Daily Current Affairs : November 21, 2024 Malayalam | Daily GK Updates
Current Affairs 21 November 2024 Malayalam
Result:
1
കാർലോ അക്യൂട്ടീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പ്രധാന പ്രത്യേകത എന്താണ്?
Explanation: കാർലോ അക്യൂട്ടീസ് മില്ലേനിയൽ കാലഘട്ടത്തിൽ (2000-നു ശേഷം) ജനിച്ച ആദ്യ വിശുദ്ധനാണ്. 'ഗോഡ്സ് ഇൻഫ്ലുവൻസർ' എന്നറിയപ്പെടുന്ന അദ്ദേഹം കത്തോലിക്കാ വിശ്വാസ പ്രചരണത്തിന് കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചു.
2
കത്തോലിക്കാ സഭയിലെ വിശുദ്ധപദവി നൽകുന്നതുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
Explanation: "കനോനീകരണത്തിന് മുമ്പ് അത്ഭുതങ്ങൾ സ്ഥിരീകരിക്കണം" എന്നത് കത്തോലിക്കാ സഭയിൽ ഒരു വ്യക്തിയെ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിക്കുന്ന പ്രക്രിയയെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായാണ് മരിച്ച വ്യക്തിയുടെ പേരിൽ സംഭവിക്കുന്ന അത്ഭുതങ്ങളെ പരിശോധിച്ച് ഉറപ്പു വരുത്തുന്നത്, അതിലൂടെ അവരുടെ വിശുദ്ധത സ്ഥാപിക്കപ്പെടുന്നു.
3
2024-ലെ കേംബ്രിഡ്ജ് ഡിക്ഷണറിയുടെ വർഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത് എന്താണ്?
Explanation: 'Manifest' എന്ന വാക്കാണ് 2024-ലെ വർഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നേട്ടം കൈവരിച്ചതായി ഭാവനയിൽ കാണുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.
4
താഴെ പറയുന്നവയിൽ ഏതാണ് 2023-ലെ വർഷത്തെ വാക്കായി കേംബ്രിഡ്ജ് ഡിക്ഷണറി തിരഞ്ഞെടുത്തത്?
Explanation: 2023-ൽ 'Hallucinate' ആയിരുന്നു വർഷത്തെ വാക്ക്. AI സാങ്കേതികവിദ്യയുടെ വളർച്ചയുമായി ബന്ധപ്പെട്ട് ഈ വാക്കിന്റെ പ്രാധാന്യം വർദ്ധിച്ചു.
5
ഐഎസ്ആർഒയുടെ സ്പാഡെക്സ് പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Explanation: പിഎസ്എൽവി സി-60 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങളിലൂടെ ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനുള്ള പരീക്ഷണമാണ് നടത്തുന്നത്.
6
താഴെ പറയുന്നവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2024 നവംബറിൽ ലഭിച്ച പുരസ്കാരങ്ങൾ ഏതൊക്കെ?
Explanation: ഗയാനയുടെ 'ദി ഓർഡർ ഓഫ് എക്സലൻസും' ബാർബഡോസിന്റെ 'ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും' ആണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
7
2024-ലെ രാജ്യത്തെ ഏറ്റവും വലിയ ബീച്ച് ഹഡിൽ ഗ്ലോബൽ സമ്മേളനം എവിടെയാണ് നടക്കുന്നത്?
Explanation: കേരളത്തിലെ കോവളം ബീച്ചിലാണ് 2024-ലെ ഏറ്റവും വലിയ ബീച്ച് ഹഡിൽ ഗ്ലോബൽ സമ്മേളനം നടക്കുന്നത്.
8
കേരളത്തിലെ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ബീച്ച് ഏതാണ്?
Explanation: കാസർകോട് ജില്ലയിലെ കപ്പാട് ബീച്ചിനാണ് കേരളത്തിൽ നിന്ന് ആദ്യമായി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ ആണ് ഈ സർട്ടിഫിക്കേഷൻ നൽകുന്നത്.
9
2024-ലെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര? മുൻ വർഷത്തെ സ്ഥാനം എത്രയായിരുന്നു?
Explanation: ക്ലൈമറ്റ് ആക്ഷൻ ജർമൻ വാച്ച്, ന്യൂ ക്ലൈമറ്റ് ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, നെറ്റ്വർക്ക് ഇൻറർനാഷണൽ എന്നീ സംഘടനകൾ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യ 10-ാം സ്ഥാനത്താണ്. മുൻവർഷം 7-ാം സ്ഥാനത്തായിരുന്നു.
10
ഇന്ത്യയുടെ ദേശീയ കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി (NAPCC) രൂപീകരിച്ച വർഷം ഏത്?
