കറന്റ് അഫയെഴ്സ് 14 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 14 February 2025
Current Affairs 14 February 2025 Malayalam
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
Current Affairs 14 February 2025 Question Answers Malayalam
1. 2019-ലെ പുൽവാമ ഭീകരാക്രമണത്തിന് 2025-ൽ എത്ര വർഷം തികയുന്നു?
6 വർഷം
അനുബന്ധ വിവരങ്ങൾ:
- സംഭവം നടന്നത്: 2019 ഫെബ്രുവരി 14
- വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം: 40
- ആക്രമണത്തിന് പിന്നിൽ: പാക്കിസ്ഥാൻ ഭീകരസംഘടന ജയ്ഷേ മുഹമ്മദ്
- സ്ഥലം: ജമ്മു-ശ്രീനഗർ ദേശീയ പാത
2. 2024-ൽ നൂറു വർഷം പൂർത്തിയാക്കിയ ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘം ഏത്?
ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം
അനുബന്ധ വിവരങ്ങൾ:
- സ്ഥാപിതമായത്: വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘം പ്രവർത്തകർ
- പ്രാധാന്യം: ഏഷ്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ തൊഴിലാളി സഹകരണ സംഘം
3. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മൂന്ന് ഫോർമാറ്റുകളിലും രാജ്യാന്തര സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം ആര്?
ശുഭ്മാൻ ഗിൽ
അനുബന്ധ വിവരങ്ങൾ:
- നേട്ടം: ഒരേ വേദിയിൽ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി
- സ്റ്റേഡിയം: അഹമ്മദാബാദ്
- ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകൾ എന്നത് ടെസ്റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ് (ODI), ട്വന്റി20 ക്രിക്കറ്റ് (T20) എന്നിവയെ സൂചിപ്പിക്കുന്നു.
4. 2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതും, ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണമുണ്ടായതുമായ സംസ്ഥാനം ഏത്?
മണിപ്പൂർ
അനുബന്ധ വിവരങ്ങൾ:
- ഗവർണർ: അജയ് കുമാർ ഭല്ല
5. 2024-ലെ കറപ്ഷൻസ് പേർസപ്ഷൻസ് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര?
96
അനുബന്ധ വിവരങ്ങൾ:
- ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം: ഡെന്മാർക്ക്
- ഏറ്റവും അഴിമതി കൂടിയ രാജ്യം: സൗത്ത് സുഡാൻ
- സർവേ നടത്തിയത്: ട്രാൻസ്പാരൻസി ഇൻറർനാഷണൽ
കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് (Corruption Perceptions Index - CPI) എന്നത് ട്രാൻസ്പാരൻസി ഇന്റർനാഷണൽ എന്ന സംഘടന പുറത്തിറക്കുന്ന ഒരു സൂചികയാണ്. ഇത് വിവിധ രാജ്യങ്ങളിലെ പൊതുമേഖലയിൽ ഉള്ള അഴിമതിയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നു. CPI ഓരോ രാജ്യത്തെയും അഴിമതിയുടെ തോത് 0 മുതൽ 100 വരെ സ്കോറിലൂടെ പ്രതിഫലിപ്പിക്കുന്നു, ഇവിടെ 0 ഏറ്റവും അഴിമതി കൂടിയതും 100 ഏറ്റവും അഴിമതി കുറഞ്ഞതുമായ നിലയെയാണ് സൂചിപ്പിക്കുന്നത്. ഈ സൂചിക തയ്യാറാക്കാൻ വിദഗ്ധരുടെ അഭിപ്രായങ്ങളും ബിസിനസ് സർവേകളും ഉൾപ്പെടുന്ന വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നു.
6. വനിതാ പ്രീമിയർ ലീഗ് 2024-ൽ കേരളത്തിൽ നിന്നുള്ള താരങ്ങൾ ആരൊക്കെ?
- സജ്ന സജീവൻ (മുംബൈ ഇന്ത്യൻസ്)
- മിന്നുമണി (ഡൽഹി ക്യാപിറ്റൽസ്)
- വി ജെ ജോഷിത (ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ്)
അനുബന്ധ വിവരങ്ങൾ:
- മൂന്നു താരങ്ങളും വയനാട് സ്വദേശികൾ
- ആകെ ടീമുകൾ: 5
- വേദികൾ: 4
- മത്സരങ്ങൾ: 22
- നിലവിലെ ചാമ്പ്യന്മാർ: ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ്
7. 2025 ഫെബ്രുവരിയിൽ വിടവാങ്ങിയ 1985-ലെ നോബൽ സമ്മാന ജൂറി അംഗമായിരുന്ന മെഡിക്കൽ ബയോകെമിസ്ട്രി ശാസ്ത്രജ്ഞൻ ആര്?
ഡോ. മാധവ ഭട്ടതിരി
8. രാജസ്ഥാനിൽ നടന്ന ഇന്ത്യ-ഈജിപ്ത് സൈനിക അഭ്യാസത്തിന്റെ പേര് എന്ത്?
സൈക്ലോൺ
9. എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസ ശാസ്ത്രജ്ഞർ ആരൊക്കെ?
സുനിത വില്യംസ്, ബുച് വിൽമോർ
അനുബന്ധ വിവരങ്ങൾ:
- തിരിച്ചെത്തുന്നത്: സ്പെയ്സ് എക്സിന്റെ ക്രൂ 10 ദൗത്യത്തിൽ
- ദൗത്യം പുറപ്പെടുന്ന തീയതി: 2024 മാർച്ച് 12
10. ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ നേട്ടം എത്ര?
ആകെ മെഡലുകൾ: 54
- സ്വർണ്ണം: 13
- വെള്ളി: 17
- വെങ്കലം: 24
അനുബന്ധ വിവരങ്ങൾ:
- കേരളത്തിന്റെ സ്ഥാനം: 14
- ഒന്നാം സ്ഥാനം: സർവീസസ് (121 മെഡലുകൾ)
- അടുത്ത ഗെയിംസ് വേദി: മേഘാലയ
11. ഭൂട്ടാനിൽ ലഭ്യത പ്രഖ്യാപിച്ച അമേരിക്കൻ സാറ്റലൈറ്റ് ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ ഏത്?
സ്റ്റാർലിങ്ക്
അനുബന്ധ വിവരങ്ങൾ:
- ഉടമ: ഇലോൺ മസ്ക്