കറന്റ് അഫയെഴ്സ് 20 ജനുവരി 2025 | Current Affairs 20 January 2025 Malayalam
Current Affairs 20 January 2025 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. ഇന്ത്യയിൽ നടന്ന ആദ്യ ഖോ ഖോ ലോകകപ്പിലെ ചാമ്പ്യന്മാർ ആരാണ്?
ഇന്ത്യ
അനുബന്ധ വിവരം:
ഇന്ത്യയിൽ നടന്ന ആദ്യ ഖോ ഖോ ലോകകപ്പിൽ, ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ നേപ്പാളിനെ പരാജയപ്പെടുത്തി കിരീടം നേടി.
2. ഓളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ നീരജ് ചോപ്രയുടെ ഭാര്യ ആരാണ്?
ഹിമാനി മോർ [ടെന്നീസ് താരം]
നീരജ് ചോപ്രയുടെ പ്രധാന നേട്ടങ്ങൾ:
ടോക്യോ ഒളിമ്പിക്സ് 2021: ജാവലിന്‍ ത്രോയിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണ്ണ മെഡൽ നേടി.
ലുസെയ്ൻ ഡയമണ്ട് ലീഗ് 2023: 87.66 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം നേടി.
പാരിസ് ഒളിമ്പിക്സ് 2024: ജാവലിന്‍ ത്രോയിൽ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടി.
ലോകത്തിലെ മികച്ച ജാവലിന്‍ താരമായി തിരഞ്ഞെടുപ്പ് (2024): അമേരിക്കൻ മാസികയായ 'ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ്' 2024-ലെ ലോകത്തിലെ മികച്ച ജാവലിന്‍ താരമായി നീരജ് ചോപ്രയെ തെരഞ്ഞെടുത്തു.
ഹിമാനി മോർ ഒരു മുൻ ഇന്ത്യൻ ടെന്നീസ് താരമാണ്.3. 2025ലെ വേൾഡ്
ഇക്കണോമിക് ഫോറം സമ്മേളനം നടക്കുന്ന സ്ഥലം ഏതാണ്?
ദാവോസ്, സ്വിറ്റ്സർലൻഡ്
അനുബന്ധ വിവരം:
വേൾഡ് ഇക്കണോമിക് ഫോറം (World Economic Forum, WEF) എന്നത് ഒരു സ്വതന്ത്ര അന്താരാഷ്ട്ര സംഘടനയാണ്, ലോകത്തെ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ, ബിസിനസ്, സിവിൽ സമൂഹം എന്നിവയിലെ പ്രമുഖരെ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
4. 'സുഗതോത്സവം' എന്ന പരിപാടി എവിടെ വച്ചാണ് നടത്തപ്പെട്ടത്?
ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠത്തിൽ
5. കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന പ്രായം കുറഞ്ഞ വനിതാ കുറ്റവാളി ആരാണ്?
ഗ്രീഷ്മ (ഷാരോൺ വധക്കേസ്)
6. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ മുന്നറിയിപ്പ് സംവിധാനത്തിന്റെ പേരെന്താണ്?
കവചം
അനുബന്ധ വിവരം:
കേരളത്തിലെ ദുരന്തമേഖലകളിൽ അപായസൂചന നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ 'കവചം' പദ്ധതിയുടെ ഭാഗമായ സൈറണുകൾ വിവിധ ശബ്ദങ്ങളിലായി മുന്നറിയിപ്പ് നൽകും. കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുടെ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ മുന്നറിയിപ്പ് നൽകും.
7. 2025 ജനുവരിയിൽ നിയമിതനായ പുതിയ സിആർപിഎഫ് മേധാവി ആരാണ്?
ജിപി സിംഗ് (GP Singh)
8. അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ലഭിച്ച ശിക്ഷ എന്താണ്?
14 വർഷം തടവ്
അനുബന്ധ വിവരം:
പാകിസ്താനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബിബിയും ഉൾപ്പെട്ട അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ, 1554 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ, ഇമ്രാൻ ഖാൻക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ചു.
9. ISROയുടെ SpaDeX ദൗത്യത്തിന്റെ വിജയത്തിലൂടെ ഇന്ത്യ നേടിയ നേട്ടം എന്താണ്?
ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യ കൈവശമുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി മാറി.10. 2025 ജനുവരിയിൽ BCCI ഓംബുഡ്സ്മാനായി നിയമിതനായത് ആരാണ്?
ജസ്റ്റിസ് അരുൺ മിശ്ര (Justice Arun Mishra)
11. 2025 ജനുവരിയിൽ മിസോറാം ഗവർണറായി നിയമിതനായത് ആരാണ്?
ജനറൽ (ഡോ) വിജയ് കുമാർ സിംഗ്
അനുബന്ധ വിവരം:മുൻ കേന്ദ്ര സഹമന്ത്രിയും കരസേനാ മേധാവിയുമാണ് അദ്ദേഹം.