LDC Mock Test - LDC Science Previous Questions Quiz

WhatsApp Group
Join Now
Telegram Channel
Join Now

LDC Mock Test 2024 Science

Are you preparing for the Kerala PSC LDC exam 2024? We have an LDC mock test for you. This mock test contains 30 questions and answers from previous Kerala PSC previous question papers. The LDC Science mock test is given below.

LDC Mock Test - LDC Science Previous Questions Quiz
1/30
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ലോഹം?
(Assistant Compiler , 16-05-2024)
കാഡ്‌മിയം
നിയോഡിമിയം
ഡിസ്‌പ്‌റോസിയം
തോറിയം
Explanation: നിയോഡിമിയം എന്ന മൂലകം 60-ാം ആറ്റമിക നമ്പറുള്ള ഒരു വെള്ളി നിറമുള്ള ലാന്തനൈഡ് ലോഹമാണ്, ഇത് ശക്തമായ കാന്തങ്ങൾ, ലേസറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളിലെ വർണ്ണ ഫോസ്ഫറുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കപ്പെടുകയും, വായുവുമായും വെള്ളവുമായും എളുപ്പം പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു.
2/30
ഈ ഗ്രാഫ് ഏത് വാതകനിയമത്തെയാണ് സൂചിപ്പിക്കുന്നത്?
(Assistant Compiler , 16-05-2024)
ബോയിൽ നിയമം
ചാൾസ് നിയമം
അവോഗാഡ്രോ നിയമം
ഗേ ലൂസ്സാക് നിയമം
Explanation: ബോയൽ നിയമം (Boyle's Law) പറയുന്നത് ഒരു നിശ്ചിത താപനിലയിൽ, ഒരു വാതകത്തിന്റെ മർദ്ദം (Pressure) അതിന്റെ അളവിന് (Volume) പ്രതികൂലമായി ആകുന്നു എന്നാണ്.
3/30
കപട സംക്രമണ മൂലകം ഇവയിൽ ഏതാണ്?
(Assistant Compiler , 16-05-2024)
Ag
Cr
Cu
Hg
Explanation:
  • സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം - മെർക്കുറി
  • സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം - മെർക്കുറി (രസം)
  • മെർക്കുറി ലോഹത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ഫ്ളാസ്ക്
  • 'ക്വിക്ക് സിൽവർ' എന്നറിയപ്പെടുന്ന ലോഹം - മെർക്കുറി
  • ഏറ്റവും കുറഞ്ഞ തിളനിലയുള്ള ലോഹം - മെർക്കു
4/30
ഒരു ആംഫോറ്റെറിക് ഓക്സൈഡിന് ഉദാഹരണമാണ് :
(Assistant Compiler , 16-05-2024)
SO2
NO2
ZnO
CaO
Explanation: സിങ്ക് ഓക്സൈഡ് (ZnO) എന്നത് വെള്ള പൊടിയായി കാണപ്പെടുന്ന ഒരു ബഹുമുഖ അജൈവ സംയുക്തമാണ്, ഇതിന് ഷഡ്ഭുജാകൃതിയിലുള്ള ക്രിസ്റ്റൽ ഘടനയുണ്ട്, കൂടാതെ അർദ്ധചാലക, പീസോ ഇലക്ട്രിക് സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നു, ഇത് സൺസ്ക്രീനുകൾ, സെറാമിക്സ്, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗപ്രദമാക്കുന്നു.
5/30
മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമേത് ?
(Assistant Compiler , 16-05-2024)
നാരങ്ങാഞെക്കി
കത്രിക
ബോട്ടിൽ ഓപ്പണർ
ചവണ
Explanation:
  • ഒന്നാം വർഗ്ഗ ഉത്തോലകം
  • ധാരം യത്നത്തിനും രോധത്തിനും ഇടയിൽ വരുന്ന ഉത്തോലകം.
  • ഉദാ : കപ്പി, നെയിൻ പുള്ളർ, സീസോ, ത്രാസ്, കത്രിക, പ്ലയേഴ്‌സ്.
  • രണ്ടാം വർഗ്ഗ ഉത്തോലകം
  • രോധം, ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്ന ഉത്തോലകം.
  • ഉദാ : പാക്ക് വെട്ടി, വീൽബാരോ, നാരങ്ങാഞെക്കി, ബോട്ടിൽ ഓപ്പണർ.
  • മൂന്നാം വർഗ്ഗ ഉത്തോലകം
  • യത്നം, രോധത്തിനും, ധാരത്തിനും ഇടയിൽ വരുന്ന ഉത്തോലകം.
  • ഉദാ : ചവണ, ഐസ്ടോംഗ്സ്, ചൂണ്ട
6/30
ഭൂമിയുടെ ഉപരിതലത്തിൽ പാലായന പ്രവേഗം എത്ര ?
(Assistant Compiler , 16-05-2024)
1.12 km/s
11.2 km/s
112 km/s
11.2 m/s
Explanation: ഒരു നിശ്ചിത വേഗത്തിലും കൂടുതൽ വേഗത്തിൽ മുകളിലേക്ക് കുതിക്കുന്ന വസ്തുക്കൾക്ക് ഭൂഗുരുത്വാകർഷണത്തെ മറികടക്കാനാകും. ഈ വേഗപരിധിയെ പാലായന പ്രവേഗം എന്നു പറയുന്നു.
7/30
താഴെ തന്നിരിക്കുന്നവയിൽ വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം എന്ത് ?
(Assistant Compiler , 16-05-2024)
അഡ്ഹിഷൻ ബലം
കൊഹിഷൻ ബലം
ഗുരുത്വാകർഷണ ബലം
ന്യൂക്ലിയർ ബലം
Explanation:
  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ബലമാണ് കൊഹിഷൻ ബലം.
  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡ്ഹിഷൻ ബലം.
  • അഡ്ഹിഷൻ ബലം കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ കേശിക ഉയർച്ച ഉണ്ടാകുന്നു.
  • ജലത്തുള്ളികൾ ജനൽ ഗ്ലാസിൽ ഒട്ടി നിൽക്കുന്നതിന് കാരണം - അഡിഷൻ ബലം
  • ജലത്തുള്ളിയിൽ ജല തന്മാത്രകൾ തമ്മിൽ ചേർന്ന് നിൽക്കുന്നതിന് കാരണം - കൊഹിഷൻ ബലം
8/30
ഹീമോഡയാലിസിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥത്തിൻ്റെ പേരെന്ത് ?
(Assistant Compiler , 16-05-2024)
ഹെപ്പാരിൻ
ആൽബുമിൻ
ഫൈബ്രിനോജൻ
ഹിറുഡിൻ
9/30
താഴെ പറയുന്നവയിൽ ഏതാണ് ഇൻസിറ്റു കൺസർവേഷനിൽ ഉൾപ്പെടാത്തത് ?
(Assistant Compiler , 16-05-2024)
കമ്മ്യൂണിറ്റി റിസർവുകൾ
വന്യജീവി സങ്കേതങ്ങൾ
ജീൻ ബാങ്കുകൾ
നാഷണൽ പാർക്കുകൾ
Explanation: വന ജനിതക വിഭവങ്ങൾ പോലെയുള്ള സസ്യങ്ങളെയും മൃഗങ്ങങ്ങളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്നതാണ് ഇൻ-സിറ്റു കൺസർവേഷൻ.
10/30
ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ് :
(Assistant Compiler , 16-05-2024)
മത്സരം
കമെൻസലിസം
പരാദജീവനം
മ്യുചലിസം
Explanation:
  • ഒരു പങ്കാളിക്ക് ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന തരത്തിൽ രണ്ട് ജീവികൾ തമ്മിലുള്ള പരസ്പര ബന്ധം: സഹഭോജിത (Commensalism). ഉദാ: മരവാഴയും പറ്റിപ്പിടിച്ചു വളരുന്ന മരവും തമ്മിലുള്ള ബന്ധം, റിമോ മത്സ്യവും ഷാർക്കും തമ്മിലുള്ള ബന്ധം.
  • മറ്റു ജീവികളുടെ ശരീരത്തിന് പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും ആഹാരം സ്വീകരിക്കുന്ന ജീവികൾ : പരാദജീവികൾ (Parasites).
  • മ്യുചലിസം : രണ്ടു ജീവികൾക്കും ഗുണകരം. ഉദാ: പയർവർഗ്ഗ ചെടിയും അവയുടെ വേരുമുടിയിലെ ബാക്ടീരിയയും
11/30
ഓക്സിജൻ മൂലകത്തിന്റെ രൂപാന്തരങ്ങൾ ഏവ?
(Female Warden,Jr. Laboratory Assistant, 04-05-2024)
O2 & 03
O3 & 04
O2 & 04
O2 , O3 & 04
Explanation: മൂന്ന് പ്രധാന ഓക്സിജൻ അല്ലോട്രോപുകളാണ് ഡൈഓക്സിജൻ (O₂), ഓസോൺ (O₃), ടെട്രാഓക്സിജൻ (O₄) എന്നിവ, ഇവയിൽ O₂ ആണ് ഏറ്റവും സാധാരണമായി കാണപ്പെടുന്നത്.
12/30
ആവർത്തന പട്ടികയിൽ ഇടത്തുനിന്നും വലതുവശത്തേക്ക് പോകുമ്പോൾ മൂലകങ്ങളുടെ രാസഭൗതിക ഗുണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
(Female Warden,Jr. Laboratory Assistant, 04-05-2024)
മൂലകങ്ങളുടെ അലോഹ സ്വഭാവം കൂടുന്നു.
വാലൻസ് ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നു.
ഇലക്ട്രോണുകൾ വിട്ടുകൊടുക്കാനുള്ള കഴിവ് കൂടുന്നു.
മൂലകങ്ങളുടെ ഓക്സൈഡുകളുടെ അമ്ലസ്വഭാവം കൂടുന്നു.
Explanation:
  • മെൻഡലിയേവിൻ്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് അറ്റോമിക മാസ്സിൻ്റെ ആരോഹണ ക്രമത്തിലാണ്.
  • ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് അറ്റോമിക സംഖ്യയുടെ ആരോഹണ ക്രമത്തിലാണ്.
13/30
ആനോഡൈസിങ്ങ് (Anodising) എന്ന പ്രക്രിയ ഏത് ലോഹ സംരക്ഷണത്തിനാണ് പ്രാധാനമായും ഉപയോഗിക്കുന്നത്?
(Female Warden,Jr. Laboratory Assistant, 04-05-2024)
ഇരുമ്പ് (Iron)
സിങ്ക് (Zinc)
അലുമിനിയം (Aluminium)
ചെമ്പ് (Copper)
14/30
50 kg മാസുള്ള ഒരു കല്ലും 4.5 kg മാസുള്ള ഒരു കല്ലും 25 m പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരുമിച്ച് താഴേയ്ക്ക് ഇടുന്നു. ഏതു കല്ലായിരിക്കും ആദ്യം താഴെ എത്തുക. (വായുവിന്റെ പ്രതിരോധം അവഗണിക്കുക) :
(Female Warden,Jr. Laboratory Assistant, 04-05-2024)
50 kg
4.5 kg
രണ്ടും ഒരുമിച്ച്
കൃത്യമായി പ്രവചിക്കാൻ സാധ്യമല്ല
Explanation: 50 kg മാസുള്ള ഒരു കല്ലും 4.5 kg മാസുള്ള ഒരു കല്ലും 25 m പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരുമിച്ച് താഴേയ്ക്ക് വീഴുമ്പോൾ അവ ഒരേ സമയം നിലത്ത് എത്തുന്നു. കാരണം: ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം ശരീരത്തിൻ്റെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല. ഭൂമിയിൽ വീഴുന്ന എല്ലാവസ്തുക്കൾക്കും ഇത് തുല്യമായിരിക്കും,
15/30
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത്? ( Hint : W - പ്രവർത്തി, F - ബലം, P - പവർ, 1 - സമയം)
(Female Warden,Jr. Laboratory Assistant, 04-05-2024)
W = FS
W = SF
W = P × t
W = Pt
16/30
താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി :
(Female Warden,Jr. Laboratory Assistant, 04-05-2024)
കൂടുന്നു
കുറയുന്നു
വ്യത്യാസപ്പെടുന്നില്ല.
ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു.
Explanation: ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ് വിസ്‌ക്കസ് ബലം. വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങളെ വിസ്‌ക്കസ് ദ്രാവകങ്ങൾ എന്ന് പറയുന്നു . വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങളെ മൊബൈൽ ദ്രാവകങ്ങൾ എന്ന് പറയുന്നു . താപനില കൂടുമ്പോൾ ദ്രാവകങ്ങളുടെ വിസ്കോസിറ്റി കുറയുന്നു. താപനില കൂടുമ്പോൾ വാതകത്തിൻ്റെ വിസ്കോസിറ്റി കൂടുന്നു.
17/30
പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു ___ ആണ്.
(Female Warden,Jr. Laboratory Assistant, 04-05-2024)
ഏകാത്മക മിശ്രിതം
ഭിന്നാത്മക മിശ്രിതം
മൂലകം
സംയുക്തം
18/30
താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലീ രോഗങ്ങൾ ഏവ?
