Current Affairs November 5, 2024 Malayalam

Q1. തായ്‌ലൻഡ് സർക്കാർ ഇന്ത്യൻ സഞ്ചാരികൾക്ക് വേണ്ടി എടുത്ത പുതിയ തീരുമാനം എന്താണ്?

ഇന്ത്യൻ സഞ്ചാരികൾക്ക് അനുവദിച്ച ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി. നിലവിലെ നിയമ പ്രകാരം ഇന്ത്യൻ പൗരന് 60 ദിവസം വരെ വിസയില്ലാതെ തായ്ലൻഡിൽ കഴിയാം.

Q2. കാർഷിക മേഖലയിലെ യന്ത്രവത്കരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്ത്?

സ്മാം (SMAM)

Q3. ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഏതാണ്?

പാകിസ്താന്റെ സാംസ്കാരിക നഗരമായ ലഹോർ

Q4. ടെക്നോപാർക്കിലെ ഹെക്സ്-20 കമ്പനിയുടെ പുതിയ സാറ്റലൈറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്തെല്ലാം?

'നിള' എന്ന് പേരിട്ടിരിക്കുന്ന സാറ്റലൈറ്റ് വരുന്ന ഫെബ്രുവരിയിൽ വിക്ഷേപിക്കും. സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കോർപ്പറേഷനുമായി പങ്കാളിത്തത്തിലാണ് വിക്ഷേപണം. സ്പേസ് എക്സസിന്റെ ട്രാൻസ്പോർട്ടർ-13 ദൗത്യത്തിലാണ് വിക്ഷേപണം നടക്കുക.

Q5. 2025-ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥി ആരായിരിക്കും?

ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രാവോ സുബിയന്തോ (Prabowo Subianto)

Q6. കയർ ദിനം എന്നാണ്?

നവംബർ 5