Current Affairs February 8 To14 For Kerala PSC Exams - MCQ Questions
Current Affairs February 2025 Malayalam

Stay ahead in your Kerala PSC exam preparation with our comprehensive weekly current affairs roundup covering February 8-14, 2025. This carefully curated digest brings you the most significant events, appointments, and developments that matter for your exam success. From national headlines to Kerala-specific news, we've analyzed and simplified complex current events to help you grasp the essential points quickly and effectively. Whether you're preparing for Kerala Administrative Service (KAS) or other PSC examinations, this update ensures you're well-versed with the latest happenings that could appear in your exam.
Current Affairs February 2025 Malayalam Quiz
ആദ്യം ഭാഗം 1 പരിശീലിച്ച് പൂർത്തിയാക്കിയ ശേഷം മാത്രം ഈ പുതിയ ഭാഗത്തിലേക്ക് കടക്കുക. ഫെബ്രുവരി 1-7 വരെ ആദ്യ ഭാഗം പരിശീലിക്കുന്നവൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
Result:
1
2024-ലെ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ആർക്ക്?
Explanation: മലയാള സാഹിത്യത്തിലെ പ്രമുഖ നിരൂപകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എം.കെ. സാനുവിനാണ് കേരളത്തിന്റെ പരമോന്നത ബഹുമതിയായ കേരള ജ്യോതി പുരസ്കാരം ലഭിച്ചത്.
2
2024-ലെ കേരള പ്രഭ പുരസ്കാരം ശാസ്ത്രം & എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആർക്കാണ് ലഭിച്ചത്?
Explanation: ഐ.എസ്.ആർ.ഒ ചെയർമാനും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മുൻ ഡയറക്ടറുമായ എസ്. സോമനാഥിനാണ് പുരസ്കാരം ലഭിച്ചത്.
3
2024-ലെ കേരള പ്രഭ പുരസ്കാരം കൃഷി വിഭാഗത്തിൽ ആർക്കാണ് ലഭിച്ചത്?
Explanation: പാലക്കാട് ജില്ലയിലെ എലപ്പുള്ളി മാരുതി ഗാർഡൻസിലെ 24 ഏക്കർ തരിശ് ഭൂമിയിൽ ജൈവ കൃഷിയിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഭുവനേശ്വരിയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
4
2024-ലെ കേരള ശ്രീ പുരസ്കാരം കായിക വിഭാഗത്തിൽ ആർക്കാണ് ലഭിച്ചത്?
Explanation: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനുമായ സഞ്ജു വിശ്വനാഥ് സാംസണാണ് പുരസ്കാരം ലഭിച്ചത്.
5
2025-ലെ ദേശീയ ഗെയിംസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ഏത് ടീം?
Explanation: ഫൈനലിൽ ആതിഥേയരായ ഉത്തരാഖണ്ഡിനെ 1-0 ന് പരാജയപ്പെടുത്തി കേരളം സ്വർണം നേടി. 28 വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ മൂന്നാമത്തെ സ്വർണമാണിത്. നിർണായക ഗോൾ നേടിയത് എസ്. ഗോകുൽ ആണ്.
6
എം.ടി. വാസുദേവൻ നായരുടെ സ്മാരകം നിർമ്മിക്കുന്നത് എവിടെയാണ്?
Explanation: തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണാർത്ഥം സ്ഥാപിച്ച പ്രസിദ്ധ സാഹിത്യ കേന്ദ്രമായ തുഞ്ചൻ പറമ്പിലാണ് എം.ടി.യുടെ സ്മാരകം നിർമ്മിക്കുന്നത്.
7
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരങ്ങൾ കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Explanation: അതിരപ്പിള്ളിയിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരങ്ങൾ സ്ഥിതി ചെയ്യുന്നത്.
8
കേരള സർക്കാർ ആരംഭിച്ച 'കെ ഹോംസ്' പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?
Explanation: പ്രാദേശിക സംസ്കാരവും ജീവിതശൈലിയും അനുഭവിക്കാൻ അവസരം നൽകുക, ഹോംസ്റ്റേ സംസ്കാരം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
9
'ലോക കേരള കേന്ദ്രം' എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?
Explanation: സാംസ്കാരിക ബന്ധം നിലനിർത്തൽ, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തൽ, പ്രവാസി ക്ഷേമം ഉറപ്പാക്കൽ, സ്വദേശവുമായുള്ള തുടർച്ചയായ ബന്ധം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
10
2025 ഫെബ്രുവരി 7-ന് ആർബിഐ പ്രഖ്യാപിച്ച പുതിയ റിപ്പോ നിരക്ക് എത്രയാണ്?
