LDC Mock Test - Malayalam Grammar Previous Questions Quiz

LDC Mock Test 2024

Are you preparing for the Kerala PSC LDC exam 2024? We have an LDC mock test for you. This mock test contains 30 questions and answers from previous Kerala PSC question papers. The LDC Malayalam grammar mock test is given below.

LDC Mock Test - Malayalam Grammar Previous Questions Quiz
1/30
ശരിയായ പ്രയോഗം തിരിച്ചറിയുക
(LDC (Ex Servicemen) , Sergeant , 02-08-2023)
വിശ്വസ്ഥൻ
വിശ്വസിതൻ
വിശ്വസ്തൻ
വിശ്വസ്ത്തൻ
2/30
കാട് - പര്യായ ശബ്ദം കണ്ടെത്തുക.
(LDC (Ex Servicemen) , Sergeant , 02-08-2023)
അടവി
വാപി
കന്ധരം
പാദപം
Explanation: വാപി - പൊയ്ക., കന്ധരം - കഴുത്ത്., പാദപം - വൃക്ഷം.
3/30
Decree - എന്ന പദത്തിന്റെ മലയാള പരിഭാഷ എന്ത്?
(LDC (Ex Servicemen) , Sergeant , 02-08-2023)
വാദം
ഹർജി
വിധി
സാക്ഷി
Explanation:
  • വാദം - Argument.
  • ഹർജി - Petition.
  • സാക്ഷി - Witness.
4/30
ഒറ്റപ്പദം എഴുതുക: കൃഷിയെ സംബന്ധിക്കുന്നത്
(LDC (Ex Servicemen) , Sergeant , 02-08-2023)
കാർഷികം
കർഷകം
കൃഷകം
കർഷകൻ
Explanation:
  • ഐഹികം - ഇഹലോകത്തെ സംബന്ധിച്ചത്.
  • കാർഷികം - കൃഷിയെ സംബന്ധിച്ചത്.
  • ക്രാന്തദർശി - കടന്നുകാണാൻ കഴിവുള്ളവൻ.
  • ഗാർഹികം - ഗൃഹത്തെ സംബന്ധിച്ചത്.
5/30
പിരിച്ചെഴുതുക - നിരർത്ഥം
(LDC (Ex Servicemen) , Sergeant , 02-08-2023)
നി + രർത്ഥം
നി + അർത്ഥം
നിര + അർത്ഥം
നി: + അർത്ഥം
Explanation:
  • തിരു + ഓണം = തിരുവോണം.
  • മഴ + കാലം = മഴക്കാലം.
  • നെൽ + മണി = നെന്മണി.
6/30
ബഹുവചന ശബ്ദം കണ്ടെത്തുക.
(LDC (Ex Servicemen) , Sergeant , 02-08-2023)
വൈദ്യർ
പെങ്ങൾ
കുട്ടികൾ
കാർന്നോർ
Explanation: വൈദ്യർ, കാർന്നോർ എന്നിവ പൂജക ബഹുവചനമാണ്.
(LDC (Ex Servicemen) , Sergeant , 02-08-2023)
7/30
പുല്ലിംഗ ശബ്ദം തിരിച്ചറിയുക
(LDC (Ex Servicemen) , Sergeant , 02-08-2023)
നങ്ങ്യാർ
പ്രഭ്വി
ബ്രാഹ്മണി
മഹാൻ
Explanation: പുല്ലിംഗം എന്നാൽ പുരുഷന്റെ അടയാളം.
8/30
വിപരീതപദം കണ്ടെത്തുക - ആരോഹണം(LDC (Ex Servicemen) , Sergeant , 02-08-2023)
അനാവരണം
അവരോഹണം
അനാച്ഛാദനം
അപഹരണം
Explanation:
  • ഉഗ്രം × ശാന്തം.
  • ഉചിതം × അനുചിതം.
  • ഉച്ചം × നീചം.
  • ഉത്തരം × ദക്ഷിണം.
  • ഉദയം × അസ്തമയം.
  • ഉദാരണൻ × കൃപണൻ.
  • ഉദ്ഗ്രഥനം × അപഗ്രഥനം.
  • ഉദ്ധതം × സൗമ്യം.
9/30
ചേർത്തെഴുതുക: മഹത് + ചരിതം
(LDC (Ex Servicemen) , Sergeant , 02-08-2023)
മഹച്ചരിതം
മഹാശ്ചരിതം
മഹശ്ചരിതം
മഹതചരിതം
10/30
സമാനപദം കണ്ടെത്തുക: ധരണി
(LDC (Ex Servicemen) , Sergeant , 02-08-2023)ി
ഭൂമി
ജലധി
ആരണി
തടിനി
Explanation:
  • ജലധി - സമുദ്രം.
  • ആരണി - നീർച്ചുഴി.
  • തടിനി - നദി.
11/30
‘നിന്ദ ‘ എന്ന പദത്തിന്റെ വിപരീതം ഏത് ?
(Office Attender Gr II , LD Clerk , 18-11-2023)
നന്ദി
അനിന്ദ
അധമം
സ്തു‌തി
Explanation:
  • സ്‌തുതി - പ്രശംസ
  • നിർദ്ദയം x സദയം
  • നിന്ദനം x വന്ദനം
  • പഥം x അപഥം
12/30
വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം ഏത്?
(Office Attender Gr II , LD Clerk , 18-11-2023)
വായസം
ഗരദം
ക്ഷ്വേളം
ഗരളം
Explanation: വിഷം - കാകോളം, ക്ഷ്വേളം, ഗരളം, ഗരം, ഗരദം
13/30
മാരാർ ചെണ്ട കൊട്ടുന്നു. ഇതിൽ മാരാർ എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു?
(Office Attender Gr II , LD Clerk , 18-11-2023)
അലിംഗ ബഹുവചനം
സലിംഗ ബഹുവചനം
ബഹുവചനം
പൂജക ബഹുവചനം
Explanation: ഏക വചനത്തോടൊപ്പം ആധര സൂചകമായി ബഹുവചന പ്രത്യേയം ചേർക്കുന്നത് പൂജക ബഹുവചനം eg : - സ്വാമി- സ്വാമികൾ ഗുരു- ഗുരുക്കൾ
14/30
താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത്:
(Office Attender Gr II , LD Clerk , 18-11-2023)
അദ്ധ്യാപകൻ
പുരുഷൻ
കുട്ടി
അവൻ
Explanation: അദ്ധ്യാപകൻ, പുരുഷൻ, അവൻ - പുല്ലിംഗ ശബ്ദമാണ്.ആൺജാതിയെ അല്ലെങ്കിൽ ആൺനാമത്തെ കുറിക്കുന്നതാണ്‌ പുല്ലിംഗം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാ: പുരുഷൻ, രാമൻ, രാജാവ്, കാള, പോത്ത്, ആൺകിളി, പണിക്കാരൻ, തന്ത, മകൻ, കൊമ്പനാന.കുട്ടി എന്നത് ഏകവചനമാണ്.
15/30
ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക:
(Office Attender Gr II , LD Clerk , 18-11-2023)
അല്ഭുതം
അൽഭുതം
അൽബുതം
അത്ഭുതം
16/30
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി:
(Office Attender Gr II , LD Clerk , 18-11-2023)
ആനച്ചന്തം
അഴകിയ രാവണൻ
ആഷാഢഭൂതി
ആപാദചൂഢം
Explanation:
  • കൂട്ടിലിട്ട കിളി - സ്വാതന്ത്ര്യമില്ലാത്തവൻ
  • ലോകത്തിന്റെ ദുർഗന്ധം - പൊതുവിലുള്ള ദോഷം
  • അകത്തമ്മ ചമയുക - വലിയ മേന്മ നടിക്കുക
  • അക്കരപ്പറ്റുക - വിഷമഘട്ടം തരണം ചെയ്യുക
  • അങ്ങാടി മരുന്നോ പച്ച മരുന്നോ - അറിവില്ലായ്മ
  • ആഷാഢഭൂതി -കള്ള സന്യാസി
17/30
താഴെ കൊടുത്തവയിൽ 'ഭൂമി' എന്നർത്ഥം ലഭിക്കുന്ന പദം :
(Office Attender Gr II , LD Clerk , 18-11-2023)
ക്ഷിതി
തടിനി
വാഹിനി
കുലായം
Explanation:
  • തടിനി- നദി
  • വാഹിനി - നദി , സൈന്യം
  • കുലായം- പക്ഷിക്കൂട്
18/30
'കാറ്റുള്ളപ്പോൾ തൂറ്റണം' എന്ന് ചൊല്ലിൻ്റെ അർത്ഥം :
(Office Attender Gr II , LD Clerk , 18-11-2023)
ഒഴുക്കിനെതിരെ നീന്തണം
അവസരത്തിനൊത്ത് പ്രവർത്തിക്കണം
ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം
ചിന്തിച്ചു പ്രവർത്തിക്കണം
19/30
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :
(Office Attender Gr II , LD Clerk , 18-11-2023)
താമരക്കുളം
ഇറ്റിറ്റ്
മണ്ഡലം
വഴിയുണ്ട്
Explanation: രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി .
  • താമരക്കുളം - താമര + കുളം ( ദ്വിത്വ സന്ധി)
  • ഇറ്റിറ്റ് - ഇറ്റ് + ഇറ്റ് (ലോപസന്ധി )
20/30
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ:
(Office Attender Gr II , LD Clerk , 18-11-2023)
യഥാഇഷ്ടം
യഥേഷ്ടം
യഥോഷ്ടം
യഥായിഷ്ടം
21/30
ശരിയായ പദം ഏത് ?
(Assistant Compiler)
അഗാധത
അഗാഥത
അഗാതദ
അഗാദത
22/30
"LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?
(Assistant Compiler)
ഹൃദയത്തിൽ നിന്ന് കേൾക്കുക
ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നത്
ഹൃദയത്തിൽ നിന്ന് പഠിക്കുക
ഹൃദിസ്ഥമാക്കുക
Explanation:
  • ഹൃദയത്തിൽ നിന്ന് കേൾക്കുക - Listen from the heart.
  • ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നത് - Located in the heart.
  • ഹൃദയത്തിൽ നിന്ന് പഠിക്കുക - Learn from heart.
23/30
ജന്മംമുതൽ എന്നതിൻ്റെ ഒറ്റപ്പദം ഏത്?
(Assistant Compiler)
ജന്മനാൽ
ആജന്മം
ജന്മംകൊണ്ട്
ജന്മാന്തരം
Explanation:
  • ജന്മനാൽ - ജനനം മുതൽ.
  • ജന്മം കൊണ്ട് - ജന്മത്താൽ.
  • ജന്മാന്തരം - മറ്റൊരു ജന്മം.
24/30
മഞ്ഞ് എന്ന പദത്തിൻ്റെ പര്യയം അല്ലാത്ത പദം ഏത് ?
(Assistant Compiler)
ഹിമം
തുഷാരം
നീഹാരം
ഹരിണം
Explanation: ഹരിണം - മാൻ.
25/30
ദുഷ്ടൻ എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
(Assistant Compiler)
ദുഷ്ടി
ദുഷ്ടർ
ശിഷ്ടൻ
പാമരർ
Explanation:
  • ഉത്സാഹം × നിരുത്സാഹം
  • ഊർധ്വഭാഗം × അധോഭാഗം
  • എളുപ്പം × പ്രയാസം
  • ഏകം × അനേകം
  • ഋജു × വക്രം
  • ഋണം × അനൃണം
  • ഋതം × അനൃതം
26/30
വിള പുറത്തിട്ട് വേലികെട്ടരുത് എന്ന പഴഞ്ചൊല്ലിൻ്റെ അർത്ഥം എന്ത് ?
(Assistant Compiler)
വിളയെ ശരിയായി സംരക്ഷിക്കുന്നു
വേലി നല്ല ബലം ഉള്ളതായിരിക്കണം
പ്രധാനപ്പെട്ടതിനെ പുറന്തള്ളരുത്
വിള നന്നാവാൻ വേലി കെട്ടണം
27/30
തീക്കനൽ എന്ന പദം പിരിച്ചെഴുതിയാൽ?
(Assistant Compiler)
തീ + കനൽ
തീയ് + കനൽ
തീ + ക്കനൽ
തീ + അനൽ
28/30
നായകൻ എന്ന പദത്തിന്റെ സ്ത്രീലിംഗം ഏത്?
(Assistant Compiler)
മഹതി
നേത്രി
നായിക
നായകി
Explanation:
  • നേതാവ് x നേത്രി.
  • മഹതി x മഹാൻ.
  • അധ്യാപിക x അധ്യാപകൻ.
29/30
ശബ്ദം എന്നർത്ഥം വരാത്ത പദം ഏത്?
(Assistant Compiler)
രവം
ധ്വനി
സ്വനം
വാണി
Explanation: വാണി - വാക്ക്.
30/30
താഴെ തന്നിരിക്കുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം അല്ലാത്ത പദം ഏത്?
(Assistant Compiler)
ഗുരുക്കൾ
വൈദ്യർ
മാരാർ
അധ്യാപകർ
Explanation:
  • അധ്യാപകർ - ബഹുവചനം.
  • അധ്യാപകൻ - ഏകവചനം.
Result:

We hope this LDC Malayalam grammar mock test is helpful. Have a nice day.

Join WhatsApp Channel