Current Affairs 4 November 2024 Malayalam
Q1. വെള്ളനിക്കര കാർഷിക സർവകലാശാലയുടെ പുതിയ തണ്ണിമത്തൻ ഇനങ്ങൾ ഏതെല്ലാം?
സ്വർണ, ശോണിമ എന്നീ തണ്ണിമത്തൻ ഇനങ്ങളാണ് വെള്ളനിക്കര കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്ര വിഭാഗം വികസിപ്പിച്ചെടുത്തത്.
Q2. കുടുംബശ്രീയുടെ 'ഉജ്ജീവനം' പദ്ധതിയുടെ ലക്ഷ്യം എന്താണ്?
അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ നൂറു ദിന ക്യാമ്പെയ്നാണ് ഉജ്ജീവനം.
Q3. കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച 'ഏകലവ്യ' എന്താണ്?
രാജ്യാതിർത്തികളിലും മാവോവാദി മേഖലകളിലും കുഴിബോംബുകൾ കണ്ടെത്താൻ സഹായിക്കുന്ന ഡ്രോൺ സംവിധാനമാണ് 'ഏകലവ്യ'.
അനുബന്ധ വിവരങ്ങൾ:
- ഡിജിറ്റൽ സർവകലാശാലയിലെ സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷനാണ് ഈ സംവിധാനം വികസിപ്പിച്ചത്.
- ഇന്ത്യൻ സൈനികർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സഹായകമാണ് ഈ സംവിധാനം.
Q4. സൈബർ തട്ടിപ്പുകൾ തടയാൻ സൈബർ പോലീസ് ഏർപ്പെടുത്തിയ സംവിധാനം ഏത്?
വ്യാജ ഫോൺകോളുകളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയാൻ സൈബർ പോലീസ് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ് 'സൈബർ വാൾ'.
Q5. സ്കൂൾ കായിക മേളയുടെ വേദിയും ഭാഗ്യച്ചിഹ്നവും ഏത്?
കൊച്ചിയാണ് വേദി. തക്കുടു എന്ന അണ്ണാനാണ് കായിക മേളയുടെ ഭാഗ്യച്ചിഹ്നം.