Explanation: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 0.25 ശതമാനം (25 ബേസിസ് പോയിന്റ്) കുറച്ച് 6.25 ശതമാനമാക്കി. ഇത് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ആദ്യമായുള്ള നിരക്കിളവ് ആണ്.
11
2025-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Explanation: 2025-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്. സിംഗപ്പൂർ ആണ് ഒന്നാം സ്ഥാനത്ത്.
12
സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇന്ത്യൻ ബാങ്കുകൾക്ക് നിർദ്ദേശിച്ച പുതിയ ഡൊമെയ്ൻ എന്താണ്?
Explanation: ഏപ്രിൽ 2025 മുതൽ എല്ലാ അംഗീകൃത ഇന്ത്യൻ ബാങ്കുകളും അവരുടെ വെബ്സൈറ്റ് വിലാസം '.bank.in' എന്ന ഡൊമെയ്‌നിലേക്ക് മാറ്റണമെന്ന് ആർബിഐ നിർദ്ദേശിച്ചു.
13
2025-ൽ ഡൽഹിയിൽ ഭരണം പിടിച്ചെടുത്ത പാർട്ടി ഏത്?
Explanation: 27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ അധികാരം പിടിച്ചു. ആം ആദ്മി പാർട്ടിയിൽ നിന്നാണ് അധികാരം മാറിയത്.
14
2025-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?
Explanation: സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് 195 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ആണ്.
15
ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ അരങ്ങേറ്റക്കാരനായി മാറിയ താരം ആരാണ്?
Explanation: 33 വയസും 164 ദിവസവും പ്രായമുള്ളപ്പോൾ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
16
2024-ലെ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം ആർക്കാണ് ലഭിച്ചത്?
Explanation: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) തൃശൂർ ഘടകം ഏർപ്പെടുത്തിയ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷക്ക് ലഭിച്ചു.
17
2025 ഫെബ്രുവരിയിൽ രാജിവച്ച മണിപ്പൂർ മുഖ്യമന്ത്രി ആരാണ്?
Explanation: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചു.
18
അപൂർവ രക്തഗ്രൂപ്പ് രക്തദാതാക്കളുടെ രജിസ്ട്രി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
Explanation: കേരളം അപൂർവ രക്ത ഗ്രൂപ്പുകളുള്ള രക്തദാതാക്കളെ കണ്ടെത്തി അവശ്യ സമയങ്ങളിൽ രക്തം ലഭ്യമാക്കുന്നതിനായി ഒരു രജിസ്ട്രി ആരംഭിച്ചു.
19
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം ഏതാണ്?
Explanation: എയ്റോ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായി കണക്കാക്കപ്പെടുന്നു.
20
2025 ഫെബ്രുവരിയിൽ അന്തരിച്ച "പച്ച മനുഷ്യൻ" എന്ന് അറിയപ്പെടുന്നത് ആരാണ്?
Explanation: പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലൻ ആണ് "പച്ച മനുഷ്യൻ" എന്നറിയപ്പെടുന്നത്. 100 ഏക്കറിലധികം തരിശുഭൂമി കാടാക്കി മാറ്റിയ ഇദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ചു.
21
അതിഥി തൊഴിലാളികൾക്കായി അഗ്നിരക്ഷാസേന തയ്യാറാക്കിയ പദ്ധതിയുടെ പേരെന്താണ്?
Explanation: മിലാപ് അഥവാ മൈഗ്രന്റ് ലേബർസ് അവയർനസ് പ്രോഗ്രാം എന്ന പേരിലാണ് അതിഥി തൊഴിലാളികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകുന്നതിനായുള്ള പദ്ധതി നടപ്പിലാക്കുന്നത്.
22
സ്പോർട്സ് എക്സ്പെർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി ആരാണ്?
Explanation: സ്പോർട്സ് എക്സ്പെർട്ട് അഡ്വൈസറി കമ്മിറ്റിയിൽ മലയാളിയായ ഷൈനി വിൽസൺ അംഗമായി നിയമിതയായി.
23
രാജ്യത്തെ ആദ്യ വനിതാ സ്കൂബാ സംഘത്തിന്റെ പേരെന്താണ്?
Explanation: ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരിലെ സ്ത്രീകളിൽ നിന്നും തെരഞ്ഞെടുത്ത രാജ്യത്തെ ആദ്യ പെൺ സ്കൂബാ സംഘത്തിന് ഗാനെറ്റ്സ് (Garnets) എന്ന പേര് നൽകിയിരിക്കുന്നു.
24
വനംവകുപ്പ് വന്യമൃഗ ആക്രമണം തടയാൻ ഏർപ്പെടുത്താൻ പോകുന്ന സംവിധാനത്തിന്റെ പേരെന്താണ്?
