കറന്റ് അഫയെഴ്സ് 19 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 19 February 2025
Current Affairs 19 February 2025 Malayalam
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് 2003 ഫെബ്രുവരി 19-ന് നടന്ന ദുരന്തപൂർണമായ സംഭവം എന്തായിരുന്നു?
വയനാട് മുത്തങ്ങയിൽ ആദിവാസികളുടെ ഭൂമിയുടമസ്ഥാവകാശ സമരം അക്രമാസക്തമായപ്പോൾ നടന്ന പൊലീസ് വെടിവെപ്പിൽ ആദിവാസി യുവാവ് ജോഗിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.
2. 2025 ഫെബ്രുവരി മാസത്തിലെ തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ഏതാണ്? കേരളത്തിന്റെ സ്ഥാനം എത്ര?
ജമ്മു കശ്മീർ ആണ് 13.1% നിരക്കോടെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം. കേരളം 8.6% നിരക്കോടെ ആറാം സ്ഥാനത്താണ്.
അനുബന്ധ വിവരങ്ങൾ:
- ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ: ഗുജറാത്ത് (3.0%)
- രണ്ടാം സ്ഥാനം: ഡൽഹി (3.1%)
- മറ്റ് ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങൾ: ഹിമാചൽ പ്രദേശ് (10.4%), രാജസ്ഥാൻ (9.7%), ഒഡീഷ (8.7%), ബിഹാർ (8.7%)
3. സമുദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തിടെ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ അന്തർവാഹിനിയുടെ പേരെന്ത്?
'മത്സ്യ 6000' അന്തർവാഹിനി.
അനുബന്ധ വിവരങ്ങൾ:
- ലക്ഷ്യം: സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെ എത്തിക്കുക
- പ്രധാന ദൗത്യം: സമുദ്രത്തിലെ അപൂർവ ധാതുക്കളുടെ പര്യവേക്ഷണം
4. അടുത്തിടെ അന്തരിച്ച മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആരാണ്?
ആർ. രഘുനാഥ് (R. Raghunath)
അനുബന്ധ വിവരങ്ങൾ:
- കേരള ക്രിക്കറ്റ് ടീമിന്റെ പ്രധാന അംഗമായിരുന്നു
5. കേരള സർക്കാരിന്റെ ഭൂരേഖാ മാനേജ്മെന്റിനായി ആരംഭിച്ച ഡിജിറ്റൽ സംരംഭത്തിന്റെ പേരെന്ത്?
'എന്റെ ഭൂമി' പോർട്ടൽ
അനുബന്ധ വിവരങ്ങൾ:
- ലക്ഷ്യം: ഭൂരേഖാ മാനേജ്മെന്റ് സുതാര്യവും പ്രാപ്യവും സൗകര്യപ്രദവുമാക്കുക
6. ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2025-ൽ നടക്കുന്ന രണ്ട് രാജ്യങ്ങൾ ഏതൊക്കെയാണ്?
പാകിസ്ഥാനും ദുബായും
അനുബന്ധ വിവരങ്ങൾ:
- ടൂർണമെന്റ് പാകിസ്ഥാനിൽ ആരംഭിച്ചു
- അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ആണ് സംഘടിപ്പിക്കുന്നത്
7. അടുത്തിടെ അന്തരിച്ച പ്രമുഖ കഥാകൃത്തും സിനിമാ നിരൂപകനുമായ വ്യക്തി ആരാണ്?
ശ്രീവരാഹം ബാലകൃഷ്ണൻ
അനുബന്ധ വിവരങ്ങൾ:
- മലയാള സാഹിത്യത്തിനും സിനിമാ നിരൂപണത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി
8. കാലഹരണപ്പെട്ട മരുന്നുകളുടെ ശാസ്ത്രീയ ശേഖരണത്തിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിക്കുന്ന പദ്ധതിയുടെ പേരെന്ത്?
'എൻപ്രൗഡ്' (nPROUD)
അനുബന്ധ വിവരങ്ങൾ:
- പൂർണ രൂപം: New Programme for Removal of Unused Drugs
- ലക്ഷ്യം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുക
9. ഇന്ത്യയിൽ അടുത്തിടെ അനുമതി ലഭിച്ച ഇൻസുലിൻ ഇൻഹേലറിന്റെ പേരെന്ത്? ഇതിന്റെ പ്രത്യേകതകൾ എന്തെല്ലാം?
'അഫ്രെസ്സ' (Afrezza)
അനുബന്ധ വിവരങ്ങൾ:
- നിർമ്മാതാക്കൾ: മാൻകൈൻഡ് കോർപ്പറേഷൻ (യു.എസ്.)
- പ്രത്യേകതകൾ:
* സിറിഞ്ചുകളും സൂചികളും ഒഴിവാക്കാം
* കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യം
* ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കാൻ സഹായകരം
* ഭാരം കൂടുന്ന പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്നു