(i)എംഫിസീമ
(ii) ഫാറ്റി ലിവർ
(iii) ഹീമോഫിലിയ
(iv) സിക്കിൾ സെൽ അനീമിയ
(Female Warden,Jr. Laboratory Assistant, 04-05-2024)
(i), (ii)
(ii), (iii)
(i), (iii), (iv)
(ii), (iv)
19/30
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
(Female Warden,Jr. Laboratory Assistant, 04-05-2024)
ലെപ്റ്റോസ്പൈറ
കോറിനി ബാക്ടീരിയ
യെർസിനിയ പെസ്റ്റിസ്
ട്രി പൊണീമ പാലിഡ
Explanation: മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ഒരു ബാക്ടീരിയ രോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറ ജെനസ്സിലെ ബാക്ടീരിയയാണ് ഇത് ഉണ്ടാക്കുന്നത്.
20/30
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :
(Female Warden,Jr. Laboratory Assistant, 04-05-2024)
മഗ്നീഷ്യം
കാൽഷ്യം
ഫോസ്ഫറസ്
ഇരുമ്പ്
Explanation: ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം - ഇരുമ്പ്. ഹീമോഗ്ലോബിനിൽ ഹീം എന്ന ഇരുമ്പടങ്ങിയ ഭാഗവും ഗ്ലോബിൻ എന്ന അമിനോ ആസിഡ് ശ്രേണിയുമുണ്ട്.
21/30
അലൂമിനിയത്തിൻ്റെ അയിരായ ബോക്സൈറ്റിൻ്റെ രാസസൂത്രം ഏത്?
(Office Attender Gr II , LD Clerk , 18-11-2023)
Al2O3
Al2O3 𝐴 𝑙 2 𝑂 3 .2H2O
Al2O3 𝐴 𝑙 2 𝑂 3 .H2O
AlCl3
Explanation:
  • ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള അയിര്‌ ഏത്‌ ലോഹത്തിൻ്റെ - അലൂമിനിയം
  • അലൂമിനിയം വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ - ഹാൾ ഹെറൗൾട്ട് പ്രക്രിയ
  • ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം - അലൂമിനിയം
  • ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം - അലൂമിനിയം
22/30
പരീക്ഷണശാലയിൽ അമോണിയ നിർമാണത്തിൽ ശോഷകാരകമായി ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
(Office Attender Gr II , LD Clerk , 18-11-2023)
കാൽസ്യം കാർബണേറ്റ്
സൾഫ്യൂരിക്കാസിഡ്
കാൽസ്യം ഓക്സൈഡ്
സൾഫർ ഡൈ ഓക്സൈഡ്
Explanation:
  • അമോണിയത്തിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ആസിഡ് - നെസ്‌ലേഴ്‌സ് റിയേജന്റ്
  • അമോണിയ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ
  • ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ് - 500 ഡിഗ്രി സെൽഷ്യസ്
  • അമോണിയ നിർമാണത്തിനുപയോഗിക്കുന്ന ഉൽപ്രേരകം - ഇരുമ്പ്
  • അമോണിയം വാതകം കണ്ടുപിടിച്ചത് - ജോസഫ് പ്രീസ്റ്റ്ലി
23/30
നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകങ്ങൾ ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു?
(Office Attender Gr II , LD Clerk , 18-11-2023)
S ബ്ലോക്ക്
P ബ്ലോക്ക്
d ബ്ലോക്ക്
f ബ്ലോക്ക്
Explanation: പീരിയോഡിക് ടേബിളിൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ. സംക്രമണമൂലകങ്ങൾ ലോഹങ്ങളാണ്. ഇവ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു. ഗ്രൂപ്പുകളിലും പീരിയഡുകളിലും ഇവ രാസഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു.
24/30
ഗർഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിക്കുന്ന ഹോർമോൺ ഏത്?
(Office Attender Gr II , LD Clerk , 18-11-2023)
ഓക്‌സിടോസിൻ
വാസോപ്രസിൻ
പ്രോലാക്ടിൻ
മെലാടോണിൻ
Explanation: ഓക്‌സിടോസിൻ, വാസോപ്രസിൻ എന്നിവ ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ്. വാസോപ്രസിൻ വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു.ഓക്‌സിടോസിൻ മുലപ്പാല്‍ ചുരത്താന്‍ സഹായിക്കുന്നു.
25/30
കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?
