Kerala PSC LDC Mock Test 2024 | LDC Model Exam 2024

WhatsApp Group
Join Now
Telegram Channel
Join Now

LDC Mock Test 2024; Are you looking for LDC Mock Test 2024? This mock test contains 100 questions and answers. Detailed solutions are provided at the end of the test upon submission. With a time limit of 75 minutes, participants must complete the test within this period, or it will be automatically submitted. One mark is awarded for each correct answer, but be cautious, as three wrong answers will result in a one-mark deduction. The LDC Mock test is given below.

Kerala PSC LDC Mock Test 2024 | LDC Model Exam 2024

To Know About LDC Mock Test

  1. 2023 നവംബറിൽ നടന്ന ഓഫീസ് അറ്റൻ എൽഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യോത്തരങ്ങളാണ് മോക്ക് ടെസ്റ്റ് ആയി നൽകിയിട്ടുള്ളത്.
  2. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നീലനിറം ദൃശ്യമാകുന്നതാണ്. മോക്ക് ടെസ്റ്റിന്റെ അവസാനം നൽകിയിരിക്കുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ഉത്തരങ്ങൾ ദൃശ്യമാവുകയും അവയുടെ സൊലൂഷനും നൽകിയിട്ടുണ്ട്.
  3. അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകിയാൽ മതിയാകും തെറ്റായ ചോദ്യങ്ങൾ അറ്റൻഡ് ചെയ്യുമ്പോൾ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്
  4. 75 മിനിറ്റാണ് സമയം 75 മിനിറ്റിന് ഉള്ളിൽ പൂർത്തിയാക്കണം അല്ലാത്ത പക്ഷം മോക്ക് ടെസ്റ്റ് സ്വമേധയാ സുബ്മിറ്റ് ആകുന്നതാണ്.
  5. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കും
  6. ഒരു മൂന്ന് തെറ്റ് നൽകിയാൽ ഒരു മാർക്ക് നഷ്ടമാകും
Result:
1/100
‘നിന്ദ ‘ എന്ന പദത്തിന്റെ വിപരീതം ഏത് ?
നന്ദി
അനിന്ദ
അധമം
സ്തു‌തി
Solution: നിന്ദ - പുച്ഛം
2/100
വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം ഏത്?
വായസം
ഗരദം
ക്ഷ്വേളം
ഗരളം
Solution: വിഷം - കാകോളം, ക്ഷ്വേളം, ഗരളം, ഗരം, ഗരദം
3/100
മാരാർ ചെണ്ട കൊട്ടുന്നു. ഇതിൽ മാരാർ എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു?
അലിംഗ ബഹുവചനം
സലിംഗ ബഹുവചനം
ബഹുവചനം
പൂജക ബഹുവചനം
Solution: പൂജക ബഹുവചനം:- ഏക വചനത്തോടൊപ്പം ആധര സൂചകമായി ബഹുവചന പ്രത്യേയം ചേർക്കുന്നത് പൂജക ബഹുവചനം. ഉദാഹരണം : സ്വാമി- സ്വാമികൾ
4/100
താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത്:
അദ്ധ്യാപകൻ
പുരുഷൻ
കുട്ടി
അവൻ
Solution: അദ്ധ്യാപകൻ, പുരുഷൻ, അവൻ - പുല്ലിംഗ ശബ്ദമാണ്. കുട്ടി എന്നത് ഏകവചനമാണ്.
5/100
ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക:
അല്ഭുതം
അൽഭുതം
അൽബുതം
അത്ഭുതം
6/100
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി:
ആനച്ചന്തം
അഴകിയ രാവണൻ
ആഷാഢഭൂതി
ആപാദചൂഢം
Solution:
  • കരയിലിട്ട മീൻ - അവശതയിലായത്
  • കർണൻ - ദാനശീലൻ
  • കൂട്ടിലിട്ട കിളി - സ്വാതന്ത്ര്യമില്ലാത്തവൻ
  • ലോകത്തിന്റെ ദുർഗന്ധം - പൊതുവിലുള്ള ദോഷം
  • അകത്തമ്മ ചമയുക - വലിയ മേന്മ നടിക്കുക
  • അക്കരപ്പറ്റുക - വിഷമഘട്ടം തരണം ചെയ്യുക
  • അങ്ങാടി മരുന്നോ പച്ച മരുന്നോ - അറിവില്ലായ്മ
  • ആഷാഢഭൂതി -കള്ള സന്യാസി
7/100
താഴെ കൊടുത്തവയിൽ 'ഭൂമി' എന്നർത്ഥം ലഭിക്കുന്ന പദം :
ക്ഷിതി
തടിനി
വാഹിനി
കുലായം
Solution:
  • തടിനി- നദി
  • വാഹിനി - നദി , സൈന്യം
  • കുലായം- പക്ഷിക്കൂട്
8/100
'കാറ്റുള്ളപ്പോൾ തൂറ്റണം' എന്ന് ചൊല്ലിൻ്റെ അർത്ഥം :
ഒഴുക്കിനെതിരെ നീന്തണം
അവസരത്തിനൊത്ത് പ്രവർത്തിക്കണം
ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം
ചിന്തിച്ചു പ്രവർത്തിക്കണം
Solution: പഴഞ്ചൊല്ലുകൾ : - അരമന രഹസ്യം അങ്ങാടിയിൽ പാട്ട് - രഹസ്യം എത്ര സൂക്ഷിച്ചാലും പുറത്താകും
ഉർവശി ശാപം ഉപകാരം - ദോഷം ഗുണമായി തീരുക
9/100
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :
താമരക്കുളം
ഇറ്റിറ്റ്
മണ്ഡലം
വഴിയുണ്ട്
Solution: താമരക്കുളം - താമര + കുളം ( ദ്വിത്വ സന്ധി)
ഇറ്റിറ്റ് - ഇറ്റ് + ഇറ്റ് (ലോപസന്ധി )
ആഗമസന്ധി രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി .ഉദാ:- തിരു + അനന്തപുരം = തിരുവനന്തപുരം
10/100
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ:
യഥാഇഷ്ടം
യഥേഷ്ടം
യഥോഷ്ടം
യഥായിഷ്ടം
11/100
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്?
ചമ്പാരൻ സത്യാഗ്രഹം - ബീഹാർ
ഖേദ സത്യാഗ്രഹം - മഹാരാഷ്ട്ര
അഹമ്മദാബാദ് മിൽ സമരം - ഗുജറാത്ത്
1, 2
2, 3
1, 3
എല്ലാം ശരിയാണ്
Solution: ബ്രിട്ടീഷ് ഭരണകാലത്ത് ഗുജറാത്തിലെ ഖേദ ജില്ലയിൽ മഹാത്മാഗാന്ധി സംഘടിപ്പിച്ച ഒരു സത്യാഗ്രഹമായിരുന്നു ഖേദ സത്യാഗ്രഹം.
1917 ലാണ് ചമ്പാരൻ സത്യാഗ്രഹം നടന്നത്. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമാണ് ചമ്പാരൻ സത്യാഗ്രഹം.
12/100
താഴെ പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?
