കറന്റ് അഫയെഴ്സ് 14 ജനുവരി 2025 | Current Affairs 14 January 2025 Malayalam
Current Affairs 14 January 2025 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. DRDO വികസിപ്പിച്ച് പരീക്ഷണം വിജയിച്ച ടാങ്ക് വേധ മിസൈലിന്റെ പേരെന്ത്?
ടാങ്ക് വേധ നാഗ് MK2
ബന്ധപ്പെട്ട വസ്തുതകൾ:
• 4-7 കിലോമീറ്റർ പരിധിയിലുള്ള ടാങ്കുകളെ തകർക്കാൻ ശേഷിയുള്ളത്
• സ്വദേശി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചത്
2. 2025 ജനുവരിയിൽ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ആഘോഷിച്ച വാർഷികം എത്രാമത്തേതാണ്?
150
3. 'നോ ഹെൽമെറ്റ് നോ ഫ്യൂവൽ' നയം നടപ്പിലാക്കിയ സംസ്ഥാനമേത്?
ഉത്തർപ്രദേശ്
ബന്ധപ്പെട്ട വസ്തുതകൾ:
• റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നൂതന നടപടി
• ഹെൽമെറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നിഷേധിക്കുന്ന നയം
4. ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ വിവിധോദ്ദേശ്യ കപ്പലിന്റെ പേരെന്ത്?
INS ഉത്കർഷ്
5. ജെഫ് ബോസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനി വിക്ഷേപണത്തിന് ഒരുക്കുന്ന റോക്കറ്റിന്റെ പേരെന്ത്?
ന്യൂ ഗ്ലെൻ
6. 2025-ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടിയ ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ് ആരാണ്?
ക്രിസ്റ്റീൻ കർല കംഗലൂ
ബന്ധപ്പെട്ട വസ്തുതകൾ:
ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രസിഡന്റ് ക്രിസ്റ്റീൻ കർല കംഗലൂ 2025-ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടി. ഇത് ഇന്ത്യയുടെ പരമോന്നത ബഹുമതിയാണ്, പ്രവാസി ഇന്ത്യക്കാർക്ക് നൽകുന്നത്. ജനുവരി 8 മുതൽ 10 വരെ ഭുവനേശ്വറിൽ നടന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡ് സമ്മാനിച്ചു. പ്രസിഡന്റ് കംഗലൂ പൊതുപ്രവർത്തന രംഗത്തുള്ള സംഭാവനകൾക്കാണ് ഈ ബഹുമതി നേടിയത്.
2025-ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം യുഎഇയിലെ ബിസിനസുകാരനും കൊല്ലം സ്വദേശിയുമായ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ നേടി.ദുബായ് ആസ്ഥാനമായ ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹം, ഷിപ്പിംഗ് മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾക്കാണ് ഈ ബഹുമതി നേടിയത്.
7. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്ലിറ്റ്സ് കമ്മിഷൻ അധ്യക്ഷയായി നിയമിതയായതാര്?
അഞ്ജു ബോബി ജോർജ് (Anju Bobby George)
ബന്ധപ്പെട്ട വസ്തുതകൾ:
• 9 അംഗ സമിതിയുടെ തലവനായി നിയമിതയായി
• എം.ഡി. വത്സമ്മ, നീരജ് ചോപ്ര എന്നിവർ സമിതി അംഗങ്ങൾ
8. 2025 ജനുവരിയിൽ കേന്ദ്ര റവന്യൂ സെക്രട്ടറിയായി നിയമിതനായതാര്?
തുഹിൻ കാന്ത പാണ്ഡെ (Tuhin Kanta Pandey)
9. 2025 ജനുവരിയിൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ബീച്ചുകൾ ഏതെല്ലാം?
• കോഴിക്കോട് കാപ്പാട് ബീച്ച്
• കണ്ണൂർ അഴീക്കോട് ചാൽ ബീച്ച്
10. മഹാകുംഭമേളയുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രസാർഭാരതി ആരംഭിച്ച എഫ്.എം. റേഡിയോ ചാനലിന്റെ പേരെന്ത്?
കുംഭവാണി
1. ബഹുമതി നൽകിയത് രാഷ്ട്രപതി ദ്രൗപദി മുർമു
2. 25 വ്യക്തികൾക്കും 2 സംഘടനകൾക്കും പുരസ്കാരം ലഭിച്ചു
3. കൊല്ലം സ്വദേശി രാമകൃഷ്ണൻ ശിവസ്വാമി അയ്യർ ഒരു പുരസ്കാര ജേതാവ്
1. കോഴിക്കോട് കാപ്പാട് ബീച്ച്
2. വർക്കല പപ്പനാശം ബീച്ച്
3. കണ്ണൂർ അഴീക്കോട് ചാൽ ബീച്ച്
4. കൊവളം ബീച്ച്
1. അഞ്ജു ബോബി ജോർജ് അധ്യക്ഷയായി
2. നീരജ് ചോപ്ര കമ്മിഷൻ അംഗം
3. എം.ഡി. വത്സമ്മ കമ്മിഷൻ അംഗം
4. 9 അംഗ സമിതി
1. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ്
2. പൊതുപ്രവർത്തനത്തിനുള്ള അംഗീകാരം