Kerala PSC LDC Model Exam 2024
Hello friends , Are you searching for the LDC mock test 2024? This LDC mock test contains 100 questions. The time to finish this quiz is 1 hour and 30 minutes. If you give 3 wrong answers, you will lose 1 mark as we have included negative marking in this mock test. The quiz scoreboard will show all the information about the mock test, including your total score, total time taken to finish the exam, average time taken for each question, wrong answers, correct answers, and percentage. Practice the LDC mock test 2024 now.
Go To Previous LDC TVM Mock TestWelcome to LDC Model Exam
ഈ മോക്ക് ടെസ്റ്റിന്റെ റിസൾട്ട് ആഗസ്റ്റ് 31 ന് ടെലിഗ്രാം ചാനലിൽ നൽകും. ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
Please enter your name to start.
Result:
1/100
താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി കണ്ടെത്തുക :
ഡോ. ഹെർമ്മൻ ഗുണ്ടർട്ട്- മലയാളരാജ്യം
ഫാദർ ക്ലമന്റ് - സംക്ഷേപവേദാർത്ഥം
അർണ്ണോസ് പാതിരി- ക്രിസ്തുസഭാചരിത്രം
പാറേമ്മാക്കൽ തോമകത്തനാർ - വർത്തമാനപ്പുസ്തകം
2/100
താഴെ തന്നിട്ടുള്ളവയെ കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
(i) ഗുരുവായൂർ സത്യാഗ്രഹം
(ii) പാലിയം സത്യാഗ്രഹം
(iii) ചാന്നാർ കലാപം
(iv) കുട്ടംകുളം സമരം
(i) ഗുരുവായൂർ സത്യാഗ്രഹം
(ii) പാലിയം സത്യാഗ്രഹം
(iii) ചാന്നാർ കലാപം
(iv) കുട്ടംകുളം സമരം
(iii), (i), (iv), (ii)
(iii), (i), (ii), (iv)
(i), (iii), (iv), (ii)
(i), (iii), (ii), (iv)
3/100
ചേരുംപടി ചേർക്കുക :
1857 ലെ കലാപ സ്ഥലം | നേതാക്കൾ |
---|---|
(i) ബറേലി | (1) ഷാമൽ |
(ii) ബരൌട്ട് പർഗാന | (2) ഖാൻ ബഹദൂർ |
(iii) ഫൈസാബാദ് | (3) ബീഗം ഹസ്രത്ത് മഹൽ |
(iv) ബീഹാർ | (4) മൌലവി അഹമ്മദുള്ള |
(5) കൻവർ സിംഗ് |
(i)-(2), (ii)-(1), (iii)-(4), (iv)-(5)
(i)-(5), (ii)-(3), (iii)-(2), (iv)-(4)
i)-(3), (ii)-(1), (iii)-(4), (iv)-(2)
(i)-(1), (ii)-(4), (iii)-(2), (iv)-(3)
Explanation: 1857 ലെ കലാപവുമായി ബന്ധപ്പെട്ട വിവിധ നേതാക്കൾ
- ഡൽഹി - ബഹാദൂർ ഷാ II, ജനറൽ ബഖ്ത് ഖാൻ
- ലഖ്നൗ - ബീഗം ഹസ്രത്ത് മഹൽ, ബിർജീസ് ഖാദിർ
- കാൺപൂർ - നാനാ സാഹിബ്, താന്തിയ തോപ്പി
- ഝാന്‍സി - റാണി ലക്ഷ്മിഭായി
- അലഹബാദും ബനാറസും- മൗലവി ലിയാക്കത്ത് അലി
- ഫൈസാബാദ് - മൗലവി അഹമ്മദുള്ള
- ബറേലി - ഖാൻ ബഹാദൂർ ഖാൻ
- ബീഹാര്‍ (ജഗദീഷ്പൂർ)- കൻവർ സിംഗ്
4/100
മഹാത്മാഗാന്ധി അദ്ധ്യക്ഷത വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം :
സൂററ്റ് സമ്മേളനം 1907
ലക്നൌ സമ്മേളനം 1916
ബൽഗാം സമ്മേളനം 1924
ഹരിപുര സമ്മേളനം 1938
Explanation: ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - 1901 ലെ കൽക്കട്ട സമ്മേളനം (അധ്യക്ഷൻ : ഡി.ഇ. വാച)
ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം - 1924 ലെ ബൽഗാം സമ്മേളനം (കർണ്ണാടക)
ജവഹർലാൽ നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം - 1916 ലെ ലക്നൗ സമ്മേളനം
ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം - 1924 ലെ ബൽഗാം സമ്മേളനം (കർണ്ണാടക)
ജവഹർലാൽ നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം - 1916 ലെ ലക്നൗ സമ്മേളനം
5/100
'പ്രാതിനിധ്യമില്ലാതെ നികുതിയില്ല'. ഈ മുദ്രാവാക്യം ഏതു സംഭവവുമായി ബന്ധപ്പെട്ടിരി ക്കുന്നു?
ഫ്രഞ്ച് വിപ്ലവം
റഷ്യൻ വിപ്ലവം
ചൈനീസ് വിപ്ലവം
അമേരിക്കൻ സ്വാതന്ത്ര്യസമരം
Explanation: 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ജെയിംസ് ഓട്ടിസ് ആണ്.
6/100
ഇന്ത്യയിൽ ആദ്യമായി യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയ നഗരം :
കൊൽക്കത്ത
കോഴിക്കോട്
കണ്ണൂർ
ജയ്പൂർ
Explanation: യുനെസ്കോ തിരഞ്ഞെടുത്ത 55 സർഗാത്മക നഗരങ്ങളിൽ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടു.
7/100
ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തുക :
(i) സഞ്ചാരപഥം ഭൂമിയിൽ നിന്ന് ഏകദേശം 36000 km ഉയരത്തിലാണ്
(ii) ഭൂഗർഭജലം, പ്രകൃതി വിഭവങ്ങൾ, ഭൂവിനിയോഗം എന്നീ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നു
(iii) സഞ്ചാരപഥം ഭൂമിയിൽ നിന്ന് 900 km ഉയരത്തിലാണ്
(iv) വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കുന്നതിനും
(i) സഞ്ചാരപഥം ഭൂമിയിൽ നിന്ന് ഏകദേശം 36000 km ഉയരത്തിലാണ്
(ii) ഭൂഗർഭജലം, പ്രകൃതി വിഭവങ്ങൾ, ഭൂവിനിയോഗം എന്നീ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നു
(iii) സഞ്ചാരപഥം ഭൂമിയിൽ നിന്ന് 900 km ഉയരത്തിലാണ്
(iv) വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കുന്നതിനും
(i) & (iv)
(iii)
(i) & (ii)
(ii) & (iii)
8/100
ബ്രഹ്മപുത്രയുടെ പോഷകനദികളിൽ ശരിയായ ജോഡി ഏത്?
മാനസ്, സുബൻസിരി
ഗോമതി, ടിസ്ത
സോൺ, ലോഹിത്
ഘാഗ്ര, ലോഹിത്
Explanation:
- ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി - ബ്രഹ്മപുത്ര
- ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം - ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)
- ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് (സാദിയയിൽ വെച്ച്)
- ഇന്ത്യയിൽ ചുവന്ന നദി എന്ന് അറിയപ്പെടുന്നത് - ബ്രഹ്മപുത്ര
- ബ്രഹ്മപുത്രയുടെ പതനസ്ഥാനം - ബംഗാൾ ഉൾക്കടൽ
- അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര് - ദിഹാങ്\സിയാങ്
- ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് - സാങ്പോ
- ബംഗ്ലാദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് - ജമുന
- ആസാമിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് - ദിബാങ്
9/100
ഭവാനി പുഴയിൽ എത്തിച്ചേരുന്ന കൊടുങ്ങരപ്പള്ളം പുഴ ഒഴുകുന്ന പ്രദേശം :
തോൽപ്പെട്ടി
മൂന്നാർ
അട്ടപ്പാടി
മുതുമല
Explanation: കൊടുങ്ങരപ്പള്ളം പുഴ
- ഉത്ഭവം : തമിഴ്നാട് അതിർത്തിയിലെ പെരുമാൾ മുടി
- പതനം : ഭവാനി പുഴ
- കാൽനൂറ്റാണ്ട് മുൻപ് വറ്റി വരണ്ട് പോയ പുഴയാണ് അട്ടപ്പാടിയിലൂടെ ഒഴുകിയിരുന്ന കൊടുങ്ങരപ്പള്ളം പുഴ.
- അട്ടപ്പാടി ഹിൽ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയുടെ സഹായത്തോടെ കൊടുങ്ങരപ്പള്ളം പുഴ പുനർജ്ജീവിപ്പിച്ചു.
10/100
കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൌരന്മാർക്കായുള്ള സ്വയം തൊഴിൽ പദ്ധതി ഏത്?
വജീവൻ
വയോരക്ഷക
മന്ദഹാസം
സ്വയംപ്രഭ
Explanation: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കാണ് പദ്ധതിയിലൂടെ സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കുക.
അര്‍ഹരായവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിന് സബ്സിഡിയോടെയാണ് വായ്പ നല്‍കുന്നത്.
വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതും നവജീവന്‍ പദ്ധതിയുടെ ലക്ഷ്യമാണ്.
11/100
ഏത് ഗ്രന്ഥിയാണ് മനുഷ്യശരീരത്തിലെ ഉറക്കരീതികളെ നിയന്ത്രിക്കുന്നത്, ഇത് ബോഡി ക്ലോക്ക് എന്ന് അറിയപ്പെടുന്നു :
തൈറോയ്ഡ് ഗ്രന്ഥി
പീനിയൽ ഗ്രന്ഥി
പാൻക്രിയാസ് ഗ്രന്ഥി
പിയൂഷ ഗ്രന്ഥി
Explanation: തലച്ചോറിന്റെ മദ്ധ്യഭാഗത്തായി ചെറുഗുളികയുടെ വലിപ്പത്തിലുള്ള ഒരു ഗ്രന്ഥിയാണിത്.
മൂന്നാം കണ്ണ് എന്നും അറിയപ്പെടുന്നുണ്ട്.
പീനിയൽ ഗ്രന്ഥി എൻഡോക്രൈൻ സിസ്റ്റത്തെ നാഡീവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നു,
അന്തസ്രാവ ഗ്രന്ഥിയായ ഇത് സെറോട്ടോനിൻ എന്ന ഹോർമോണിന്റെ വകഭേദമായ മെലാട്ടോനിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുന്നു.
നമ്മുടെ ഉറക്കത്തിന്റെയും ഉണർവ്വിന്റെയും താളക്രമത്തെ 24 മണിക്കൂർ ചട്ടക്കൂട്ടിൽ കൃത്യതയോടെ വിന്യസിച്ചിരിക്കുന്നത് മെലറ്റോനിന്റെ സഹായത്തോടെയാണ്.
12/100
താഴെ പറയുന്നവയിൽ ഏതാണ് നിയാസിൻ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ A
വിറ്റാമിൻ C
വിറ്റാമിൻ B
വിറ്റാമിൻ D
13/100
ചിക്കൻ പോക്സ് വൈറസിൻ്റെ ശാസ്ത്രീയനാമം എന്താണ്?
എൻ്മീബ ഹിസ്റ്റോലിറ്റിക്ക
വിബ്രിയോ കോളറ
ബാസിലസ് ടൈഫോസസ്
വരിസെല്ല സോസ്റ്റർ
Explanation: വരിസെല്ല സോസ്റ്റർ അല്ലെങ്കിൽ വരിസെല്ലാ സോസ്റ്റർ വൈറസ് മനുഷ്യനെയും, മറ്റ് നട്ടെല്ലുള്ള ജീവികളേയും ബാധിക്കുന്ന എട്ട് ഹെർപസ് വൈറസ്സുകളിൽ ഒന്നാണ്.
വരിസെല്ല മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ.
കൂടാതെ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും ചിക്കൻപൊക്സ് ഉണ്ടാകുവാൻ കാരണമാവുകയും ചെയ്യുന്നു.
വരിസെല്ല ശ്വാസകോശത്തിലേക്ക് എത്തുകയും, അവിടെ നിന്ന് വ്യാപിക്കുകയും ചെയ്യുന്നു.
14/100
മഹാത്മാഗാന്ധി അദ്ധ്യക്ഷത വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം :
ബൽഗാം സമ്മേളനം 1924
ലക്നൌ സമ്മേളനം 1916
ഹരിപുര സമ്മേളനം 1938
സൂററ്റ് സമ്മേളനം 1907
15/100
ശരീരത്തിലെ കാർബോഹൈഡ്രേറ്റിന്റെ പ്രധാന പ്രവർത്തനം എന്താണ്?
ഊർജ്ജം നൽകുക
പേശികൾ നിർമ്മിക്കുക
ശരീര താപനില നിയന്ത്രിക്കുക
തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുക
16/100
3R തത്വത്തിൻ്റെ ശരിയായ ക്രമം ഏതാണ്?
റീസൈക്കിൾ ചെയ്യുക, വീണ്ടും ഉപയോഗിക്കുക, കുറക്കുക
വീണ്ടും ഉപയോഗിക്കുക, കുറക്കുക, റീസൈക്കിൾ ചെയ്യുക
കുറക്കുക, വീണ്ടും ഉപയോഗിക്കുക, റീസൈക്കിൾ ചെയ്യുക
മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നും അല്ല
17/100
എല്ലുകളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഇലാസ്റ്റിക് ടിഷ്യൂ:
ഫെബ്രസ് ടിഷ്യൂ
ടെൻഡനുകൾ
ഫൈബ്രിൻ
ലിഗ്മെന്റുകൾ
18/100
താഴെ പറയുന്നവയിൽ അനിയന്ത്രിതമായ കോശ വളർച്ചമൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
ക്യാൻസർ
മെനിഞ്ചൈറ്റിസ്
ഹാർട്ട് അറ്റാക്ക്
ഹാർട്ട് അറ്റാക്ക്
19/100
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ നിന്ന് പ്രയോജനം നേടാൻ യോഗ്യരായവർ താഴെ പറയുന്നവരിൽ ആരാണ്?
ഏതെങ്കിലും ഗ്രാമീണ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ
ദാരിദ്ര്യരേഖക്ക് താഴെയുള്ള വീട്ടിലെ മുതിർന്ന അംഗങ്ങൾ
എല്ലാ പിന്നോക്ക സമുദായത്തിലെയും മുതിർന്ന അംഗങ്ങൾ
ഇതൊന്നും അല്ല
Explanation: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ നിന്ന് പ്രയോജനം നേടാൻ യോഗ്യരായവർ: ഏതെങ്കിലും ഗ്രാമീണ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ
ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ആവശ്യാനുസരണം ഉറപ്പാക്കുകയും, അതുവഴി നിഷ്കര്ഷിക്കപ്പെട്ട ഗുണമേന്മയുളളതും, സ്ഥായിയായിട്ടുളളതുമായ ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുക
ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുക
സാമൂഹികമായി പിന്നോക്കം നില്ക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുക
20/100
ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിൻ്റെ കൂടിയ വില അനുഭവപ്പെടുന്നതെവിടെ?
ഭൂമദ്ധ്യരേഖയിൽ
ധ്രുവങ്ങളിൽ
ഭൂകേന്ദ്രത്തിൽ
ഭൂമിയുടെ ഉപരിതലത്തിന് അല്പം മുകളിൽ
Explanation: ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിൻ്റെ കൂടിയ വില അനുഭവപ്പെടുന്നത് : ധ്രുവങ്ങളിൽ
ആധുനികഭൗതികശാസ്ത്രത്തിൽ ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്.