(i) തൃശ്ശൂർ പൂരം ആരംഭിച്ചത് മാർത്താണ്ഡവർമ്മയാണ്
(ii) 1750-ൽ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തി
(iii) 1741 മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തി
(i) മാത്രം
എല്ലാം ശരിയാണ്
(iii) മാത്രം
എല്ലാം തെറ്റാണ്
Solution: തൃശ്ശൂർ പൂരം ആരംഭിച്ചത്‌ ശക്തൻ തമ്പുരാൻ ആണ് .അതിനാൽ പ്രസ്‌താവന 1 തെറ്റാണ്.
രണ്ടാം തൃപ്പടിദാനം നടത്തിയത് 1766 ൽ കാർത്തിക തിരുനാൾ രാമവർമ്മ ആണ്.
13/100
ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?
കണ്ണീരും കിനാവും
മലബാർ മാനുവൽ
ആദിഭാഷ
ഒന്നേകാൽ കോടി മലയാളികൾ
Solution: കണ്ണീരും കിനാവും എന്ന കൃതി വി.ടി ഭട്ടതിരിപ്പാടിന്റേതാണ്.
' ആദിഭാഷ '' എന്ന ഗ്രന്ഥം എഴുതിയത് ചട്ടമ്പിസ്വാമികൾ ആണ്.
14/100
ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്?
(i) കേസരി-ബാലഗംഗാധര തിലകൻ
(ii) യങ്ങ് ഇന്ത്യ - ആനി ബസന്റ്
(iii) വോയ്‌സ് ഓഫ് ഇന്ത്യ- ദാദാഭായ് നവറോജി
(ii)& (iii)
(i) & (iii)
(i) മാത്രം
എല്ലാം ശരി
Solution:
  • യങ് ഇന്ത്യ, ഹരിജൻ - മഹാത്മാഗാന്ധി.
  • ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ.
  • ബോംബെ സമാചാർ - ഫർദൂർജി മർസ്ബാൻ.
  • കേസരി, മറാത്ത - ബാലഗംഗാധര തിലക്.
  • ന്യൂ ഇന്ത്യ, കോമൺവീൽ - ആനി ബസന്റ്.
15/100
താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?
(i) 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
(ii) 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ
(iii) 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ
(i) & (ii)
(ii) & (iii)
(iii) മാത്രം
(i) & (iii)
Solution: 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എവിടെയും ചങ്ങലയിലാണ്'.' ഈ പ്രസ്താവന റൂസ്സോയുടേതാണ്.
16/100
2023 ഏഷ്യൻ ഗെയിംസ് നടക്കുന്നത് ഏത് രാജ്യത്ത് വച്ചാണ്?
ഇന്ത്യ
ഉത്തരകൊറിയ
ചൈന
ജപ്പാൻ
Solution: 2026 ലെ ഏഷ്യൻ ഗെയിംസ് വേദി-നഗോയ.
17/100
ചവറ കരിമണൽ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു ഏത്?
അലുമിനിയം
ഇൽമനൈറ്റ്
യുറേനിയം
ഇരുമ്പ്
Solution: കേരളത്തിൽ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതുവാണ് മോണസൈറ്റ്. കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലങ്ങൾ കുമ്പള , നീലേശ്വരം , കാഞ്ഞങ്ങാട് എന്നിവയാണ്.
18/100
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലുകളിലൂടെ സൂര്യനെ ദർശിക്കാൻ (വിഷുവം)സാധിക്കുന്നത് ഏതു മാസത്തിലാണ്?
സെപ്തംബർ
ഏപ്രിൽ
ജനുവരി
ഡിസംബർ
Solution: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മ്യൂറല്‍ പഗോഡ എന്നറിയപ്പെടുന്നു.രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറു വര്‍ഷത്തിലൊരിക്കല്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തി വരുന്ന ഉത്സവമാണ് മുറജപം.
19/100
ഏത് സംസ്ഥാനത്തിൻ്റെ ദേശീയ പുഷ്‌പമാണ് 'ബ്രഹ്മകമലം?
രാജസ്ഥാൻ
മണിപ്പൂർ
മഹാരാഷ്ട്ര
ഉത്തരാഖണ്ഡ്
Solution: കേരളത്തിന്റെ സംസ്ഥാന പുഷ്പം-കണിക്കൊന്ന.
20/100
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു ___ ആണ്.
ആകാശപാത
ജലപാത
ഹൈവേ
റെയിൽപാത
Solution: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രോജക്ട് സുവർണ്ണ ചതുഷ്കോണം ആണ്. സുവർണ്ണ ചതുഷ്കോണം പ്രോജക്ട് വഴി ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഡൽഹി , മുംബൈ , കൊൽക്കത്ത , ചെന്നൈ ആണ്.സുവർണ്ണ ചതുഷ്കോണം പ്രോജക്ട് ഉദ്ഘാടനം ചെയ്തത് - അടൽ ബിഹാരി വാജ്പേയ്.
21/100
സതീഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
കേരളം
തമിഴ്‌നാട്
ആന്ധ്രപ്രദേശ്
മധ്യപ്രദേശ്
Solution: സതീഷ് ധവാൻ സ്‌പേസ് സെന്റർ 1971 ൽ സ്ഥാപിതമായി.
22/100
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
PSLV
GSLV
BSLV
ESLV
Solution: ബഹിരാകാശത്തു നിന്നും സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യൻ കൃത്രിമോപഗ്രഹമാണ്‌ ആദിത്യ.സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയെപ്പറ്റി പഠിക്കുവാനായി ISRO രൂപകല്പന ചെയ്ത സൂര്യപര്യവേഷണ ഉപഗ്രഹമാണ്‌ ആദിത്യ L1.
23/100
ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
(i) ആസൂത്രണ കമ്മീഷൻ 1950 സ്ഥാപിച്ചു
(ii) 1951ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു
(iii) ഇപ്പോൾ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടക്കുന്നു
(iv) സ്വാശ്രയത്വം ഒരു പ്രധാന ലക്ഷ്യമാണ്
(i), (ii) & (iii) ശരിയാണ്
(i), (ii) & (iv) ശരിയാണ്
(i), (iii) & (iv) ശരിയാണ്
എല്ലാം ശരിയാണ്
Solution: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 2012 മുതൽ 2017 വരെയാണ്. 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം സുസ്ഥിര വികസനമാണ്.പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് ആസൂത്രണ കമ്മീഷനായിരുന്നു.ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം യോജന ഭവൻ ഡൽഹിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
24/100
ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തതേത്?
(i) ഇന്ത്യയിലെ എല്ലാ കാർഷിക വിളകളുടെ ഉൽപാദനം അഭൂതപൂർവ്വമായി വർദ്ധിച്ചു
(ii) ഡോ. എം.എസ്. സ്വാമിനാഥൻ പ്രധാന പങ്കു വഹിച്ചു
(iii) അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ (HYV) ഉപയോഗിച്ചു
(iv) രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർദ്ധിച്ചു
(i) മാത്രം
(i) & (iii) മാത്രം
(iii) & (iv) മാത്രം
എല്ലാം (i), (ii), (iii) & (iv) ബന്ധമുള്ളതാണ്
Solution: ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് മൂന്നാം പഞ്ചവത്സര പദ്ധതി കാലത്താണ്.ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്‌. ഹരിതവിപ്ലവം മിതമായ കാർഷിക വളർച്ച (പ്രധാനമായും ഗോതമ്പ് ഉൽപ്പാദനത്തിൽ വർദ്ധനവ്) മാത്രമാണ് നൽകിയത്.
