കറന്റ് അഫയെഴ്സ് 13 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 13 February 2025
Current Affairs 13 February 2025 Malayalam
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
Current Affairs 13 February 2025 Question Answers Malayalam
1. 2024 ലെ ലോക റേഡിയോ ദിനത്തിന്റെ പ്രാധാന്യം എന്താണ്?
ഐക്യരാഷ്ട്ര സഭ 1946 ഫെബ്രുവരി 13-ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ സ്മരണയ്ക്കായി 2011-ൽ യുനെസ്കോ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി പ്രഖ്യാപിച്ചു.
അനുബന്ധ വിവരങ്ങൾ:
- 1923-ൽ ഇന്ത്യയിൽ ആദ്യ റേഡിയോ പ്രക്ഷേപണം ബോംബെയിൽ ആരംഭിച്ചു
- 1927 ജൂലൈ 23-ന് ഓൾ ഇന്ത്യ റേഡിയോ സ്ഥാപിതമായി
- 1956-ൽ ആകാശവാണി എന്ന് പുനർനാമകരണം ചെയ്തു
2. സമീപകാലത്ത് രാജ്യസഭയിലേക്ക് ഡിഎംകെ ക്വാട്ടയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രമുഖ വ്യക്തി ആരാണ്?
കമൽഹാസൻ - മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനും പ്രമുഖ നടനും.
3. യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ശാസ്ത്രജ്ഞൻ ആരാണ്?
ഡോക്ടർ എസ്. സോമനാഥ് - ഐഎസ്ആർഒ മുൻ ചെയർമാൻ.
4. ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പുവച്ച പ്രധാന കരാറുകൾ എന്തെല്ലാം?
മോഡുലാർ റിയാക്ടറുകളുടെ നിർമ്മാണത്തിനായുള്ള താൽപ്പര്യപത്രം.
അനുബന്ധ വിവരങ്ങൾ:
പാരീസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോയും ചെറു മോഡുലാർ റിയാക്ടറുകളും അഡ്വാൻസ്ഡ് മോഡുലർ റിയാക്ടറുകളും നിർമ്മിക്കാനുള്ള താൽപ്പര്യപത്രത്തിൽ ഒപ്പിട്ടു.ഇരു രാജ്യങ്ങളിലെയും ആണവോർജ വിദഗ്ധരുടെ സംയുക്ത പരിശീലനത്തിന് ഇന്ത്യ-ഫ്രഞ്ച് സെൻറർ ഫോർ ദ ഡിജിറ്റൽ സയൻസസ് ആരംഭിക്കുന്നു.
5. ഐഐടി മദ്രാസിലെ പുതിയ സാങ്കേതിക നേട്ടം എന്താണ്?
'ത്വസ്ഥ' - ഇന്ത്യയിലെ ആദ്യത്തെ 3ഡി പ്രിന്റഡ് വില്ല.
6. എക്സർസൈസ് സൈക്ലോൺ 2025-ൽ ഇന്ത്യയുടെ പങ്കാളി രാജ്യം ഏതാണ്?
ഈജിപ്ത്.
7. കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ പേരെന്താണ്?
സ്നേഹിത
അനുബന്ധ വിവരങ്ങൾ:
കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക് 'സ്നേഹിത' എന്ന പേരിൽ അറിയപ്പെടുന്നു. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാനും, അവർക്കു പിന്തുണയും താത്കാലിക അഭയവും നൽകാനും ലക്ഷ്യമിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളാണ്. 2013-ൽ ആരംഭിച്ച ഈ ഡെസ്കുകൾ, കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു. സ്നേഹിത കേന്ദ്രങ്ങൾ കൗൺസിലിംഗ്, നിയമ സഹായം, ബോധവത്കരണ ക്ലാസുകൾ, പുനരധിവാസ സഹായം തുടങ്ങിയ സേവനങ്ങൾ നൽകുന്നു.
8. ഇന്ത്യ വികസിപ്പിച്ച പുതിയ വ്യോമപ്രതിരോധ സംവിധാനത്തിന്റെ പേരെന്താണ്?
'കുശ' - ദീർഘദൂര വ്യോമപ്രതിരോധ സംവിധാനം.
അനുബന്ധ വിവരങ്ങൾ:
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനമാണ് 'പ്രോജക്ട് കുശ'. ഈ പദ്ധതി, 350 കിലോമീറ്റർ വരെ ദൂരപരിധിയുള്ള സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, പ്രിസിഷൻ ഗൈഡഡ് മ്യൂണിഷനുകൾ എന്നിവയെ കണ്ടെത്തി നശിപ്പിക്കാൻ ലക്ഷ്യമിടുന്നു.
9. 2025-ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടി നടക്കുന്ന രാജ്യം ഏതാണ്?
ഫ്രാൻസ്