(Office Attender Gr II , LD Clerk , 18-11-2023)
ഗ്രസനി
യൂസ്റ്റേഷ്യൻനാളി
കർണനാളം
ചെവിക്കുട
Explanation: കർണ പടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് - യൂസ്റ്റേഷ്യൻ നാളി. കേൾവി സാധ്യമാക്കുന്ന മസ്തിഷ്കത്തിൻ്റെ ഭാഗം - സെറിബ്രം.
26/30
IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്‌താവനകൾ ഏവ?
(i) ജൈവവൈവിധ്യ സംരക്ഷണമാണ് ഇതിൻ്റെ ലക്ഷ്യം
(ii) ജപ്പാനാണ് IUCN ൻ്റെ ആസ്ഥാനം
(iii) റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നു
(iv) ഈ സംഘടന വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു
(Office Attender Gr II , LD Clerk , 18-11-2023)
(i), (ii), (iii) എന്നിവ ശരി
(ii), (iii), (iv) എന്നിവ ശരി
(i), (iii), (iv) എന്നിവ ശരി
(i), (ii), (iv) എന്നിവ ശരി
Explanation: പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് സ്വിറ്റ്സർലാൻഡിലാണ്.
27/30
ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്ന രോഗം ഏതാണ്?
(Office Attender Gr II , LD Clerk , 18-11-2023)
ഡിഫ്ത്‌തീരിയ
ക്ഷയം
എയ്‌ഡ്‌സ്
ഹെപ്പറ്റൈറ്റിസ്
Explanation: എച്ച്. ഐ. വി ഒരു റിട്രോവൈറസ് ആണ്.ആദ്യകാലങ്ങളിൽ ഗ്രിഡ് രോഗം എന്നറിയപ്പെട്ടിരുന്നത് എയ്ഡ്സ് ആണ്.എയ്ഡ്സ് ബാധിക്കുന്നത് ശ്വേതരക്താണുക്കളായ ലിംഫോസൈറ്റുകളെയാണ്.
28/30
താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?

(1) സിക്കിൾ സെൽ അനീമിയ
(2) ഹിമോഫീലിയ
(3) ഡിഫ്ത്‌തീരിയ
(4) സിലിക്കോസിസ്
(Office Attender Gr II , LD Clerk , 18-11-2023)
(1), (2) എന്നിവ
(1), (3) എന്നിവ
(2), (3) എന്നിവ
(3), (4) എന്നിവ
Explanation:
  • ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് സിക്കിൾ സെൽ അനീമിയ.
  • ശരീരത്തില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില മാംസ്യങ്ങള്‍ ഉണ്ട് .ഫാക്ടര്‍ 8, ഫാക്ടര്‍ 9 ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കുറവുമൂലം ഉണ്ടാകുന്ന അവസ്ഥ അഥവാ രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ.ഹീമോഫീലിയ ഒരു ജനിതക രോഗമാണ്.
  • സിലിക്കോസിസ് എന്ന രോഗത്തിന് കാരണമായ മൂലകം-സിലിക്കൺ.
29/30
ഏതു ഗ്രന്ഥിയാണ് ശരീര വളർച്ചയെ നിയന്ത്രിക്കുന്നത്?
(Office Attender Gr II , LD Clerk , 18-11-2023)
തൈറോയ്‌ഡ്
പൈനിയൽ ഗ്രന്ഥി
പാരാതൈറോയ്‌ഡ്
പിറ്റ്യൂറ്ററി ഗ്രന്ഥി
Explanation: മനുഷ്യരിലെ മറ്റു അന്തഃസ്രാവി ഗ്രന്ഥികളെ നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ് പീയുഷ ഗ്രന്ഥി(പിറ്റ്യൂറ്ററി ഗ്രന്ഥി ). പീയുഷ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ശരീര വളര്‍ച്ചയെ സ്വാധീനിക്കുന്ന ഹോര്‍മോണാണ്‌ സൊമാറ്റോട്രോപിന്‍.
30/30
വായിലൂടെ വലിച്ചെടുക്കാൻ കഴിയുന്ന വാക്‌സിൻ (inhalable vaccine) വികസിപ്പിച്ചെടുത്ത രാജ്യം ഏത്?
(Office Attender Gr II , LD Clerk , 18-11-2023)
ഇന്ത്യ
ചൈന
ജപ്പാൻ
അമേരിക്ക
Explanation: ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച, ചൈനയുടെ വാക്‌സിൻ - സിനോഫാം ആണ്.
Result:

We hope this LDC Science mock test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now