പി എസ് സി പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

Kerala Government Temporary Jobs Without Exams

Exciting Temporary Government Jobs in Kerala: No Exams Required. Explore a variety of rewarding job opportunities across different fields without the hassle of exams. Begin your journey to a fulfilling temporary job in the Kerala government today.

Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഒഴിവ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ആകെ രണ്ട് ഒഴിവുകളാണുള്ളത്. മാസ വേതനം 18390 രൂപ. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20ന് രാവിലെ 10. 30 ന് തിരുവനന്തപുരം ജില്ലാ സാമൂഹിക നീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. നിയമനം ഇൻ്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യത എട്ടാം ക്ലാസ് പാസ് ആയിരിക്കണം. പരമാവധി 50 വയസ്സാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് 0471 2343241

അപേക്ഷ ക്ഷണിച്ചു

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിട്ടേഷൻ വർക്കർ, പ്ലംബർ കം ഇലക്ട്രീഷൻ ജോലികളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.

സാനിട്ടേഷൻ വർക്കറിന് ഏഴാം ക്ലാസ് പാസായിരിക്കണം. പ്ലംബർ കം ഇലക്ട്രീഷന് പി.എസ്.സി നിർദേശിച്ചിട്ടുള്ള യോഗ്യത വേണം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദ ആശുപത്രി, വർക്കല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0470-2605363.

ഗസ്‌റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഹോംസയൻസ് വിഭാഗത്തിലേക്കുള്ള 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30.നു നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം സമയക്രമം അനുസരിച്ച് പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

ഐ.എച്ച്.ആർ.ഡി.യുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം

അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം.

Join WhatsApp Channel