10th പ്രിലിംസ് പരീക്ഷയുടെ മുൻവർഷ ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള മോക്ക് ടെസ്റ്റ്
1/30
സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമവകാശമായി മാറ്റിയ ഭരണഘടനാ ഭേദഗതി ?
44 ആം ഭേദഗതി
46 ആം ഭേദഗതി
47 ആം ഭേദഗതി
49 ആം ഭേദഗതി
Explanation:
- സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി - 44 ആം ഭേദഗതി (1978).
- ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ച് വർഷമാക്കി നിർണ്ണയിച്ച ഭരണഘടനാ ഭേദഗതി - 44 ആം ഭേദഗതി .
- അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണം ആഭ്യന്തരകലാപം എന്നതിന് പകരം സായുധവിപ്ലവം എന്നാക്കിയ ഭരണഘടനാ ഭേദഗതി- 44 ആം ഭേദഗതി .
- 44 ആം ഭരണഘടനാ ഭേദഗതി പാസാക്കിയ സമയത്തെ പ്രധാനമന്ത്രി - മൊറാർജി ദേശായ്.
2/30
അടിയന്തിരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?
350
359
300
360
Explanation:
- അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ റദ്ദ് ആകുന്ന മൗലികാവകാശം - അനുച്ഛേദം 19.
- ഇന്ത്യൻ അടിയന്തരാവസ്ഥ (1975-1977) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 18 മാസങ്ങൾ ആയിരുന്നു.
- ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
3/30
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?
രാഷ്ട്രപതി
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
മുഖ്യമന്ത്രി
ഗവർണർ
Explanation:
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്ട്രപതി
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് കൊടുക്കേണ്ടത് - ഗവർണർക്ക്
- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് - 1998 ഡിസംബർ 11
4/30
മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി ?
21 -ാം ഭേദഗതി
24 -ാം ഭേദഗതി
26 -ാം ഭേദഗതി
27 -ാം ഭേദഗതി
Explanation:
ഭരണ ഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന വകുപ്പ് - ആർട്ടിക്കിൾ 368
ഭരണ ഘടന ഭേദദഗതി നിലവിൽ വന്നത് - 1951
24 -ാം ഭേദഗതി പ്രകാരം ആർട്ടിക്കിൾ 13, 368 എന്നിവ പരിഷ്കരിക്കപ്പെട്ടു. മൗലിക അവകാശങ്ങൾ പരിഷ്കരിക്കാൻ പാർലമെൻറിന് അധികാരം നൽകിയത് ഈ ഭേദഗതി പ്രകാരമാണ്.
5/30
ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡന്റ് ആയ ആദ്യ വ്യക്തി ?
എ പി ജെ അബ്ദുൾ കലാം
നീലം സഞ്ജീവറെഡ്‌ഡി
ഡോ. സക്കീർ ഹുസൈൻ
ഫക്രുദീൻ അലി അഹമ്മദ്
Explanation:
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി - സക്കീർ ഹുസൈൻ
കേരള ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ ഏക വ്യക്തി-വി.വി.ഗിരി
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദൃ ഇന്ത്യൻ രാഷ്ട്രപതി - നീലം സഞ്ജീവറെഡ്‌ഡി
6/30
പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ് ?
അനുച്ഛേദം 15
അനുച്ഛേദം 16
അനുച്ഛേദം 20
അനുച്ഛേദം 21
Explanation:
- ആർട്ടിക്കിൾ 16: സംസ്ഥാനത്തിനു കീഴിൽ ഒരു പൊതു ഓഫീസിലെ ഉദ്യോഗത്തിൽ അവസര സമത്വം.
- ആർട്ടിക്കിൾ 17: തൊട്ടുകൂടായ്മ ഇല്ലാതാക്കുക.
- ആർട്ടിക്കിൾ 18: സ്ഥാനപ്പേരുകൾ റദ്ദാക്കൽ.
- ആർട്ടിക്കിൾ 19: സ്വാതന്ത്ര്യത്തിനുള്ള അവകാശം.
- ആർട്ടിക്കിൾ 21: ജീവന്റെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.
7/30
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്റു
ഇന്ദിരാഗാന്ധി
മൊറാര്‍ജി ദേശായി
രാജീവ് ഗാന്ധി
Explanation:
- 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
- ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
- 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വച്ചത്.
- ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.
പഞ്ചശീലതത്വങ്ങൾ
- രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക.
- ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
- സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക.
- പരസ്പരം ആക്രമിക്കാതിരിക്കുക.
- സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക.
8/30
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?
മൗലികാവകാശങ്ങൾ
ഇന്ത്യയിലെ പ്രദേശങ്ങൾ
പൗരത്വം
നിർദേശക തത്വം
Explanation:
ഭരണഘടന ഇന്ത്യൻ പൗരന്മാർക്കു 6 മൗലികാവകാശങ്ങൾ വാഗ്ദാനം ചെയുന്നു.
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാ വകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മാഗ്നാകാർട്ടാ, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് - മൗലികാവകാശങ്ങൾ
മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് - സർദാർ വല്ലഭായ് പട്ടേൽ
ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം - ഭാഗം III
മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം - അമേരിക്ക
ആറ് മൗലികസ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 19
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത വർഷം - 1978
9/30
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ ?
സംസ്ഥാന പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി
നിയമസഭാ സ്പീക്കർ
ഗവർണർ
Explanation:
കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1998 ഡിസംബർ 11
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡൻറ്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി - 3 വർഷം അല്ലെങ്കിൽ 70 വയസ് ഏതാണോ ആദ്യം.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ - മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി പ്രതിപക്ഷനേതാവ്, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ്, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേ സ്പീക്കർ ,സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിലിലെ ചെയർമാൻ.
10/30
ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ?
ഗ്യാനി സെയിൽ സിംഗ്
ഡോ. സക്കീർ ഹുസൈൻ
ഡോ. എസ് രാധാകൃഷ്ണൻ
വി വി ഗിരി
Explanation:
ഡോ. എസ് രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി. തുടർച്ചയായി രണ്ട് തവണ (1952 മുതൽ 1962 വരെ) ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച അദ്ദേഹം 1962 മുതൽ 1967 വരെ ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ.ഇന്ത്യയുടെ പതിനാലാമത്തെ ഉപരാഷ്ട്രപതിയാണ് അദ്ദേഹം.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം - 35 വയസ്സ്
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി - 5 വർഷം
11/30
പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ
ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?
സുപ്രീംകോടതി
പ്രധാനമന്ത്രി
രാഷ്ടപതി
പാർലമെന്റ്
Explanation:
ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ ( Fundamental Rights) എന്നറിയപ്പെടുന്നത്.
ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു.
പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം പാർലമെന്റിനു മാത്രമുള്ളതാണ്.
ആർട്ടിക്കിൾ 33 - പാർട്ട്-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനു പാർലമെന്റിനുള്ള അധികാരം.
12/30
സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച് _____ ആണ്?
മൗലികാവകാശം
മൗലികസ്വാതന്ത്യം
നിയമം മൂലം നിർബന്ധിതമായ കടമ
ഇതൊന്നുമല്ല
Explanation:
സമ്മതിദാന അവകാശം വിനിയോഗിക്കലിനെ കുറിച്ചു ഭരണഘടനയിൽ പ്രതിപാദനമില്ല.
സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തെക്കുറിക്കുന്ന അനുച്ഛേദം - 326
ആർട്ടിക്കിൾ 326, 1989 മാർച്ച് 28ന് 61ആം ഭരണഘടനാ ഭേദഗതി പ്രകാരം വോട്ടിംഗ് പ്രായം 21-ൽ നിന്നും 18 ആയി കുറച്ചു.
13/30
ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്?
ബി. ആർ. അംബേദ്ക്കർ
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
ബി. എൻ. റാവു
Explanation:
- ജവഹർലാൽ നെഹ്‌റു 1946 ഡിസംബർ 13 ന് അവതരിപ്പിച്ച ലക്ഷ്യ പ്രമേയം ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത്.
- ആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്നുമാണ്.
- ഭരണഘടനയുടെ ആത്മാവ്,താക്കോൽ എന്നൊക്കെ അറിയപ്പെടുന്നത് ആമുഖമാണ്.
14/30
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്?
1995 സെപ്റ്റംബർ 15
1992 ജനുവരി 31
1998 ഡിസംബർ 11
1993 ഒക്ടോബർ 12
Explanation:
- ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം --1993 സെപ്റ്റംബർ 28
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ വന്നത് ---1993 ഒക്ടോബർ 12
- ആസ്ഥാനം ---ന്യൂ ഡൽഹിയിലെ മാനവ് അധികാർ ഭവൻ
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ---പ്രസിഡന്റ്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്---പ്രസിഡന്റ്
15/30
ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന
പദവി?
ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ
ഉപരാഷ്ട്രപതി
സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ
ഉപപ്രധാനമന്ത്രി
Explanation:
- ഭരണഘടനാ നിർമ്മാണ സമിതി ആദ്യമായി സമ്മേളിച്ചത് - 1946 ഡിസംബർ 9
- ഭരണഘടനാ നിർമാണ സമിതിയുടെ ആദ്യസമ്മേളനത്തിലെ അധ്യക്ഷൻ - ഡോ.സച്ചിദാനന്ദ സിൻഹ
- ഭരണഘടനാ നിർമാണസമിതിയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് - ഡോ.രാജേന്ദ്രപ്രസാദ്
- ഭരണഘടനാ കരട് രൂപീകരണസമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) അധ്യക്ഷനായിരുന്നത് - ഡോ. ബി.ആര്‍ അംബേദ്കര്‍
- ഭരണഘടനാ നിര്‍മാണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്' നിയന്ത്രിത വോട്ടിങ്ങിലൂടെ പ്രവിശ്യാ സമിതികളാണ് (Provincial Assemblies).
16/30
ദേശീയ മനുഷ്യാവകാശ കമ്മീഷണറേയും മെമ്പർമാരേയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക്?
രാഷ്ട്രപതിക്ക്
ലോകസഭാ സ്‌പീക്കർക്ക്
ഉപരാഷ്ട്രപതിയ്ക്ക്
പ്രധാനമന്ത്രിക്ക്
Explanation:
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ വന്നത് -1993 ഒക്ടോബർ 12
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് -പ്രസിഡന്റ്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത് -പ്രസിഡന്റ്(സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം)
17/30
മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു
പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
അനുച്ഛേദം 9
അനുച്ഛേദം 13
അനുച്ഛേദം 15
അനുച്ഛേദം 19
Explanation:
ഇന്ത്യൻ ഭരണകടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
14 മുതൽ 32 വരെയുള്ള അനുഛേദങ്ങളിൽ പ്രധാനമായും ആറുതരം അവകാശങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. അവ താഴെ പറയുന്നവയാണ്.
- സമത്വത്തിനുള്ള അവകാശം
- സ്വാതന്ത്ര്യത്തിനുള്ള അവകാശം
- ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം
- മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
- സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ
- ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം
സമത്വത്തിനുള്ള അവകാശം
- നിയമത്തിനു മുന്നിലെ സമത്വം
- മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
- പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക് മാറ്റി വെച്ചിട്ടുണ്ട്).
- തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
- ബഹുമതികൾ ഒഴിവാക്കൽ.
18/30
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി?
ഡോ. രാജേന്ദ്രപ്രസാദ്
വി. വി. ഗിരി
ഡോ. സക്കീർ ഹുസൈൻ
ഡോ. എസ്. രാധാകൃഷ്ണൻ
Explanation:
- ഭരണഘടനാ പദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യ വ്യക്തി- ഡോ. എസ്. രാധാകൃഷ്ണൻ
- രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത - മനോഹര നിര്‍മ്മല ഹോൾക്കർ
- ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി - ഡോ. രാജേന്ദ്ര പ്രസാദ്
- കേരള ഗവര്‍ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി - വി.വി.ഗിരി
19/30
ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?
മൗലിക ചുമതലകൾ
മൗലികാവകാശങ്ങൾ
നിർദ്ദേശക തത്വങ്ങൾ
നിയമ വാഴ്ച
Explanation:
- ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ ( Fundamental Rights) എന്നറിയപ്പെടുന്നത്.
- ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു.
- ഇന്ത്യൻ ഭരണഘടന ഓരോ ഇന്ത്യൻ പൗരനും ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം 3 ആണ് ഇന്ത്യയുടെ മാഗ്നകാർട്ട എന്ന് അറിയപ്പെടുന്നത്.
- യുഎസിന്‍റെ അവകാശ ബില്ലിൽ നിന്നാണ് ഈ ആശയം എടുത്തിരിക്കുന്നത്.
20/30
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്.
നിർദ്ദേശക തത്വങ്ങൾ
മൗലിക ചുമതലകൾ
ഭരണഘടനയുടെ ആമുഖം
മൗലികാവകാശങ്ങൾ
Explanation:
ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ ( Fundamental Rights) എന്നറിയപ്പെടുന്നത്.
ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു.
ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
21/30
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ?
ഉപരാഷ്ട്രപതി
ലോക്സഭാ പ്രതിപക്ഷ നേതാവ്
പ്രധാനമന്ത്രി
ഇതൊന്നുമല്ല
Explanation:
- എൻഎച്ച്ആർസിയുടെ ചെയർമാനും അംഗങ്ങളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഇന്ത്യൻ രാഷ്ട്രപതിയാണ് നിയമിക്കുന്നത്.
- ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം.
- ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
- 1993 സെപ്റ്റംബർ 28 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് - പ്രസിഡണ്ട്
- എന്നാൽ അംഗങ്ങളെ നിയമിക്കാൻ പ്രസിഡണ്ടിനെ സഹായിക്കുന്നത് പ്രധാന മന്ത്രിയുടെ നേതൃത്തത്തിലുള്ള ഒരു സമിതിയാണ്.
22/30
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അയിത്ത നിർമാർജനം
മൗലിക ചുമതലകൾ
മൗലികാവകാശങ്ങൾ
പരിസ്ഥിതി സംരക്ഷണം
Explanation:
- ആർട്ടിക്കിൾ 14 - നിയമത്തിനു മുന്നിലെ സമത്വം
- ആർട്ടിക്കിൾ 15 - മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
- ആർട്ടിക്കിൾ 16 - പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക് മാറ്റി വെച്ചിട്ടുണ്ട്).
- ആർട്ടിക്കിൾ17 - തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
- ആർട്ടിക്കിൾ 18 - ബഹുമതികൾ ഒഴിവാക്കൽ
23/30
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്‌ട്രപതി ആയിരുന്നത്?
ആർ. വെങ്കിട്ടരാമൻ
ഫക്രുദ്ദീൻ അലി അഹമ്മദ്
നീലം സഞ്ജീവറെഡ്ഢി
ഗ്യാനി സെയിൽ സിങ്
Explanation:
- ഗ്യാനി സെയിൽ സിംഗ് സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു.
- രാഷ്ട്രപതിയായ ആദ്യ സിഖുകാരന്‍ ഗ്യാനി സെയില്‍ സിങ് ആണ്.
- ഇന്ദിരാഗാന്ധി വധിക്കപ്പെടുമ്പോള്‍ സെയില്‍ സിങ് ആയിരുന്നു രാഷ്ട്രപതി.
- ഇന്ത്യയിൽ പോക്കറ്റ് വീറ്റോ ഉപയോഗിച്ച ആദ്യ രാഷ്‌ട്രപതി - ഗ്യാനി സെയിൽ സിങ്
24/30
ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര്?
മഹാത്മാഗാന്ധി
ബി. ആർ. അംബേദ്ക്കർ
ജവഹർലാൽ നെഹ്‌റു
സർദാർ പട്ടേൽ
Explanation:
- ആധുനിക ഇന്ത്യയുടെ ശില്പി
- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി
- ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യ ശില്പി
25/30
ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
19 ആം അനുച്ഛേദം
24 ആം അനുച്ഛേദം
36 ആം അനുച്ഛേദം
51 ആം അനുച്ഛേദം
Explanation: സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 19-22)
- അനുച്ഛേദം 19: രാജ്യത്തെ പൗരന്മാര്‍ക്ക് മൗലികമായ ആറ് സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്ന അനുച്ഛേദമാണിത്.
