കറന്റ് അഫയെഴ്സ് 21 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 21 February 2025

Whatsapp Group
Join Now
Telegram Channel
Join Now

Current Affairs 21 February 2025 Malayalam

ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

Current Affairs 21 February 2025 Malayalam

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.

1. ലോക മാതൃഭാഷാ ദിനം എന്ന്?

ഫെബ്രുവരി 21

അനുബന്ധ വിവരങ്ങൾ:

- 1952-ൽ, ബംഗ്ലാദേശിൽ (അന്നത്തെ കിഴക്കൻ പാകിസ്ഥാൻ) ബംഗാളി ഭാഷയുടെ അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ പൊലീസ് വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതിന്റെ സ്മരണാർത്ഥം 1999-ൽ യുനെസ്കോ ഫെബ്രുവരി 21-നെ അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചു.

- 2025-ൽ ഇതിന്റെ 25-ാം വാർഷികം "Languages Matter: Silver Jubilee Celebration" എന്ന തീം പ്രകാരം ആഘോഷിക്കും.

2. 72-ാമത് ലോക സുന്ദരി മത്സരം നടക്കുന്ന വേദി ഏതാണ്?

തെലങ്കാനയിലെ ഹൈദരാബാദ്.

അനുബന്ധ വിവരങ്ങൾ:

- ഇന്ത്യയിൽ നടക്കുന്ന മൂന്നാമത്തെ ലോക സുന്ദരി മത്സരമാണിത്.

- ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 വിജയി നന്ദിനി ഗുപ്ത (Nandini Gupta) ആണ്.

3. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കാലാവധി നീട്ടി ലഭിച്ചത് ആർക്കാണ്?

വി. അനന്ത നാഗേശ്വരന് (V. Anantha Nageswaran) 2027 മാർച്ച് വരെ രണ്ട് വർഷത്തേക്ക് കാലാവധി നീട്ടി.

4. നീതി ആയോഗ് സിഇഒയുടെ കാലാവധി എത്ര വർഷത്തേക്ക് നീട്ടി?

ബി.വി.പി. സുബ്രമണ്യത്തിന് (B.V.R. Subrahmanyam) ഒരു വർഷത്തേക്ക് കാലാവധി നീട്ടി.

5. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ടോപോളജിക്കൽ ക്യൂബിറ്റുകൾ ഉപയോഗിക്കുന്ന ക്വാണ്ടം പ്രോസസറിന്റെ പേര് എന്താണ്?

മേജറാന 1 (Majorana 1).

അനുബന്ധ വിവരങ്ങൾ:

- ക്രിപ്റ്റോഗ്രഫി, മരുന്ന് കണ്ടെത്തൽ, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയും.

- ടോപ്പോളജിക്കൽ ക്യൂബിറ്റുകൾ Majorana fermions എന്ന കണങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

6. കേരളത്തിൽ ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങൾ ഏത് ജില്ലയിലാണ്?

കാസർഗോഡ് ജില്ല

അനുബന്ധ വിവരങ്ങൾ:

- ഏറ്റവും കുറവ് വരൾച്ച ബാധിത പ്രദേശങ്ങൾ കോട്ടയം ജില്ലയിലാണ്.

- കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും ഇതിന് പ്രധാന കാരണങ്ങളായി കരുതപ്പെടുന്നു.

8. IPC 498A വകുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പുതിയ വ്യാഖ്യാനം എന്താണ്?

IPC 498A പ്രകാരമുള്ള കുറ്റം തെളിയിക്കാൻ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് കൃത്യമായി തെളിയിക്കേണ്ട ആവശ്യമില്ല.

അനുബന്ധ വിവരങ്ങൾ:

- 1983-ൽ ചേർത്ത ഈ നിയമം പരമാവധി മൂന്ന് വർഷം തടവും പിഴയും നൽകാൻ വ്യവസ്ഥ ചെയ്യുന്നു.

- ഭാര്യയോടുള്ള ശാരീരികമോ മാനസികമോ ആയ ഏത് തരം ക്രൂരതയും ഈ വകുപ്പിന് കീഴിൽ ശിക്ഷാർഹമാണ്.

Current Affairs 21 February 2025 Quiz

1
2025-ൽ ലോക മാതൃഭാഷാ ദിനത്തിന്റെ തീം എന്താണ്?
Mother Language Day 2025
Languages Matter: Silver Jubilee Celebration
Importance of Mother Tongue
World Languages Day
Explanation: 2025-ൽ ലോക മാതൃഭാഷാ ദിനത്തിന്റെ 25-ാം വാർഷികം "Languages Matter: Silver Jubilee Celebration" എന്ന തീം പ്രകാരം ആഘോഷിക്കും.
2
അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചത് എത്ര വർഷത്തിലാണ്?
1952
1995
1999
2000
Explanation: 1999-ൽ യുനെസ്കോ ഫെബ്രുവരി 21-നെ അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചു.
3
72-ാമത് ലോക സുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആരാണ്?
സന്ധ്യ ഗുപ്ത
പ്രിയങ്ക ചോപ്ര
നന്ദിനി ഗുപ്ത
ദിവ്യ ഗുപ്ത
Explanation: ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 വിജയി നന്ദിനി ഗുപ്ത ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
4
കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ കാലാവധി എത്ര വർഷത്തേക്കാണ് നീട്ടിയത്?
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
Explanation: വി. അനന്ത നാഗേശ്വരന് 2027 മാർച്ച് വരെ രണ്ട് വർഷത്തേക്ക് കാലാവധി നീട്ടി.
5
മൈക്രോസോഫ്റ്റിന്റെ ടോപോളജിക്കൽ ക്യൂബിറ്റുകൾ എന്ത് കണങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
ബോസോൺ
ക്വാർക്സ്
ലെപ്റ്റോൺ
Majorana fermions
Explanation: ടോപ്പോളജിക്കൽ ക്യൂബിറ്റുകൾ Majorana fermions എന്ന കണങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
6
കേരളത്തിൽ ഏറ്റവും കുറവ് വരൾച്ച ബാധിത പ്രദേശങ്ങൾ ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
കോട്ടയം
പാലക്കാട്
കണ്ണൂർ
Explanation: കേരളത്തിൽ ഏറ്റവും കുറവ് വരൾച്ച ബാധിത പ്രദേശങ്ങൾ കോട്ടയം ജില്ലയിലാണ്.
7
IPC 498A വകുപ്പ് പ്രകാരം പരമാവധി എത്ര വർഷം തടവാണ് ശിക്ഷ?
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
അഞ്ച് വർഷം
Explanation: 1983-ൽ ചേർത്ത ഈ നിയമം പരമാവധി മൂന്ന് വർഷം തടവും പിഴയും നൽകാൻ വ്യവസ്ഥ ചെയ്യുന്നു.
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية