കേരള സർക്കാർ പദ്ധതികൾ | Kerala Government Schemes | Kerala Government Schemes Complete List
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കിയിട്ടുള്ള വിപുലമായ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിയാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട്, ഭിന്നശേഷിക്കാർ മുതൽ കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർ വരെയുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി പദ്ധതികൾ സംസ്ഥാനത്ത് നിലവിലുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, കായികം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കിയിരിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് ഈ ആർട്ടിക്കിളിൽ വിശദമായി പരിചയപ്പെടുത്തുന്നു.

കേരള സർക്കാർ പദ്ധതികൾ 2024
1. ഭിന്നശേഷിക്കാർക്കുള്ള കേരള സർക്കാർ പദ്ധതികൾ (Kerala Government Schemes for Differently-Abled):
വിദ്യാജ്യോതി:
- 40% അല്ലെങ്കിൽ അതിലധികം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയ്ക്ക് ധനസഹായം
- 9, 10 ക്ലാസുകൾക്ക്: പഠനോപകരണങ്ങൾക്ക് 1000 രൂപ, യൂണിഫോമിന് 1500 രൂപ
- പ്ലസ് വൺ, പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്‌നിക്, പി.എച്ച്.എസ്.സി: പഠനോപകരണങ്ങൾക്ക് 2000 രൂപ, യൂണിഫോമിന് 1500 രൂപ
- ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ: പഠനോപകരണങ്ങൾക്ക് 3000 രൂപ
- ഒരു ജില്ലയിൽ 50 കുട്ടികൾക്ക് വീതം സ്കൂൾ വിദ്യാഭ്യാസത്തിനും 30 കുട്ടികൾക്ക് വീതം ഉന്നത വിദ്യാഭ്യാസത്തിനും
വിദ്യാകിരണം:
ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം
വിജയാമൃതം:
ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാർക്ക് ക്യാഷ് അവാർഡ്
മാതൃജ്യോതി:
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000/- രൂപ ക്രമത്തില്‍ കുഞ്ഞിന് 2 വയസ്സ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്നു.
നിരാമയ:
- ഭിന്നശേഷിക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി
- ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നിവയുള്ളവർക്ക്
- പ്രതിവർഷം 1 ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യം
- സർക്കാർ, രജിസ്റ്റർ ചെയ്ത സ്വകാര്യ ആശുപത്രികളിൽ ഒ.പി, കിടത്തി ചികിത്സയ്ക്ക് ലഭ്യം
- എല്ലാ പ്രായക്കാർക്കും അംഗത്വം
പരിണയം പദ്ധതി
ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കളെയും/ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെയും നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള ചിലവിലേയ്ക്കായി സാമ്പത്തിക സഹായം നല്‍കുക എന്നുള്ളതാണ് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പരിണയം പദ്ധതിയുടെ ലക്ഷ്യവും ഉദ്ദേശവും. ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ ധനസഹായമായി 30,000/ രൂപ വിതരണം ചെയ്യുന്നു.
സഹചാരി പദ്ധതി
പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിലും മറ്റ് കാര്യ നിര്‍വ്വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 3 യുണിറ്റുകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്നതോടൊപ്പം പ്രശംസാ പത്രവും മൊമെന്റോയും നല്‍കി ആദരിക്കുന്നു.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍: ഭിന്നശേഷിക്കാരായ കുട്ടികളെ മാറ്റി നിര്‍ത്താതെ സമൂഹത്തിന്റെ ഒരു ഭാഗമാണ് ഇത്തരം കുട്ടികള്‍ എന്നുളള ബോധം സാധാരണക്കാരായ കുട്ടികളുടെ ഉള്ളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. ഭിന്നശേഷി കുട്ടികളോടുള്ള അവഗണ ഒഴിവാകുമ്പോള്‍ അവര്‍ക്ക് സ്കൂളില്‍ എത്തുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും കൂടുതല്‍ താല്‍പര്യം ഉണ്ടാകുന്നു.പ്രതീക്ഷ പദ്ധതി
സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ ബുദ്ധിവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് നിലവില്‍ രണ്ടു സ്ഥാപനങ്ങളാണുള്ളത്. പുരുഷന്മാര്‍ക്കായി മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവന്‍, സ്ത്രീകള്‍ക്കായി തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഭവന്‍. ഈ സ്ഥാപനങ്ങളില്‍ നിലവിലുള്ള അനുവദനീയമായ താമസക്കാരുടെ എണ്ണം 50 വീതം ആണെങ്കിലും അതിലും ഇരട്ടിയിലധികം പേര്‍ താമസക്കാരായുണ്ട്. പുതിയ താമസക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപ്പാലിക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പരിചയ സമ്പന്നരുമായ NGO-കള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയാണ് ‘പ്രതീക്ഷ’.
അതിജീവനം പദ്ധതി
ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും NGO സഹകരണത്തോടെ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ദീനദയാല്‍ പുനരധിവാസ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന സമഗ്ര പദ്ധതിയാണ് ‘അതിജീവനം’. വിവിധ ശാരീരിക /മാനസിക വെല്ലുവിളി നേരിടുന്നവരുടെ സാമൂഹ്യസുരക്ഷാ മേഖലയിലെ വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍/പ്രാദേശിക സര്‍ക്കാരുകള്‍/ സര്‍ക്കാരിതര ഏജന്‍സികളിലൂടെ അംഗപരിമിതര്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷിതത്വം നല്‍കി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിജീവനം പദ്ധതിക്ക് രൂപം നല്‍കി ഒരു കുടക്കീഴിലേക്ക് കൊണ്ട് വന്നത്.
2. കായിക മേഖല കേരള സർക്കാർ പദ്ധതികൾ (Kerala Government Sports Schemes):
ul class="list3">3. കേരള സർക്കാർ ആരോഗ്യ-ക്ഷേമ പദ്ധതികൾ (Kerala Government Health and Welfare Schemes):
- സ്നേഹിത: ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യങ്ങൾ
- മിഠായി: ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ
- യോദ്ധാവ്: വിദ്യാർത്ഥികളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ
- യത്നം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മത്സര പരീക്ഷകൾക്ക് സാമ്പത്തിക സഹായം
- അമ്മ അറിയാൻ: അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം
- നിനവ്: കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മഹത്യ തടയാൻ
- പുനർഗേഹം: തീരദേശ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ
- ഉന്നതി: തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ നൈപുണ്യം
- താലോലം: ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് ചികിത്സാ ധനസഹായം
- കളികൂട്ടം: ഓട്ടിസം ബാധിച്ച കുട്ടികളുടെ സർഗശേഷി വളർത്താൻ
- സ്നേഹസ്പർശം: അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന്
- ആശ്വാസ കിരണം: രോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ
- പടവുകൾ: വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം
- മെഡിസെപ്പ്: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ്
- സൗര തേജസ്: വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ
- സ്പെക്ട്രം: ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്ക്
- എൽസ: കുഷ്ഠരോഗ നിർമാർജനത്തിന്
- വയോ രക്ഷ: മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താൻ
- ഹൃദ്യം: സങ്കീർണ ഹൃദ്രോഗമുള്ള കുട്ടികൾക്ക് ചികിത്സാസഹായം
- സമാശ്വാസം: വൃക്ക-കരൾ രോഗികൾക്ക് ധനസഹായം
- അക്ഷയ കേരളം: ക്ഷയരോഗ നിർമാർജ്ജന പദ്ധതി
- നവജീവൻ: തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്ക് സ്വയംതൊഴിൽ
4. മറ്റ് പ്രധാന കേരള സർക്കാർ പദ്ധതികൾ (Kerala Government Major Schemes):
- പ്രധാനമന്ത്രി മുദ്ര യോജന: സൂക്ഷ്മ-ചെറുകിട സംരംഭകർക്ക് വായ്പ
- സേവാസ്: പിന്നാക്ക വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്
- ഏകാരോഗ്യം: മൃഗങ്ങൾ, സസ്യങ്ങൾ, മനുഷ്യർ എന്നിവയുടെ സമഗ്ര ആരോഗ്യ പരിരക്ഷ
- കേര: കാലാവസ്ഥാനുകൂല കൃഷിയിലൂടെ കാർഷിക മേഖലാ പുനരുജ്ജീവനം
- വാത്സല്യനിധി: പട്ടികജാതി പെൺകുട്ടികളുടെ ഭാവി സുരക്ഷിതത്വത്തിന്
- ശലഭം: നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധന
- ഭൂമിക: ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്ക് ഇരയായവർക്ക് സഹായം
- സമന്വയ: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർവിദ്യാഭ്യാസം
- സ്നേഹാരാമം: മാലിന്യമുക്ത കേരളത്തിനായുള്ള പദ്ധതി
- ആശാ ഭവൻ: മാനസിക രോഗം ഭേദമായവരുടെ പരിചരണത്തിനും സംരക്ഷണത്തിനും
- ട്രാന്‍സിറ്റ് ഹോം : ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയിൽ മോചിതരാകുന്നവരും മറ്റ് കാരണങ്ങളാല്‍ / നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ കഴിയുന്നതുവരെ അവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യവും ഒരുക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. രാജ്യത്തിനകത്ത് കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വിവിധ കാരണങ്ങളാല്‍ വൈകിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍ അവരെ തടവിലിടുന്നത് നിയമപരമോ ഉചിതപരമായതോ ആയ നടപടിയല്ല. ആയതിനാല്‍, മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ അത്തരം വ്യക്തികള്‍ക്ക് താല്‍ക്കാലിക താമസത്തിനായാണ് ട്രാന്‍സിറ്റ് ഹോം. കൊല്ലം ജില്ലയിൽ കൊട്ടിയത്ത് മയ്യനാട് ഗ്രാമപഞ്ചായത്തിൽ ട്രാൻസിറ്റ് ഹോം പ്രവർത്തനമാരംഭിച്ചിട്ടുള്ളതുമാണ്.
ശ്രദ്ധിക്കുക: ഈ ഉള്ളടക്കം പകർപ്പവകാശം സംരക്ഷിതമാണ്. ഇത് പകർത്തുകയോ, പ്രിന്റ് ചെയ്യുകയോ, മറ്റ് വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത്. അനധികൃത ഉപയോഗം നിയമവിരുദ്ധമാണ്, കൂടാതെ നിയമനടപടികൾക്ക് കാരണമാകും. ദയവായി ഈ ഉള്ളടക്കം ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി തേടുക.