ആധുനികഭൗതികശാസ്ത്രത്തിൽ ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്.
21/100
മാധ്യമത്തിൻ്റെ സഹായമില്ലാതെ താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?
വികിരണം
അപവർത്തനം
ചാലനം
സംവഹനം
Explanation: ഊ൪ജ്ജത്തെ അന്തരീക്ഷത്തിലൂടെയോ ദ്രവ്യമാദ്ധ്യമത്തിലൂടെയോ തരംഗമായോ കണികയായോ ഉത്സ൪ജ്ജിക്കുകയോ പ്രസരിപ്പിക്കുകയോ ചെയ്യുന്നതിനെ ഭൗതികശാസ്ത്രത്തിൽ വികിരണം (Radiation) എന്നുപറയുന്നു.
22/100
മനുഷ്യന്റെ ശ്രവണപരിധി :
2 Hz-20 Hz
20 Hz-2000 Hz
20 Hz-20000 Hz
2 Hz-200 Hz
23/100
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൌത്യമായ ചന്ദ്രയാൻ-3 വിക്ഷേപിച്ചത് എന്ന്?
23 ജൂലൈ 2023
14 ജൂലൈ 2023
11 ജൂലൈ 2023
20 ജൂലൈ 2023
Explanation: ചന്ദ്രയാൻ-3 വിക്ഷേപിച്ചത് : 14 ജൂലൈ 2023
ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ ചേർത്തു: ഓഗസ്റ്റ് 05
പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂളിൻ്റെ വേർതിരിവ്: ഓഗസ്റ്റ് 17
ആദ്യത്തെ ഡീബൂസ്റ്റിംഗ്: ഓഗസ്റ്റ് 18
രണ്ടാമത്തെ ഡീബൂസ്റ്റിംഗ് ഓഗസ്റ്റ് 20-ന്
ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാൻഡിംഗ്
ഓഗസ്റ്റ് 24 നാണ് റോവർ പര്യവേക്ഷണം ആരംഭിച്ചത്.
24/100
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര്?
കല്പന ചൌള
സുനിത വില്യംസ്
വാലെന്റ്റീന തെരഷ്ക്കോവ
സാലി റൈഡ്
Explanation: ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത : സുനിത വില്യംസ്
ഒരു അമേരിക്കൻ ബഹിരാകാശയാത്രികയും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ഓഫീസറും ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം നടത്തിയതിൻ്റെ മുൻ റെക്കോർഡ് ഉടമയുമാണ്.
50 മണിക്കൂർ, 40 മിനിറ്റ്.
വില്യംസിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എക്സ്പെഡിഷൻ 14 , എക്സ്പെഡിഷൻ 15 എന്നിവയിൽ അംഗമായി നിയമിച്ചു .
25/100
ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്ന വാതകം :
ക്ലോറോഫോം
കാർബൺ ടെട്രാക്ലോറൈഡ്
ക്ലോറിൻ
ക്ലോറോഫ്ലൂറോകാർബൺ
26/100
STP യിൽ സ്ഥിതിചെയ്യുന്ന - ഏതൊരു വാതകത്തിന്റെയും ഒരു മോളിന് ഉണ്ടായിരിക്കേണ്ട വ്യാപ്തം :
21.2 L
25.2 L
22.4 L
16.4 L
27/100
കേരള സംഗീത നാടക അക്കാദമിയുടെ മുഖമാസിക ഏത്?
കേളി
കൈരളി
വിജ്ഞാന കൈരളി
പൊലി
Explanation: കേരള സംഗീത നാടക അക്കാദമി സ്ഥാപിതമായ വർഷം - 1958 ഏപ്രിൽ26
കേരള സംഗീത നാടക അക്കാദമി സ്ഥിതിചെയ്യുന്ന ജില്ല - തൃശ്ശൂർ (ചെമ്പുക്കാവ്)
കേരള സംഗീത നാടക അക്കാദമി ഉദ്ഘടാനം ചെയ്തത് - ജവഹർലാൽ നെഹ്റു
28/100
കുമാരനാശാന്റെ പേരിലുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
അമ്പലപ്പുഴ
തോന്നയ്ക്കൽ
ചെറായിചെറായി
ഇരിങ്ങാലക്കുട
Explanation: 1904 മുതല്‍ പതിമൂന്നു വര്‍ഷത്തിലേറെ അദ്ദേഹം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു.
1920-21 കാലത്ത് പ്രതിഭ എന്നൊരു മാസിക പതിനൊന്ന് മാസവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1873 ഏപ്രില്‍ പന്ത്രണ്ടിന് തിരുവനന്തപുരം കായിക്കരയില്‍ ജനിച്ചു.
വീണപൂവ്, ചണ്ഡാലഭിക്ഷുകി, നളിനി, ലീല, കരുണ, ദുരവസ്ഥ, പ്രരോദനം എന്നിവ പ്രസിദ്ധങ്ങളായ സൃഷ്ടികളാണ്.
1924 ജനവരി 16ന് പല്ലനയാറ്റില്‍ ബോട്ട് മുങ്ങിയാണ് മരിച്ചത്-51ാം വയസ്സില്‍.
29/100
മലയാളത്തിലെ ആദ്യ ചെറുകഥയായ 'വാസനാവികൃതി' ഏതു മാസികയിലാണ് പ്രസിദ്ധീകരിച്ചത്
വിദ്യാവിലാസിനി
വിദ്യാവിനോദിനി
രസികരഞ്ജിനി
ഭാഷാപോഷിണി
Explanation: മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി. 1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
പാരമ്പര്യവശാൽ കള്ളനായ ഇക്കണ്ടക്കുറുപ്പാണ് ഈ കഥയിലെ നായകൻ.
30/100
വയനാട് ദേശം പശ്ചാത്തലമായി വരുന്ന ഷീല ടോമിയുടെ നോവൽ ഏത്?
നെല്ല്
ആ നദിയുടെ പേര് ചോദിക്കരുത്
വല്ലി
മാവേലിമൻറം
Explanation: ഷീല ടോമിയുടെ നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജയശ്രീ കളത്തിലാണ്.
31/100
ഭാർഗവീനിലയം എന്ന മലയാള സിനിമയ്ക്ക് ആധാരമായ ചെറുകഥയുടെ പേര്:
എന്റെ ഗന്ധർവ്വ സ്നേഹിതൻ
നീലവെളിച്ചം
തേന്മാവ്
യക്ഷി
Explanation: നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന മലയാളചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മതിലുകൾ.
1954-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലക്കുയിൽ. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്തത്.
ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായി.
മലയാളത്തിലെ ആദ്യ സംവിധായകജോഡിയുടെ അരങ്ങേറ്റം കൂടിയായിരുന്നു നീലക്കുയിൽ. തന്റെ തന്നെയൊരു കഥയെ ആസ്പദമാക്കി ഉറൂബാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
32/100
താഴെക്കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ?
1.ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളിയാണ് മാനുവൽ ഫെഡറിക്സ്
2.ഒളിമ്പിക്സ് സെമിഫൈനൽ എത്തിയ ആദ്യ മലയാളി വനിതയാണ് ഷൈനി വിൽസൺ
3.പി.ടി ഉഷയാണ് ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത
1.ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളിയാണ് മാനുവൽ ഫെഡറിക്സ്
2.ഒളിമ്പിക്സ് സെമിഫൈനൽ എത്തിയ ആദ്യ മലയാളി വനിതയാണ് ഷൈനി വിൽസൺ
3.പി.ടി ഉഷയാണ് ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത
3 മാത്രം ശരി
1,3 മാത്രം ശരി
1,2 മാത്രം ശരി
ഇവ മൂന്നും ശരി
33/100
താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ?
1.ഇന്ത്യയുടെ ഏറ്റവും ഉയർന്ന കായിക ബഹുമതിയാണ് അർജുന അവാർഡ്
2.2023 ൽ അർജുന അവാർഡ് ലഭിച്ച താരമാണ് മുരളി ശ്രീശങ്കർ
3.2023 ൽ അർജുന അവാർഡ് ലഭിച്ച ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷമി
1.ഇന്ത്യയുടെ ഏറ്റവും ഉയർന്ന കായിക ബഹുമതിയാണ് അർജുന അവാർഡ്
2.2023 ൽ അർജുന അവാർഡ് ലഭിച്ച താരമാണ് മുരളി ശ്രീശങ്കർ
3.2023 ൽ അർജുന അവാർഡ് ലഭിച്ച ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷമി
3 മാത്രം ശരി
2,3 മാത്രം ശരി
2,1 മാത്രം ശരി
ഇവ മൂന്നും ശരി
Explanation: ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം.
1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു.
34/100
കമ്പ്യൂട്ടറിന്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
കീബോർഡ്
ട്രാക്ക്ബോൾ
പ്ലോട്ടർ
ബാർകോഡ് റീഡർ
Explanation:
ഇൻപുട്ട് ഉപകരണങ്ങൾ
- കീബോർഡ്
- മൗസ്
- മൈക്രോഫോൺ
- ബാർകോഡ് റീഡർ
- ഗ്രാഫിക്സ് ടാബ്ലെറ്റ്
ഔട്ട്പുട്ട് ഉപകരണങ്ങൾ
- മോണിറ്റർ
- പ്രിന്റർ
- സ്പീക്കർ
35/100
GPS - ന്റെ പൂർണ്ണരൂപം :
ഗൂഗിൾ പൊസിഷനിങ് സിസ്റ്റം
ഗ്ലോബൽ പെർമനന്റ് സിസ്റ്റം
ഗൂഗിൾ പെർമനന്റ് സിസ്റ്റം
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം
Explanation: യുഎസ് നിർമിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനു (ജിപിഎസ്) ബദലായി ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനം - നാവിക് ചിപ്
36/100
വെബ് ബ്രൗസറിന് ഉദാഹരണം അല്ലാത്തതേത്?
സഫാരി
ഒപേര
ഫയർ ഫോക്സ്
കുക്കി
Explanation: വേൾഡ് വൈഡ് വെബിൽ വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണ് ഒരു വെബ് ബ്രൗസർ .വെബ് ബ്രൗസറുകൾ - ഗൂഗിൾ ക്രോം, സഫാരി, ഓപ്പറ, മോസില്ല ഫയർഫോക്സ് എന്നിവ.ഒരു വ്യക്തിക്ക് ആവശ്യമുള്ള വിവരങ്ങൾ അന്വോഷിച്ച് കണ്ടെത്താൻ സഹായിക്കുന്ന വെബ് സൈറ്റുകളാണ് സെർച്ച് എൻജിൻസ്.
37/100
മൈക്രോസോഫ്റ്റ് പുതിയ എ ഐ സംവിധാനം :
ചാറ്റ് ജി പി റ്റി
കോപ്പൈലറ്റ്
മൈക്രോ എ ഐ
ജമിനി
Explanation: ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കി, 'ജമിനി' എന്നപേരിൽ പുതിയ എ. ഐ. ചാറ്റ്ബോട്ട് പുറത്തിറക്കുന്ന കമ്പനി - ഗൂഗിൾ.ഓപ്പൺ എഐ വികസിപ്പിച്ച മൈക്രോസോഫ്റ്റ് പിന്തുണയുള്ള കമ്പനിയാണ് ചാറ്റ് ജിപിടി.
38/100
താഴെപ്പറയുന്നവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പൊതുവായ ഭാഷ ഏതാണ്?
പൈത്തൺ
ജാവ
ലിസ്പ്
പി എച്ച് പി
39/100
ഒരു വ്യക്തിക്ക് വിവരാവകാശ നിയമം 2005 പ്രകാരം തൊഴിലിടങ്ങളിൽ നിന്ന് അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ വിവരം ലഭിക്കണമെന്നുണ്ടെങ്കിൽ ആരെയാണ് സമീപിക്കുന്നത്?
സ്ഥാപനമേധാവി
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സ്ഥാപനത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ
ഇവരിൽ ആരുമല്ല
Explanation: ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം 2005 (Right to Information Act 2005).
2005 ജൂൺ 15 ന് പാർലമെൻ്റ് പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ് പ്രാബല്യത്തിൽ വന്നത്.
ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
40/100
2012 - ലെ പോക്സോ നിയമം ബാധകമാകുന്നത് :
ഇന്ത്യ മുഴുവൻ
ജമ്മു കാശ്മീർ ഒഴികെ ഇന്ത്യയിൽ എല്ലായിടത്തും
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മാത്രം
ഇവരിൽ ആരുമല്ല
Explanation:
- കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട നിയമം-POCSO നിയമം 2012
- കുട്ടികൾക്കു നേരെയുള്ള ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ നൽകത്തക്ക വിധം POCSO നിയമം ഭേദഗതി ചെയ്ത വർഷം-2019
- കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ഓൺലൈനായി നൽകാൻ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി-POCSO -e- box
- POCSO -e- box പദ്ധതി ഉദ്ഘാടനം ചെയ്തത്-മനേക ഗാന്ധി
- ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ-1098
41/100
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം :
ബുവൻ ഹസാരിക സേതു
അടൽ സേതു
മഹാത്മാ ഗാന്ധി സേതു
വിക്രമ ശില സേതു
42/100
ചുഴലിക്കാറ്റുകളും പേരു നൽകിയ രാജ്യങ്ങളും ശരിയായ ജോഡി കണ്ടെത്തുക :
താനെ, നിഷ - മ്യാൻമർ
രശ്മി, മാല - ശ്രീലങ്ക
വാർദാ, ജവാദ് - സൌദി അറേബ്യ
ഫാനൂസ്, നിവർ - ഇറാൻ
Explanation: ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്ത് വരുന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റുകളുടെ പേരുകൾ
- ബംഗ്ലാദേശ്: ഒനിൽ, ഓഗ്നി, നിഷ, ഗിരി, ഹെലൻ, ഓഖി, ഫാനി
- പാക്കിസ്ഥാൻ: ഫാനൂസ്, നർഗീസ്, ലൈല, വാർദാ, ബുൾബുൾ
- മ്യാന്മർ: പ്യാർ, താനെ, ഫ്യാൻവുക്, ദായെ
- ഒമാൻ: ബാസ്, ഹുദ്ഹുദ്, മഹാ, ലുബാൻ, മർജാൻ
43/100
1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം?
(i) ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും
(ii) ആഗോളവൽക്കരണം
(iii) ദേശസാൽക്കരണം
(i) ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും
(ii) ആഗോളവൽക്കരണം
(iii) ദേശസാൽക്കരണം
Only (i)
Only (ii)
Only (i) & (ii)
All the above ((i), (ii) & (iii))
Explanation:
- വിദേശ മൂലധനം ആകർഷിക്കാനും വിദേശ വ്യാപാരം ശക്തിപ്പെടുത്താനും 1991 ൽ ഇന്ത്യയിൽ ആരംഭിച്ച നയം ആണ് പുത്തൻ സാമ്പത്തിക നയം.
- ഉദാരവൽക്കരണം - നിയമങ്ങളും ചട്ടങ്ങളും) ഘട്ടംഘട്ടമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് പൊതുവിൽ ഉദാരവൽക്കരണം എന്നറിയപ്പെടുന്നത്.
- ആഗോളവൽക്കരണം -സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവൽക്കരണം.
- സ്വകാര്യവൽക്കരണം- പൊതുമുതലുകൾ സർക്കാർ നിയമം മൂലം എന്ന വ്യാജേന സ്വകാര്യ വ്യക്തികൾക്ക് നൽകുന്നു. ഇതിനെ സ്വകാര്യവൽക്കരണം എന്നു പറയുന്നു.
44/100
NABARD സ്ഥാപിതമായ വർഷം :
1982
1981
1990
1991
Explanation:
- കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് - നബാർഡ്
- നബാർഡിന്റെ ആസ്ഥാനം - മുംബൈ
- നബാർഡ് രൂപീകൃതമായത് - 1982 ജൂലായ് 12
- ഗ്രാമീണ കാർഷിക,ചെറുകിട വ്യവസായ മേഖലകളിലേക്ക് കൂടുതൽ മൂലധന നിക്ഷേപം കൊണ്ടുവന്ന് ഗ്രാമീണ പ്രദേശങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു നബാർഡിന്റെ സ്ഥാപന ലക്ഷ്യം.
45/100
ഹരിത വിപ്ലവത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
രാസവളങ്ങളുടെ ഉപയോഗം
യന്ത്രവൽക്കരണം
കർഷകരുടെ കുടിയേറ്റം
Explanation:
- ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ
- ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ നായകൻ - ഡോ.എം.പി സിങ്
- ഇന്ത്യയിൽ ഹരിത വിപ്ലവം ശക്തമായ പഞ്ചവത്സര പദ്ധിതി - 1966 - 69 റോളിംഗ് പദ്ധതി
- ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യ മാറിയ കാലഘട്ടം - 1978-80
- ലോക ഹരിത വിപ്ലവത്തിൻ്റെ പിതാവ് - നോർമൻ ബോർലോഗ്
- ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം - മെക്സിക്കോ (1944)
46/100
കൽക്കരി നിക്ഷേപം ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്?
ഒറീസ്സ
ബീഹാർ
മദ്ധ്യപ്രദേശ്
ജാർഖണ്ഡ്
Explanation:
- ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം - ഝാരിയാ (ജാർഖണ്ഡ്)
- രാജ്യത്തെ കൽക്കരി ഖനനത്തിൻ്റെ ജന്മദേശമാണ് റാണിഗഞ്ച് കൽക്കരിപ്പാടം.
47/100
താഴെപ്പറയുന്നവയിൽ ക്യൂമുലസ് മേഘങ്ങളുടെ പ്രത്യേകത/പ്രത്യേകതകൾ കണ്ടെത്തുക :
(i) താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്ന ഇരുണ്ട മേഘങ്ങൾ
(ii) ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്നു
(iii) തെളിഞ്ഞ ദിനാന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്നു
(iv) സൂര്യപ്രകാശത്തെ കടത്തി വിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു
(i) താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്ന ഇരുണ്ട മേഘങ്ങൾ
(ii) ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്നു
(iii) തെളിഞ്ഞ ദിനാന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്നു
(iv) സൂര്യപ്രകാശത്തെ കടത്തി വിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു
(i) & (ii)
(ii) & (iv)
(ii) only
(iii) only
Explanation:
- ക്വാളി ഫ്ലവർ ആകൃതിയിലും ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെയും കാണപ്പെടുന്ന മേഘങ്ങൾ - ക്യുമുലസ്
- സംവഹന പ്രക്രിയ മൂലം രൂപംകൊള്ളുന്ന മേഘങ്ങൾ - ക്യുമുലസ് മേഘങ്ങൾ
- പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ - ക്യുമുലസ് മേഘങ്ങൾ
- സൂര്യൻ ചന്ദ്രൻ എന്നിവയുടെ ചുറ്റും വലയങ്ങൾ തീർക്കുന്ന പോലെ കാണപ്പെടുന്ന മേഘങ്ങൾ- സിറോസ്ട്രാറ്റ് മേഘങ്ങൾ
- പ്രസന്നമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന മേഘങ്ങൾ - ക്യുമുലസ് മേഘങ്ങൾ
- ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കു കാരണമാകുന്നത് - ക്യുമുലോ നിംബസ് മേഘങ്ങൾ
48/100
1991-ൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയപ്പോൾ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രി ആരായിരുന്നു?
പ്രണബ് മുഖർജി
പി. ചിദംബരം
ഡോ. മൻ മോഹൻ സിംഗ്
നിർമ്മല സീതാരാമൻ
Explanation: 1991 ലെ പുതിയ സാമ്പത്തിക നയത്തിൻ്റെ പ്രധാന സവിശേഷതകൾ
- ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഊന്നൽ നൽകി, ആഗോള എക്സ്പോഷർ അനുവദിച്ചു.
- പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങളും നടപടികളും പുതിയ സാമ്പത്തിക നയം ശുപാർശ ചെയ്തു.
- വിദേശ കമ്പനികളുടെ പ്രവേശനം അനുവദിച്ചുകൊണ്ട് അന്താരാഷ്ട്ര വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിലാണ് നയം ശ്രദ്ധ കേന്ദ്രീകരിച്ചത്.
- നയം വിവിധ മേഖലകളിൽ സർക്കാരിൻ്റെ നിയന്ത്രണവും സംവരണവും കുറയ്ക്കുകയും വളർച്ചയ്ക്കും ലാഭത്തിനും സഹായിക്കുന്നതിന് സ്വകാര്യ കമ്പനികളുടെ കൂടുതൽ പങ്കാളിത്തം അനുവദിക്കുകയും ചെയ്തു.
49/100
Prevention is better than cure' എന്ന ആശയം വരുന്ന മലയാളം ചൊല്ല് ഏത്?
കഴിഞ്ഞ കാര്യങ്ങൾ നുഴഞ്ഞു നോക്കരുത്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
മുറി വൈദ്യൻ ആളെക്കൊല്ലും
സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുക
50/100
ഇപ്പോഴത്തെ ഇന്ത്യയുടെ ധനകാര്യ വകുപ്പ് സഹമന്ത്രി ആരാണ്?
സുരേഷ് ഗോപി
പങ്കജ് ചൌധരി
ജോർജ്ജ് കുര്യൻ
ജയന്ത് ചൌധരി
51/100
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയുടെ പേര് എന്താണ്?
CPI
WPI
NIFTY
SENSEX
Explanation: NIFTY എന്നാൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) വ്യാപാരം നടത്തുന്ന നല്ലതും സാമ്പത്തികമായി സുരക്ഷിതവുമായ ബിസിനസ്സുകളുടെ പ്രകടനം ട്രാക്ക് ചെയ്യുന്ന ഷെയർ അളക്കുന്ന ഒരു സ്ഥിതിവിവരക്കണക്കാണ് NIFTY 50.
NIFTY എന്ന പദം രണ്ട് വാക്കുകൾ ചേർന്നതാണ്: നാഷണൽ, ഫിഫ്റ്റി.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ 50 ഇന്ത്യൻ കമ്പനികളുടെ ശരാശരിയെ പ്രതിനിധീകരിക്കുന്ന ഒരു ബെഞ്ച്മാർക്ക് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് സൂചികയാണ് NIFTY 50.
52/100
താഴെ പറയുന്ന അവകാശങ്ങളിൽ കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം ഏത്?
