Daily Current Affairs : November 19, 2024 Malayalam | Daily GK Updates

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs 19 November 2024 Malayalam

Current Affairs 19 November 2024 Malayalam
1
ഇന്ത്യൻ നാവികസേനയ്ക്കായി UNICORN സാങ്കേതികവിദ്യ നൽകാൻ സമ്മതിച്ച രാജ്യമേത്?
റഷ്യ
ജപ്പാൻ
ഫ്രാൻസ്
സിംഗപ്പൂർ
Explanation: 2024 നവംബർ 15-ന് ടോക്കിയോയിൽ വച്ച് ഇന്ത്യയും ജപ്പാനും UNICORN സാങ്കേതികവിദ്യ കൈമാറ്റത്തിനായി MoI ഒപ്പുവച്ചു. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ആദ്യത്തെ സൈനിക സാങ്കേതിക കൈമാറ്റ കരാറാണ്.
2
ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം എവിടെയാണ്?
മുംബൈ
കൊച്ചി
ന്യൂഡൽഹി
വിശാഖപട്ടണം
Explanation: ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിനു സമീപമുള്ള സേന ഭവനിലാണ്.
3
ജിസാറ്റ് 20 (N2) വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് ഏത്?
ഉപഗ്രഹത്തിന്റെ ഭാരം 5700 കിലോഗ്രാം
വിക്ഷേപണം നടത്തിയത് ശ്രീഹരിക്കോട്ടയിൽ നിന്ന്
വിക്ഷേപണ വാഹനം സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ്
വിക്ഷേപണം നടത്തിയത് വാൻഡൻബർഗ് വ്യോമതാവളത്തിൽ നിന്ന്
Explanation: ഫ്ലോറിഡയിലെ കേപ് കനാവറിലെ സ്പേസ് കോംപ്ലക്സ് 40-ൽ നിന്നാണ് 4700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 20 വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ആണ് വിക്ഷേപണ വാഹനം.
4
ഇന്ത്യയിലെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി പ്രവർത്തനം ആരംഭിച്ച ജില്ല?
തിരുവനന്തപുരം
എറണാകുളം
കൊല്ലം
കോഴിക്കോട്
Explanation: രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതിയായി കൊല്ലം കോടതി മാറി. 24 മണിക്കൂറും കേസ് ഫയൽ ചെയ്യാൻ സാധിക്കുന്ന സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
5
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി ഏത്?
ഹൈക്കോടതി
സുപ്രീം കോടതി
ജില്ലാ കോടതി
സെഷൻസ് കോടതി
Explanation: 1950 ജനുവരി 28-ന് സ്ഥാപിതമായ ഇന്ത്യയിലെ പരമോന്നത നീതിപീഠമാണ് സുപ്രീം കോടതി. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്.
6
താഴെ പറയുന്നവയിൽ 'വർക്ക് നിയർ ഹോം' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം?
1. ആദ്യ കേന്ദ്രം കൊട്ടാരക്കരയിൽ
2. 2026 ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു
3. ഐടി അധിഷ്ഠിത തൊഴിൽ കേന്ദ്രങ്ങൾ
1, 2 മാത്രം
2, 3 മാത്രം
1, 3 മാത്രം
1, 2, 3 എല്ലാം ശരി
Explanation: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐടി അധിഷ്ഠിത തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. ആദ്യ കേന്ദ്രം കൊട്ടാരക്കരയിൽ ആരംഭിക്കും. 2026 ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
7
2024-ലെ ഏഷ്യ-പസഫിക് സാമ്പത്തിക ഉച്ചകോടി നടന്ന സ്ഥലം?
ബീജിംഗ്, ചൈന
ടോക്കിയോ, ജപ്പാൻ
ലിമ, പെറു
ഹനോയ്, വിയറ്റ്നാം
Explanation: 2024-ലെ APEC ഉച്ചകോടി പെറുവിലെ ലിമയിൽ നടന്നു. APEC-ൽ 21 അംഗരാജ്യങ്ങൾ ഉൾപ്പെടുന്നു.
8
APEC-ന്റെ ആസ്ഥാനം എവിടെയാണ്?
ജക്കാർത്ത
സിംഗപ്പൂർ
മനില
ബാങ്കോക്
Explanation: 1989-ൽ സ്ഥാപിതമായ APEC-ന്റെ ആസ്ഥാനം സിംഗപ്പൂരിലാണ്. ലോക ജനസംഖ്യയുടെ 40% വും ആഗോള GDP-യുടെ 60% വും APEC രാജ്യങ്ങളിൽ നിന്നാണ്.
9
AI-സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച ഇ-തരംഗ് സിസ്റ്റം ആരാണ് വികസിപ്പിച്ചത്?
DRDO
ISRO
BISAG-N
HAL
Explanation: ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫർമാറ്റിക്സ് (BISAG-N) ആണ് പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ഈ സിസ്റ്റം വികസിപ്പിച്ചത്.
10
BISAG-N ഏത് മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ്?
പ്രതിരോധ മന്ത്രാലയം
ശാസ്ത്ര-സാങ്കേതിക മന്ത്രാലയം
ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം (MeitY)
ബഹിരാകാശ മന്ത്രാലയം
Explanation: BISAG-N എന്നത് MeitY-യുടെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. ജിയോ-സ്പേഷ്യൽ സാങ്കേതികവിദ്യയിലെ ഗവേഷണം, സാങ്കേതിക വികസനം എന്നിവയാണ് പ്രധാന ലക്ഷ്യം.
11
ഇന്ത്യയുടെ പുതിയ CAG ആയി നിയമിതനായ കെ സഞ്ജയ് മൂർത്തി ഏത് സംസ്ഥാന കേഡറിൽ നിന്നുള്ള IAS ഉദ്യോഗസ്ഥനാണ്?
കേരള
ഹിമാചൽ പ്രദേശ്
ഉത്തർപ്രദേശ്
ഗുജറാത്ത്
Explanation: 1989 ബാച്ച് ഹിമാചൽ പ്രദേശ് കേഡർ IAS ഉദ്യോഗസ്ഥനായ കെ സഞ്ജയ് മൂർത്തി, ഗിരീഷ് ചന്ദ്ര മൂർമുവിന്റെ പിൻഗാമിയായി നിയമിതനായി.
12
അരുണാചൽ പ്രദേശിൽ നടന്ന 'പൂർവി പ്രഹാർ' എന്ത് സംബന്ധിച്ചുള്ളതാണ്?
സാമ്പത്തിക പദ്ധതി
കാർഷിക പരിപാടി
സാംസ്കാരിക മേള
ത്രിസേനാ സംയുക്ത സൈനിക അഭ്യാസം
Explanation: 2024 നവംബർ 10 മുതൽ 18 വരെ അരുണാചൽ പ്രദേശിൽ ഇന്ത്യയുടെ കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായി നടത്തിയ സൈനിക അഭ്യാസമാണ് 'പൂർവി പ്രഹാർ'.
13
BSNL-ന്റെ ഡയറക്ട്-ടു-ഡിവൈസ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
കേവലം ഇന്റർനെറ്റ് സേവനം മാത്രം
വൈഫൈ ആവശ്യമുണ്ട്
അടിയന്തര കോളുകൾ, SOS സന്ദേശങ്ങൾ, UPI പേയ്മെന്റുകൾ എന്നിവ സാധ്യം
സെൽഫോൺ നെറ്റ്‌വർക്ക് ആവശ്യമാണ്
Explanation: സെല്ലുലാർ, വൈഫൈ നെറ്റ്‌വർക്കുകൾ ഇല്ലാത്ത സമയത്തും അടിയന്തര കോളുകൾ, SOS സന്ദേശങ്ങൾ, UPI പേയ്‌മെന്റുകൾ എന്നിവ നടത്താൻ സാധിക്കുന്നു.
14
നാൽപ്പത് വർഷത്തിനു ശേഷം യുകെയിൽ കണ്ടെത്തിയ സ്കാർലറ്റ് ടാനഗർ പക്ഷിയുടെ ശാസ്ത്രീയ നാമം എന്ത്?
Corvus splendens
Piranga olivacea
Passer domesticus
Columba livia
Explanation: വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Piranga olivacea എന്നാണ്. ആൺപക്ഷികൾ വേനൽക്കാലത്ത് ചുവപ്പ് നിറത്തിലും പെൺപക്ഷികളും കുഞ്ഞുങ്ങളും ഒലീവ്-മഞ്ഞ നിറത്തിലുമാണ്.
15
2024-ലെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല?
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
മലപ്പുറം
Explanation: 2024-ലെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Current Affairs: 19 November 2024

