കറന്റ് അഫയെഴ്സ് 5 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 5 February 2025
Current Affairs 5 February 2025 Malayalam
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.
![Current Affairs 5 February 2025 Malayalam Current Affairs 5 February 2025 Malayalam](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDIbqM5pdjUrn6FNzQjPNKDPUwO3zPODRyDDpNjIKU8pYRCU_bWKhheA8Yl_JiZmW5W42nyJ5sxA_tMLP-jqZfP_gwuJZ8U1teyDvgmn78E_o954nArjbnNhOpijUnIYSoYwwdJk98eY9967UUdWGsYc1jNorqWedu1Wn3ALw-_faAeICFCtaqCI5zCm0Y/s16000-rw/Current-Affairs-5-February-2025-Malayalam.webp)
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
Current Affairs 5 February 2025 Question Answers Malayalam
1. കേരള പോലീസ് മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച ഹെൽപ്പ് ലൈൻ സേവനത്തിന്റെ പേരെന്ത്?
'പ്രശാന്തി'
അനുബന്ധ വിവരങ്ങൾ:
കേരള പോലീസ് മുതിർന്ന പൗരന്മാർക്ക് സഹായം നൽകുന്നതിനായി 'പ്രശാന്തി' എന്ന പദ്ധതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി, നിയമസഹായം, മാനസികപിന്തുണ, ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കൽ, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കൽ, പുനരധിവാസം, കൗൺസിലിംഗ്, പഠന സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. സേവനങ്ങൾക്കായി 9497900035 എന്ന ഹെൽപ് ലൈൻ നമ്പറിലോ വാട്സ്ആപ്പ് നമ്പറായ 9497900045-ലോ ബന്ധപ്പെടാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
2. 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി മൂന്ന് സ്വർണ മെഡലുകൾ നേടിയ നീന്തൽ താരം ആരാണ്?
ഹർഷിത ജയറാം (Harshitha Jayaram)
അനുബന്ധ വിവരങ്ങൾ:
ഡെറാഡൂണിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ നീന്തൽ താരം ഹർഷിത ജയറാം 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനത്തിൽ സ്വർണം നേടി. ഇത് ഗെയിംസിൽ ഹർഷിത ജയറാമിന്റെ മൂന്നാമത്തെ സ്വർണമാണ്. മുൻപ്, 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലും ഹർഷിത സ്വർണം നേടിയിരുന്നു. ഇതോടെ, കേരളത്തിന്റെ സ്വർണനേട്ടം എട്ടായി.
3. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) പുതിയ റിപ്പോർട്ട് പ്രകാരം സൈബർ കുറ്റകൃത്യങ്ങളിൽ ഏത് സംസ്ഥാനമാണ് മുന്നിൽ?
തെലങ്കാന
അനുബന്ധ വിവരങ്ങൾ:
- ഏറ്റവും കുറവ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ: മിസോറാം, ലക്ഷദ്വീപ്
4. ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാൻ ഒരുങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ഗുജറാത്ത്
അനുബന്ധ വിവരങ്ങൾ:
- ഏകീകൃത സിവിൽ കോഡ് ആദ്യം നടപ്പിലാക്കിയ സംസ്ഥാനം: ഉത്തരാഖണ്ഡ്
- ഏകീകൃത സിവിൽ കോഡ് (Uniform Civil Code) എന്നത് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മതം, ജാതി, ഭാഷ, പ്രദേശം എന്നിവയെ പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിഗത കാര്യങ്ങളിൽ ഒരേ നിയമം ബാധകമാക്കുന്നതാണ്. ഇത് വ്യക്തിനിയമങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കി, എല്ലാവർക്കും തുല്യമായ നിയമം നൽകാൻ ഉദ്ദേശിക്കുന്നു.
- ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ സർക്കാരിനെ നിർദ്ദേശിക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിലൊന്നാണെങ്കിലും, ഇത് നിർബന്ധമല്ലാത്തതിനാൽ, ഇതുവരെ മിക്ക സംസ്ഥാനങ്ങളും ഈ നടപടി സ്വീകരിച്ചിരുന്നില്ല.