കറന്റ് അഫയെഴ്സ് 10 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 10 February 2025

Whatsapp Group
Join Now
Telegram Channel
Join Now

Current Affairs 10 February 2025 Malayalam

ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

Current Affairs 10 February 2025 Malayalam

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.

Current Affairs 10 February 2025 Question Answers Malayalam

1. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ അരങ്ങേറ്റക്കാരനായി മാറിയ താരം ആരാണ്?

വരുൺ ചക്രവർത്തി

അനുബന്ധ വിവരങ്ങൾ:

ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിനെ പുറത്താക്കിയാണ് വരുൺ ചക്രവർത്തി തന്റെ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനും വരുണിന് സാധിച്ചു. 33 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടിയ ഏറ്റവും പ്രായം കൂടിയ താരം എന്ന ഈ നേട്ടം ദിലീപ് ജോഷിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 32 വയസ്സും 350 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ദിലീപ് ജോഷി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

2. 2024-ലെ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്കാര ജേതാവ് ആരാണ്?

നിലമ്പൂർ ആയിഷ

അനുബന്ധ വിവരങ്ങൾ:

ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ തൃശൂർ ഘടകം ഏർപ്പെടുത്തിയ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷക്ക് ലഭിച്ചു. മലയാള നാടക വേദിയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകിയത്. പുരസ്കാര സമർപ്പണം 2025 ഫെബ്രുവരി 16-ന് തൃശൂർ ജവഹർ ബാലഭവൻ ഓപ്പൺ സ്റ്റേജിൽ വച്ച് നടന്നു

3. 2025 ഫെബ്രുവരിയിൽ രാജിവച്ച മണിപ്പൂർ മുഖ്യമന്ത്രി ആരാണ്?

എൻ.ബിരേൻ സിംഗ്

4. അപൂർവ രക്തഗ്രൂപ്പ് രക്തദാതാക്കളുടെ രജിസ്റ്ററേഷൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?

കേരളം

അനുബന്ധ വിവരങ്ങൾ:

- ലക്ഷ്യം: അടിയന്തര സാഹചര്യങ്ങളിൽ അപൂർവ രക്തഗ്രൂപ്പുകൾ ലഭ്യമാക്കുക

- സംവിധാനം: ഓൺലൈൻ രജിസ്റ്ററേഷൻ മുഖേന രക്തദാതാക്കളെ കണ്ടെത്തുക

5. 2025 ഫെബ്രുവരിയിൽ അന്തരിച്ച നമീബിയയുടെ ആദ്യ പ്രസിഡന്റ് ആരാണ്?

സാം നുയോമ

അനുബന്ധ വിവരങ്ങൾ:

- നമീബിയയുടെ സ്വാതന്ത്ര്യ സമര നേതാവ്

- രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ നിർണായക പങ്ക് വഹിച്ചു

6. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം ഏതാണ്?

എയ്റോ ഇന്ത്യ

അനുബന്ധ വിവരങ്ങൾ:

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനങ്ങളിൽ ഒന്നാണ് ഇന്ത്യയിൽ ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ. 2025 ഫെബ്രുവരി 10 മുതൽ 14 വരെ നടന്ന ഈ പ്രദർശനത്തിൽ 900-ലധികം പ്രദർശകരും 80-ലധികം രാജ്യങ്ങളും പങ്കെടുത്തു. ഇത് ഇന്ത്യയുടെ പ്രതിരോധ ശേഷിയും എയ്റോസ്പേസ് രംഗത്തെ മുന്നേറ്റങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പ്രധാന വേദിയാണ്.

Current Affairs 9 February 2025 Quiz

1
ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ അരങ്ങേറ്റക്കാരനായി മാറിയ താരം ആരാണ്?
ഫിൽ സാൾട്ട്
ഫാറൂഖ് എഞ്ചിനീയർ
വരുൺ ചക്രവർത്തി
എൻ. ബിരേൻ സിംഗ്
Explanation: 33 വയസും 164 ദിവസവും പ്രായമുള്ളപ്പോൾ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
2
വരുൺ ചക്രവർത്തിയുടെ ആദ്യ ഏകദിന വിക്കറ്റ് ആരായിരുന്നു?
ജോ റൂട്ട്
ഫിൽ സാൾട്ട്
ബെൻ സ്റ്റോക്സ്
ജോണി ബെയർസ്റ്റോ
Explanation: വരുൺ ചക്രവർത്തി തന്റെ ആദ്യ വിക്കറ്റായി ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിനെ പുറത്താക്കി.
3
2024-ലെ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം ആർക്കാണ് ലഭിച്ചത്?
സാം നുയോമ
എൻ. ബിരേൻ സിംഗ്
വരുൺ ചക്രവർത്തി
നിലമ്പൂർ ആയിഷ
Explanation: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) തൃശൂർ ഘടകം ഏർപ്പെടുത്തിയ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷക്ക് ലഭിച്ചു.
4
2025 ഫെബ്രുവരിയിൽ രാജിവച്ച മണിപ്പൂർ മുഖ്യമന്ത്രി ആരാണ്?
സാം നുയോമ
എൻ. ബിരേൻ സിംഗ്
നിലമ്പൂർ ആയിഷ
വരുൺ ചക്രവർത്തി
Explanation: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചു.
5
അപൂർവ രക്തഗ്രൂപ്പ് രക്തദാതാക്കളുടെ രജിസ്ട്രി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
തമിഴ്നാട്
കർണാടക
കേരളം
മണിപ്പൂർ
Explanation: കേരളം അപൂർവ രക്ത ഗ്രൂപ്പുകളുള്ള രക്തദാതാക്കളെ കണ്ടെത്തി അവശ്യ സമയങ്ങളിൽ രക്തം ലഭ്യമാക്കുന്നതിനായി ഒരു രജിസ്ട്രി ആരംഭിച്ചു.
6
2025 ഫെബ്രുവരിയിൽ അന്തരിച്ച നമീബിയയുടെ ആദ്യ പ്രസിഡന്റ് ആരാണ്?
എൻ. ബിരേൻ സിംഗ്
സാം നുയോമ
വരുൺ ചക്രവർത്തി
നിലമ്പൂർ ആയിഷ
Explanation: നമീബിയയുടെ സ്വാതന്ത്ര്യ സമര നായകനും ആദ്യ പ്രസിഡന്റുമായ സാം നുയോമ അന്തരിച്ചു.
7
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം ഏതാണ്?
ഏവിയേഷൻ എക്സ്പോ
എയർ ഷോ ഏഷ്യ
ഏഷ്യൻ എയർ എക്സ്പോ
എയ്റോ ഇന്ത്യ
Explanation: എയ്റോ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായി കണക്കാക്കപ്പെടുന്നു.
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية