Five Year Plans Mock Test For Kerala PSC,SSC, UPSC Exams - പഞ്ചവത്സര പദ്ധതി

Hi Friends, Here we give 30 important question answers for Five Year Plans (പഞ്ചവത്സര പദ്ധതി).We give the Five Year Plans Mock Test For Free useful for Kerala PSC,SSC, UPSC Exams.

Five Year Plans Mock Test For Kerala PSC,SSC, UPSC Exams - പഞ്ചവത്സര പദ്ധതി
Result:
1
ഇന്ത്യയിൽ ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പാക്കിയ കാലഘട്ടം ഏതാണ്?
1952-57
1950-55
1951-56
1953-58
വിശദീകരണം: ഇന്ത്യയിൽ ആദ്യത്തെ പഞ്ചവത്സര പദ്ധതി 1951-56 കാലഘട്ടത്തിലാണ് നടപ്പാക്കിയത്. ഹാരോഡ് ഡോമർ മോഡലിൽ അധിഷ്ഠിതമായിരുന്നു ഈ പദ്ധതി. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയ ഈ പദ്ധതിയിൽ 2.1 ശതമാനം വളർച്ച ലക്ഷ്യമിട്ടു.
2
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിൽ സ്ഥാപിതമായ സ്റ്റീൽ പ്ലാന്റുകൾ ഏതൊക്കെ?
ബൊക്കാരോ, ദുർഗാപുർ, റൂർക്കേല
റൂർക്കേല, ഭിലായ്, ദുർഗാപുർ
ഭിലായ്, ബൊക്കാരോ, റൂർക്കേല
ദുർഗാപുർ, റൂർക്കേല, ബൊക്കാരോ
വിശദീകരണം: രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് (1956-61) റൂർക്കേല, ഭിലായ്, ദുർഗാപുർ എന്നീ സ്റ്റീൽ പ്ലാന്റുകൾ സ്ഥാപിച്ചു. പി.സി. മഹലനോബിസ് മോഡലിൽ അധിഷ്ഠിതമായിരുന്നു ഈ പദ്ധതി.
3
മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിൽ നടന്ന പ്രധാന സംഭവം ഏത്?
1961-ലെ ഗോവ മോചനം
1962-ലെ ഇന്ത്യ-ചൈന യുദ്ധം
1965-ലെ ഇന്ത്യ-പാക് യുദ്ധം
1964-ലെ നെഹ്റുവിന്റെ മരണം
വിശദീകരണം: 1961-66 കാലഘട്ടത്തിൽ നടപ്പിലാക്കിയ മൂന്നാം പഞ്ചവത്സര പദ്ധതി കാലത്താണ് 1962-ൽ ഇന്ത്യ-ചൈന യുദ്ധം നടന്നത്. ഈ പദ്ധതി കാലഘട്ടത്തിൽ ഹരിത വിപ്ലവത്തിനും തുടക്കം കുറിച്ചു.
4
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്?
മൂന്നാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി
ആറാം പഞ്ചവത്സര പദ്ധതി
വിശദീകരണം: നാലാം പഞ്ചവത്സര പദ്ധതി കാലത്താണ് (1969-74) 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്. ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന ഈ പദ്ധതി 5.6 ശതമാനം വളർച്ച ലക്ഷ്യമിട്ടു.
5
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് നബാർഡ് സ്ഥാപിതമായത്?
അഞ്ചാം പദ്ധതി
ആറാം പദ്ധതി
ഏഴാം പദ്ധതി
എട്ടാം പദ്ധതി
വിശദീകരണം: ആറാം പഞ്ചവത്സര പദ്ധതി കാലത്താണ് (1980-85) ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നബാർഡ് സ്ഥാപിതമായത്. ഈ പദ്ധതി കാലത്ത് സാമ്പത്തിക ഉദാരവത്കരണ നയങ്ങൾക്ക് തുടക്കം കുറിച്ചു.
6
ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ് റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?
പി.സി. മഹലനോബിസ്
കെ.എൻ. രാജ്
ഗുന്നർ മിർദാൽ
ഹാരോഡ് ഡോമർ
വിശദീകരണം: Gunnar Myrdal എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഏഷ്യൻ ഡ്രാമ എന്ന പുസ്തകത്തിലൂടെ റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.
7
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്?
പത്താം പദ്ധതി
പതിനൊന്നാം പദ്ധതി
പന്ത്രണ്ടാം പദ്ധതി
ഒൻപതാം പദ്ധതി
വിശദീകരണം: പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലത്താണ് (2007-2012) വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. ആധാർ പദ്ധതി, ആം ആദ്മി ഭീമാ യോജന തുടങ്ങിയ പദ്ധതികളും ഈ കാലത്ത് നടപ്പാക്കി.
8
ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പാക്കിയ രാജ്യം ഏത്?
സോവിയറ്റ് യൂണിയൻ
ഇന്ത്യ
ചൈന
ജപ്പാൻ
വിശദീകരണം: 1928-നും 1932-നും മധ്യേ സോവിയറ്റ് യൂണിയനാണ് ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പാക്കിയത്. ജോസഫ് സ്റ്റാലിൻ ആയിരുന്നു പദ്ധതിയുടെ ഉപജ്ഞാതാവ്.
9
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് LPG (ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ) നയങ്ങൾ നടപ്പിലാക്കിയത്?
ഏഴാം പദ്ധതി
എട്ടാം പദ്ധതി
ഒൻപതാം പദ്ധതി
പത്താം പദ്ധതി
വിശദീകരണം: എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ് (1992-97) പുത്തൻ സാമ്പത്തിക നയമായ LPG നടപ്പിലാക്കിയത്. ഈ കാലഘട്ടത്തിൽ 5.6% വളർച്ച ലക്ഷ്യമിട്ടെങ്കിലും 6.78% വളർച്ച കൈവരിച്ചു.
10
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സർവ ശിക്ഷാ അഭിയാൻ നടപ്പാക്കിയത്?
ഒൻപതാം പദ്ധതി
പത്താം പദ്ധതി
പതിനൊന്നാം പദ്ധതി
എട്ടാം പദ്ധതി
വിശദീകരണം: പത്താം പഞ്ചവത്സര പദ്ധതി കാലത്താണ് (2002-2007) സർവ ശിക്ഷാ അഭിയാൻ നടപ്പാക്കിയത്. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഭാരത് നിർമാൺ, ജവഹർലാൽ നെഹ്റു അർബൻ റിന്യൂവൽ മിഷൻ തുടങ്ങിയ പദ്ധതികളും ഈ കാലത്ത് നടപ്പിലാക്കി.
11
ആദ്യത്തെ പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് ആരാണ്?
പി.സി. മഹലനോബിസ്
ഡോ. കെ.എൻ. രാജ്
ജവഹർലാൽ നെഹ്റു
ഗുന്നർ മിർദാൽ
വിശദീകരണം: പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ.കെ.എൻ.രാജാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഈ പദ്ധതി 1951-56 കാലഘട്ടത്തിൽ നടപ്പിലാക്കി.
12
1951-56 കാലഘട്ടത്തിൽ നടപ്പിലാക്കിയ ഏത് നദീതട പദ്ധതികളാണ് ആരംഭിച്ചത്?
കോസി, ചമ്പൽ, തുംഗഭദ്ര
ഹിരാക്കുഡ്, നർമദ, തുംഗഭദ്ര
ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി
ദാമോദർ വാലി, കോസി, ചമ്പൽ
വിശദീകരണം: ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് നിർമിച്ച ജലസേചന പദ്ധതികളായ ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതികൾ നടപ്പാക്കി.
13
'പ്ലാൻ ഹോളിഡേ' എന്ന് അറിയപ്പെടുന്ന കാലഘട്ടം ഏത്?
1962-65
1966-69
1977-80
1990-92
വിശദീകരണം: മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയത്തെ തുടർന്ന് 1966-69 കാലഘട്ടത്തിൽ വാർഷിക പദ്ധതികളാണ് നടപ്പാക്കിയത്. ഈ കാലഘട്ടമാണ് 'പ്ലാൻ ഹോളിഡേ' എന്നറിയപ്പെടുന്നത്. രൂക്ഷമായ വരൾച്ച, രൂപയുടെ മൂല്യത്തകർച്ച എന്നിവ ഈ കാലത്ത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.
14
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് നെഹ്റുവിയൻ സോഷ്യലിസത്തിന്റെ അവസാനം എന്ന് വിലയിരുത്തപ്പെട്ടത്?
അഞ്ചാം പദ്ധതി
ആറാം പദ്ധതി
ഏഴാം പദ്ധതി
എട്ടാം പദ്ധതി
വിശദീകരണം: 1980-85 കാലഘട്ടത്തിലെ ആറാം പഞ്ചവത്സര പദ്ധതി കാലം നെഹ്റുവിയൻ സോഷ്യലിസത്തിന്റെ അവസാനമായി വിലയിരുത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ സാമ്പത്തിക ഉദാരവത്കരണ നയങ്ങൾക്ക് തുടക്കം കുറിച്ചു.
15
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) ലക്ഷ്യമിട്ട വളർച്ചാ നിരക്ക് എത്ര?
7 ശതമാനം
8 ശതമാനം
9 ശതമാനം
10 ശതമാനം
വിശദീകരണം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) 8 ശതമാനം വളർച്ചാ നിരക്കാണ് ലക്ഷ്യമിട്ടത്. ത്വരിതഗതിയിലുള്ള വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയ ഈ പദ്ധതി ദാരിദ്ര്യ നിരക്ക് 10 ശതമാനം കുറയ്ക്കുക എന്നതും ലക്ഷ്യമിട്ടു.
16

