Current Affairs July 31 | Daily Current Affairs Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs 31 July 2024 Malayalam

Here we give today's current affairs. This current affair is helpful for Kerala PSC, SSC, and UPSC exams.

Current Affairs July 31 | Daily Current Affairs Malayalam

1. ജൂലൈ 31 എന്തിന്റെ ദിനമായാണ് ആചരിക്കുന്നത്?

ലോക റേഞ്ചർ ദിനം

അനുബന്ധ വിവരങ്ങൾ:

- 2007 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്

- വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനും റേഞ്ചർമാരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്

- ഇന്റർനാഷണൽ റേഞ്ചർ ഫെഡറേഷനാണ് ഈ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്

2. രാജ്യാന്തര വിമാന സർവീസുകളിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി ഏത്?

വിസ്താര

3. 2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം ഏത്?

ചൈന

4. 2024 ലെ ലോകമാന്യതിലക് പുരസ്കാരം നേടിയത് ആര്?

സുധാമൂർത്തി (Sudha Murty)

5. 360 ഡിഗ്രിയിൽ ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന അഗ്നിരക്ഷാ സേനയുടെ അത്യാധുനിക റോബോട്ടിന്റെ പേര് എന്ത്?

റോബോട്ടിക് ഫയർ ഫൈറ്റർ

6. 2024 വനിതാ T20 ക്രിക്കറ്റ് ചാമ്പ്യന്മാരായത് ഏത് രാജ്യം?

ശ്രീലങ്ക

7. 2029 ൽ ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്ന് കരുതുന്ന ചിന്ന ഗ്രഹത്തിന്റെ പേര് എന്ത്?

അപോഫിസ്

8. 2024 ജൂലൈയിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന രണ്ടു വൃക്ഷ ഇനങ്ങൾ ഏതെല്ലാം?

ബിൽഷ്മീഡിയ കേരളാന, റ്റാറിന ഇടുക്കിയാന

9. 2024 പാരീസ് ഒളിമ്പിക്സ് പുരുഷ റഗ്ബിയിൽ സ്വർണ്ണം നേടിയ രാജ്യം ഏത്?

ഫ്രാൻസ്

10. ഇറാനിലെ പുതിയ പ്രസിഡണ്ടായി സ്ഥാനമേറ്റത് ആര്?

മസൂദ്സഷ്കൻ (Masoud Sashkan)

11. അഗ്നിവിറുകൾക്ക് പോലീസിൽ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ഏത്

രാജസ്ഥാൻ

12. ഗ്രഹ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്ലൂട്ടോയെ സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച അമേരിക്കൻ സംസ്ഥാനം ഏത്?

അരിസോണ

13. 2024ൽ മനുഷ്യനിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിച്ചത് എവിടെ?

ടെക്സസ് (USA)

14. ജപ്പാനിലെ 'ലിറ്റിൽ ഇന്ത്യ' എന്നറിയപ്പെടുന്ന എഡോഗാവയിലെ ഫ്രീഡം പ്ലാസയിൽ ഏതു സ്വതന്ത്രസമരസേനാനിയുടെ പ്രതിമയാണ് അനാച്ഛാദനം ചെയ്തത്?

മഹാത്മാഗാന്ധി

15. 'PM സൂര്യ ഘർ' പദ്ധതിയിൽ രാജ്യത്തിൽ ഏറ്റവും കൂടുതൽ പുരപ്പുറ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത്?

ഗുജറാത്ത്

അനുബന്ധ വിവരങ്ങൾ:

- കേരളം ഈ പദ്ധതിയിൽ മൂന്നാം സ്ഥാനത്താണ്

16. ഒളിമ്പിക്സിന്റെ പ്രീ ക്വാർട്ടർഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ടേബിൾ ടെന്നിസ്താരം ആര്?

മണിക ബത്ര (Manika Batra)

അനുബന്ധ വിവരങ്ങൾ:

- 2024 പാരീസ് ഒളിമ്പിക്സിലാണ് ഈ നേട്ടം കൈവരിച്ചത്

- വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം പ്രതിക പവാഡെയെ 4-0 എന്ന സ്കോറിന് കീഴടക്കി

- 2018 ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് മണിക

17. UPSC യുടെ ചെയർപേഴ്സണായി നിയമിതയായത് ആര്?

പ്രീതി സുദൻ (Preeti Sudan)

അനുബന്ധ വിവരങ്ങൾ:

- 1983 ബാച്ച് IAS ഓഫീസറാണ്

- മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയായിരുന്നു

- ആയുഷ്മാൻ ഭാരത്, ബേട്ടി ബചാവോ ബേട്ടി പഢാവോ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്

Current Affairs July 31 Malayalam Current Affairs July 31 Malayalam Current Affairs July 31 Malayalam
WhatsApp Group
Join Now
Telegram Channel
Join Now