തുല്യ ജോലിക്ക് തുല്യ വേതനം
ജീവനോപാധികൾ ലഭിക്കാനുള്ള അവകാശം
സാമ്പത്തിക ചൂഷണത്തിനെതിരായുള്ള അവകാശം
സമാധാനപരമായി യോഗം ചേരാനുള്ള അവകാശം
53/100
നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെൻ്റിനാണ്. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
(i) നിയമനിർമ്മാണത്തിൽ രാജ്യസഭയ്ക്കും ലോകസഭയ്ക്കും തുല്യ അധികാരമാണ്
(ii)ധനകാര്യ ബില്ലുകൾ ആരംഭിക്കുന്നത് രാജ്യസഭയിലായിരിക്കും
(iii) നിയമനിർമ്മാണത്തിൽ രാഷ്ട്രപതിക്ക് പരിമിതമായ 'വീറ്റോ' അധികാരമുണ്ട്
(i) നിയമനിർമ്മാണത്തിൽ രാജ്യസഭയ്ക്കും ലോകസഭയ്ക്കും തുല്യ അധികാരമാണ്
(ii)ധനകാര്യ ബില്ലുകൾ ആരംഭിക്കുന്നത് രാജ്യസഭയിലായിരിക്കും
(iii) നിയമനിർമ്മാണത്തിൽ രാഷ്ട്രപതിക്ക് പരിമിതമായ 'വീറ്റോ' അധികാരമുണ്ട്
(i) & (iii) മാത്രം
(ii) & (iii) മാത്രം
(i) & (ii) മാത്രം
മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്
Explanation: ഇന്ത്യയിൽ, ധനകാര്യ ബില്ലുകൾ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയിൽ അവതരിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യുന്നു.
54/100
താഴെ പറയുന്ന സംസ്ഥാനങ്ങളിൽ 'ദ്വിമണ്ഡല സമ്പ്രദായം (Bicameralism) നിലനിൽക്കുന്ന സംസ്ഥാനം ഏത്?
കർണ്ണാടക
മണിപ്പൂർ
തമിഴ്നാട്
ഗുജറാത്ത്
Explanation: ഇന്ത്യയിൽ, ദ്വിസഭകളുള്ള നിയമസഭയുള്ള സംസ്ഥാനമാണ് കർണാടക.
ഇതിനർത്ഥം അതിൻ്റെ നിയമസഭയിൽ രണ്ട് സഭകളുണ്ട്: നിയമസഭയും (വിധാൻ സഭ) ലെജിസ്ലേറ്റീവ് കൗൺസിൽ (വിധാൻ പരിഷത്ത്).കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയുൾപ്പെടെ സംസ്ഥാനങ്ങൾക്ക് ഇരുസഭകളുമുണ്ട്.
55/100
ഇന്ത്യൻ ഭരണഘടനയിലെ 'നിയമവാഴ്ച' എന്ന ആശയം ഏത് വിദേശ ഭരണഘടനയുടെ സ്വാധീനത്താൽ ഉൾപ്പെടുത്തിയതാണ്?
ഫ്രാൻസ്
അമേരിക്ക
ബ്രിട്ടൻ
കാനഡ
Explanation:
- ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് : ദക്ഷിണാഫ്രിക്ക.
- രാജ്യത്തിനകത്ത് സംസ്ഥാനങ്ങൾ തമ്മിൽ വാണിജ്യത്തിനും വ്യാപാരത്തിനും സ്വാതന്ത്ര്യം - ഓസ്ട്രേലിയ
- നിർദേശക തത്വങ്ങൾ,തിരഞ്ഞടുക്കപെട്ട രാഷ്ട്ര തലവൻ- അയർലൻഡ്
- റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്: ഫ്രാൻസ്
56/100
ഇലക്ഷൻ കമ്മിഷൻ അംഗങ്ങളെ ഭരണഘടനാപരമായി അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
(i) അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു
(ii) സുപ്രീം കോടതി വിചാരണയെ തുടർന്ന് അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നു
(iii) പാർലമെൻ്റിൻ്റെ 2/3 ഭൂരിപക്ഷ പ്രമേയം ആവശ്യമാണ്.
(i) അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു
(ii) സുപ്രീം കോടതി വിചാരണയെ തുടർന്ന് അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നു
(iii) പാർലമെൻ്റിൻ്റെ 2/3 ഭൂരിപക്ഷ പ്രമേയം ആവശ്യമാണ്.
(i) & (iii) മാത്രം
(ii) & (iii) മാത്രം
(i) & (ii) മാത്രം
മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്
57/100
ക്രിമിനൽ പ്രൊസിജ്യർ കോഡ് (CrPC) ക്ക് പകരമായി വന്ന ഇന്ത്യൻ ശിക്ഷാനിയമം ഏത്?
ഭാരതീയ ന്യായ സംഹിത
ഭാരതീയ നഗരിക് സുരക്ഷാ സംഹിത
ഭാരതീയ സാക്ഷ്യ അധീനിയം
ഭാരതീയ സുരക്ഷാ ന്യായ സംഹിത
58/100
നാറ്റോ (NATO) സൈനീകസംഖ്യത്തിൻ്റെ സെക്രട്ടറി ജനറൽ ആരാണ്?
ജെൻസ് സ്റ്റോർട്ടർ ബർഗ്
മാർക്ക് റൂട്ടേ
ജെ.ബി. പ്രിറ്റ്സ്കർ
ഷെറോഡ് ബ്രൌൺ
59/100
താഴെപ്പറയുന്ന രണ്ട് പ്രസ്താവനകൾ പരിഗണിക്കുക :
(i) കേരള ഭൂപരിഷ്കരണ നിയമം പാസ്സാക്കിയപ്പോൾ മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ള ആയിരുന്നു.
(ii) 1963 ലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഭൂഉടമസ്ഥയിൽ പരിധി നിശ്ചയിക്കൽ. മിച്ചഭൂമികൾ നൽകൽ, കൂടിയാനാധാരം നിർത്തലാക്കൽ, കൃഷി ചെയ്യുന്ന കുടിയാന്മാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉണ്ടായി.
(i) കേരള ഭൂപരിഷ്കരണ നിയമം പാസ്സാക്കിയപ്പോൾ മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ള ആയിരുന്നു.
(ii) 1963 ലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഭൂഉടമസ്ഥയിൽ പരിധി നിശ്ചയിക്കൽ. മിച്ചഭൂമികൾ നൽകൽ, കൂടിയാനാധാരം നിർത്തലാക്കൽ, കൃഷി ചെയ്യുന്ന കുടിയാന്മാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉണ്ടായി.
(i) ഉം (ii) ഉം ശരി
(i) ഉം (ii) ഉം തെറ്റ്
(i) ശരി (ii) തെറ്റ്
(i) തെറ്റ് (ii) ശരി
60/100
കാലക്രമത്തിൽ എഴുതുക :
(i) MGNREGS
(ii) JRY
(iii) SGRY
(iv) IRDP
(i) MGNREGS
(ii) JRY
(iii) SGRY
(iv) IRDP
(ii), (iv), (iii), (i)
(i), (ii), (iii), (iv)
(iv), (ii), (iii), (i)
(iv), (iii), (ii), (i)
Explanation: സ്കീമുകളുടെ കാലക്രമം
- IRDP (ഇൻ്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെൻ്റ് പ്രോഗ്രാം) - 1978-ൽ ആരംഭിച്ച ഇത് ഗ്രാമീണ ദരിദ്രർക്ക് തൊഴിൽ നൽകാനും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടു.
- JRY (ജവഹർ റോസ്ഗർ യോജന) - 1989-ൽ ആരംഭിച്ച ഈ പദ്ധതി ഗ്രാമീണ ദരിദ്രർക്ക് കൂലിവേല നൽകാനും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
- SGRY (സമ്പൂർണ ഗ്രാമീൺ റോസ്ഗർ യോജന) - 2001-ൽ ആരംഭിച്ച ഇത് ഗ്രാമീണ മേഖലകളിൽ തൊഴിൽ നൽകുന്നതിനും ആസ്തികൾ സൃഷ്ടിക്കുന്നതിനുമുള്ള മറ്റ് പദ്ധതികളുമായി JRY-യെ ലയിപ്പിച്ചു.
- എം.ജി.എൻ.ആർ.ഇ.ജി.എസ് (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) - 2005-ൽ ആരംഭിച്ച ഈ സ്കീം ഓരോ ഗ്രാമീണ കുടുംബത്തിനും പ്രതിവർഷം 100 ദിവസത്തെ കൂലി തൊഴിൽ ഉറപ്പ് നൽകുന്നു.