ഗരീബി ഹഡാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ഏത് പഞ്ചവത്സര പദ്ധതി പദ്ധതിയിലാണ്?

ആറാം പഞ്ചവത്സരപദ്ധതി
നാലാം പഞ്ചവത്സരപദ്ധതി
അഞ്ചാം പഞ്ചവത്സരപദ്ധതി
മൂന്നാം പഞ്ചവത്സരപദ്ധതി
17

ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. അഞ്ചാം പഞ്ചവത്സര പദ്ധതി - ദാരിദ്ര്യ നിർമാർജ്ജനം
  2. എട്ടാം പഞ്ചവത്സര പദ്ധതി - മാനവവികസനം
  3. ഒമ്പതാം പഞ്ചവത്സര പദ്ധതി - സ്ത്രീ ശാക്തീകരണം
2 മാത്രം
1, 2, 3
1 ഉം 2 ഉം
2 ഉം 3 ഉം
18

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ?

എം. എന്‍. റോയ്
മഹലനോബിസ്
ഹരോള്‍ഡ്‌ ഡോമര്‍
കെ. എന്‍. രാജ്
19

മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത് ?

കൃഷി, ജലസേചനം
വ്യാവസായികപുരോഗതി
സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
20

ഇന്ത്യയിലെ പഞ്ചവത്സര പദ്ധതി എന്ന ആശയം പാർലമെന്റിൽ അവതരിപ്പിച്ചത് ആര് ?

സർദാർ വല്ലഭായ് പട്ടേൽ
ഇതൊന്നുമല്ല
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്‌റു
21

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര്?

ഡോ. എം.എസ്. സ്വാമിനാഥൻ
പി.സി. മഹലനോബിസ്
ഡോ. കെ.എൻ. രാജ്
ഡോ. എം. വിശ്വേശരയ്യ
22

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?

സ്വാശ്രയത്വം
കാർഷിക വികസനം
വ്യവസായവൽക്കരണം
ദാരിദ്ര്യം നീക്കംചെയ്യൽ
23

കാലാവധി പൂര്‍ത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതി?