25/100
ജി 20 (G-20 ) ഉച്ചകോടി 2023 ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്‌താനകളിൽ ശരിയായ ഏത്?
(i) ന്യൂഡൽഹിയിൽ വെച്ച് നടന്നു
(ii) ശ്രീ നരേന്ദ്രമോദി ചെയർമാൻ ആയിരുന്നു
(iii) 'വസുദൈവ കുടുംബകം' മുദ്രാവാക്യം (Moto) ആയിരുന്നു
(iv) പതിനെട്ടാമത്തെ ഉച്ചകോടി ആയിരുന്നു
(i), (ii) & (iii) മാത്രം ശരിയാണ്
(ii), (iii) & (iv) മാത്രം ശരിയാണ്
(i), (iii) & (iv) മാത്രം ശരിയാണ്
എല്ലാം (i), (ii), (iii) & (iv) ശരിയാണ്
Solution: ഗ്രൂപ്പ് ഓഫ് 20 (G20) യുടെ 18-ാമത് രാഷ്ട്രത്തലവന്മാരുടെ സർക്കാർ ഉച്ചകോടി 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ വെച്ച് നടന്നു.ശ്രീ നരേന്ദ്രമോദി ചെയർമാൻ ആയിരുന്നു.
26/100
റിവേഴ്‌സ് റിപ്പോ നിരക്ക് എന്നാൽ
റിസർവ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ നിന്ന് പണം കടം വാങ്ങുന്ന നിരക്കാണ്
വാണിജ്യ ബാങ്കുകൾ, റിസർവ് ബാങ്കിൽ നിന്ന് പണം കടം വാങ്ങുന്ന നിരക്കാണ്
സർക്കാർ, റിസർവ് ബാങ്കിൽ നിന്ന് പണം കടം വാങ്ങുന്ന നിരക്കാണ്
ഇവയൊന്നുമല്ല
Solution: വാണിജ്യ ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.
27/100
ഇന്ത്യയിൽ കാനേഷുമാരി (സെൻസസ്) തുടങ്ങിയ വർഷം :
1781
1881
1681
1901
Solution: ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് എടുത്ത വർഷം - 1881 (റിപ്പൺ പ്രഭു).ദേശിയ സെൻസസ് ദിനം-ഫെബ്രുവരി 9.
28/100
ചരക്ക് സേവന നികുതി (GST) എന്നാൽ :
പ്രത്യക്ഷ നികുതി മാത്രം
പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ചേർന്നത്
പരോക്ഷ നികുതിയും ഭൂനികുതിയും ചേർന്നത്
പരോക്ഷ നികുതി മാത്രം
Solution: ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വരുന്നത് : 2017 ജൂലൈ 1.ജി.എസ്.ടി യുമായി ബന്ധപ്പെട്ട് പുതുതായി ഭരണഘടനയിൽ ചേർത്ത അനുഛേദം : 246 A.ജി.എസ്.ടി പാസാക്കിയ ആദ്യ സംസ്ഥാനം ആസാം ആണ്.ജി.എസ്.ടി കൗൺസിലിന്റെ അധ്യക്ഷൻ കേന്ദ്ര ധനകാര്യ മന്ത്രി ആണ്.
29/100
'ഏഷ്യൻ ഗെയിംസ് 2023' ഇന്ത്യ സ്വർണ്ണം നേടാത്ത മത്സരയിനങ്ങൾ ഏവ?
ഹോക്കി, ക്രിക്കറ്റ്, കബഡി
റോവിംഗ്, ചെസ്സ്, ഗോൾഫ്
ആർച്ചറി, ബാഡ്‌മിന്റൺ, അത്ലറ്റിക്‌സ്
ടെന്നീസ്, സ്‌കാഷ്, ഷൂട്ടിംഗ്
Solution: 2023 ലെ ഏഷ്യൻ ഗൈയിംസിന് വേദിയായ രാജ്യം - ചൈന.
2023 ലെ ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം - ചൈന.
2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം - 107.
2023 ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി- ആൻസി സോജൻ.
30/100
1946 ഡോ രാജേന്ദ്രപ്രസാദിൻ്റെ അധ്യക്ഷതയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് ഏതു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്?
യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി
നെഹ്റു കമ്മിറ്റി
ക്യാബിനറ്റ് മിഷൻ
മൗണ്ട് ബാറ്റൺ കമ്മിറ്റി
Solution: ക്യാബിനറ്റ് മിഷൻ ചെയർമാൻ-പെത്വിക് ലോറന്‍സ്‌.ഇന്ത്യയ്ക്കു പരമാധികാരം കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് കാബിനറ്റ് മിഷൻ.ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്നത് - 1946 മാർച്ച് 24.
31/100
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദ് രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ഏത്?
ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്
ഇന്ത്യ വിൻസ് ഫ്രീഡം
ട്രെയിൻ ടു പാക്കിസ്ഥാൻ
വിങ്സ് ഓഫ് ഫയർ
Solution: ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ അബ്ദുൾ കലാം ആസാദ്‌. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. നവംബർ 11 ഇന്ത്യയിൽ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു."ഇന്ത്യ വിൻസ് ഫ്രീഡം" (ആത്മകഥ).
32/100
താഴെപ്പറയുന്ന ആശയങ്ങളിൽ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?
(i) ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം
(ii) ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
(iii)നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
(iv)നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ.
(ii) മാത്രം
(ii), (iv) മാത്രം
(i), (iii), (iv) മാത്രം
എല്ലാം ശരിയാണ്
Solution: നിർദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല.രണ്ടാമത്തെ പ്രസ്‌താവന തെറ്റാണ്.
നിർദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യമാണ് സ്പെയിൻ.
നിർദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യ ഐറിഷ് ഭരണഘടനയിൽ നിന്ന് സ്വീകരിച്ചതാണ്.
നിർദ്ദേശക തത്വങ്ങൾ ഭരണഘടനയുടെ ഭാഗം 4 ലാണ് പരാമർശിക്കുന്നത്.
33/100
വിവരവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്?
(i) സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വിവരാവകാശ കമ്മീഷനുകൾ രൂപവൽക്കരിച്ചിട്ടുണ്ട്
(ii) മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ പത്തിൽ കവിയാത്ത അംഗങ്ങൾ ഉണ്ടാകും
(iii) തെറ്റായ വിവരങ്ങൾ നൽകുകയോ കൃത്യസമയത്തിനകം മറുപടി നൽകാതിരിക്കുകയോ ചെയ്താൽ ഉദ്യോഗസ്ഥന് മേൽ പിഴ ഈടാക്കാം
(iv) കോടതിയുടെ പരിഗണനയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിക്കാൻ അധികാരമില്ല
(i), (ii), (iii) പ്രസ്‌താവനകൾ മാത്രം ശരിയാണ്
(ii), (iv) പ്രസ്‌താവനകൾ മാത്രം ശരിയാണ്
(i), (iii) പ്രസ്‌താവനകൾ മാത്രം ശരിയാണ്
എല്ലാ പ്രസ്‌താവനകളും ശരിയാണ്
Solution: ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ലാണ്.കേന്ദ്ര വിവരാവകാശ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമല്ല.കേന്ദ്ര വിവരാവകാശ കമ്മീഷനെ നീക്കം ചെയ്യുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്.
