Current Affairs July 30 | Daily Current Affairs Malayalam
1. മനു ഭാക്കർ പാരീസ് ഒളിമ്പിക്സിൽ എത്ര മെഡലുകൾ നേടി?
രണ്ട് വെങ്കല മെഡലുകൾ
അനുബന്ധ വിവരങ്ങൾ:
- 10 മീറ്റർ എയർ പിസ്റ്റളിൽ ആദ്യ വെങ്കല മെഡൽ നേടി
- മിക്സ്ഡ് ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സർബ്ജോത് സിംഗുമായി ചേർന്ന് രണ്ടാമത്തെ വെങ്കല മെഡൽ നേടി
- ഒറ്റ ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാക്കർ
- ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും മനു സ്വന്തമാക്കി
2. 2024-ലെ ലോക മനുഷ്യക്കടത്തിനെതിരായ ദിനത്തിന്റെ തീം എന്താണ്?
ശിശു സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
അനുബന്ധ വിവരങ്ങൾ:
- കേടുപാടുകൾ പരിഹരിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് തീമിന്റെ ഉപവിഭാഗം
- ജൂലൈ 30-നാണ് ഈ ദിനം ആചരിക്കുന്നത്
- 2013 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിക്കുന്നത്
3. 2024-ലെ ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ഏത്?
ലാവോസ്
4. രാജ്യത്ത് ആദ്യമായി സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിക്കുന്ന സംസ്ഥാനം ഏത്?
കേരളം
5. ഗൂഗിളിന്റെ സെർച്ച് എൻജിനു ബദലായി ഓപ്പൺ AI വികസിപ്പിച്ച സെർച്ച് എൻജിൻ ഏത്?
സേർച്ച് ജി.പി.ടി. (Search GPT)