കസ്റ്റംസിൽ അവസരം ക്ലാർക്ക് മുതൽ നിരവധി ഒഴിവുകൾ

സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് റിക്രൂട്ട്മെന്റ് 2024: അസിസ്റ്റന്റ് ഹൽവായി കം കുക്ക്, ക്ലാർക്ക് & കാന്റീൻ അറ്റൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം സോണിലെ സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് വകുപ്പ് വിവിധ കാന്റീൻ സ്റ്റാഫ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ആകെ 14 ഒഴിവുകളാണ് നികത്തേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 25 ആണ്. അപേക്ഷ സമർപ്പിക്കാനുള്ള തുടക്കം 2024 സെപ്റ്റംബർ 27 മുതലാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും, കൂടുതൽ വിവരങ്ങൾക്കായി മുഴുവൻ പോസ്റ്റും വായിക്കുക.

Central Tax & Excise Department Recruitment ;  Central Tax & Excise Department Seeks 14 Canteen Staff in Kerala: Applications Open Until October 25

ഒഴിവുകൾ

സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് വകുപ്പിലെ 14 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്:

  • അസിസ്റ്റന്റ് ഹൽവായി കം കുക്ക്: 01
  • ക്ലാർക്ക്: 01
  • കാന്റീൻ അറ്റൻഡർ: 12

ശമ്പളം

തസ്തിക ശമ്പളം
അസിസ്റ്റന്റ് ഹൽവായി കം കുക്ക് 19,900 – 63,200
ക്ലാർക്ക് 19,900 – 63,200
കാന്റീൻ അറ്റൻഡർ 18,000 – 56,900

പ്രായപരിധി

18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

യോഗ്യതാ

തസ്തിക വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് ഹൽവായി കം കുക്ക് അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായി, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ. പാചകത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ക്ലാർക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ 12-ാം ക്ലാസ് പാസ്സ് അല്ലെങ്കിൽ കൊമേഴ്സിനൊപ്പം തത്തുല്യം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കോ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കോ ടൈപ്പിംഗ് വേഗത.
കാന്റീൻ അറ്റൻഡർ അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം

അപേക്ഷാ ഫീസ് വിശദാംശങ്ങൾ

സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാ ഫീസ് ആവശ്യമില്ല.

അപേക്ഷാ പ്രക്രിയ (എങ്ങനെ അപേക്ഷിക്കാം?)

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

  1. ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക.
  2. അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
  3. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി Envelope കവറിലാക്കി താഴെ പറയുന്ന വിലാസത്തിൽ അയക്കുക:

Office of the Principal Commissioner of Central Tax & Central Excise,
Central Revenue Building, I.S Press Road,
Kochi-682018, Kerala

അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR DEPARTMENTAL CANTEEN POSTS FOR" കൂടാതെ NAME OF THE POST APPLIED FOR എന്നിവയെല്ലാം രേഖപ്പെടുത്തണം.

അപേക്ഷകൾ 2024 ഒക്ടോബർ 25 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.

Official Notification

Central Tax & Excise Department Seeks 14 Canteen Staff in Kerala: Applications Open Until October 25

The Central Tax & Central Excise Department in Thiruvananthapuram Zone has announced a recruitment drive for 14 canteen staff positions, offering a unique chance to be part of a prestigious government organization. The vacancies include 1 Assistant Halwai-cum-Cook, 1 Clerk, and 12 Canteen Attendants, with competitive salary ranges from ₹18,000 to ₹63,200 per month. Candidates aged 18-25 years with relevant educational qualifications are invited to apply. The application process is straightforward, with no application fees required, making it accessible to all eligible candidates. Interested individuals should submit their applications by October 25, 2024, through offline mode.