1. ഇന്ത്യൻ നാവിക കപ്പലുകൾക്കായി സംയോജിത ആന്റിന സിസ്റ്റമായ യൂണികോൺ (UNICORN) നൽകാൻ സമ്മതിച്ച രാജ്യമേത്?

ജപ്പാൻ

അനുബന്ധ വിവരങ്ങൾ:

- UNICORN എന്നതിന്റെ പൂർണ്ണരൂപം: Unified Complex Radio Antenna

- 2024 നവംബർ 15-ന് ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ വച്ച് ഇരു രാജ്യങ്ങളും Memorandum of Implementation (MoI) ഒപ്പുവച്ചു

- ജപ്പാനുമായുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക സാങ്കേതിക കൈമാറ്റ കരാർ ആണിത്

- ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജും (H.E. Shri Sibi George) ജപ്പാൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ATLA കമ്മീഷണർ ഇഷികാവ തകേഷിയും (Mr. Ishikawa Takeshi) ആണ് കരാറിൽ ഒപ്പുവച്ചത്

2. 2024-ലെ ഏഷ്യ-പസഫിക് സാമ്പത്തിക ഉച്ചകോടി നടന്ന സ്ഥലമേത്

ലിമ, പെറു

അനുബന്ധ വിവരങ്ങൾ:

- APEC (Asia Pacific Economic Cooperation) 1989-ൽ രൂപീകരിച്ചു

- 21 അംഗ രാജ്യങ്ങൾ

- ലോക ജനസംഖ്യയുടെ 40% വും ആഗോള GDP-യുടെ 60% വും APEC രാജ്യങ്ങളിൽ നിന്നാണ്

- APEC സെക്രട്ടേറിയറ്റ് സിംഗപ്പൂരിൽ സ്ഥിതി ചെയ്യുന്നു

3. നാൽപ്പത് വർഷത്തിനു ശേഷം ഏത് രാജ്യത്താണ് അപൂർവ്വ പക്ഷിയായ സ്കാർലറ്റ് ടാനഗർ കണ്ടെത്തിയത്?