34/100
'ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും' ആത്മാവും എന്ന് ഡോ. ബി. ആർ. അംബേദ്‌കർ വിശേഷിപ്പിച്ച ഭരണഘടനാ വകുപ്പ് ഏത്?
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
നിയമത്തിനു മുന്നിൽ സമത്വം, നിയമം മുഖേന തുല്യസംരക്ഷണം
ജീവനും വ്യക്തിസ്വാതന്ത്യ്രത്തിനുമുള്ള സംരക്ഷണം
ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
Solution: ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രതിപാദിക്കുന്നത്-ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം.
35/100
താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്നത്?
(i) രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്
(ii) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
(iii) സംസ്ഥാന നിയമസഭാ/കൗൺസിൽ തെരഞ്ഞെടുപ്പ്
(iv) രാജ്യസഭ, ലോകസഭ തെരഞ്ഞെടുപ്പ്
(i), (ii) മാത്രം
(i), (iii), (iv) മാത്രം
(ii), (iii), (iv) മാത്രം
എല്ലാം ശരിയാണ്
Solution: ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്ന മൂന്ന് അംഗങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 324 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്.
36/100
'പിംഗലി വെങ്കയ്യ' എന്ന പേര് താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ദേശീയ പതാക
ഇന്ത്യൻ ഭരണഘടന
ദേശിയ ഗാനം
സുപ്രീം കോടതി
Solution: ഇന്ത്യൻ ദേശീയ പതാക അംഗീകരിക്കപ്പെട്ടത് 1947 ജൂലൈ 22 ആണ്.
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം - 3:2.
ഇന്ത്യൻ പതാകയുടെ ആകൃതി - ദീർഘ ചതുരാകൃതി.
37/100
കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതിയുടെ പേരെന്ത്?
ശ്രുതിതാരകം
താലോലം
സ്നേഹസാന്ത്വനം
ആശ്വാസകിരണം
Solution: എൻഡോസൾഫാൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അംബികാസുതൻ മാങ്ങാട് രചിച്ച നോവലാണ് എൻമകജെ.
എൻഡോസൾഫാൻ ദുരന്തം പ്രമേയമാകുന്ന മലയാള ചലച്ചിത്രം-വലിയ ചിറകുള്ള പക്ഷികൾ.
38/100
ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരമുള്ള കാര്യ നിർവ്വഹണ ചട്ടങ്ങളിലെ തെറ്റായ പ്രസ്താവന ഏത്?
(i) സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിന്റെയും തലവൻ സെക്രട്ടറിയാണ്
(ii) ഗവർണറുടെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനുമാണ് മന്ത്രിസഭ
(iii) തന്റെ വകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ മേൽനോട്ടവും നിയന്ത്രണവും മന്ത്രിയുടെ ചുമതലയാണ്
(iv) സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലൂടെയാണ് ഗവർമെന്റിന്റെ ഇടപാടുകൾ നടക്കുന്നത്
(i), (iii) പ്രസ്താവനകൾ തെറ്റാണ്
(i), (ii), (iii) പ്രസ്‌താവനകൾ തെറ്റാണ്
പ്രസ്‌താവന (ii) തെറ്റാണ്
പ്രസ്‌താവന (iii) തെറ്റാണ്
Solution: ഒരു സംസ്ഥാന സർക്കാർ നടത്തുന്ന എല്ലാ എക്സിക്യൂട്ടീവ് നടപടികളും ഗവർണറുടെ പേരിൽ ഉണ്ടാക്കിയതായി പ്രഖ്യാപിക്കണം.
39/100
കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത്?
എ. ഷാജഹാൻ
ലോകനാഥ് ബെഹ്റ
ഇ കെ മാഞ്ചി
സഞ്ജയ് കൗൾ
Solution: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ഗവർണർ ആണ്.
40/100
എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
മാർച്ച് 10
ഫെബ്രുവരി 2
ഒക്ടോബർ 24
ഡിസംബർ 6
Solution: തണ്ണീർ തടങ്ങളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന അന്താരാഷ്ട് ര റംസാർ ഉടമ്പടിയാണ് റംസാർ ഉടമ്പടി.
41/100
ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
(i) ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
(ii) കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു
(iii) ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ഒരു അഖിലേന്ത്യ സർവീസ് ആണ്
(iv) കേന്ദ്ര ഗവൺമെൻ്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
(i), (ii), (iii) പ്രസ്‌താവനകൾ മാത്രം ശരിയാണ്
(i), (iii), (iv) പ്രസ്‌താവനകൾ മാത്രം ശരിയാണ്
(i), (iii) പ്രസ്‌താവനകൾ മാത്രം ശരിയാണ്
(i), (ii), (iv) പ്രസ്‌താവനകൾ മാത്രം ശരിയാണ്
Solution: ഇന്ത്യന്‍ ഭരണഘടനയുടെ 312-ാം വകുപ്പു പ്രകാരം രൂപീകരിച്ച ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ പൊലിസ് സര്‍വീസ് (ഐ.പി.എസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.ടി.എസ്) എന്നിവയാണ് അഖിലേന്ത്യാ സര്‍വീസുകള്‍.യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ (UPSC) തിരഞ്ഞെടുക്കുന്ന ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
42/100
2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതം ഉള്ള ജില്ല ഏത്?
കണ്ണൂർ
പത്തനംതിട്ട
എറണാകുളം
കോട്ടയം
Solution: സ്ത്രീപുരുഷ അനുപാതം കുറഞ്ഞ കേരളത്തിലെ ജില്ല ഇടുക്കിയാണ്.
43/100
സംസ്ഥാന ഗവൺമെന്റ്റ് ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി?
സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ
സംസ്ഥാന വിജിലൻസ് കമ്മീഷൻ
ലോക്‌പാൽ
കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
Solution: 1964 ഫെബ്രുവരിയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്.സെൻട്രൽ വിജിലൻസ് കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
44/100
ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്?
തമിഴ്‌നാട്
മധ്യപ്രദേശ്
ഗുജറാത്ത്
പശ്ചിമബംഗാൾ
Solution: കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല : കണ്ണൂർ.
കണ്ടൽകാടുകളുടെ വിസ്തൃതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം : ഇന്തോനേഷ്യ.
45/100
ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?
മൈക്രോതരംഗങ്ങൾ
ഇൻഫ്രാറെഡ് തരംഗങ്ങൾ
അൾട്രാവയലറ്റ് തരംഗങ്ങൾ
ദൃശ്യതരംഗങ്ങൾ
Solution: സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന കിരണമാണ് അൾട്രാവയലറ്റ്.
കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി അൾട്രാവയലറ്റ് കിരണം ഉപയോഗിക്കുന്നു.
46/100
ചന്ദ്രയാൻ 3 ലെ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും രൂപകൽപ്പന ചെയ്തിട്ടുള്ളത് എത്ര ദിവസത്തെ പരീക്ഷണ ദൗത്യത്തിനു വേണ്ടിയാണ്?
14 ചാന്ദ്രദിനങ്ങൾ
28 ചാന്ദ്രദിനങ്ങൾ
14 ഭൗമദിനങ്ങൾ
28 ഭൗമദിനങ്ങൾ
Solution: ചന്ദ്രയാൻ - 3 വിക്ഷേപിച്ചത് 2023 ജൂലൈ 14 നാണ്.
47/100
ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൗതിക ശാസ്ത്ര നോബൽ പുരസ്ക്കാരം പ്രഖ്യാപിച്ചത്?
ഇലക്ട്രോൺ ഡൈനാമിക്‌സ്
ഇലക്ട്രോൺ ഡൈനാമിക്‌സ്
ന്യൂക്ലിയർ ഫിസിക്‌സ്
ഇലക്ട്രോസ്റ്റാറ്റിക്‌സ്
Solution: 2023ലെ ഭൗതിക ശാസ്ത്ര നോബൽ ജേതാക്കൾ - പിയറി അഗോസ്റ്റിനി (അമേരിക്ക ) , ഫെറൻസ് ക്രൗസ് (ജർമ്മനി) , ആൻ എൽ ഹുല്ലിയർ (സ്വീഡൻ).ദ്രവ്യത്തിലെ ഇലക്ട്രോൺ ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റെ സ്പന്ദനങ്ങൾ സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികൾക്കാണ് പുരസ്‌കാരം നൽകിയത്.
48/100
മലയാള നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധി നേടിയ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതം പ്രമേയമായ നോവൽ :
അലിംഗം
സമ്പർക്കക്രാന്തി
ആനന്ദഭാരം
അന്ധകാരനഴി
Solution: മലയാള നാടക വേദിയിലെ ആദ്യകാല നടനാണ് ഓച്ചിറ വേലുക്കുട്ടി(1905–1954).
49/100
"ഇവിടെയുണ്ടുഞാൻ എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി" - ആരുടെ വരികൾ?
അയ്യപ്പപ്പണിക്കർ
സുഗതകുമാരി
പി. പി. രാമചന്ദ്രൻ
കടമ്മനിട്ട
Solution: 2013 ലെ പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം പി. പി. രാമചന്ദ്രന്റെ 'കാറ്റേ കടലേ' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചിട്ടുണ്ട്.
50/100
ഏഷ്യൻ ഗെയിംസ് 2023 സ്വർണ്ണ മെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ്?
സ്മൃതി മന്ഥാന
മിന്നുമണി
ഷഫാലി വർമ്മ
ഹാർമൻപ്രീത് കൌർ
Solution: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പങ്കെടുത്ത ആദ്യ മലയാളി ക്രിക്കറ്റർ ആണ് മിന്നൂ മണി.
ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ വിജയിച്ചത് ഇന്ത്യയാണ്.
2023 ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ സ്വർണ്ണം കരസ്ഥമാക്കിയത് - ഇന്ത്യ.
51/100
താഴെപ്പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏതാണ്?
BNCAP
NSAP
NREGA
MDM
Solution: തന്നിരിക്കുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതിയാണ് BNCAP.ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം എന്നതാണ് മുഴുവൻ രൂപം.
52/100
ശരിയായ ജോഡി കണ്ടെത്തുക :
(1) സി. വി. രാമൻ പിള്ള - കേരള പീറ്റർസ്കോട്ട്
(2) എം ടി വാസുദേവൻ നായർ - കേരള ഹെമിംഗ് വേ
(3) ഒ.എൻ.വി. കുറുപ്പ് - കേരള പുഷ്‌കിൻ
(4) വള്ളത്തോൾ - കേരള മാർക്ക് ട്വയിൻ
(1), (2), (4) മാത്രം ശരി
(2), (3), (4) മാത്രം ശരി
(1), (3), (4) മാത്രം ശരി
(1), (2), (3) മാത്രം ശരി
Solution: കേരള മാർക്ക് ട്വയിൻ : വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
53/100
'കഥകളിവിജ്ഞാനകോശം' രചിച്ചത് ആര്?
കൊട്ടാരക്കരതമ്പുരാൻ
കെ.പി.എസ്. മേനോൻ
എസ്. കെ. നായർ
അയ്മനം കൃഷ്ണക്കൈമൾ
54/100
തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
രണ്ടിടങ്ങഴി
ചെമ്മീൻ
ഏണിപ്പടികൾ
കയർ
Solution:
  • കുട്ടനാടിന്റെ കഥാകാരൻ' എന്ന് തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നു.
  • 1912 ഏപ്രിൽ 17നാണ് തകഴി ശിവശങ്കരപ്പിള്ള ജനിച്ചത്.
  • ചെമ്മീൻ, കയർ, രണ്ടിടങ്ങഴി തുടങ്ങിയവ പ്രധാനകൃതികളാണ്.
  • 1984-ൽ തകഴിക്ക് ജ്ഞാനപീഠ പുരസ്കാരവും 1985-ൽ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു.
  • 'കയർ' എന്ന നോവലിനായിരുന്നു ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ചത്.
55/100
താഴെ കൊടുത്തവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?
(i) ഒരു നെറ്റ് വർക്കിൽ ഡിജിറ്റൽ സിഗ്നലുകളെ അനാലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമാണ് മോഡം
(ii) ഒരു നെറ്റ് വർക്കിൽ ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ പ്രസ്‌തുത നെറ്റ് വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലേക്കും കൈമാറുകയാണ് ഹബ്ബ് ചെയ്യുന്നത്
(iii) ഒരു നെറ്റ് വർക്കിൽ ഏതു കമ്പ്യൂട്ടറിലേക്കാണോ വിവരം എത്തിക്കേണ്ടത് ആ കമ്പ്യൂട്ടറിലേക്ക് മാത്രമേ സ്വിച്ച് വിവരം അയക്കുകയുള്ളൂ
(i) ഉം (iii) ഉം
(i) ഉം (ii) ഉം
(iii) മാത്രം
മുകളിൽ പറഞ്ഞ എല്ലാ പ്രസ്‌താവനകളും
Solution: മോഡം എന്നതിന്റെ പൂർണ്ണരൂപം മോഡുലേറ്റർ ഡീമോഡുലേറ്റേർ എന്നാണ്.
56/100
ഇൻഫർമേഷൻ ടെക്നോളജി ആക്‌ട്, 2000 (ഐടിഎ 2000 അല്ലെങ്കിൽ ഐ ടി ആക്റ്റ്) ഇന്ത്യൻ പാർലമെന്റിൽ വിജ്ഞാപനം ചെയ്ത തീയതി:
2000 നവംബർ 07 ന്
2000 ഒക്ടോബർ 10 ന്
2000 ഓഗസ്റ്റ് 07 ന്
2000 ഒക്ടോബർ 17 ന്
Solution: ഇന്ത്യൻ ഐ ടി ആക്ട് 2000 നിലവിൽ വന്നത് 2000 ഒക്ടോബർ 17 നാണ്.
