കറന്റ് അഫയെഴ്സ് 15 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 15 February 2025
Current Affairs 15 February 2025 Malayalam
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
Current Affairs 15 February 2025 Question Answers Malayalam
1. എലോൺ മസ്കിന്റെ പുതിയ എ.ഐ. ചാറ്റ്ബോട്ടിന്റെ പേരെന്ത്?
ഗ്രോക് 3 (Grok 3)
അനുബന്ധ വിവരങ്ങൾ:
- ടാഗ്‌ലൈൻ: 'Conversation AI for Understanding the Universe'
- ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിള്‍ പാം (PaLM) എന്നിവയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു
- ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്
2. കേരളത്തിൽ കാൻസർ രോഗനിർണയത്തിനായി ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
കാൻസർ ഗ്രിഡ്
അനുബന്ധ വിവരങ്ങൾ:
- 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ചു
- മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
- വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങൾ, ആശുപത്രികൾ, റീജിയണൽ കാൻസർ സെന്ററുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു
3. 2024ൽ പാർലമെന്റിൽ അവതരിപ്പിച്ച ആദായ നികുതി നിയമ ബില്ലിൽ എത്ര വകുപ്പുകളുണ്ട്?
298 വകുപ്പുകൾ (23 അധ്യായങ്ങളിലായി)
4. ജിയോ സിനിമയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും ലയിച്ച് രൂപീകരിച്ച പുതിയ പ്ലാറ്റ്ഫോമിന്റെ പേരെന്ത്?
ജിയോ ഹോട്ട്‌സ്റ്റാർ
5. സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ ആരാണ്?
അശ്വതി ശ്രീനിവാസ് (Aswathy Sreenivas)
6. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കണ്ടെത്തിയ പുതിയ ഗ്രഹത്തിന്റെ പേരെന്ത്?
HD 20794 D
അനുബന്ധ വിവരങ്ങൾ:
- ഭൂമിയിൽ നിന്ന് 20 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്
- ഭൂമിയെ പോലെ ഒരു മാതൃ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു
7. 2024ലെ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ കേരളം നേടിയ മൊത്തം മെഡലുകൾ എത്ര?
54 മെഡലുകൾ (13 സ്വർണ്ണം, 17 വെള്ളി, 24 വെങ്കലം)
അനുബന്ധ വിവരങ്ങൾ:
- കേരളം 14-ാം സ്ഥാനത്താണ് എത്തിയത്
- അടുത്ത ദേശീയ ഗെയിംസ് (2027) മേഘാലയയിൽ നടക്കും
8. അസമിലെ ഏത് ജില്ലയിലാണ് രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയത്?
ലഖിംപുർ ജില്ലയിലെ ഡുലുങ് വനമേഖലയിൽ (ഝിലി നദിക്കരയിൽ)