Daily Current Affairs: November 8,2024 Malayalam
1. 2024 നവംബറിൽ ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിർണായക വിധി പുറത്തുവന്നു?
മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അത് നിയന്ത്രിക്കാൻ ആകില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.
അനുബന്ധ വിവരങ്ങൾ:
* ഭരണഘടനയുടെ 19(1)(a) അനുച്ഛേദം പ്രകാരം ലഭിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് മാധ്യമസ്വാതന്ത്ര്യം
* പത്രസ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ നാലാം തൂണായി കണക്കാക്കപ്പെടുന്നു
2. കേരളത്തിലെ ഏത് ജില്ലയാണ് 2024 നവംബറിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരജില്ലയായി പ്രഖ്യാപിച്ചു.
3. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിന് പുതിയതായി പ്രായപരിധി നിശ്ചയിച്ച രാജ്യം ഏതാണ്? എന്താണ് പുതിയ പ്രായപരിധി?
കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16 വയസ്സായി ഓസ്ട്രേലിയ നിശ്ചയിച്ചു.
4. 2024 നവംബറിൽ ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിൽ ഏത് ചരിത്ര നേട്ടമാണ് കൈവരിച്ചത്?
ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെ ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് ആസ്സാമിലെ ഡരംഗ (Daranga) യിൽ തുറന്നു.
5. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏത് നിർണായക തീരുമാനത്തിന്റെ എട്ടാം വാർഷികമാണ് 2024 നവംബർ 8-ന് ആചരിക്കുന്നത്?
1000 രൂപയുടെയും 500 രൂപയുടെയും നോട്ട് നിരോധനം ഏർപ്പെടുത്തി 8 വർഷം പൂർത്തിയായി. 2016 നവംബർ 8 നാണ് നിരോധനം ഏർപ്പെടുത്തിയത്.