61/100
2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക :
(i) നെൽവയൽ എന്നതിൽ ചിറകളും ചാലുകളും കുളങ്ങളും കൈത്തോടുകളും ഉൾപ്പെടുന്നു.
(ii) ജില്ലാതല അധികൃത സമിതി രൂപീകരിക്കുന്നത് ജില്ലാ കളക്ടർ ആണ്.
(iii) പ്രാദേശിക നിരീക്ഷണ സമിതിയുടെ കാലാവധി രൂപീകരണ തീയതി മുതൽ 5 വർഷമായിരിക്കും.
(iv) പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ വില്ലേജ് ഓഫീസറാണ്.
(i) നെൽവയൽ എന്നതിൽ ചിറകളും ചാലുകളും കുളങ്ങളും കൈത്തോടുകളും ഉൾപ്പെടുന്നു.
(ii) ജില്ലാതല അധികൃത സമിതി രൂപീകരിക്കുന്നത് ജില്ലാ കളക്ടർ ആണ്.
(iii) പ്രാദേശിക നിരീക്ഷണ സമിതിയുടെ കാലാവധി രൂപീകരണ തീയതി മുതൽ 5 വർഷമായിരിക്കും.
(iv) പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ വില്ലേജ് ഓഫീസറാണ്.
(iii) & (iv)
(i) & (ii)
(i), (ii) & (iv)
എല്ലാം തെറ്റ്
62/100
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യം പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) എപ്പോഴാണ് റിപ്പോർട്ട് ചെയ്യേണ്ടത്?
പ്രവൃത്തിയുടെ 24 മണിക്കൂർ
റിപ്പോർട്ട് ലഭിച്ച 24 മണിക്കൂർ
കുറ്റകൃത്യത്തിൻ്റെ 18 മണിക്കൂർ
റിപ്പോർട്ട് ലഭിച്ച 48 മണിക്കൂർ
63/100
ഏത് അന്താരാഷ്ട്ര സംഘടനയാണ് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നിലനിൽക്കുന്നത്?
UNESCO
ICCPR
UNICEF
Security Council
64/100
ഗാർഹിക പീഡന നിയമം, 2005, ഗാർഹിക പീഡനം എന്നാൽ എന്താണ്?
സാമ്പത്തിക ദുരുപയോഗം
ശാരീരികമായി ബുദ്ധിമുട്ടിക്കുക
ലൈംഗികമായി ബുദ്ധിമുട്ടിക്കുക
(A), (B) & (C)
Explanation: ഗാർഹിക പീഡനം
ശാരീരികം, ലൈംഗികം, ആംഗ്യം, ഉപദ്രവകരമായ തരത്തില്‍ വൈകാരികവും സാമ്പത്തികവുമായ അപവാദം,ആരോഗ്യം, സുരക്ഷ, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുക, മാനസികമായോ ശാരീരികമായോ ഒരു വ്യക്തിയെ വ്രണപ്പെടുത്തുക എന്നിവയെല്ലാം നിയമത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു.
ശാരീരികം, ലൈംഗികം, ആംഗ്യം, ഉപദ്രവകരമായ തരത്തില്‍ വൈകാരികവും സാമ്പത്തികവുമായ അപവാദം,ആരോഗ്യം, സുരക്ഷ, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുക, മാനസികമായോ ശാരീരികമായോ ഒരു വ്യക്തിയെ വ്രണപ്പെടുത്തുക എന്നിവയെല്ലാം നിയമത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു.
65/100
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?
തൊഴിലിടം
സാമ്പത്തിക ആശ്വാസം
പ്രൊട്ടക്ഷൻ ഓഫീസർ
ശാരീരിക ആക്രമത്തിന് വിധേയമാക്കുക
66/100
ഏത് വർഷമാണ് പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, നിലവിൽ വന്നത്?
1956
2005
1989
2000
67/100
ഭരണഘടന അനുച്ഛേദവും അനുബന്ധ കമ്മീഷനും കണ്ടെത്തുക :
I | II |
---|---|
(i) അനുച്ഛേദം 315 | (1) ദേശീയ പട്ടികജാതി കമ്മീഷൻ |
(ii) അനുച്ഛേദം 243 K | (2) സംസ്ഥാന ധനകാര്യ കമ്മീഷൻ |
(iii) അനുച്ഛേദം 243 I | (3) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ |
(iv) അനുച്ഛേദം 338 | (4) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ |
i(2), ii(3), iii(1), iv(4)
i(3), ii(1), iii(2), iv(4)
i(2), ii(3), iii(4), iv(1)
i(4), ii(3), iii(2), iv(1)
Explanation:
I | II |
---|---|
(i) അനുച്ഛേദം 315 | (4) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ |
(ii) അനുച്ഛേദം 243 K | (3) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ |
(iii) അനുച്ഛേദം 243 I | (2) സംസ്ഥാന ധനകാര്യ കമ്മീഷൻ |
(iv) അനുച്ഛേദം 338 | (1) ദേശീയ പട്ടികജാതി കമ്മീഷൻ |
68/100
വനിത ശിശുക്ഷേമ വകുപ്പ് സ്ത്രീകളുടെ സുരക്ഷയ്ക്കായും ക്ഷേമത്തിനായും നടപ്പിലാക്കിയ പദ്ധതികൾ തെരഞ്ഞെടുക്കുക :
(i) അഭയകിരണം
(ii) മംഗല്യ
(iii) ആശ്വാസനിധി
(iv) സഹായഹസ്തം
(i) അഭയകിരണം
(ii) മംഗല്യ
(iii) ആശ്വാസനിധി
(iv) സഹായഹസ്തം
(iii) & (iv)
(i), (ii) & (iii)
(i), (ii) & (iv)
എല്ലാം ശരി
Explanation:
- അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് അഭയകിരണം.
- വിധവകൾക്കും വിവാഹമോചിതർക്കും പുനർ വിവാഹത്തിന് സാമ്പത്തിക സഹായം നല്കുന്ന കേരള സർക്കാർ പദ്ധതിയാണ് മാംഗല്യ.
- ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹികപീഡനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസനിധി.
- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം.
69/100
ഇന്ത്യയിൽ ആദ്യമായി ജലബഡ്ജറ്റ് തയ്യാറാക്കിയ സംസ്ഥാനം :
കർണ്ണാടക
കേരളം
മദ്ധ്യപ്രദേശ്
ഉത്തർപ്രദേശ്
70/100
Identify the part of speech of the underlined word in the sentence below : She danced gracefully in the spotlight during the performance
Verb
Adverb
Adjective
Noun
71/100
Identify the sentence that has been correctly transformed from active voice to passive voice : I write a letter
A letter is written by me
Write a letter by me
I a letter write
I a letter written
72/100
Choose the correct question tag for the following sentence : ‘‘You have finished your home work, _________?’
haven’t you
hadn’t you
have you
do you
73/100
Which of the following words is a synonym for ‘vivid’?
Dull
Vivacious
Dreary
Lethargic
74/100
Choose the antonym of the word ‘urbane’ :
Refined
Sophisticated
Rural
Polished
75/100
Identify the word that means the opposite of excessive :
Abundant
Lavish
Moderate
Copious
76/100
Which word is most similar to resilient?
Fragile
Flexible
Brittle
Weak
77/100
Find the one word for the statement : To choose not to use a vote either in favour of or against something.
Absolute
Abolish
Absurd
Abstain
78/100
Which of the following sentences use correct subject-verb agreement?
The team plays well together
The team play well together
The team playing well together
The team is play well together
79/100
Identify the correct transformation of the following sentence from direct to indirect speech : Direct Speech : ‘‘I will attend the meeting tomorrow.’’ She said.
