പത്താം ക്ലാസ്സുകാർക്ക് പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Get Kerala Government Jobs Without Exam | Kerala Government Job Today

Kerala Government Jobs Without Exam Apply Now

No exams required. Grab incredible government job opportunities in Kerala through interviews alone. It's a hassle-free way to secure employment. If you have a 10th and plus two degree qualification, don't miss out on this fantastic chance to kickstart your career.

Get Kerala Government Jobs Without Exam | Kerala Government Job Today

ചൈൽഡ് ഹെൽപ്പ് ലൈനിൽ ഒഴിവുകൾ

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കു കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ്‌ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കോൾ സെന്ററിൽ ഒഴിവുകളുണ്ട്. ഹെൽപ്പ്‌ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു ഒഴിവിലേക്കും കോൾ ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയും മറ്റു വിശദാശങ്ങളും www.wcd.kerala.gov.in ൽ ലഭിക്കും.

താത്പര്യമുള്ളവർ നിശ്ചിത അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനു മുമ്പായി സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയം, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2342235.

വനിത സെക്യൂരിറ്റി വാക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട്ടിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ സെക്യൂരിറ്റി തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 11ന് രാവിലെ 11 മണിക്ക് വയനാട് അഞ്ചാംമൈലിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

എസ്.എസ്.എൽ.സിയാണ് യോഗ്യത. 23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 10,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം

ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്). ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമായി പി ഡബ്ല്യു ഡി വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കിൽ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തിൽ ടെക്നിക്കൽ പേപ്പറുകൾ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്.

ബയോഡേറ്റയും എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ അയയ്ക്കണം. housingdeptsect@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.

നിയമനം

സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള തോടന്നൂർ, തൂണേരി ബി.ആർ.സികളിൽ ഒഴിവുള്ള എലമെന്ററി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും ഒഴിവുകൾ വരാൻ സാധ്യതയുള്ള സെക്കൻഡറി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എലിമെന്ററി – പ്ലസ്ടു, ഡി.എഡ്/ടി.ടി.സി, സ്പെഷ്യൽ എജുക്കേഷനിൽ രണ്ട് വർഷ ഡിപ്ലോമ (ആർ സി ഐ അംഗീകൃതം); സെക്കൻഡറി : ഡിഗ്രി/പി.ജി, സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ്/ജനറൽ ബി.എഡും സ്പെഷ്യൽ എജുക്കേഷനിൽ രണ്ടു വർഷ ഡിപ്ലോമയും (ആർ സി ഐ അംഗീകൃതം). താത്പര്യമുള്ളവർ ജൂലൈ 10 ന് എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0495 2961441.

താൽക്കാലിക ഒഴിവ്

ആറ്റിങ്ങൽ എൻജിനീയറിംഗ് കോളേജിൽ ഡമോൺസ്‌ട്രേറ്റർ – കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ 3 വർഷ എഞ്ചിനീയറിങ്/ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച യോഗ്യതയുണ്ടായിരിക്കണം.

കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ടെക്നോളജിയിൽ ഒന്നാം ക്ലാസോടെ ബി.എസ്.സി ബിരുദമുള്ളവർക്കും അപേക്ഷിക്കാം.കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിലുള്ള പരിചയം, കംപ്യൂട്ടർ കോൺഫിഗറേഷനിലും മെയിന്റനൻസിലും, സെർവർ കോൺഫിഗറേഷനിലും മെയിന്റനൻസിലുമുള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ ജൂലൈ 13നു രാവിലെ 10 ന് സർട്ടിഫികറ്റുകളുടെ അസൽ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം.

നിയമനം നടത്തുന്നു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്‍റെ ( www.arogyakeralam.gov.in) വെബ്സൈറ്റ് സന്ദര്‍ശിക്കുക. താത്പര്യമുള്ളവർ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.