രീലാന്റിനെ (Chrystia Freeland) പരാജയപ്പെടുത്തി.
- 2015 മുതൽ 2025 വരെ ജസ്റ്റിൻ ട്രൂഡോ (Justin Trudeau) കാനഡയെ നയിച്ചു.
3. ചന്ദ്രയാൻ-2 ഓർബിറ്റർ ചന്ദ്രന്റെ അയണോസ്ഫിയറിൽ എന്താണ് കണ്ടെത്തിയത്?
ഇലക്ട്രോൺ സാന്ദ്രത വർദ്ധിക്കുന്നു.
അനുബന്ധ വിവരങ്ങൾ:
- ഭൂമിയുടെ കാന്തികവാൽ (Magnetotail) സൗരവാതം ഭൂമിയുടെ കാന്തികക്ഷേത്രവുമായി പ്രതിപ്രവർത്തിച്ച് രൂപപ്പെടുന്നു.
- ചന്ദ്രൻ ഈ മേഖലയിലൂടെ കടന്നുപോകുമ്പോൾ അയണോസ്ഫിയറിൽ മാറ്റങ്ങൾ സംഭവിക്കുന്നു.
- 2019-ൽ വിക്ഷേപിച്ച ചന്ദ്രയാൻ-2 ഓർബിറ്റർ ഇപ്പോഴും ഡാറ്റ അയയ്ക്കുന്നു, ലാൻഡർ വിജയിച്ചില്ല.
5. 2025-ൽ ഹരിത വിദ്യാലയ പദവി നേടിയ സ്കൂൾ ഏത്?
അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ.
അനുബന്ധ വിവരങ്ങൾ:
- ഹരിത കേരളം മിഷൻ 2016-ൽ കേരള സർക്കാർ ആരംഭിച്ച സുസ്ഥിര വികസന പദ്ധതിയാണ്.
- മാലിന്യ നിർമാർജനം, ജലസംരക്ഷണം, ജൈവകൃഷി എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
6. ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലം ഏത്?
പുതിയ പാമ്പൻ പാലം
അനുബന്ധ വിവരങ്ങൾ:
- 2.08 കിലോമീറ്റർ നീളമുള്ള പാലം 100 തൂണുകളിൽ 12.5 മീറ്റർ ഉയരത്തിൽ നിർമ്മിച്ചു.
- 1914-ൽ തുറന്ന പഴയ പാമ്പൻ പാലം ഇന്ത്യയിലെ ആദ്യ കടൽ പാലമായിരുന്നു.
- പുതിയ പാലം രാമേശ്വരവും ഇന്ത്യൻ മെയിൻലാൻഡും ബന്ധിപ്പിക്കുന്നു.
7. വിഴിഞ്ഞം തുറമുഖത്ത് ജേഡ് സർവീസിന്റെ ആദ്യ കപ്പൽ ഏത്?
MSC മിയ (MSC Mia).
അനുബന്ധ വിവരങ്ങൾ:
- ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസിന്റെ ഭാഗമായി MSC മിർജാം (MSC Mirjam) പിന്നാലെ എത്തി.
- അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2024-ൽ പൂർത്തിയായ വിഴിഞ്ഞം ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്മെന്റ് ഹബ്ബാണ്.
8. 2025-ൽ ഇന്ത്യയുടെ 58-ാമത് കടുവ സങ്കേതം ഏത്?
മാധവ് നാഷണൽ പാർക്ക്.
അനുബന്ധ വിവരങ്ങൾ:
- മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്നു, 375 ചതുരശ്ര കിലോമീറ്റർ വിസ്തൃതി.
- 1958-ൽ സ്ഥാപിതമായ ഈ പാർക്ക് കടുവ സംരക്ഷണത്തിനായി 2025-ൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടു.