കറന്റ് അഫയെഴ്സ് 21 ജനുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 21st January 2025
Current Affairs 21 January 2025 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
'വേനൽ മധുരം' പദ്ധതി: കുടുംബശ്രീയുടെ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായ 'വേനൽ മധുരം' പദ്ധതി കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു. ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം വേനൽക്കാലത്ത് നാടൻ തണ്ണിമത്തൻ വിളകൾ ഉൽപാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കുകയാണ്. ഇതിലൂടെ വേനൽച്ചൂടിൽ ആശ്വാസം നൽകാനും, കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗ്ഗം സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നു.
'കവചം' മുന്നറിയിപ്പ് സംവിധാനം: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ 'കവചം' (Kerala Warnings Crisis and Hazards Management System - KaWaCHaM) എന്ന മുന്നറിയിപ്പ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകൾ അത്യാഹിത സാഹചര്യങ്ങളിലെ മുന്നറിയിപ്പുകൾ നൽകുന്നതിനായി പ്രവർത്തിക്കും. ഈ സൈറണുകൾ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളിൽ നിന്നും നിയന്ത്രിക്കപ്പെടും.
കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ 'അശ്വമേധം': ആരോഗ്യവകുപ്പ് കുഷ്ഠരോഗ നിർണയത്തിനായി 'അശ്വമേധം' എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഈ പരിപാടി കുഷ്ഠരോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകുന്നതിലൂടെ രോഗത്തിന്റെ വ്യാപനം തടയുന്നതാണ് ലക്ഷ്യം.
ഖോ ഖോ ലോകകപ്പ് 2025: 2025ൽ ന്യൂ ഡൽഹിയിൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ പുരുഷ, വനിത ടീമുകൾ വിജയികളായി. ഖോ ഖോ ടീമിൽ 9 കളിക്കാരുണ്ട്. പ്രസിദ്ധ ബോളിവുഡ് നടൻ സൽമാൻ ഖാൻ ഈ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു.
പ്രേം നസീർ പുരസ്കാരം: പ്രശസ്ത നടി ഷീല പ്രേം നസീർ പുരസ്കാരത്തിന് അർഹയായി. മലയാള സിനിമയിൽ ഷീലയുടെ സംഭാവനകൾക്ക് ഈ പുരസ്കാരം നൽകപ്പെടുന്നു.
പന്തളം കേരളവർമ്മ കവിത പുരസ്കാരം: കവി വി.എം. ഗിരിജയുടെ 'ബുദ്ധപൂർണ്ണിമ' എന്ന കവിതാസമാഹാരത്തിന് ഈ വർഷത്തെ പന്തളം കേരളവർമ്മ കവിത പുരസ്കാരം ലഭിച്ചു.
എയർ കേരള: കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രമായി ഔദ്യോഗികമായി കൊച്ചിയെ പ്രഖ്യാപിച്ചു. ഇത് സംസ്ഥാനത്തിന്റെ വ്യോമയാന മേഖലയിലെ വികസനത്തിന് സഹായകമാകും.
എട്ടാം ശമ്പള കമ്മീഷൻ: 2025 ജനുവരിയിൽ കേന്ദ്രസർക്കാർ എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തിന് അനുമതി നൽകി.ഇത് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കാരത്തിന് വഴിയൊരുക്കും.
കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന': 2025 ജനുവരിയിൽ നടന്ന കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവമായ 'തില്ലാന'യിൽ വയനാട് ജില്ല ഓവറോൾ ജേതാക്കളായി.