5 മാർച്ച് 2025 കറന്റ് അഫയേഴ്സ് | കേരള PSC | Current Affairs - 5 March 2025 | Kerala PSC Current Affairs 2025
Kerala PSC Current Affairs 5 March 2025: Free Quiz, PDF Download
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. റാഗിംഗ് കേസുകൾ പരിഗണിക്കാൻപ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി ?
കേരള ഹൈക്കോടതി
അനുബന്ധ വിവരങ്ങൾ:
- ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ (Nitin Jamdar), ജസ്റ്റിസ് ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് 2025 മാർച്ച് 5-ന് നടക്കും.
- കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ഈ നടപടിക്ക് അടിസ്ഥാനം.
2. ഏകദിന ക്രിക്കറ്റിൽ റൺ ചേസുകളിൽ 8000 റൺസ് തികച്ച രണ്ടാമത്തെ താരം ആര്?
വിരാട് കോലി (Virat Kohli)
അനുബന്ധ വിവരങ്ങൾ:
- ഈ നേട്ടം ആദ്യം കൈവരിച്ചത് സച്ചിൻ തെൻഡുൽക്കർ (Sachin Tendulkar) ആണ്.
3. അഞ്ചാം തവണ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയ ടീം ഏത്?
ഇന്ത്യ
അനുബന്ധ വിവരങ്ങൾ:
- 1998, 2000, 2002, 2013 വർഷങ്ങളിൽ ഫൈനലിൽ എത്തിയ ഇന്ത്യ, 2002-ലും 2013-ലും കിരീടം നേടി.
4. ചന്ദ്രനിൽ നിന്ന് ഖനനം ചെയ്യാൻ ലക്ഷ്യമിടുന്ന പ്രധാന വസ്തു ഏത്?
ഹീലിയം-3
അനുബന്ധ വിവരങ്ങൾ:
- ഹീലിയം-3 ഭൂമിയിൽ വളരെ കുറവാണ്, പക്ഷേ ചന്ദ്രന്റെ ഉപരിതലത്തിൽ സൗരവാതം മൂലം സമൃദ്ധമാണ്.
- ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകൾക്ക് ഇന്ധനമായി ഉപയോഗിക്കാവുന്ന ഈ ഐസോടോപ്പ് ഊർജ വിപ്ലവത്തിന് വഴിയൊരുക്കും.
5. ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വന്യജീവി സംരക്ഷണ കേന്ദ്രം ഏത്?
വൻതാര
അനുബന്ധ വിവരങ്ങൾ:
- ജാംനഗറിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ സ്ഥാപിതമായ ഈ കേന്ദ്രം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നു.
- 2025 മാർച്ച് വരെ 200-ലധികം മൃഗങ്ങൾക്ക് പുനരധിവാസം നൽകി.
- പരിക്കേറ്റ വന്യജീവികൾക്ക് ചികിത്സയും ലക്ഷ്യമാണ്.
6. മദ്യാസക്തിയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന സംഘടന ഏത്?
ആൽക്കഹോളിക്സ് അനോണിമസ്
അനുബന്ധ വിവരങ്ങൾ:
- 1935-ൽ അമേരിക്കയിൽ സ്ഥാപിതമായ ഈ സംഘടന കേരളത്തിൽ 1985-ൽ ആരംഭിച്ചു.
- 12-ഘട്ട പരിപാടിയിലൂടെ ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചു.
- പേര് വെളിപ്പെടുത്താതെ പരസ്പര പിന്തുണയിലൂടെ പ്രവർത്തിക്കുന്നു.
8. ഫയർഫ്ലൈ എയ്റോസ്‌പേസിന്റെ മൂൺ ലാൻഡർ ഏത് പേര്?
ബ്ലൂ ഗോസ്റ്റ്
അനുബന്ധ വിവരങ്ങൾ:
- 2025-ൽ ചന്ദ്രനിൽ ഇറങ്ങിയ ഈ ലാൻഡർ NASA-യുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
- ചന്ദ്ര ഉപരിതല ഡാറ്റ ശേഖരിക്കലും ഹീലിയം-3 പഠനവും ലക്ഷ്യമാണ്.