57/100
വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഫയൽ സിസ്റ്റങ്ങൾ അനുയോജ്യമായ രീതിയിൽ ബന്ധിപ്പിക്കുക :
ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫയൽസിസ്റ്റം
(1) ഗ്നു/ലിനക്സ് (i) HPFS
(2) മൈക്രോസോഫ്റ്റ് വിൻഡോസ് (ii) Ext4
(3) ആപ്പിൾ മാക് OS X (iii) NTFS
(1)-(ii), (2)-(iii), (3)-(i)
(1)-(i), (2)-(iii), (3)-(ii)
(1)-(ii), (2)-(iii), (3)-(ii)
(1)-(iii), (2)-(ii), (3)-(i)
Solution:
  • ഗ്നു/ലിനക്സ്- Ext4
  • മൈക്രോസോഫ്റ്റ് വിൻഡോസ്സ്- NTFS
  • ആപ്പിൾ മാക് OS X- HPFS
58/100
ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് :
ടാറ്റാ കൺസൾട്ടൻസി സർവീസസ്
HDFC
ഇൻഫോസിസ്
റിലയൻസ് ഇൻഡസ്ട്രീസ്
Solution: ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്(ടി.സി.എസ്) ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനിയാണ്.1968-ൽ ആണ് ടി.സി.എസ് സ്ഥാപിതമായത്.
59/100
2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം :
പൃഥ്വിരാജ് ടോൺഡൈമൻ
മേഹുലി ഘോഷ്
കിരൺ ബാലീ
ഐശ്വരി പ്രതാപ് സിംഗ് ടോമർ
Solution: 28 സ്വർണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെ 107 മെഡലുകളുടെ റെക്കോർഡോടെയാണ് ഇന്ത്യ 2023 ലെ ഏഷ്യൻ ഗെയിംസ് പൂർത്തിയാക്കിയത്.
60/100
വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് സാഹചര്യത്തിലാണ് ഒരു വിശ്വസ്ത ബന്ധത്തിൽ(fiduciary relationship) ലഭിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുക:
ഏതെങ്കിലും വ്യക്തി ആവശ്യപ്പെടുമ്പോൾ
അത് പൊതുപ്രവർത്തനത്തിൽ ഉൾപ്പെടുമ്പോൾ
ഒരു വലിയ പൊതു താൽപര്യത്തിന് അത് ആവശ്യമാണെന്ന് യോഗ്യതയുള്ള അധികാരി കരുതുമ്പോൾ
അത് വാണിജ്യ പ്രാധാന്യം ഉൾപ്പെടുമ്പോൾ
61/100
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്ത്യ അവകാശങ്ങളിൽ ഉൾപ്പെടാത്തത്?
അപകടകരമായ ചരക്കുകൾ ഉൽപന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശം
ചരക്കുകളുടേയോ സേവനങ്ങളുടേയോ ഗുണനിലവാരത്തെയും വിലയെയും കുറിച്ച് അറിയിക്കാനുള്ള അവകാശം
അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കെതിരെ പരിഹാരം തേടാനുള്ള അവകാശം
ഏതെങ്കിലും ചരക്കുകളിലേക്കോ ഉൽപ്പന്നങ്ങളിലേക്കോ സേവനങ്ങളിലേക്കോ പരിധിയില്ലാത്ത ആക്‌സസ് ചെയ്യാനുള്ള അവകാശം
Solution: ദേശീയ ഉപഭോക്ത്യ ദിനമായി ആചരിക്കുന്നത് ഡിസംബർ 24 ആണ്.
62/100
2005-ലെ ഗാർഹിക അതിക്രമ നിയമത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണത്തിന് കീഴിലുള്ള 'ഗാർഹിക പീഡനം' എങ്ങനെ നിർണ്ണയിക്കപ്പെടുന്നു?
ശാരീരിക ഉപദ്രവത്തെ മാത്രം അടിസ്ഥാനമാക്കി
പ്രതികരിക്കുന്നയാളുടെ ഉദ്ദേശത്തെ അടിസ്ഥാനമാക്കി
കേസിന്റെ മൊത്തത്തിലുള്ള വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്
ഇരയുടെ ധാരണ പ്രകാരം
Solution: ഗാർഹിക പീഡന നിരോധന നിയമം, 2005 :മാനസീകമായോ ശാരീരികമായോ പരാതിക്കാരിയായ ആളിനെ ഉപദ്രവിക്കുകയോ മുറിവേല്പിക്കുകയോ ആരോഗ്യ സുരക്ഷ, ജീവൻ, ശാരീരിക സ്വാസ്ഥ്യം എന്നിവ അപകടത്തിൽ ആക്കുകയോ അതിനൊരുമ്പെടുകയോ ചെയ്യുന്നതും, ശാരീരികമായും, ലൈംഗികമായും, വാചികമായും വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതും ഗാർഹിക പീഡന നിരോധന നിയമപ്രകാരം 'ഗാർഹിക പീഡനം' ആണ്.
63/100
മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏത് വ്യവസ്ഥയിലാണ്?
മുതിർന്ന പൗരൻ മെയിൻ്റനൻസ് ആവശ്യപ്പെടുകയാണെങ്കിൽ
മുതിർന്ന പൗരന് മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ
ബന്ധു മുതിർന്ന പൗരൻ്റെ ഏക കുട്ടിയാണെങ്കിൽ
മുതിർന്ന പൗരന്റെ സ്വത്ത് ബന്ധു കൈവശം വയ്ക്കുകയോ അല്ലെങ്കിൽ അനന്തരാവകാശമായി സ്വീകരിക്കുകയോ ചെയ്താൽ
Solution: 2007 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം "മുതിർന്ന പൗരൻ " എന്നാൽ അറുപതു വയസ്സിലോ മുകളിലോ ഉള്ളവർ ആണ്.
64/100
2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (sexual harrasment) ശിക്ഷ എന്താണ്?
ഒരു വർഷത്തിൽ കൂടാത്ത തടവ്
മൂന്ന് വർഷത്തിൽ കൂടാത്ത തടവ്
അഞ്ച് വർഷത്തിൽ കൂടാത്ത തടവ്
തടവില്ലാതെ പിഴ
65/100
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ്,ഇന്ത്യൻ പൗരന്മാർക്ക് അവർക്കെതിരെയും ഇന്ത്യൻ സർക്കാരിനെതിരെ പോലും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ അനുവദിക്കുന്നത്?
ആർട്ടിക്കിൾ 31
ആർട്ടിക്കിൾ 32
ആർട്ടിക്കിൾ 33
ആർട്ടിക്കിൾ 34
Solution: ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 32 പ്രതിപാദിക്കുന്നത് റിട്ടുകളെ പറ്റിയാണ് .
ആർട്ടിക്കിൾ 32 വ്യക്തികളുടെ മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് കീഴിലാണ്.
66/100
താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻ്റെ ആദ്യ അധ്യക്ഷൻ?
ജയന്തി പട്‌നായിക്
ഡോ. പൂർണിമ അദ്വാനി
ഡോ. ഗിരിജ വ്യാസ്
മോഹിനി ഗിരി
Solution: ദേശീയ വനിതാ കമ്മീഷൻ ആക്ട്, 1990 പ്രകാരം 1992 ജനുവരി 31 നാണ് ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത്.രേഖ ശർമ്മയാണ് ഇപ്പോഴത്തെ അധ്യക്ഷൻ.
67/100
Hari is very good ––––––––––– mimicry.
in
of
at
with
68/100
She ___ ___ (sing) for two hours.
were singing
sings
would sing
has been singing
69/100
He hardly remembers anything, –––––––––?
do he?
does he?
will he?
was he?
70/100
Choose the correct passive form of the sentence given below :
He is painting the house.
The house is being painted by him
The house was being painted by him
The house were being painted by him
The house are being painted by him
71/100
Choose the correct form of the verb to make conditional sentence:
If I were a millionaire, I –––––––––– generously to good causes.
would give
would have give
had given
will give
72/100
Choose the correct antonym of the given word ‘defeat’ :
support
complete
triumph
adapt
73/100
Choose the correct phrasal verb to complete the sentence.
Why did you ––––––––––– our meeting?
call on
call off
call at
call for
Solution: The word call off means “to cancel something”
  • Call for - To demand
  • Call at - Visit a place
  • Call on - Visit a person
74/100
Choose the correct synonym of the word ‘sublime’.
privilege
exhortation
naive
noble
75/100
The feminine gender of the ‘fox’ is ___
mare
vixen
doe
ewe
76/100
Which is the correct spelling?
Milenium
Milennium
Millennium
Millenium
77/100
ഗർഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിക്കുന്ന ഹോർമോൺ ഏത്?
ഓക്‌സിടോസിൻ
വാസോപ്രസിൻ
പ്രോലാക്ടിൻ
മെലാടോണിൻ
Solution:
  • ഓക്‌സിടോസിൻ, വാസോപ്രസിൻ എന്നിവ ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ്.
  • വാസോപ്രസിൻ വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു.
  • ഓക്‌സിടോസിൻ ഗർഭാശയഭിത്തിയിലെ മിനുസ പേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഗമമാക്കുന്നു.
  • ഓക്‌സിടോസിൻ മുലപ്പാല്‍ ചുരത്താന്‍ സഹായിക്കുന്നു.
78/100
കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?
ഗ്രസനി
യൂസ്റ്റേഷ്യൻനാളി
കർണനാളം
ചെവിക്കുട
Solution: കർണ പടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് - യൂസ്റ്റേഷ്യൻ നാളി. കേൾവി സാധ്യമാക്കുന്ന മസ്തിഷ്കത്തിൻ്റെ ഭാഗം - സെറിബ്രം.
79/100
IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്‌താവനകൾ ഏവ?
(i) ജൈവവൈവിധ്യ സംരക്ഷണമാണ് ഇതിൻ്റെ ലക്ഷ്യം
(ii) ജപ്പാനാണ് IUCN ൻ്റെ ആസ്ഥാനം
(iii) റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നു
(iv) ഈ സംഘടന വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു
(i), (ii), (iii) എന്നിവ ശരി
(ii), (iii), (iv) എന്നിവ ശരി
(i), (iii), (iv) എന്നിവ ശരി
(i), (ii), (iv) എന്നിവ ശരി
Solution: പരിസ്ഥിതി സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) ന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് സ്വിറ്റ്സർലാൻഡിലാണ്..1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു.
80/100
ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്ന രോഗം ഏതാണ്?
ഡിഫ്ത്‌തീരിയ
ക്ഷയം
എയ്‌ഡ്‌സ്
ഹെപ്പറ്റൈറ്റിസ്
Solution: എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് - HIV ( ഹ്യുമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്).ആദ്യകാലങ്ങളിൽ ഗ്രിഡ് രോഗം എന്നറിയപ്പെട്ടിരുന്നത് എയ്ഡ്സ് ആണ്.എയ്ഡ്സ് ബാധിക്കുന്നത് ശ്വേതരക്താണുക്കളായ ലിംഫോസൈറ്റുകളെയാണ്.
81/100
താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?

(1) സിക്കിൾ സെൽ അനീമിയ
(2) ഹിമോഫീലിയ
(3) ഡിഫ്ത്‌തീരിയ
(4) സിലിക്കോസിസ്
(1), (2) എന്നിവ
(1), (3) എന്നിവ
(2), (3) എന്നിവ
(3), (4) എന്നിവ
Solution: ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് സിക്കിൾ സെൽ അനീമിയ.ശരീരത്തില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില മാംസ്യങ്ങള്‍ ഉണ്ട് .ഫാക്ടര്‍ 8, ഫാക്ടര്‍ 9 ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കുറവുമൂലം ഉണ്ടാകുന്ന അവസ്ഥ അഥവാ രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ.ഹീമോഫീലിയ ഒരു ജനിതക രോഗമാണ്.
82/100
ഏതു ഗ്രന്ഥിയാണ് ശരീര വളർച്ചയെ നിയന്ത്രിക്കുന്നത്?
തൈറോയ്‌ഡ്
പൈനിയൽ ഗ്രന്ഥി
പാരാതൈറോയ്‌ഡ്
പിറ്റ്യൂറ്ററി ഗ്രന്ഥി
Solution: പീയുഷ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ശരീര വളര്‍ച്ചയെ സ്വാധീനിക്കുന്ന ഹോര്‍മോണാണ്‌ സൊമാറ്റോട്രോപിന്‍.
83/100
വായിലൂടെ വലിച്ചെടുക്കാൻ കഴിയുന്ന വാക്‌സിൻ (inhalable vaccine) വികസിപ്പിച്ചെടുത്ത രാജ്യം ഏത്?
ഇന്ത്യ
ചൈന
ജപ്പാൻ
അമേരിക്ക
Solution: ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച, കോവിഡിനെതിരായ ഒറ്റ ഡോസ് വാക്‌സിൻ ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിൻ ആണ്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച, ചൈനയുടെ വാക്‌സിൻ - സിനോഫാം ആണ്.
84/100
ഒരു കോൺകേവ് ദർപ്പണത്തിൻ്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിൻ്റെ ഫോക്കൽ ദൂരം ആയിരിക്കും.
5 cm
10 cm
20 cm
40 cm
Solution:

ഒരു കോൺകേവ് ദർപ്പണത്തിന്റെ വക്രതാ ദൂരം (radius of curvature) 20 സെന്റീമീറ്റർ ആണെങ്കിൽ, അതിന്റെ ഫോക്കൽ ദൂരം (focal length) കാണാനായിഫോർമുല ഉപയോഗിക്കാം:

ഫോർമുല:
f = R / 2

ഇവിടെ:

  • f = ഫോക്കൽ ദൂരം
  • R = വക്രതാ ദൂരം

വക്രതാ ദൂരം R = 20 സെന്റീമീറ്റർ ആണെങ്കിൽ:

f = 20 cm / 2 = 10 cm

അതായത്, കോൺകേവ് ദർപ്പണത്തിന്റെ ഫോക്കൽ ദൂരം 10 സെന്റീമീറ്റർ ആയിരിക്കും.

