LDC Mock Test - LDC History Quiz

WhatsApp Group
Join Now
Telegram Channel
Join Now

LDC Mock Test 2024 History

Are you preparing for the Kerala PSC LDC exam 2024? We have an LDC mock test for you. This mock test contains 20 questions and answers from previous Kerala PSC previous question papers. The LDC History mock test is given below.

LDC Mock Test - LDC History Quiz
1/20
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?

1.കുളച്ചൽ യുദ്ധം
2.കുണ്ടറ വിളംബരം
3.ആറ്റിങ്ങൽ കലാപം
4.ശ്രീരംഗപട്ടണം ഉടമ്പടി
2,3,1,4
3,1,4,2
4,1,3,2
2,1,4,3
Explanation: ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം - ആറ്റിങ്ങൽ ലഹള
ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം - ആറ്റിങ്ങൽ ലഹള
കുളച്ചൽ യുദ്ധം നടന്നത് 1741 ഓഗസ്റ്റ് 10 ഇൽ ഡച്ചുകാരും തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമയും തമ്മിലാണ് .
1809 ജനുവരി 11 നാണ് "കുണ്ടറ വിളംബരം"നടത്തിയത്.
2/20
ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക:
1. അമേരിക്കൻ സ്വാതന്ത്ര്യ സമരം a. വോൾട്ടയർ
2. ഫ്രഞ്ച് വിപ്ലവം b. ട്രോട്സ്കി
3. ലാറ്റിനമേരിക്കൻ വിപ്ലവം c. തോമസ് പെയ്ൻ
4. റഷ്യൻ വിപ്ലവം d. സൈമൺ ബോളിവർ
1-c,2-a,3-d,4-b
1-d,2-a,3-c,4-b
1-c,2-d,3-b,4-a
1-d,2-b,3-c,4-a
Explanation:
അമേരിക്കൻ സ്വാതന്ത്ര്യ സമരം തോമസ് പെയ്ൻ
ഫ്രഞ്ച് വിപ്ലവം വോൾട്ടയർ
ലാറ്റിനമേരിക്കൻ വിപ്ലവം സൈമൺ ബോളിവർ
റഷ്യൻ വിപ്ലവം ട്രോട്സ്കി
ലാറ്റിൻ അമേരിക്കൻ വിപ്ലവം - സൈമൺ ബൊളിവർ, ഫ്രാൻസിസ്കോ മിറാൻഡ
റഷ്യൻ വിപ്ലവം - ട്രോട്സ്കി, കെരെൻസ്കി
അമേരിക്കൻ സ്വാതന്ത്ര്യ സമര പ്രഖ്യാപനം തയ്യാറാക്കിയ വ്യക്തികൾ - തോമസ് ജഫേഴ്സൺ ,ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
3/20
1857ലെ കലാപത്തെക്കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത്/ ശരിയായ തിരഞ്ഞെടുക്കുക :

1.1857ലെ കലാപം ആരംഭിച്ചത് ആവധിലാണ്
2.കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു
3.ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു
4.1857ലെ കലാപത്തിനുശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽനിന്നും ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തു
1,3
1,4
2,4
1 മാത്രം
Explanation:
  • 1857, മെയ് 10ന് ഉത്തർപ്രദേശിലെ മീററ്റിൽ ആണ് വിപ്ലവം പൊട്ടി പുറപ്പെട്ടത്.
  • മംഗൾ പാണ്ഡെയാണ് 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി.
  • ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - 1857 ലെ മഹത്തായ വിപ്ലവം
  • 1857 ലെ കലാപത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയത് - മൗലവി അഹമ്മദുള്ള
4/20
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന വസ്തുതകൾ വായിച്ചു ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:

1.മാർത്താണ്ഡവർമ്മ അവതരിപ്പിച്ചു വന്ന വാർഷിക ബജറ്റ് 'പതിവ് കണക്ക്' എന്ന പേരിലാണ് അറിയപ്പെടുന്നത്.
2.1750 ജനുവരി മൂന്നാം തീയതി തൃപ്പടിദാനം നടത്തി.
3.ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടെയും ഭൂമി അളന്നു തിട്ടപ്പെടുത്തി.
4.കർഷകരിൽ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.
1,2
3,4
2,3
മുകളിൽ പറഞ്ഞവയെല്ലാം
Explanation:
  • ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്.
  • ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്.
  • ഡച്ച്കാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു. ശ്രീ പത്മനാഭന്റെ ഭക്തനായിരുന്ന അദ്ദേഹം അവസാനം രാജ്യം ഇഷ്ടദേവന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
5/20
ഒന്നാം സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളെയും നേതൃത്വം നൽകിയവരെയും ചേരുംപടി ചേർക്കുക :

(i) കാൺപൂർ - (1) കൻവർസിംഗ്
(ii) ബീഹാർ - (2) റാണി ലക്ഷ്മിഭായ്
(iii) ഡൽഹി - (3) നാനാ സാഹിബ്
(iv) ഝാൻസി - (4) ബഹദൂർ ഷാ രണ്ടാമൻ
(i)-(2), (ii)-(3), (iii)-(1), (iv)-(4)
(i)-(3), (ii)-(1), (iii)-(4), (iv)-(2)
(i)-(4), (ii)-(2), (iii)-(1), (iv)-(3)
(i)-(2), (ii)-(1), (iii)-(4), (iv)-(3)
Explanation:
കാൺപൂർ - നാനാ സാഹിബ്
ബീഹാർ - കൻവർസിംഗ്
ഡൽഹി - ബഹദൂർ ഷാ രണ്ടാമൻ
ഝാൻസി - റാണി ലക്ഷ്മിഭായ്
6/20
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

(i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
(ii) പൂർണ്ണ സ്വരാജ് പ്രമേയം പാസ്സാക്കി.
(iii) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു.
കറാച്ചി സമ്മേളനം
കൽക്കത്താ സമ്മേളനം
ലാഹോർ സമ്മേളനം
നാഗ്പൂർ സമ്മേളനം
Explanation: 1929-ലെ കോൺഗ്രസ് സമ്മേളനം 1929-ൽ 1929-ൽ ലാഹോറിൽ കോൺഗ്രസ് സമ്മേളനം നടന്നു. ഈ സമ്മേളനം വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നു, കാരണം ഈ ലാഹോർ സമ്മേളനത്തിൽ പ്രമുഖ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് അല്ലെങ്കിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന പ്രമേയം എടുത്തു. ഇതിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു രവി നദിയുടെ തീരത്ത് ഇന്ത്യൻ ത്രിവർണ പതാക ഉയർത്തി.
കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ ഒരു പ്രമേയം ലാഹോർ സമ്മേളനം പാസ്സാക്കി.
1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു.
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.
7/20
ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :

(i) മഞ്ചു രാജവംശത്തേയും സാമ്രാജ്യ ശക്തികളെയും പുറത്താക്കുക.
(ii) ജനാധിപത്യഭരണം സ്ഥാപിക്കുക.
(iii) മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക.
(i) & (ii) എന്നിവ മാത്രം ശരിയാണ്
(ii) & (iii) എന്നിവ മാത്രം ശരിയാണ്
(i) & (iii) എന്നിവ മാത്രം ശരിയാണ്
എല്ലാം ശരിയാണ്.
Explanation:
  • ബോക്‌സർ വിപ്ലവത്തിന്റെ ആവേശത്തിലാണ് 1911ൽ ഡോ.സൻയാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെതിരായി ചൈനയിൽ വിപ്ലവം നടന്നത്.
  • ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു.
  • തുടർന്ന് ദക്ഷിണ ചൈനയിൽ സൻയാത് സെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു.
  • സൻയാത് സെൻ ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകി.
  • പടിഞ്ഞാറൻ രാഷ്ട്രങ്ങളുമായി സമത്വം വേണമെന്നാവശ്യപ്പെട്ട സൻയാത് സെൻ ചൈനയുമായി വിദേശികൾ ഒപ്പിട്ട അന്യായമായ ഉടമ്പടികൾ റദ്ദാക്കാൻ തീരുമാനിച്ചു.
  • റഷ്യയുടെ സഹായം വിവിധ മേഖലകളിൽ ചൈനയ്ക്ക് ലഭിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ചെയ്തു.
8/20
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക :

(i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
(ii) ബോസ്റ്റൺ ടീ പാർട്ടി
(iii) പാരീസ് ഉടമ്പടി
(iv) ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്
(i), (ii), (iv) & (iii)
(iii), (ii), (iv) & (i)
(ii), (iv), (i) & (iii)
(iv), (iii), (ii) & (i)
Explanation: Correct Order :
  1. ബോസ്റ്റൺ ടീ പാർട്ടി
  2. ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്
  3. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
  4. പാരീസ് ഉടമ്പടി
9/20
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക :
(i) ശ്രീനാരായണഗുരു - ആത്മോപദേശശതകം
(ii) ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
(iii) വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
(iv) വാഗ്ഭടാനന്ദൻ - അഭിനവ കേരളം
(i), (ii) & (iii) എന്നിവ മാത്രം ശരിയാണ്
(i), (iii) & (iv) എന്നിവ മാത്രം ശരിയാണ്
(i), (ii) & (iv) എന്നിവ മാത്രം ശരിയാണ്
എല്ലാം ശരിയാണ്
Explanation: വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം ❌
  • ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായ കൃതിയാണ് പ്രാചീനമലയാളം
  • സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്ത് ഇതിന്റെ രണ്ടാം ഭാഗം കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
  • കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം.
10/20
1.ടെന്നീസ് കോർട്ട് പ്രതിജ്ഞ
2.ബോസ്റ്റൺ ടീ പാർട്ടി
3.രക്തരൂക്ഷിത ഞായറാഴ്ച
4.ബോക്സർ കലാപം
ഇവയിൽ 'രക്തരൂക്ഷിത ഞായറാഴ്‌ച' ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
റഷ്യൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
അമേരിക്കൻ വിപ്ലവം
ചൈനീസ് വിപ്ലവം
Explanation: 1905 ജനുവരി 22 ഞായറാഴ്ച റഷ്യയിലെ സര്‍ നിക്കോളാസ് രണ്ടാമനെതിരെ സമാധാനപരമായി പ്രകടനം നടത്തിയ ജനങ്ങളെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ കൂട്ടക്കൊല നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കായാണ് രക്ത രൂക്ഷിത ഞായര്‍ ആചരിക്കുന്നത്.1917ലെ ഫെബ്രുവരി വിപ്ലവത്തിന് കാരണമായ സംഭവങ്ങളിലൊന്നാണിത്.
11/20
1947 ൽ കെ. കേളപ്പൻ്റെ അദ്ധ്യക്ഷതയിൽ ഐക്യകേരള പ്രമേയം പാസ്സാക്കിയ കൺവൻഷൻ നടന്നതെവിടെ ?
കോഴിക്കോട്
തൃശ്ശൂർ
തലശ്ശേരി
ഒറ്റപ്പാലം
Explanation: 1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ തൃശ്ശൂരില്‍ വെച്ച്‌ ഒരു ഐക്യകേരള സമ്മേളനം ചേര്‍ന്നു.ഐക്യകേരളം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം സമ്മേളനം പാസ്സാക്കി.സയ്യിദ്‌ ഫസ്സല്‍ അലിയുടെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷനാണ്‌ ഐക്യ കേരളം എന്ന സ്വപ്നം യാഥാര്‍ത്യമാക്കിയത്‌.
12/20
1.ലണ്ടൻ മിഷൻ സൊസൈറ്റി (LMS)
2.ചർച്ച് മിഷൻ സൊസൈറ്റി (CMS)
3.ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (BEM)

മലബാർ മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഇവരിൽ ആരാണ് നേതൃത്വം നൽകിയത്?
1 മാത്രം
1 ഉം 2 ഉം ചേർന്ന്
3 മാത്രം
2 മാത്രം
Explanation: 1815-ൽ സ്വിറ്റ്സർലാണ്ടിലെ ബാസൽ എന്ന സ്ഥലം കേന്ദ്രമാക്കി ജർമ്മൻ മിഷണറി സൊസൈറ്റി എന്ന പേരിൽ ഈ സംഘം സ്ഥാപിച്ചു . പിൽക്കാലത്ത് ബാസൽ ഇവാഞ്ചലിക്കൽ മിഷണറി സൊസൈറ്റി എന്നും വീണ്ടും ബാസൽ മിഷൻ എന്നും സംഘത്തിന്റെ പേരു മാറ്റുകയുണ്ടായി.
13/20
പൗരസ്വാതന്ത്യത്തിനും ജനായത്തഭരണത്തിനും വേണ്ടി നടത്തിയ സമരം ഇവയിൽ ഏതാണ്?

(1) നിവർത്തന പ്രക്ഷോഭം
(2) ഈഴവ മെമ്മോറിയൽ
(3) പുന്നപ്ര വയലാർ കലാപം
(4) അഞ്ചുതെങ്ങ് കലാപം
2
1
4
3
Explanation:
  • പുന്നപ്ര വയലാർ സമരം നടന്ന വർഷം - 1946
  • പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ജില്ല - ആലപ്പുഴ
  • സ്വതന്ത്ര തിരുവിതാംകൂർവാദവും അതെ തുടർന്ന് ദിവാൻ സി.പി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണസംവിധാനത്തിന്റെ പ്രഖ്യാപനവും പുന്നപ്ര-വയലാർ സമരത്തിലാണു കലാശിച്ചത്
  • പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത് - കെ. ശങ്കരനാരായണൻ തമ്പി, സി.കെ.കുമാരപ്പണിക്കർ, ടി.വി. തോമസ്, പത്രോസ്, സുഗതൻ.
14/20
നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷം?
1965
1962
1974
1986
Explanation: കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ പൂജപ്പുര ആണ്. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ സ്ഥാപിതമായത് നെട്ടുകാൽത്തേരിയിലാണ്.
15/20
ചുവടെ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക.

1.1898-ൽ കൊടുങ്ങല്ലൂരിൽ ജനനം. 2.ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ സജീവ പങ്കാളിത്തം. 3.പിൽക്കാലത്ത് സുഭാഷ് ചന്ദ്ര ബോസിൻ്റെ ഫോർവേഡ് ബ്ലോക്കിൽ ആകൃഷ്ടനായി. 4.'അൽ-അമീൻ' ദിനപത്രത്തിൻ്റെ സ്ഥാപകനും എഡിറ്ററും.
അലി മുസ്ലിയാർ
പട്ടം എ. താണുപിള്ള
ടി. കെ. മാധവൻ
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
Explanation:
  • സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ സകല വിഭാഗക്കാരെയും ഒന്നിച്ചു ചേർത്ത് പോരാടിയ ദേശസ്നേഹിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്.
  • കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
  • 1923-ൽ കോഴിക്കോട് 'അൽ അമീൻ' എന്ന പത്രം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് പുറത്തിറക്കി
  • 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത ഇദ്ദേഹം 1938-ൽ കെ.പി.സി.സി അധ്യക്ഷനായി.
16/20
''ഒരു നാൾ നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി പഴം'' എന്ന് ഡൽഹൗസി വിശേഷിപ്പിച്ചത് ഏത് പ്രദേശത്തെ ?
ഡൽഹി
അവധ്
ബംഗാൾ
മദ്രാസ്
Explanation: 1848ൽ ഹാർഡിഞ്ച് I മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ ഡൽഹൗസി പ്രഭു 1856 വരെ എട്ടു വർഷം ഇന്ത്യയുടെ ഗവർണർ ജനറലായി തുടർന്നു. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്, ഇന്ത്യൻ ടെലിഗ്രാഫിന്റെ പിതാവ്, ഇന്ത്യൻ റെയിൽവെയുടെ പിതാവ്, ഇന്ത്യൻ തപാൽ സംവിധാനത്തിന്റെ പിതാവ്, ഇന്ത്യൻ എഞ്ചിനിയറിംഗ് സർവീസുകളുടെ പിതാവ് എന്നിവ അദേഹത്തിന് ലഭിച്ച വിശേഷണങ്ങളാണ്.
17/20
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെടാത്ത തീരുമാനം(ങ്ങൾ) കണ്ടെത്തുക.

