Current Affairs 2 November 2024 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Q1. സാമ്പത്തിക രംഗത്തെ പ്രമുഖ വ്യക്തിത്വവും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായി പ്രവർത്തിച്ച വ്യക്തി ആരാണ്?

ബിബേക് ദെബ്രോയ് (Bibek Debroy)

അനുബന്ധ വിവരങ്ങൾ:

  • 2015-ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചു
  • ധനകാര്യ മന്ത്രാലയത്തിലെ നിയമപരിഷ്കാര പദ്ധതിയുടെ മുൻ ഡയറക്ടർ
  • 2019 ജൂൺ 5 വരെ നിതി ആയോഗ് അംഗം

Q2. 2024-ലെ സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ആർക്കാണ് ലഭിച്ചത്?

എൻ.എസ്. മാധവൻ (N.S. Madhavan)

അനുബന്ധ വിവരങ്ങൾ:

  • കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗം
  • ധനകാര്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി
  • പ്രധാന കൃതികൾ: ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, നാലാം ലോകം, ഹിഗ്വിറ്റ, നിലവിളി തുടങ്ങിയവ
  • കേരള സാഹിത്യ അക്കാഡമി, ഓടക്കുഴൽ, പത്മപ്രഭ പുരസ്കാരങ്ങൾ നേടി
  • 'വൻമരങ്ങൾ വീഴുമ്പോൾ' എന്ന കഥ 'കായാതരൺ' എന്ന പേരിൽ ഹിന്ദി സിനിമയായി

Q3. 2024-ലെ കോളിൻസ് നിഘണ്ടുവിൽ വർഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത് എന്താണ്?

ബ്രാറ്റ് (Brat)

അനുബന്ധ വിവരങ്ങൾ:

  • പഴയ അർത്ഥം: ഒന്നിനും കൊള്ളാത്തയാൾ
  • പുതിയ അർത്ഥം: ആത്മവിശ്വാസവും നിലപാടും ഉള്ളയാൾ

Q4. ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറി ആരാണ്?

രാജേഷ് കുമാർ സിംഗ് (Rajesh Kumar Singh)

Q5. സൈക്കിൾ ഓടിക്കുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ജയിൽ ശിക്ഷ ഏർപ്പെടുത്തിയ രാജ്യം ഏതാണ്?

ജപ്പാൻ

Q6. ട്രെയിൻ റിസർവേഷന് പുതുതായി ഏർപ്പെടുത്തിയ സമയപരിധി എത്ര ദിവസമാണ്?

60 ദിവസം

Q7. ഡോ. പൽപ്പുവിന്റെ എത്രാമത് ജന്മവാർഷികമാണ് 2023 നവംബർ 2-ന് ആചരിച്ചത്?

161-ാം ജന്മവാർഷികം

Q8. ഏത് രാജ്യമാണ് 'ഹ്വാസോങ് 19' എന്ന ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ വിജയകരമായി പരീക്ഷിച്ചത്?

ഉത്തര കൊറിയ

Q9. ഏത് സാമൂഹിക പ്രസ്ഥാനത്തിനാണ് 2024-ൽ 100 വർഷം തികയുന്നത്?

മന്നത്തു പത്മനാഭൻ നേതൃത്വം നൽകിയ സവർണ ജാഥ
WhatsApp Group
Join Now
Telegram Channel
Join Now