85/100
നിത്യവും പാചകത്തിനുപയോഗിക്കുന്ന LPG ദ്രാവകാവസ്ഥയിലാണ് നാം ശ്വസിക്കുന്ന വായുവിനെ വരെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഏത്?
മർദ്ദവും ഊഷ്‌മാവും കൂട്ടുക
മർദ്ദവും ഊഷ്‌മാവും കുറയ്ക്കുക
മർദ്ദം കൂട്ടുക ഊഷ്‌മാവ് കുറയ്ക്കുക
മർദ്ദം കുറയ്ക്കുക ഊഷ്‌മാവ് കൂട്ടുക
Solution: വാതകത്തെ ദ്രാവകമാക്കാൻ മർദ്ദം കൂട്ടി ഊഷ്‌മാവ് കുറച്ചാൽ മതി.വായുവിനെ വരെ ദ്രാവകമാക്കാൻ ഉപയോഗിക്കുന്ന മാർഗമാണ് ഘനീഭവിപ്പിക്കൽ.ഘനീകരണം എന്നാൽ നീരാവി തണുത്ത് ജലമായി മാറുന്ന പ്രക്രിയയാണ്.
86/100
തിളക്കം വർദ്ധിപ്പിച്ചു തരാം എന്ന പേരിൽ സ്വർണാഭരണങ്ങൾ ലയിപ്പിച്ച് കൊണ്ടുപോകുന്ന തട്ടിപ്പ് സംഘങ്ങളെകുറിച്ച് കേട്ടിട്ടുണ്ടാകും.സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന അക്വാറീജിയയിൽ അടങ്ങിയിട്ടുള്ളത്:
HCl, H2SO4
HNO3H2SO4
HCl, H2
HCl, HNO3
Solution: അക്വാറീജിയ എന്നത് 1:3 റേഷ്യോയിലുള്ള നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക്കാസിഡിന്റെയും മിശ്രിതമാണ്.അക്വാറീജിയ ലയിനിയുടെ നിറം : മഞ്ഞ.
രാജകീയ ദ്രാവകം : അക്വാറീജിയ.
87/100
പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു ___ ആണ്.
ഏകാത്മക മിശ്രിതം
ഭിന്നാത്മക മിശ്രിതം
മൂലകം
സംയുക്തം
Solution: രണ്ടോ അതിലധികമോ ഘടകപദാർത്ഥങ്ങൾ ചേർന്നുണ്ടാകുന്ന ഒരു ഏകാത്മക മിശ്രിതമാണ് ലായനി. ഘടകങ്ങളെ നഗ്ന നേത്രം കൊണ്ട് വേർതിരിച്ച് കാണാൻ കഴിയാത്ത മിശ്രിതമാണ് ഏകാത്മക മിശ്രിതം
88/100
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
ക്വാണ്ടം ഡോട്ടുകൾ
ഹൈഡ്രജൻ ഇന്ധനം
ഫോട്ടോ ഇലക്ട്രിക് പ്രഭാവം
ഇലക്ട്രോൺ ഡൈനാമിക്‌സ്
Solution: 2023ലെ രസതന്ത്ര നോബൽ ജേതാക്കളാണ് മൗംഗി ജി ബവേണ്ടി , ലൂയിസ് ഇ ബ്രസ് , അലെക്സി ഐ ഐകിമോവ് എന്നിവർ.
89/100
സാധാരണ ഉപയോഗിക്കുന്ന സിമൻ്റിൽ ഏറ്റവും കൂടുതലുള്ള ഘടകം :
CaO
SiO2
Al2O3
ജിപ്‌സം
Solution: കാൽസ്യം അലുമിനേറ്റുകളുടെയും കാൽസ്യം സിലിക്കേറ്റുകളുടെയും മിശ്രിതമാണ്‌ സിമന്റ്.സിമന്റ് നിർമാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തു - ചുണ്ണാമ്പുകല്ല്.സിമന്റ് നിർമ്മാണവേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം - ജിപ്‌സം.
90/100
A B C D E F G H I J K L M N O P Q R S T U V W X Y Z മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിന്റെ വലത് വശത്തു നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്?
G
H
V
W
91/100
DRAMA എന്ന വാക്കിനെ AVXQX എന്ന് എഴുതിയാൽ WORLD എന്ന വാക്കിനെ എങ്ങിനെ എഴുതാം?
TSOPA
STXPA
TSNOA
TTOPA
92/100
ഒറ്റയാനെ കണ്ടെത്തുക:
RNJ
XTP
MIE
ZWR
93/100
4, 9, 19, 39, 79, _?__
169
159
119
139
Solution: 4 × 2 + 1 = 9
9 × 2 + 1 = 19
19 × 2 + 1 = 39
39 × 2 + 1 = 78 + 1 = 79
79 × 2 + 1 = 158 + 1 = 159
94/100
x−y=5,x2−y2=55 ആയാൽ y യുടെ വിലയെന്ത്?
8
3
5
7
95/100
ഒരു മട്ടത്രികോണത്തിന്റെ കർണ്ണം 1½ സെ. മീറ്ററും മറ്റൊരുവശം ½ സെ.മീറ്ററും ആയാൽ അതിന്റെ ചുറ്റളവ് എന്ത്?(2–√=1.41)
3.04 സെ.മീ
3.08 സെ.മീ
3.41 സെ.മീ
3 സെ.മീ
96/100
ഒരു സംഖ്യയും അതിന്റെ ⅗ ഭാഗവും തമ്മിലുള്ള വ്യത്യാസം 50 ആയാൽ സംഖ്യ ഏത് ?
75
100
125
225
97/100
ശശി ഒരു വസ്തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിനേക്കാൾ 30 % കുറവ് ലഭിച്ചു. അയാൾ അത് 25 % ലാഭത്തിൽ 8750 രൂപയ്ക്ക് വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയെന്ത്?
10,000
12,000
16,000
17,000
98/100
അന്നവുമായി ബന്ധമുള്ള പഴഞ്ചൊല്ലേത് ?
കയ്യൂക്കുള്ളവൻ കാര്യക്കാരൻ
ഒരു വെടിക്ക് രണ്ടു പക്ഷി
കക്കാൻ പഠിച്ചാൽ നില്ക്കാൻ പഠിക്കണം
ഊണിനു കൃത്യം വാക്കിനു സത്യം
99/100
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക
ഭയാനകം
സദയം
ദയയോടെ
നിർഭയം
100/100
വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?
വേദത്തിലെ പാരംഗതൻ
വേദം വായിക്കുന്നവൻ
വേദത്തിൽ പാരംഗതനായവൻ
വേദത്തിൽ പാരംഗമിച്ചവൻ
WhatsApp Group
Join Now
Telegram Channel
Join Now