രണ്ടാം പദ്ധതി
മൂന്നാം പദ്ധതി
നാലാം പദ്ധതി
അഞ്ചാം പദ്ധതി
24

തൊഴിലില്ലായ്മ കുറയ്ക്കുക,ദേശീയ വരുമാനം ഉയർത്തുക എന്നിവ ലക്ഷ്യം വച്ച പഞ്ചവത്സര പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
25

ചുവടെപ്പറയുന്നവയിൽ ഏതെല്ലാം പഞ്ചവത്സര പദ്ധതികളാണ് ലക്ഷ്യമിട്ടതിനേക്കാൾ കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്?

1) 9-ാം പഞ്ചവത്സര പദ്ധതി
2) 1-ാം പഞ്ചവത്സര പദ്ധതി
3) 10-ാം പഞ്ചവത്സര പദ്ധതി
4) 2-ാം പഞ്ചവത്സര പദ്ധതി

3, 4 എന്നിവ
1, 3 ,4 എന്നിവ
1, 4 എന്നിവ
2, 4, 1 എന്നിവ
26
പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ച നിരക്ക്
A. ഒന്നാം പഞ്ചവത്സര പദ്ധതി 1. 4.4%
B. മൂന്നാംപഞ്ചവത്സര പദ്ധതി 2. 5.0%
C. അഞ്ചാം പഞ്ചവത്സര പദ്ധതി 3. 2.1%
D. ഏഴാം പഞ്ചവത്സര പദ്ധതി 4. 5.6%
A-4, B-1, C-2, D-3
A-3, B-4, C-1, D-2
A-1, B-2, C-3, D-4
A-1, B-2, C-4, D-3
27

പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവയേവ ?

  1. കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതിയാണ് അഞ്ചാം പഞ്ചവത്സര പദ്ധതി.

  2. പഞ്ചായത്തീരാജ് നിലവിൽ വന്നത് എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ്.

  3. സാമൂഹിക വികസന പദ്ധതി ആരംഭിച്ചത് രണ്ടാം പഞ്ചവത്സര പദ്ധതി കാലത്താണ്.

3 മാത്രം
1, 2, 3 എന്നിവ
2 മാത്രം
1, 2 എന്നിവ മാത്രം
28

താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിക്കുക

പ്രസ്താവന 1 - 1955 ലെ കോണ്‍ഗ്രസ്സിന്റെ ആവഡി സമ്മേളനത്തില്‍ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഞ്ചവത്സരപദ്ധതിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി.

പ്രസ്താവന 2 - ലോകവ്യാപാര സംഘടനയില്‍ ഇന്ത്യ അംഗമായത് ഒമ്പതാം പഞ്ചവത്സര പദ്ധതികാലത്താണ്.

പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്
പ്രസ്താവന 1 , 2 എന്നിവ രണ്ടും തെറ്റാണ്
പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്
പ്രസ്താവന 1 , 2 എന്നിവ രണ്ടും ശരിയാണ്
29

ചേരുംപടി ചേർക്കുക.

a ഒന്നാം പഞ്ചവത്സര പദ്ധതി i )മൻമോഹൻ പദ്ധതി
b രണ്ടാം പഞ്ചവത്സര പദ്ധതി ii )ഗാഡ്ഗിൽ പദ്ധതി
c മൂന്നാം പഞ്ചവത്സര പദ്ധതി iii )കേരള മോഡൽ പദ്ധതി
d എട്ടാം പഞ്ചവത്സര പദ്ധതി iv) മഹലനോബിസ് പദ്ധതി
e പത്താം പഞ്ചവത്സര പദ്ധതി v )ഹാരോൾഡ്‌ ഡോമർ പദ്ധതി
(a, v), (b, iv), (c, i), (d, ii), (e, iii)
(a, ii), (b, i), (c, v), (d, v), (e, iii)
(a, iii), (b, iv), (c, v), (a, i), (e, ii)
(a, v), (b, iv), (c, ii), (d, i), (e, iii)
30

പ്ലാൻ ഹോളിഡേ നടപ്പിലാക്കിയ പ്രധാനമന്ത്രി?

മൊറാർജി ദേശായി
ഇന്ദിരാഗാന്ധി
ജവാഹർലാൽ നെഹ്‌റു
രാജീവ് ഗാന്ധി