പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today
Kerala Government Temporary Jobs Without Exams
Exciting Temporary Government Jobs in Kerala: No Exams Required.Explore a variety of rewarding job opportunities across different fields without the hassle of exams. Begin your journey to a fulfilling temporary job in the Kerala government today.
വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും 2023-24 അധ്യയന വർഷം വനിതാ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു.
കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 25 നും 45നും മധ്യേ. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ ഹോണറേറിയം 18,000 രൂപ ഉണ്ടായിരിക്കും. ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മുൻഗണന നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.
സൈക്കോളജി അപ്രന്റീസ്
കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ജീവനി സെന്റർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളജിൽ സൈക്കോളജി അപ്രന്റീസ് ആയി സൈക്കോളജി ബിരുദാനന്തര ബിരുദധാരികളെ താൽക്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ പി.ജി ബിരുദം ലഭിച്ചവർ ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യുവിന് കോളജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയാണ്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവ്
തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി. വിജ്ഞാപനം WWW.cee.kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശേന പരീക്ഷാ കമ്മീഷണർ കൂടിക്കാഴ്ച നടത്തിയശേഷം നിയമന നടപടി സ്വീകരിക്കും.
ജീവനക്കാർ കെ.എസ്.ആർ – 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ആഗസ്റ്റ് 5ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്, KSRTC ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകുക.
ഗസ്റ്റ് അധ്യാപക അഭിമുഖം
കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്‌സ്, മലയാളം, സോഷ്യോളജി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. അഭിമുഖ സമയം ജൂലൈ 25ന് രാവിലെ 10ന് കൊമേഴ്‌സ്, ജൂലൈ 27ന് രാവിലെ 10ന് മലയാളം, ഉച്ചയ്ക്ക് രണ്ടിന് സോഷ്യോളജി. ഫോണ്‍: 0476 2864010, 9188900167.
അതിഥി അധ്യാപക നിയമനം
താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. (55 ശതമാനം) ഉള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.