കുടുംബശ്രീ ഹരിത കര്‍മ്മസേനയില്‍ കോ-ഓർഡിനേറ്റർ ഒഴിവുകൾ - Kudumbashree Harita Karmasena Co-ordinator Recruitment
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം പ്രസിദ്ധികരിച്ചു. സംസ്ഥാന മിഷനിൽ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 14, വൈകുന്നേരം 5 മണി വരെയാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുകയും, ജോലി വിവരങ്ങൾ സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും വായിച്ച് മനസ്സിലാക്കുക.
ഒഴിവുകൾ
- തസ്തിക: ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ (സ്റ്റേറ്റ്)
- ഒഴിവുകൾ: 2 (സംസ്ഥാന മിഷൻ)
- നിയമന രീതി: ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം
ശമ്പളം
പ്രതിമാസ ഓണറേറിയം: 30,000 രൂപ
പ്രായപരിധി
31/08/2024 ന് 25 നും 40 നും ഇടയിൽ
വിദ്യാഭ്യാസ യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം
- കമ്പ്യൂട്ടർ പരിജ്ഞാനം
- കമ്മ്യൂണിറ്റി തലത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം
പ്രവൃത്തി പരിചയം
കുടുംബശ്രീയിൽ നിലവിൽ ജോലി ചെയ്യുന്നവർ, ബ്ലോക്ക് കോഓർഡിനേറ്റർമാർ, അയൽക്കൂട്ട ഓഫീലറി ഗ്രൂപ്പിംഗുകൾ എന്നിവർക്ക് മുൻഗണന. നന്നായി എഴുതാനും, അവതരണം നടത്താനും ഉള്ള കഴിവുണ്ടായിരിക്കണം.
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് 300 രൂപ
അപേക്ഷിക്കേണ്ട വിധം
- അപേക്ഷ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്.
- പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.