Current Affairs 10 December 2024 Malayalam | കറന്റ് അഫയെഴ്സ് 10 ഡിസംബർ
Current Affairs 10 December 2024 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. 2024-ലെ ക്രോസ്‌വേഡ് സാഹിത്യ പുരസ്കാരം നേടിയ മലയാളിയുടെ ഇംഗ്ലീഷ് നോവൽ ഏത്?
'ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്' (സഹറു രചിച്ചത്)
അനുബന്ധ വിവരങ്ങൾ:
- ആദ്യമായാണ് ഒരു മലയാളിയുടെ ഇംഗ്ലീഷ് നോവലിന് ക്രോസ്‌വേഡ് പുരസ്‌കാരം ലഭിക്കുന്നത്
- ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത 'മരിയ ജസ്റ്റ് മരിയ' വിവർത്തന വിഭാഗത്തിൽ പുരസ്കാരം നേടി
- അമിതാവ് ഘോഷിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു
2. കേരളത്തിലെ വാഹന റജിസ്ട്രേഷൻ സംബന്ധിച്ച് എന്ത് മാറ്റമാണ് വരുത്തിയത്?
ഏത് ആർടി ഓഫീസിലും വാഹനം റജിസ്റ്റർ ചെയ്യാമെന്ന തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി
അനുബന്ധ വിവരങ്ങൾ:
- ഗതാഗത കമ്മിഷണർ ഉത്തരവിറക്കി
- വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽത്തന്നെ റജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി
3. ക്ഷീര സാന്ത്വനം പദ്ധതി എന്താണ്?
ക്ഷീരകർഷകർക്കും അവരുടെ കുടുംബങ്ങൾക്കും കന്നുകാലികൾക്കും ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി
4. 2024-ൽ പുതിയ ആർബിഐ ഗവർണറായി നിയമിതനായത് ആര്?
സഞ്ജയ് മൽഹോത്ര (Sanjay Malhotra)
5. 2024-ൽ ഇന്ത്യൻ സൈന്യം വികസിപ്പിച്ച പുതിയ ഡ്രോൺ ഏത്?
ഖർഗ കമികാസെ ഡ്രോൺ
അനുബന്ധ വിവരങ്ങൾ:
- ജി.പി.എസ്. നാവിഗേഷൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്
- 700 ഗ്രാം സ്ഫോടക വസ്തുക്കൾ വഹിക്കാൻ കഴിയും
6. 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം ആർക്ക്?
ഷാജി എൻ. കരുൺ (Shaji N. Karun)
അനുബന്ധ വിവരങ്ങൾ:
- പുരസ്കാര തുക: 5 ലക്ഷം രൂപ, പ്രശസ്തിപത്രം, ശില്പം
- ടി.വി ചന്ദ്രൻ (ചെയർമാൻ), കെ.എസ്. ചിത്ര, വിജയരാഘവൻ (അംഗങ്ങൾ), സി. അജോയ് (മെമ്പർ സെക്രട്ടറി) എന്നിവർ അടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്തത്
7. ചെസ് ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
9 വയസ്സുകാരനായ ആരിത് കപിൽ (Arith Kapil)
8. 63-ാമത് കേരള സ്കൂൾ യുവജനോത്സവത്തിന്റെ പ്രത്യേകത എന്ത്?
ആദ്യമായി ഗോത്ര നൃത്ത ഇനങ്ങൾ ഉൾപ്പെടുത്തി
അനുബന്ധ വിവരങ്ങൾ:
- 2024 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്
- പുതിയ ഇനങ്ങൾ: മംഗലം കളി, ഇരുള നൃത്തം, പണിയ നൃത്തം, മലപുലയ ആട്ടം, പാലിയ നൃത്തം
9. 2024-ലെ ഗോൾഡൻ ഗ്ലോബിൽ 'ഓൾ വി ഇമേജിൻ ആസ് ലൈറ്റ്' എത്ര വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ടു?
രണ്ട് വിഭാഗങ്ങൾ: മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം (മോഷൻ പിക്ചർ)
10. ബീമാ സഖി യോജന എന്താണ്?
എൽഐസിയുടെ ശാക്തീകരണ സംരംഭം
11. 2024-ൽ ഇന്ത്യൻ നാവികസേനയിൽ പുതുതായി ചേർത്ത റഷ്യൻ നിർമ്മിത കപ്പൽ ഏത്?
ഐഎൻഎസ് തുശീൽ (INS Tushil)
12. 'വില്ലോ' എന്ന പേരിൽ അറിയപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ ഏത് കമ്പനിയുടേത്?
ഗൂഗിൾ
അനുബന്ധ വിവരങ്ങൾ:
- 4 ചതുരശ്ര സെന്റീമീറ്റർ വലുപ്പമുള്ള കംപ്യൂട്ടർ ചിപ്പ്
- ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ പരിമിതികൾ മറികടക്കുന്നു
- അഞ്ചു മിനിറ്റിനുള്ളിൽ പ്രപഞ്ചത്തിന്റെ പ്രായത്തേക്കാൾ അധികം വർഷം കൊണ്ട് തീർക്കേണ്ട ജോലി ചെയ്തു തീർക്കും
13. 'സുരസ' എന്താണ്?
ഐഐഎസ്ആർ വികസിപ്പിച്ച പുതിയ ഇഞ്ചി ഇനം
അനുബന്ധ വിവരങ്ങൾ:
- പച്ചക്കറി ആവശ്യത്തിന് വേണ്ടി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ഇഞ്ചി ഇനം
1. ഇത് പ്രോജക്ട് 11356 ക്ലാസ് ഫ്രിഗേറ്റ് ആണ്
2. റഷ്യയിൽ നിർമ്മിച്ചതാണ്
3. ഇന്ത്യയുടെ ആദ്യത്തെ സ്വദേശി സ്റ്റെൽത്ത് ഫ്രിഗേറ്റ് ആണ്
1. 4 ചതുരശ്ര സെന്റീമീറ്റർ വലുപ്പമുള്ള ചിപ്പ്
2. ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതികവിദ്യ
3. അതിവേഗ ഡാറ്റ പ്രോസസ്സിംഗ് ശേഷി