പ്ലസ്ടു ഉള്ളവര്‍ക്ക് KSFE യില്‍ 3000 ഒഴിവുകള്‍ | KSFE Recruitment 2023 | Kerala Government Career
KSFE Recruitment 2023
KSFE, a government organization, is hiring Business Promoters in Kerala, offering 3000 vacancies. To be eligible, applicants should have completed their 12th standard, possess a valid driving license, own a two or four-wheeler, and have prior marketing experience. The age limit for applicants is between 20 and 45 years. Interested individuals can submit their applications, along with required certificates, by 10th October 2023 to KSFE Limited, Thrissur. Successful candidates will receive sector-level appointments.
കേരള സര്‍ക്കാരിന്റെ കീഴില്‍ KSFE യില്‍ ബിസിനസ് പ്രൊമോട്ടർമാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുവായിരം ഒഴിവാണുള്ളത്. പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ് , സ്വന്തമായി വാഹനം ( ടു / ഫോർ വീലർ ) , മാർക്കറ്റിംഗ് രംഗത്തെ മുൻ പരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായപരിധി 20 – 45 വയസ്. യോഗ്യതയും താല്പര്യവുമുള്ള അപേക്ഷകർ 10.10.2023 നകം കെ.എസ്.എഫ്.ഇ ലിമിറ്റഡ് , ബിസിനസ്സ് വിഭാഗം , ‘ ഭദ്രത ‘ മ്യൂസിയം റോഡ് , പി.ബി. നമ്പർ 510 , തൃശ്ശൂർ – 680020 എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇതോടൊപ്പം കൊടുത്തിട്ടുള്ള മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് . അപേക്ഷ സമർപ്പിക്കുന്ന കവറിനു പുറത്ത് Application for the post of Business Promoter / ബിസിനസ്സ് പ്രമോട്ടർ തസ്തികയിലേക്കുള്ള അപേക്ഷ ‘ എന്ന് വ്യക്തമായി കാണത്തക്ക രീതിയിൽ എഴുതിയിരിക്കണം . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മേഖലാതലത്തിൽ അനുയോജ്യമായ നിയമനം നൽകുന്നതാണ്.
കേരള സർക്കാർ സ്ഥാപനത്തിലെ താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. അടുത്ത ഒരു വർഷത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ സെപ്റ്റംബർ 30നു രാവിലെ 11നാണ് അഭിമുഖം.താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 29നു വൈകിട്ട് മൂന്നിനു മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.
നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ അപേക്ഷകരുടെ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
ഫുൾ ടൈം കീപ്പർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ, മുസ്ലിം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS), ഓ.ബി.സി വിഭാഗങ്ങളിൽ നാലു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ഏഴാം ക്ലാസ് വിജയം, ഡിഗ്രി പാടില്ല, 2 വർഷത്തിൽ കുറയാത്ത കാലയളവിൽ വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ പരിചയം എന്നിവ വേണം. സ്ത്രീകളും ഭിന്നശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.