Explanation: 2008-ലാണ് ഇന്ത്യയുടെ ദേശീയ കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി (National Action Plan on Climate Change - NAPCC) രൂപീകരിച്ചത്. ഈ പദ്ധതിയിൽ 8 ദേശീയ ദൗത്യങ്ങൾ ഉൾപ്പെടുന്നു.
Current Affairs: 21 November 2024
1. നവംബർ 21 ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ഏത്? എന്തിനാണ് ഈ ദിനം ആചരിക്കുന്നത്?
ലോക ടെലിവിഷൻ ദിനം
അനുബന്ധ വിവരങ്ങൾ:
- വിദ്യാഭ്യാസം, സാമൂഹിക-സാംസ്കാരിക വളർച്ച, വിനോദം എന്നിവയിൽ ടെലിവിഷന്റെ പ്രാധാന്യം അംഗീകരിക്കുന്നതിനായി ആചരിക്കുന്നു
- 1996 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു
2. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ മില്ലേനിയൽ കാലത്തെ ആദ്യ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ആരാണ്? എന്തിനാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്?
കാർലോ അക്യൂട്ടീസ് (Carlo Acutis)
അനുബന്ധ വിവരങ്ങൾ:
- 'ഗോഡ്സ് ഇൻഫ്ലുവൻസർ' എന്ന് അറിയപ്പെടുന്നു
- കത്തോലിക്ക വിശ്വാസ പ്രചാരണത്തിന് കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചു
3. 2024 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച രണ്ട് പ്രധാന അന്താരാഷ്ട്ര ബഹുമതികൾ ഏതൊക്കെ? ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ് ഈ ബഹുമതികൾ ലഭിച്ചത്?
- ഗയാനയുടെ 'ദി ഓർഡർ ഓഫ് എക്സലൻസ്'
- ബാർബഡോസിന്റെ 'ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്'
അനുബന്ധ വിവരങ്ങൾ:
- 56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
- നേരത്തെ ഡൊമിനിക്കയുടെ പരമോന്നത പുരസ്കാരവും ലഭിച്ചിട്ടുണ്ട്
4. 2024 ൽ കേംബ്രിഡ്ജ് ഡിക്ഷണറി തിരഞ്ഞെടുത്ത വർഷത്തെ വാക്ക് ഏത്? ഈ വാക്കിന്റെ പ്രത്യേകത എന്താണ്?
Manifest
അനുബന്ധ വിവരങ്ങൾ:
- സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നേട്ടം കൈവരിച്ചതായി ഭാവനയിൽ കാണുന്നത്
- 'മാജിക്കൽ തിങ്കിംഗ്' എന്നും അറിയപ്പെടുന്നു
5. ഐഎസ്ആർഒയുടെ പുതിയ സ്പാഡെക്സ് പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെ? ഏതൊക്കെ ഉപഗ്രഹങ്ങളാണ് ഇതിന്റെ ഭാഗമായി വിക്ഷേപിക്കുന്നത്?
- ബഹിരാകാശത്ത് ഉപഗ്രഹത്തിനുള്ളിൽ വിത്ത് മുളപ്പിക്കാനുള്ള പരീക്ഷണം
- പിഎസ്എൽവി സി-60 റോക്കറ്റ് വഴി വിക്ഷേപണം
- സ്പാഡെക്സ് A (ടാർഗറ്റ്), സ്പാഡെക്സ് B (ചേസ്സർ) എന്നീ ഇരട്ട ഉപഗ്രഹങ്ങൾ
6. കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ ഇന്ത്യയുടെ നിലവിലെ സ്ഥാനം എത്ര? ഏതൊക്കെ സംഘടനകളാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്?
- നിലവിലെ സ്ഥാനം: 10
അനുബന്ധ വിവരങ്ങൾ:
- മുൻ വർഷം 7-ആം സ്ഥാനത്തായിരുന്നു
- റിപ്പോർട്ട് തയ്യാറാക്കിയത്: ക്ലൈമറ്റ് ആക്ഷൻ ജർമൻ വാച്ച്, ന്യൂ ക്ലൈമറ്റ് ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, നെറ്റ്വർക്ക് ഇൻറർനാഷണൽ
7. 2024-ലെ ബീച്ച് ഹഡിൽ ഗ്ലോബൽ സമ്മേളനത്തിന്റെ വേദി എവിടെയാണ്?
കോവളം, കേരളം
8. 2024-ലെ വനിതാ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ ആരാണ്?
ഇന്ത്യ
9. ആന്റിബയോട്ടിക് മൈക്രോ റെസിസ്റ്റൻസിനെതിരെ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആന്റിബയോട്ടിക് ഏത്?
നഫിസാമൈസിൻ (Naphthomycin)