കറന്റ് അഫയെഴ്സ് 03 ജനുവരി 2025 | Current Affairs 03 January 2025 Malayalam
Current Affairs 03 January 2025 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. ആരാണ് ബിഹാറിൻ്റെ 42-ാമത് ഗവർണർ?
ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) ബിഹാറിൻ്റെ 42-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.
2. ഐഐടി-ഗുവാഹത്തിയുടെ പുതിയ കണ്ടുപിടിത്തം എന്താണ്?
സ്തനാർബുദ ചികിത്സയ്ക്കായി കുറഞ്ഞ പാർശ്വഫലങ്ങളുള്ള കുത്തിവയ്ക്കാവുന്ന ഹൈഡ്രോജൽ.
3. ഏഷ്യയിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം ഏതാണ്?
ബെംഗളൂരു
അനുബന്ധ വിവരങ്ങൾ:
- 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് സമയം വേണ്ടിവരും.
4. കേരളത്തിന്റെ 23-ാമത് ഗവർണർ ആരാണ്?
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ (Rajendra Vishwanath Arlekar)
5. 2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാര ജേതാക്കൾ ആരെല്ലാം?
മനു ഭാകര്‍ (Manu Bhaker), ഡി ഗുകേഷ് (D Gukesh), ഹര്‍മന്‍പ്രീത് സിങ് (Harmanpreet Singh), പ്രവീണ്‍ കുമാര്‍ (Praveen Kumar)
അനുബന്ധ വിവരങ്ങൾ:
മനു ഭാക്കർ (Manu Bhaker): മനു ഭാക്കർ ഒരു ഇന്ത്യൻ ഷൂട്ടിംഗ് താരമാണ്. 2024 പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കല മെഡൽ നേടി, ഷൂട്ടിംഗ് വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. അവസാനമായി, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിലും വെങ്കലം നേടി.
ഡി. ഗുകേഷ് (D. Gukesh): ഡി. ഗുകേഷ് ഒരു ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്ററാണ്. 2024-ൽ സിംഗപ്പൂരിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ചൈനീസ് ചെസ് താരം ഡിംഗ് ലിറെനെ തോൽപ്പിച്ച് ലോകചാമ്പ്യനായ. ഇതോടെ, ലോകചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും 18-കാരൻ നേടി.
ഹർമൻപ്രീത് സിംഗ് (Harmanpreet Singh): ഹർമൻപ്രീത് സിംഗ് ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ്. 2024 പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കല മെഡലിലേക്ക് നയിച്ചു. 2020 ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമിൽ ഹർമൻപ്രീത് അംഗമായിരുന്നു.
പ്രവീൺ കുമാർ (Praveen Kumar): പ്രവീൺ കുമാർ ഒരു പാരാ അത്‌ലറ്റാണ്. 2024 പാരിസ് പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടി. 2020 ടോക്യോ പാരാലിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയിരുന്നു.
6. 2024-ലെ ദ്രോണാചാര്യ അവാർഡ് ജേതാവ് ആരാണ്?
മുരളീധരൻ
അനുബന്ധ വിവരങ്ങൾ:
- നിലവിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്
- ടെക്നിക്കൽ ഒഫിഷ്യൽ കമ്മറ്റിയുടെ ചെയർമാൻ
7. 2024-ലെ അർജുന അവാർഡ് നേടിയ മലയാളി താരം ആരാണ്?
സാജൻ പ്രകാശ് (Sajan Prakash)
അനുബന്ധ വിവരങ്ങൾ:
- ആകെ 32 കായിക താരങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചു
- കേരള സ്റ്റേറ്റ് പോലീസിൽ എഎസ്പി റാങ്കിൽ ജോലി ചെയ്യുന്നു
- 2021-ൽ ഒളിമ്പിക്സ് 'A' യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരം
- 2015, 2021 എന്നീ വർഷങ്ങളിൽ ദേശീയ ഗെയിംസ് സ്വർണ മെഡൽ നേടി
- 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു
- 2018 ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചു
- 2019 ദക്ഷിണ ഏഷ്യൻ ഗെയിംസിൽ 7 സ്വർണ മെഡലുകൾ നേടി
- 2021 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചു
- കേരള സർക്കാരിന്റെ ജി.വി. രാജ പുരസ്കാരം നേടിയിട്ടുണ്ട്
- കേരള സ്പോർട്സ് കൗൺസിലിന്റെ മികച്ച കായിക താരത്തിനുള്ള പുരസ്കാരവും നേടി
8. കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്?
കെ-സ്മാർട്ട് ആപ്പ്
Current Affairs 03 January 2025 Quiz
പി. ടി. ഉഷയുടെ മറ്റ് പ്രധാന നേട്ടങ്ങൾ:
- പദവി: പൈയോളിയിൽ ജനിച്ചതിനാൽ "പയോളി എക്സ്പ്രസ്" എന്നറിയപ്പെടുന്നു.
- 1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് ഇനത്തിൽ വെറും 1/100 സെക്കൻഡിന്റെ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി.
- 1985-ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണം ഉൾപ്പെടെ ഒൻപത് മെഡൽ നേടി.
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനും പദ്മശ്രീയ്ക്കും അർഹയായി.
- ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായ പി. ടി. ഉഷ ഇപ്പോഴും കായിക പരിശീലന രംഗത്ത് പ്രവർത്തിക്കുന്നു.