പ്ലസ് ടൂ ഉള്ളവർക്ക് ഡാറ്റ എൻട്രി ജോലി നേടാം | Roosa State Project Data Entry Operator Recruitment 2023 | Kerala Government Career

Roosa State Project Data Entry Operator Recruitment 2023

Are you looking for a job as a Data Entry Operator in Kerala? Roosa State Project Directorate under the Higher Education Department has an exciting opportunity for you! We need someone with a Plus Two qualification, typing skills in English and Malayalam, and computer know-how. With a one-year contract, you can apply if you're between 21 and 42 years old and have three years of experience. Check out more details about Roosa State Project Data Entry Operator Recruitment 2023 below.

Roosa State Project Data Entry Operator Recruitment 2023 | Kerala Government Career

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു/പി.ഡി.സി (തത്തുല്യം, കൂടാതെ കേരള സർക്കാർ അംഗീകൃത ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവർ യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നിവയാണ് യോഗ്യതകൾ.

പ്രായപരിധി 21 – 42 വയസ്. കേരള-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രവൃത്തിപരിചയം അഭിലഷണീയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ വെള്ളക്കടലാസിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം.

അപേക്ഷയിൽ മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും വ്യക്തമാക്കണം. അപേക്ഷകൾ തപാൽ മുഖേനയോ, നേരിട്ടോ ഇ-മെയിൽ വഴിയോ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനുള്ളിൽ ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം- 695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471 2303036.

മറ്റു കേരള സർക്കാർ സ്ഥാപനത്തിലെ താത്കാലിക ഒഴിവുകൾ

ദത്തെടുക്കൽ കേന്ദ്രങ്ങളിൽ വിവിധ ഒഴിവുകൾ

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ശിശുപരിചരണ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്സ്,സോഷ്യൽ വർക്കർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിംഗ് ജനറൽ നഴ്സിംഗ് ആക്സലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫ് (എ.എൻ.എം) ഇവയിൽ ഒന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് നഴ്സ് തസ്തികയിലേയ്ക്കുള്ള യോഗ്യത. സോഷ്യൽ വർക്ക്/സോഷ്യോളജി സൈക്കോളജി/ചൈൽഡ് ഡെവലമെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ചൈൽഡ് എഡ്യൂകേഷൻ/ ചൈൽഡ് ഡെവലപ്പ്മെന്റ്,ചൈൽഡ് പ്രൊട്ടക്ഷൻ എന്നിവയിൽ ബിരുദവുമാണ് സോഷ്യൽ വർക്കർ തസ്തികയിലേയ്ക്കുള്ള യോഗ്യത.

രണ്ട് തസ്തികകൾക്കും പ്രായപരിധി 45 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യഥാർത്ഥ യോഗ്യത സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും പരിചയ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 19 ചൊവ്വാഴ്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസിൽ നേരിട്ട് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.രാവിലെ ഒൻപത് മണി മുതൽ നഴ്സിംഗ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മണി മുതൽ സോഷ്യൽ വർക്കറുടെയും അഭിമുഖം നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:2324939,9847464613.

റൂസയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ആവശ്യമാണ്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി ഓഫീസിൽ 30ന് വൈകീട്ട് 5നകം ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.

പിയർ സപ്പോർട്ട് കൗൺസിലർ

വിവിധ ക്രൈസിസിൽ അകപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിന് ബിരുദവും, കൗൺസലിംഗിൽ മുൻപരിചയവും, സേവനസന്നദ്ധരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്ന് പിയർ സപ്പോർട്ട് കൗൺസിലറെ നിയമിക്കുന്നു. കൗൺസിലർ കൈകാര്യം ചെയ്യുന്ന ഒരു കേസിന് 500/- രൂപ നിരക്കിൽ ഓണറേറിയം നൽകും. താൽപര്യമുള്ളവർ സെപ്റ്റംബർ 20 ന് ഉച്ച 2 മണിക്ക് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ വിദ്യാഭ്യാസവും പരിചയവും തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343241.

Join WhatsApp Channel