കൊച്ചി എയർപോർട്ടിൽ 208 ഒഴിവുകൾ: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം

എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) കൊച്ചി എയർപോർട്ടിൽ വിവിധ തസ്തികകളിലേക്ക് ആകെ 208 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി  സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 7 വരെയാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും, കൂടുതൽ വിവരങ്ങൾക്കായി മുഴുവൻ ജോലി വിജ്ഞാപനവും വായിക്കുക.

AIASL Recruitment 2024 For Kochi Airport for Ramp Service Executive, Utility Agent cum Ramp Driver, Handyman / Handy Woman. This image show the details about the job. Qualification and vacancy information are given in this image

ഒഴിവുകൾ

AIASL കൊച്ചി എയർപോർട്ടിൽ മൂന്ന് വ്യത്യസ്ത തസ്തികകളിലായി ആകെ 208 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ റാമ്പ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയിൽ 3 ഒഴിവുകളും, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികയിൽ 4 ഒഴിവുകളും, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയിൽ 201 ഒഴിവുകളും ഉൾപ്പെടുന്നു.

തസ്തിക ഒഴിവുകൾ
റാമ്പ് സർവീസ് എക്സിക്യൂട്ടീവ് 03
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ 04
ഹാൻഡിമാൻ / ഹാൻഡി വുമൺ 201

ശമ്പള വിവരങ്ങൾ

വിവിധ തസ്തികകൾക്ക് വ്യത്യസ്ത ശമ്പള നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. റാമ്പ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 24,960 രൂപയും, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികയ്ക്ക് 21,270 രൂപയും, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയ്ക്ക് 18,840 രൂപയുമാണ് പ്രതിമാസ ശമ്പളമായി നൽകുന്നത്.

പ്രായപരിധി

എല്ലാ തസ്തികകൾക്കും പരമാവധി പ്രായപരിധി 28 വയസ്സാണ്.

യോഗ്യത

  • റാമ്പ് സർവീസ് എക്സിക്യൂട്ടീവ്: 3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ / ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ അല്ലെങ്കിൽ മോട്ടോർ വാഹനത്തിൽ NCTVT (ആകെ 3 വർഷം) ഉള്ള ITI
  • യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ: എസ്എസ്സി/പത്താം ക്ലാസ് പാസ്, സാധുതയുള്ള HMV ഡ്രൈവിംഗ് ലൈസൻസ്
  • ഹാൻഡിമാൻ / ഹാൻഡി വുമൺ: എസ്എസ്സി/പത്താം ക്ലാസ് പാസ്, ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനും കഴിയണം

അപേക്ഷാ ഫീസ്

  • ജനറൽ/OBC വിഭാഗം: Rs.500/-
  • SC/ST/ExSM വിഭാഗം: ഫീസ് ഇല്ല

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗാർത്ഥികൾ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ നടക്കുന്ന സ്ഥലം: Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന എല്ലา രേഖകളുടെയും ഒറിജിനലും കോപ്പികളും കൊണ്ടുപോകേണ്ടത് ആണ് .

വിജ്ഞാപനം