കറന്റ് അഫയെഴ്സ് 13 ജനുവരി 2025 | Current Affairs 13 January 2025 Malayalam
Current Affairs 13 January 2025 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. 2025-ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥി ആരായിരിക്കും?
ഇന്തൊനീഷ്യ പ്രസിഡന്റ് പ്രാവൊ സുബിയായോ (Prabowo Subianto)
അനുബന്ധ വിവരങ്ങൾ:
- 1950-ൽ ആദ്യ റിപ്പബ്ലിക് ദിനത്തിലും ഇന്തൊനീഷ്യൻ പ്രസിഡന്റ് (സുകർണോ) ആയിരുന്നു മുഖ്യാതിഥി
- ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഇന്തോനേഷ്യൻ നേതാക്കൾ മുഖ്യാതിഥികളാകുന്നത് ഇത് മൂന്നാം തവണയാണ്.
1. 1950: ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ (Sukarno) മുഖ്യാതിഥിയായിരുന്നു.
2.2018: ആസിയാൻ (ASEAN) രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി പങ്കെടുത്തു, അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ (Joko Widodo) ഉൾപ്പെടെ.
3. 2025 : ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ (Prabowo Subianto) റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കും.
- 2024-ൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു മുഖ്യാതിഥി
2. പ്രഥമ ഖോ ഖോ ലോകകപ്പ് എവിടെ നടക്കുന്നു?
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ
അനുബന്ധ വിവരങ്ങൾ:
- 24 രാജ്യങ്ങൾ പങ്കെടുക്കും
- 6 ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിക്കും
3. ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റ് ആരാണ്?
സോറൻ മിലനോവിച്ച്
അനുബന്ധ വിവരങ്ങൾ:
സോറൻ മിലനോവിച്ച് 2020 മുതൽ ക്രൊയേഷ്യയുടെ പ്രസിഡന്റാണ്.
4. സുഗതനവതി പുരസ്കാര ജേതാവ് ആരാണ്?
ശ്രീമൻ നാരായണൻ
അനുബന്ധ വിവരങ്ങൾ:
- കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം
5. പ്രോജക്ട് വീർ ഗാഥ 4.0 ഏതൊക്കെ മന്ത്രാലയങ്ങളുടെ സംയുക്ത പദ്ധതിയാണ്?
പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും
6. 2025-ലെ ദേശീയ യുവജന ദിന സമ്മേളനം എവിടെയാണ് നടന്നത്?
ന്യൂഡൽഹി
അനുബന്ധ വിവരങ്ങൾ:
- ജനുവരി 12, സ്വാമി വിവേകാനന്ദന്റെ ജന്മദിനം, ദേശീയ യുവ ദിനമായി ആഘോഷിക്കപ്പെടുന്നു.
7. 25-ാമത് അന്താരാഷ്ട്ര ജാവലിൻ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
ഇന്ത്യ
8. BCCI-യുടെ പുതിയ സെക്രട്ടറി ആരാണ്?
ദേവജിത്ത് സൈകിയ
അനുബന്ധ വിവരങ്ങൾ:
ദേവജിത്ത് സൈകിയ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI)യുടെ പുതിയ സെക്രട്ടറിയായി നിയമിതനായി. BCCI ഇന്ത്യയിലെ ക്രിക്കറ്റിന്റെ പരമോന്നത ഭരണസംഘടനയാണ്, ദേശീയ, അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ക്രിക്കറ്റിന്റെ വികസനവും നിയന്ത്രണവും നടത്തുന്നതും ഇവരുടെ ചുമതലയാണ്. സൈകിയ, മുൻ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അസമിലെ അഭിഭാഷകനും ആയിരുന്നു.
സൈകിയയുടെ നിയമനം മുൻ സെക്രട്ടറി ജയ്ഷാ (Jay Shah) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്.BCCI യുടെ പ്രധാന ചുമതലകൾ ക്രിക്കറ്റിന്റെ ഗുണനിലവാരം ഉയർത്തുക, പോളിസികൾ രൂപപ്പെടുത്തുക, നിയമങ്ങൾ നിർദ്ദേശിക്കുക, ദേശീയ, അന്തർദേശ്യ മത്സരങ്ങൾ സംഘടിപ്പിക്കുക, സമ്പത്ത് കൈകാര്യം ചെയ്യുക, ക്രിക്കറ്റ് ബ്രാൻഡ് വികസിപ്പിക്കുക, പുതിയ പ്രതിഭകളെ കണ്ടെത്തുക എന്നിവയാണ്.
I. 24 രാജ്യങ്ങൾ പങ്കെടുക്കുന്നു
II. 6 ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ടീമുകൾ
III. ഡൽഹിയിൽ നടക്കുന്നു
IV. ആദ്യ ലോകകപ്പ്