കറന്റ് അഫയെഴ്സ് 12 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 12 February 2025
Current Affairs 12 February 2025 Malayalam
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.
![Current Affairs 12 February 2025 Malayalam Current Affairs 12 February 2025 Malayalam](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMHSpGCkM5QmtPrCC_frnpjoNF6Z6zo4XSVfRETUzFgAtC8bwIRPWn4fTt4KU7asgw9kTFQrOKcYBLF0UzmrCG9CCUlQSusXgA115brxiNvapmgps_9rcHeeKv147waNrVQiK5PN-jovVpLiI7sJP-NXnC2b6EMKgTb8k8OB8aN9IzEVcYWMSKENm0zI2W/s16000-rw/Current-Affairs-12-February-2025-Malayalam.webp)
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
Current Affairs 12 February 2025 Question Answers Malayalam
1. വന്യമൃഗ ആക്രമണം തടയാൻ വനംവകുപ്പ് ഏർപ്പെടുത്താൻ ആലോചിക്കുന്ന സംവിധാനം എന്താണ്?
വിസ്റ്റ ക്ലിയറൻസ്
അനുബന്ധ വിവരങ്ങൾ:
- കാടും നാടും ഒന്നിക്കുന്ന പ്രദേശങ്ങളിൽ വൃക്ഷങ്ങളും അടിക്കാടുകളും വെട്ടിതെളിച്ച് സംരക്ഷിക്കുന്ന രീതിയാണിത്
- മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണിത്
2. ഇന്ത്യയുടെ തദ്ദേശനിർമ്മിത ജെറ്റ് ട്രെയിനർ വിമാനത്തിന്റെ പേരെന്ത്?
യശസ്സ്
അനുബന്ധ വിവരങ്ങൾ:
- സിവിൽ വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു (K. Ram Mohan Naidu) ആണ് വിമാനത്തിൽ യാത്ര ചെയ്തത്
- ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ആണ് നിർമ്മാതാക്കൾ
3. പോയിന്റ് നെമോയുടെ പ്രത്യേകത എന്താണ്?
ലോകത്തിലെ ഏറ്റവും ഏകാന്തമായ ബിന്ദു
അനുബന്ധ വിവരങ്ങൾ:
- ബഹിരാകാശ പേടകങ്ങളുടെ ശവപ്പറമ്പ് എന്നും അറിയപ്പെടുന്നു
- ദക്ഷിണ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്
4. പൗരത്വ നിയമം കടുപ്പിച്ച ഒമാനിൽ, പൗരത്വത്തിന് അപേക്ഷിക്കാൻ എത്ര വർഷം തുടർച്ചയായി താമസിക്കണം?
15 വർഷം
5. ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
12-ാം സ്ഥാനം
അനുബന്ധ വിവരങ്ങൾ:
- ആദ്യ മൂന്ന് സ്ഥാനങ്ങളിൽ: 1. അമേരിക്ക 2. ചൈന 3. റഷ്യ
- പട്ടികയിലെ പത്താം സ്ഥാനം ഇസ്രായേലിനാണ്
6. ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ചെടുത്ത തദ്ദേശീയ സോഫ്റ്റ്‌വെയറിന്റെ പേരെന്ത്?
FEAST (Finite Element Analysis of Structures Software)
അനുബന്ധ വിവരങ്ങൾ:
ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സ്പേസ് സെൻറർ തദ്ദേശീയമായി വികസിപ്പിച്ച ഫിനൈറ്റ് എലമെൻറ് അനാലിസിസ് ഓഫ് സ്ട്രക്‌ചേഴ്‌സ് സോഫ്റ്റ്‌വെയർ 'FEAST' എന്നറിയപ്പെടുന്നു. ഈ സോഫ്റ്റ്‌വെയർ വ്യത്യസ്ത ഘടകങ്ങളുടെ ഘടനാ വിശകലനം നടത്താൻ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ബഹിരാകാശ മേഖലയിൽ.
7. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മൾട്ടി ബാരൽ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങാൻ തീരുമാനിച്ച രാജ്യം ഏത്?
ഫ്രാൻസ്
അനുബന്ധ വിവരങ്ങൾ:
- പിനാക എന്നത് ഇന്ത്യയുടെ സ്വദേശി നിർമ്മിത മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ്
- ഡിആർഡിഒ (DRDO) ആണ് ഈ ആയുധ സംവിധാനം വികസിപ്പിച്ചെടുത്തത്
- ഇത് ഒരു ആർട്ടിലറി മിസൈൽ സിസ്റ്റമാണ്