She said that she will attend the meeting the following day
She said that she would attend the meeting the following day
She mentioned that she will attend the meeting the next day
She told that she would attend the meeting tomorrow
80/100
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
ജൂലിയസ് പ്ലക്കർ
മൈക്കൽ ഫാരഡെ
ഹംഫ്രി ഡേവി
റൂഥർഫോർഡ്
Explanation:
- വൈദ്യുതിയുടെ പിതാവ് : മൈക്കൽ ഫാരഡെ
- വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം : വെള്ളി
- വൈദ്യുതി ചാർജിന്റെ യൂണിറ്റ് : കൂളോം
- വൈദ്യുത വിശ്ലേഷണ നിയമവും , വൈദ്യുത കാന്തിക പ്രേരണ നിയമവും ഫാരഡെയുടെ സംഭാവനകളാണ്.
- വൈദ്യുത ബൾബിന്റെ പിതാവ് : എഡിസൺ
81/100
ആറ്റം എന്ന പദം നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര്
ജോൺ ഡാൾട്ടൻ
റൂഥർഫോർഡ്
ഡെമോക്രീറ്റസ്
മെൻഡലീവ്
Explanation: ആറ്റം എന്ന ഗ്രീക്ക് പദത്തിനാധാരമായ വാക്ക് -ആറ്റമോസ്.
ആറ്റമോസ് എന്ന പദത്തിനർത്ഥം 'വിഭജിക്കാൻ കഴിയാത്തത്'.ജോൺ ഡാൾട്ടൻ ആറ്റം സിദ്ധാന്തം ആവിഷ്ക്കരിച്ചു, ആറ്റം കണ്ടെത്തി.
82/100
താഴെ പറയുന്നവയിൽ സലിംഗ ബഹുവചനത്തിന് ഉദാഹരണം ഏതാണ്?
മനുഷ്യർ
ദേവകൾ
വൈദ്യർ
അദ്ധ്യാപികമാർ
83/100
ഒറ്റയാൻ ആര്?
7,4,9
13, 36, 7
5, 25, 9
11, 16, 7
84/100
ഒരു ദിവസത്തിൽ ഒരു ക്ലോക്കിലെ സമയവും പ്രതിബിംബത്തിലെ സമയവും എത്ര തവണ തുല്യമാകും?
6
4
5
8
85/100
x' എന്ന ചിഹ്നം '+' നെയും '+' ചിഹ്നം ÷ ÷ നെയും '- ' ചിഹ്നം 'x' നെയും '÷ ÷ ' ചിഹ്നം '-' നെയും സൂചിപ്പിച്ചാൽ താഴെ തന്ന പ്രസ്താവനയിൽ തെറ്റ് ഏത്?
6×4−5+2÷1=15
6×4−5+2÷1=15
6×4−5+2÷2=14
6×4−5+2÷3=12
86/100
2n−2n−2=96 2 n − 2 n − 2 = 96 ആയാൽ n ൻ്റെ വില എന്ത്?
8
9
6
ഇവ ഒന്നും അല്ല
87/100
√1 + 3 + 5 + 7 + ..... + 101 ന്റെ വില എത്ര ആയിരിക്കും?
10000
51
101
10201
88/100
താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരി ഏത്?
(i) 1 മുതൽ 100 വരെ ആകെ 26 അഭാജ്യസംഖ്യകൾ ഉണ്ട്
(ii) 1 മുതൽ 100 വരെ ആകെ 25 അഭാജ്യസംഖ്യകൾ ഉണ്ട്
(iii) അഭാജ്യസംഖ്യകളിൽ ഒരു ഇരട്ടസംഖ്യ പോലും ഇല്ല
(iv) അഭാജ്യസംഖ്യകളിൽ ഒരു ഇരട്ടസംഖ്യ ഉണ്ട്
(i) 1 മുതൽ 100 വരെ ആകെ 26 അഭാജ്യസംഖ്യകൾ ഉണ്ട്
(ii) 1 മുതൽ 100 വരെ ആകെ 25 അഭാജ്യസംഖ്യകൾ ഉണ്ട്
(iii) അഭാജ്യസംഖ്യകളിൽ ഒരു ഇരട്ടസംഖ്യ പോലും ഇല്ല
(iv) അഭാജ്യസംഖ്യകളിൽ ഒരു ഇരട്ടസംഖ്യ ഉണ്ട്
(i), (iv) ശരി
(ii), (iii) ശരി
(ii),(iv) ശരി
(iv) മാത്രം ശരി
89/100
3 , 9, 15, ....... എന്ന ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക അതിനടുത്ത 30 പദങ്ങളുടെ തുകയിൽ നിന്ന് കുറച്ചാൽ എത്ര കിട്ടും?
540000
450000
560000
530000
90/100
തുടർച്ചയായ 5 ഒറ്റസംഖ്യകൾ ആണ് a, b, c, d, e താഴെ തന്നിരിക്കുന്നതിൽ ഏത് ആയിരിക്കും ഇവയുടെ ശരാശരി?
ᵃ⁺ᵉ⁄₂
ᵃ⁺ᵇ⁺ᶜ⁺ᵈ⁺ᵉ⁄₅
c
മൂന്നും ശരി ആണ്
91/100
250 മീറ്റർ, 320 മീറ്റർ നീളമുള്ള എതിർദിശയിൽ സഞ്ചരിക്കുന്ന രണ്ട് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 60 km, 50 km എന്നീ ക്രമത്തിൽ ആണ്. രണ്ടും പരസ്പരം കടന്നുപോകാൻ എത്ര സമയം വേണ്ടിവരും?
16.8 sec
17.8 sec
18.1 sec
18.6 sec
92/100
488+488+488+488=4K ആയാൽ K യുടെ വില എത്ര?
89
88
87
22
93/100
കച്ചകെട്ടുക' എന്ന പ്രയോഗത്തിന്റെ ആശയം താഴെ പറയുന്നവയിൽ നിന്നും എടുത്തെഴുതുക :
വഴക്കടിക്കുക
സന്നദ്ധനാവുക
മരണപ്പെടുക
ഓർമ്മപ്പെടുത്തുക
94/100
അലയാഴി' എന്ന പദം പിരിച്ചെഴുതിയാൽ :
അല + അഴി
അല + ആഴി
അലയ് + അഴി
അലയ് + ആഴി
95/100
തലമുടി' എന്ന അർത്ഥം വരാത്ത പദം ഏതാണ്?
കുന്തളം
കുഴൽ
ചായൽ
തുഹിനം
96/100
താഴെ കൊടുത്തവയിൽ ശരിയായ പദങ്ങൾ ഏവ?
(i) ഉത്തരവാദിത്വം
(ii) അനന്തിരവൻ
(iii) കൃതജ്ഞത
(iv) ക്രിത്രിമം
(i) ഉത്തരവാദിത്വം
(ii) അനന്തിരവൻ
(iii) കൃതജ്ഞത
(iv) ക്രിത്രിമം
(i) ഉം (iv) ഉം ശരിയാണ്
(ii) ഉം (iii) ഉം ശരിയാണ്
(i) ഉം (iii) ഉം ശരിയാണ്
(ii) ഉം (iv) ഉം ശരിയാണ്
97/100
ഒറ്റപ്പദമെഴുതുക - ഉചിതമായ സ്ഥിതി :
ഔചിത്യം
ഓജസ്സ്
ഔന്നത്യം
ഉണ്മ
98/100
ഋതം' എന്ന പദത്തിൻ്റെ വിപരീതപദം താഴെ കൊടുത്തവയിൽ ഏതാണ്?
മുഹൂർത്തം
സത്യം
അന്യതം
അന്വിതം
99/100
'നാലഞ്ച്' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
നാലും അഞ്ചും
നാലോ അഞ്ചോ
നാലിൽ അഞ്ച്
നാലിനോട് അഞ്ച്
100/100
ചേർത്തെഴുതുക കൽ + മദം :
കൽമദം
കാൽമദം
കല്ലുമദം
കന്മദം
Kerala PSC Trending
Share this post