- 1) സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം. ആവിഷ്‌കാര സ്വാതന്ത്ര്യവും ഇതില്‍ ഉള്‍പ്പെടുന്നു
- 2) സമാധാനപരമായി കൂട്ടംകൂടുവാനുള്ള സ്വാതന്ത്ര്യം
- 3) സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം
- 4) സഞ്ചാര സ്വാതന്ത്ര്യം
- 5) ഇന്ത്യയില്‍ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
- 6) ഇഷ്ടമുള്ള തൊഴില്‍/ വ്യാപാരം ചെയ്യാനുള്ള സ്വാതന്ത്ര്യം
26/30
ആർട്ടിക്കിൾ 14 പ്രകാരമുള്ള ,നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ തത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി ?
ലോകസഭാ സ്പീക്കർ
പ്രധാനമന്ത്രി
രാഷ്ട്രപതി
മുഖ്യമന്ത്രി
Explanation:
- ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം? - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935
- ഒരേ കുറ്റത്തിന് ഒന്നിലധികം തവണ വിചാരണ പാടില്ലെന്ന (Double jeopardy) തത്ത്വം ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളില്‍ അടങ്ങിയിരിക്കുന്നു? - ആർട്ടിക്കിൾ 20
- ഇന്ത്യയില്‍ വോട്ടവകാശത്തിനുള്ള ചുരുങ്ങിയ പ്രായം 21-ല്‍ നിന്ന് 18ആക്കി കുറച്ച വര്‍ഷം? - 1989
27/30
ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം ?
ആശയപ്രകടനത്തിനുള്ള അവകാശം
തുല്യതക്കുള്ള അവകാശം
സ്വത്തവകാശം
ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള അവകാശം
Explanation:
- ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് - മൗലികാവകാശങ്ങളെക്കുറിച്ച്
- ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് - മൗലികാവകാശങ്ങൾ
- ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത് -7
- ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത് - 6
- സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി - 1978 ലെ 44 ആം ഭേദഗതി
- മൗലികാവകാശമായിരുന്ന സ്വത്തവകാശത്തിൻറെ ഇപ്പോളത്തെ പദവി - നിയമാവകാശം (ഇപ്പോൾ 300A, മുൻപ് 31 )
- സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി - മൊറാർജി ദേശായി
- ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത് - 12 (മുൻപ് മൂന്നാം ഭാഗത്തിൽ ആയിരുന്നു)
28/30
ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്?
ഡോ. സക്കീർ ഹുസ്സൈൻ
ഡോ. എസ് രാധാകൃഷ്ണൻ
ഡോ. രാജേന്ദ്രപ്രസാദ്
ഫക്രുദ്ദീൻ അലി അഹമ്മദ്
Explanation:
- ഡോ.രാജേന്ദ്രപ്രസാദ് റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ്.
- ബീഹാര്‍ ഗാന്ധി എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്നു.
- 1962-ല്‍ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു
- ഭരണഘടനാനിര്‍മ്മാണസഭയുടെ (കോണ്‍സ്റ്റിറ്റുവന്റ് അസ്സംബ്ലി) അധ്യക്ഷനായും രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്.
- ഇന്‍ഡ്യാ ഡിവൈഡഡ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
29/30
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
തെലങ്കാന
മിസോറാം
ആന്ധ്രാപ്രദേശ്
ഗോവ
Explanation:
- ഗ്രാമ പഞ്ചായത്തുകൾ ഇല്ലാത്ത സംസ്ഥാനം - മിസോറാം
- മുഴുവൻ വോട്ടർമാർക്കും ഐഡന്റിറ്റി കാർഡ് നൽകിയ ആദ്യ സംസ്ഥാനം - ഹരിയാന
- തൊഴിലുറപ്പു പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം - ആന്ധ്രാ പ്രദേശ്
30/30
ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്?
പ്രസിഡന്റിന്
കേന്ദ്ര സർക്കാരിന്
പ്രധാനമന്ത്രിക്ക്
ലോകസഭാ സ്പീക്കർക്ക്
Explanation:
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് - കേന്ദ്രസർക്കാർ
- ഈ വാർഷിക റിപ്പോർട്ട് പാർലമെൻറിൽ മുന്നിൽ കൊണ്ടുവരുന്നത് - പ്രസിഡൻറ്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ അധികാരം - സിവിൽ കോടതി അധികാരം
- ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ അംഗങ്ങളെ നീക്കം ചെയ്യുന്നത് - പ്രസിഡൻറ്