യുണൈറ്റഡ് കിംഗ്ഡം

അനുബന്ധ വിവരങ്ങൾ:

- ശാസ്ത്രീയ നാമം: Piranga olivacea

- വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഈ പക്ഷി ഏകദേശം 7 ഇഞ്ച് നീളമുള്ളതാണ്

- ആൺപക്ഷികൾ വേനൽക്കാലത്ത് ചുവപ്പ് നിറത്തിലും കറുത്ത ചിറകുകളോടും വാലോടും കൂടിയതാണ്

- പെൺപക്ഷികളും കുഞ്ഞുങ്ങളും ഒലീവ്-മഞ്ഞ നിറത്തിലാണ്

4. രാജ്യത്തെ ആദ്യത്തെ ഡയറക്ട്-ടു-ഡിവൈസ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിച്ച ടെലികോം ഓപ്പറേറ്റർ ഏത്?

BSNL

അനുബന്ധ വിവരങ്ങൾ:

- വിദൂര പ്രദേശങ്ങളിലെ ഡിജിറ്റൽ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചത്

- അടിസ്ഥാന സൗകര്യങ്ങളില്ലാതെ തന്നെ ഉയർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നു

- സെല്ലുലാർ, വൈഫൈ നെറ്റ്‌വർക്കുകൾ ഇല്ലാത്ത സമയത്ത് അടിയന്തര കോളുകൾ, SOS സന്ദേശങ്ങൾ, UPI പേയ്‌മെന്റുകൾ എന്നിവ നടത്താൻ സാധിക്കും

5. AI സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇ-തരംഗ് സിസ്റ്റം അവതരിപ്പിച്ച മന്ത്രാലയമേത്?

പ്രതിരോധ മന്ത്രാലയം

അനുബന്ധ വിവരങ്ങൾ:

- ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫർമാറ്റിക്സ് (BISAG-N) ആണ് സിസ്റ്റം വികസിപ്പിച്ചത്

- സൈനിക ഉപകരണങ്ങളുടെ ആസൂത്രണവും പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനാണ് സിസ്റ്റം

- BISAG-N എന്നത് MeitY-യുടെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്

6. ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ആയി നിയമിതനായത് ആര്?

കെ സഞ്ജയ് മൂർത്തി (K Sanjay Murthy)

അനുബന്ധ വിവരങ്ങൾ:

- ഹിമാചൽ പ്രദേശ് കേഡറിലെ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

- മുൻ CAG: ഗിരീഷ് ചന്ദ്ര മൂർമു

7. ഇന്ത്യയിലെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി ആരംഭിച്ച ജില്ല ഏത്?

കൊല്ലം

അനുബന്ധ വിവരങ്ങൾ:

- 24 മണിക്കൂറും കേസ് ഫയൽ ചെയ്യാൻ സാധിക്കും

- രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി

8. ISRO-യുടെ ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമായ GSAT-20 വിക്ഷേപിച്ചത് ഏത് കമ്പനിയുടെ റോക്കറ്റ് ഉപയോഗിച്ചാണ്?

സ്പേസ് എക്സ് (SpaceX

അനുബന്ധ വിവരങ്ങൾ:

- ഫാൽക്കൺ 9 റോക്കറ്റ് ആണ് ഉപയോഗിച്ചത്

- ഫ്ലോറിഡയിലെ കേപ് കനാവറിലെ സ്പേസ് കോംപ്ലക്സ് 40-ൽ നിന്നാണ് വിക്ഷേപണം നടത്തിയത്

- ഉപഗ്രഹത്തിന്റെ ഭാരം: 4700 കിലോഗ്രാം

9. 2024 നവംബർ 10 മുതൽ 18 വരെ അരുണാചൽ പ്രദേശിൽ നടന്ന ത്രിസേനാ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേരെന്ത്?

പൂർവി പ്രഹാർ

10. കേരളത്തിലെ 'വർക്ക് നിയർ ഹോം' പദ്ധതിയുടെ ആദ്യ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?

കൊട്ടാരക്കര

അനുബന്ധ വിവരങ്ങൾ:

- നിർമാണ ഉദ്ഘാടനം: ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ

- 2026 ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം

- കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐടി അധിഷ്ഠിത തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു

11. കേരളത്തിൽ നിന്നുള്ള ആദ്യ കഥക നർത്തകി ആരാണ്?

ശരണ്യ ജെസ്ലിൻ (Saranya Jeslin)

12. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല ഏത്?

മലപ്പുറം

WhatsApp Group
Join Now
Telegram Channel
Join Now