Explanation: കാടും നാടും ഒന്നിക്കുന്ന പ്രദേശങ്ങളിൽ വൃക്ഷങ്ങളും അടിക്കാടുകളും വെട്ടിതെളിച്ച് സംരക്ഷിക്കുന്ന രീതിയാണ് വിസ്റ്റ ക്ലിയറൻസ്.
25
ഇന്ത്യയുടെ തദ്ദേശനിർമ്മിത ജെറ്റ് ട്രെയിനർ വിമാനത്തിന്റെ പേരെന്ത്?
Explanation: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിച്ച തദ്ദേശീയ ജെറ്റ് ട്രെയിനർ വിമാനമാണ് യശസ്സ്.
26
ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Explanation: ഫോബ്സ് മാസികയുടെ പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്താണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളും, പത്താം സ്ഥാനത്ത് ഇസ്രായേലും ആണ്.
27
സമീപകാലത്ത് രാജ്യസഭയിലേക്ക് ഡിഎംകെ ക്വാട്ടയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി ആരാണ്?
Explanation: മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനായ കമൽഹാസനെ ഡിഎംകെ ക്വാട്ടയിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.
28
യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച ഐഎസ്ആർഒ മുൻ ചെയർമാൻ ആരാണ്?
Explanation: ഐഎസ്ആർഒ മുൻ ചെയർമാനായ ഡോ. എസ്. സോമനാഥിന് യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ചു.
29
ഐഐടി മദ്രാസ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ 3ഡി പ്രിന്റഡ് വില്ലയുടെ പേരെന്താണ്?
Explanation: ഐഐടി മദ്രാസ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ 3ഡി പ്രിന്റഡ് വില്ലയുടെ പേര് 'ത്വസ്ഥ' എന്നാണ്.
30
ഇന്ത്യയും ഫ്രാൻസും തമ്മിൽ സ്ഥാപിക്കാൻ തീരുമാനിച്ച സ്റ്റാർട്ടപ് ഇൻക്യൂബേറ്ററിന്റെ പേരെന്താണ്?
Explanation: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാറിന്റെ ഭാഗമായി സ്റ്റേഷൻ എഫ് സ്റ്റാർട്ടപ് ഇൻക്യൂബേറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചു.
31
കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ പേരെന്താണ്?
Explanation: കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്കിന് 'സ്നേഹിത' എന്നാണ് പേര്.
32
2025-ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടി നടക്കുന്ന രാജ്യം ഏതാണ്?
Explanation: 2025-ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടി ഫ്രാൻസിൽ നടക്കും.
33
2024-ൽ നൂറു വർഷം പൂർത്തിയാക്കിയ ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘം ഏത്?
Explanation: വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘം പ്രവർത്തകർ സ്ഥാപിച്ച ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം ആണ് ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘം.
34
അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മൂന്ന് ഫോർമാറ്റുകളിലും രാജ്യാന്തര സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം ആര്?
Explanation: ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്ന് ഫോർമാറ്റുകളിലും അഹമ്മദാബാദ് സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ.
35
2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?
Explanation: 2025 ഫെബ്രുവരിയിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അജയ് കുമാർ ഭല്ല ആണ് ഗവർണർ.
36
2024-ലെ കറപ്ഷൻസ് പേർസപ്ഷൻസ് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര?
Explanation: ട്രാൻസ്പാരൻസി ഇൻറർനാഷണൽ പുറത്തിറക്കിയ 2024-ലെ കറപ്ഷൻസ് പേർസപ്ഷൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 96 ആണ്.
37
2024-ലെ കറപ്ഷൻസ് പേർസപ്ഷൻസ് ഇൻഡക്സ് പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏത്?
Explanation: 2024-ലെ കറപ്ഷൻസ് പേർസപ്ഷൻസ് ഇൻഡക്സ് പ്രകാരം ഡെന്മാർക്ക് ആണ് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം.
38
രാജസ്ഥാനിൽ നടന്ന ഇന്ത്യ-ഈജിപ്ത് സൈനിക അഭ്യാസത്തിന്റെ പേര് എന്ത്?
Explanation: രാജസ്ഥാനിൽ നടന്ന ഇന്ത്യ-ഈജിപ്ത് സൈനിക അഭ്യാസത്തിന്റെ പേര് സൈക്ലോൺ ആണ്.
39
ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡലുകളുടെ എണ്ണം എത്ര?
Explanation: ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ കേരളം 13 സ്വർണ്ണം, 17 വെള്ളി, 24 വെങ്കലം ഉൾപ്പെടെ 54 മെഡലുകൾ നേടി 14-ാം സ്ഥാനത്തെത്തി.
40
ലോക റേഡിയോ ദിനം ആചരിക്കുന്നത് എന്നാണ്?
Explanation: യുനെസ്കോ 2011-ൽ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി പ്രഖ്യാപിച്ചു.