പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 3 Temporary Government Jobs in Kerala Without Exams | Kerala Government Job Today

Kerala Government Temporary Jobs Without Exams

Discover Thrilling Temporary Government Positions in Kerala: No Exams Needed! Unlock an array of exciting opportunities spanning diverse domains. Embark on your path to a gratifying temporary role within the Kerala government right now. Here are the top 3 irresistible job openings awaiting you

Top 3 Temporary Government Jobs in Kerala Without Exams | Kerala Government Job Today

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ടൂറിസം/ മാർക്കറ്റിംഗ് / ഹോട്ടൽ ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കിറ്റ്‌സിലെ വിവിധ സെന്ററുകളിലേയ്ക്ക് ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേയ്ക്ക് വാക്ക്-ഇൻ ഇന്റർവ്യു നടത്തുന്നു.

യോഗ്യത : ടൂറിസം മാർക്കറ്റിംഗ് തസ്തികയ്ക്ക് വേണ്ട യോഗ്യത 60% മാർക്കോടെ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം/എം.റ്റി.റ്റി.എം. ബിരുദവും യു.ജി.സി. നെറ്റും.

യോഗ്യത : ഹോട്ടൽ – ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തസ്തികയിലേയ്ക്കുള്ള യോഗ്യത 60% മാർക്കോടെ ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം.

യോഗ്യത/ വയസ്സ് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ വിശദമായ അപേക്ഷയുമായി കിറ്റ്‌സിന്റെ തൈക്കാടുള്ള തിരുവനന്തപുരം ക്യാമ്പസിൽ സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് വാക്ക് -ഇൻ ഇന്റർവ്യൂന് ഹാജരാകണം. വിശദവിവരത്തിന് www.kittsedu.org/ 0471-2327707/2329468 എന്നിവയിൽ ബന്ധപ്പെടാം.

കിക്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ – ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന.

അഭിമുഖം 12 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447002106, 9288130094.

ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്

ആലപ്പുഴ ഗവൺമെന്റ് നഴ്‌സിങ് കോളജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ ഒമ്പത് ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. പ്രതിമാസ സ്റ്റൈപന്റ് 20500 രൂപ. ബി.എസ്‌സി നഴ്‌സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 40 ൽ താഴെയായിരിക്കണം. എസ്.സി/എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവുണ്ട്. വിശദമായ ബയോഡേറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7 ന് രാവിലെ 11 ന് ആലപ്പുഴ ഗവ. നഴ്‌സിങ് കോളജിൽ എത്തണം.

Join WhatsApp Channel