കറന്റ് അഫയെഴ്സ് 30 ജനുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 30 January 2025
Current Affairs 30 January 2025 Malayalam
ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. കേരളത്തിലെ വനമേഖലയിൽ വന്യമൃഗങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതിയുടെ പേരെന്ത്?
മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ
അനുബന്ധ വിവരങ്ങൾ:
- വനം മന്ത്രി എ.കെ. ശശീന്ദ്രൻ ആണ് പദ്ധതി പ്രഖ്യാപിച്ചത്
- വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം
2. 2024-ലെ റിപ്പബ്ലിക് ദിന പരേഡിൽ ഏത് സംസ്ഥാനത്തിന്റെ ടാബ്ലോയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്?
ഉത്തർപ്രദേശ് (മഹാകുംഭ് 2025)
അനുബന്ധ വിവരങ്ങൾ:
- രണ്ടാം സ്ഥാനം: ത്രിപുര (14 ദേവതകളുടെ ആരാധന - ഖാർച്ചി പൂജ)
- മൂന്നാം സ്ഥാനം: ആന്ധ്രപ്രദേശ് (ഏറ്റികൊപ്പാക്ക ബൊമ്മലു - പരിസ്ഥിതി സൗഹൃദ തടി കളിപ്പാട്ടങ്ങൾ)
3. ഐഎസ്ആർഒയുടെ നൂറാമത് വിക്ഷേപണത്തിന്റെ മിഷൻ ഡയറക്ടർ ആരാണ്?
തോമസ് കുര്യൻ
അനുബന്ധ വിവരങ്ങൾ:
- അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ വികസിപ്പിച്ച റുബീഡിയം ആറ്റോമിക് ക്ലോക്ക് ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
- ISROയുടെ നൂറാമത് വിക്ഷേപണമായ GSLV-F15/NVS-02 ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ മലയാളിയായ തോമസ് കുര്യനാണ്.
- ISRO ചെയർമാൻ ഡോ. വി. നാരായണൻ
4. ഏത് സംസ്ഥാനമാണ് വാട്സ്ആപ്പിലൂടെ സർക്കാർ സേവനങ്ങൾ നൽകുന്ന പദ്ധതി ആരംഭിച്ചത്?
ആന്ധ്രപ്രദേശ്
5. കേരള സർക്കാർ നടപ്പിലാക്കുന്ന 'സമാശ്വാസം' പദ്ധതി എന്തിനു വേണ്ടിയുള്ളതാണ്?
വൃക്ക രോഗികൾ, വൃക്ക/കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയവർ, ഹീമോഫീലിയ രോഗബാധിതർ, സിക്കിൾസെൽ അനീമിയ രോഗികൾ എന്നിവർക്ക് ധനസഹായം നൽകുന്നതിനുള്ള പദ്ധതി
അനുബന്ധ വിവരങ്ങൾ:
- കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്
6. ഡീപ്സീക്ക് R1 എന്ന AI മോഡൽ വികസിപ്പിച്ചത് ആരാണ്?
ലിയാങ് വെൻഫെങ് (Liang Wenfeng)
അനുബന്ധ വിവരങ്ങൾ:
- 40 വയസ്സുള്ള ലിയാങ് വെൻഫെങ് ചൈനയുടെ ദേശീയ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്നു
- ചൈന ആസ്ഥാനമായുള്ള കമ്പനിയാണ് ഡീപ്സീക്ക്
7. കുഷ്ഠരോഗ നിർമാർജനത്തിനായി കേരള ആരോഗ്യവകുപ്പ് നടത്തുന്ന ക്യാമ്പയിനിന്റെ പേരെന്ത്?
അശ്വമേധം 6.0
അനുബന്ധ വിവരങ്ങൾ:
- ജനുവരി 30 ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനത്തിൽ ആരംഭിച്ചു
- ക്യാമ്പയിനിന്റെ ആറാം ഘട്ടമാണിത്