കറന്റ് അഫയെഴ്സ് 09 ജനുവരി 2025 | Current Affairs 09 January 2025 Malayalam
Current Affairs 09 January 2025 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. കേരള സ്കൂൾ കലോത്സവത്തിൽ 2024-ൽ ഏത് ജില്ലയാണ് ഒന്നാം സ്ഥാനം നേടിയത്?
തൃശൂർ ജില്ല (1008 പോയിന്റ്)
അനുബന്ധ വിവരങ്ങൾ:
- രണ്ടാം സ്ഥാനം: പാലക്കാട് (1007 പോയിന്റ്)
- മൂന്നാം സ്ഥാനം: കണ്ണൂർ (1003 പോയിന്റ്)
- വേദി: തിരുവനന്തപുരം
- 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം
2. 2024-ലെ പ്രവാസി ഭാരതീയ ദിവസ് വേദി ഏതാണ്?
ഒഡിഷയിലെ ഭുവനേശ്വർ
അനുബന്ധ വിവരങ്ങൾ:
- 18-ാമത് പ്രവാസി ഭാരതീയ ദിവസ്
- ജനുവരി 9 ആണ് പ്രവാസി ഭാരതീയ ദിവസ്
- 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിനം
3. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻ്റ് ആരാണ്?
ബഹദൂർ സിംഗ് സാഗൂ (Bahadur Singh Sagoo)
അനുബന്ധ വിവരങ്ങൾ:
- മുൻ ഷോട്ട്പുട്ട് സ്വർണമെഡൽ ജേതാവ്
- ബഹദൂർ സിംഗ് സാഗൂ Athletics Federation of India (AFI)യുടെ പുതിയ പ്രസിഡന്റാണ്. മുൻ ഷോട്ട്പുട്ട് താരം കൂടിയായ അദ്ദേഹം, 1973 മെയ് 7-ന് ജനിച്ചു. 2000 ലെ സിഡ്നി ഒളിമ്പിക്സിലും 2004 ലെ എഥൻസ് ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2002 ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ ഷോട്ട്പുട്ടിൽ സ്വർണം നേടി. 2004-ൽ കീവ് നഗരത്തിൽ 20.40 മീറ്റർ ദൂരം എറിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിഗത മികച്ച പ്രകടനമാണ്. പഞ്ചാബ് പൊലീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, ജലന്ധറിൽ പഞ്ചാബ് ആംഡ് പൊലീസിൽ സ്പോർട്സ് സെക്രട്ടറിയായും പത്താൻകോട്ടിൽ 4-ാം ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡന്റായും പ്രവർത്തിച്ചു. 2006-ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചു. ഇപ്പോൾ AFIയുടെ പ്രസിഡന്റായി, ഇന്ത്യൻ അത്‌ലറ്റിക്സിന്റെ വികസനത്തിന് അദ്ദേഹം നേതൃത്വം നൽകുന്നു.
4. 2024-ലെ ബഷീർ പുരസ്‌കാര ജേതാവ് ആരാണ്?
പി.എൻ. ഗോപീകൃഷ്ണൻ (P.N. Gopikrishnan)
അനുബന്ധ വിവരങ്ങൾ:
- 17-ാമത് ബഷീർ പുരസ്‌കാരം
- 'കവിത മാംസഭോജിയാണ്' എന്ന സമാഹാരത്തിനാണ് പുരസ്‌കാരം
- 2023-ലെ 16-ാമത് ബഷീർ പുരസ്‌കാരം ഇ. സന്തോഷ്‌കുമാറിന് 'നാരകങ്ങളുടെ ഉപമ' എന്ന പുസ്തകത്തിനാണ് ലഭിച്ചത്.ബഷീർ സാഹിത്യ പുരസ്‌കാരം വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് നൽകുന്നു. 50,000 രൂപയും പ്രശസ്തിപത്രവും സി. എൻ. കരുണാകരൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും
5. ലോകത്തിലെ ആദ്യത്തെ തടി ഉപഗ്രഹത്തിന്റെ പേരെന്ത്?
ലിഗ്നോസാറ്റ് (LignoSat)
അനുബന്ധ വിവരങ്ങൾ:
ലോകത്തിലെ ആദ്യത്തെ തടി ഉപയോഗിച്ച് നിർമ്മിച്ച ഉപഗ്രഹം 'ലിഗ്നോസാറ്റ്' (LignoSat) എന്നറിയപ്പെടുന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും സുമിടോമോ ഫോറസ്ട്രി എന്ന കമ്പനിയുമാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്. മഗ്നോളിയ മരം ഉപയോഗിച്ച് നിർമ്മിച്ച ലിഗ്നോസാറ്റ്, ബഹിരാകാശ മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടു.
6. പുതിയ കാവേരി എൻജിന്റെ പരീക്ഷണം എവിടെയാണ് നടത്തുന്നത്?
റഷ്യയിൽ
അനുബന്ധ വിവരങ്ങൾ:
ഇന്ത്യൻ പ്രതിരോധ ഗവേഷണ സംഘടന (DRDO) വികസിപ്പിച്ച 'കാവേരി' ജെറ്റ് എൻജിന്റെ പറക്കൽ പരീക്ഷണം റഷ്യയിൽ നടക്കുന്നു. ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (GTRE) ആണ് ഈ എൻജിൻ വികസിപ്പിച്ചത്. റഷ്യൻ ഇല്യൂഷിൻ II-76 വിമാനത്തിൽ എൻജിൻ ഘടിപ്പിച്ച് 40,000 അടി ഉയരത്തിൽ 70 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷണ പറക്കൽ നടത്തും.
Current Affairs 09 January 2025 Quiz
1. റഷ്യയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ മോട്ടോർസിലാണ് പരീക്ഷണം
2. 40,000 അടി ഉയരത്തിലാണ് പരീക്ഷണം
3. ഇല്യൂഷിൻ IL-76 വിമാനത്തിലാണ് പരീക്ഷണം
4. ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ജി.ടി.ആർ.ഇ ആണ് നിർമ്മാതാക്കൾ
1. ബഷീർ പുരസ്കാരം കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരമാണ്
2. 'കവിത മാംസഭോജിയാണ്' എന്ന കൃതിക്കാണ് 17-ാമത് ബഷീർ പുരസ്കാരം
3. പി.എൻ. ഗോപീകൃഷ്ണനാണ് പുരസ്കാര ജേതാവ്
മുകളിൽ പറഞ്ഞവയിൽ ശരിയായവ ഏതെല്ലാം?
1. 18-ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത് ഭുവനേശ്വറിൽ
2. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെയെത്തിയ ദിനമാണ് ജനുവരി 9
3. 1915-ലാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്