i) ജവഹർലാൽ നെഹ്റു കോൺഗ്രസിൻ്റെ പ്രസിഡന്റായി.
ii) പൂർണ സ്വരാജാണ് കോൺഗ്രസിന്റെ ലക്ഷ്യം.
iii) നിസ്സഹകരണ സമരം ആരംഭിക്കുക.
iv) 1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കണം.
(iii) മാത്രം
(iii) ഉം (iv) ഉം
(ii) മാത്രം
(i) ഒഴികെ മറ്റുള്ളവ
Explanation:
  • 1929 ഡിസംബറിൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ നടന്നു.
  • ജവഹർലാൽ നെഹ്‌റു കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
  • കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ ഒരു പ്രമേയം ലാഹോർ സമ്മേളനം പാസ്സാക്കി.
  • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.
18/20
2021 താഴെ പറയുന്നവയിൽ ഏത് സംഭവത്തിൻ്റെ ശതാബ്ദി വർഷമാണ് ?
വാഗൺ ട്രാജഡി
ജാലിയൻ വാലാബാഗ്
ക്ഷേത്ര പ്രവേശന വിളംബരം
വൈക്കം സത്യാഗ്രഹം
Explanation:
  • മലബാർ കലാപത്തിന്റെ തുടർച്ചയായി നടന്ന തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി
  • വാഗൺ ട്രാജഡി നടന്നത് - 1921 നവംബർ 10
  • മലബാർ കലാപകാരികളെ ഗുഡ്‌സ് വാഗണിൽ നിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴി 72 പേർ ശ്വാസംമുട്ടി മരിച്ച ദുരന്തമാണ് വാഗൺ ട്രാജഡി.
  • വാഗൺ ട്രാജഡിയുടെ സമയത്ത് വൈസ്രോയി - റീഡിങ് പ്രഭു
19/20
താഴെ പറയുന്ന ജോഡികൾ പരിഗണിക്കുക.
i) കുടി അരശ്ശ് --------- - ഇ. വി. രാമസ്വാമി നായ്കർ
ii) വിവേകവർദ്ധിനി ---------- വീരേശലിംഗം
iii) ഗുലാംഗിരി ------------ ജ്യോതിറാവു ഫൂലെ
iv) സമ്പദ് കൗമുദി -------- ശ്രീനാരായണ ഗുരു
ഇവയിൽ ശരിയായ ജോഡി(കൾ)കണ്ടെത്തുക
(i) ഉം (iv) ഉം
(i) ഉം (ii) ഉം (iii) ഉം
(ii) ഉം (iii) ഉം (iv) ഉം
(iii) ഉം (iv) ഉം
Explanation:
  • ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ - കുടി അരശ്, വിടുതലൈ (1937), പുരട്‌ചി (1933).
  • ‘വിവേകവർദ്ധിനി' എന്ന മാസിക ആരംഭിച്ചത് -- വീരേശലിംഗം പന്തലു (1874)
  • പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ രാജാ റാം മോഹൻ റോയ് കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ച ഒരു ബംഗാളി വാരികയായിരുന്നു സംബദ് കൗമുദി.
  • മഹാരാഷ്ട്രയിലെ സാമൂഹ്യ നവോത്ഥാന നായകനായിരുന്ന ജ്യോതി റാവു ഫൂലെ രചിച്ച മറാത്തി ഗ്രന്ഥമാണ് ഗുലാം ഗിരി
20/20
താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.

i) ഫ്രഞ്ച് വിപ്ലവം
ii) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
iii) റഷ്യൻ വിപ്ലവം
iv) അമേരിക്കൻ സ്വാതന്ത്ര്യ സമരം
(i), (iv), (iii), (ii)
(ii), (i), (iv), (iii)
(ii), (iv), (i), (iii)
(iv), (ii), (iii), (i)
Explanation:
  1. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
  2. അമേരിക്കൻ സ്വാതന്ത്ര്യ സമരം
  3. ഫ്രഞ്ച് വിപ്ലവം
  4. റഷ്യൻ വിപ്ലവം
Result:
WhatsApp Group
Join Now
Telegram Channel
Join Now