ഐടി ആക്ട് IT Act Mock Test - Information Technology Act Mock Test For PSC Exams

The Information Technology Act, 2000 (also known as ITA-2000, or the IT Act) is an Act of the Indian Parliament (No 21 of 2000) notified on 17 October 2000. It is the primary law in India dealing with cybercrime and electronic commerce. Here we give the IT Act mock test. This mock test is helpful for Kerala PSC exams. IT act mock test is given below.

ഐടി ആക്ട് IT Act Mock Test - Information Technology Act Mock Test For PSC Exams
1/30
ഇന്ത്യൻ സൈബർ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?

1) ഇന്ത്യയിൽ സൈബർ നിയമം പാർലമെന്റ് പാസാക്കിയ ദിവസം 2000 ജൂൺ 9

2) ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നത് 2000 ഒക്ടോബർ 27
1 മാത്രം
2 മാത്രം
1,2 ശരി
1,2 തെറ്റ്
2/30
തന്നിരിക്കുന്ന ഐടി ആക്ട് വകുപ്പുകളിൽ ഏത് വകുപ്പ് പ്രകാരം ചെയ്ത കുറ്റകൃത്യത്തിനാണ് ജാമ്യം ലഭിക്കാത്തത്?
സെക്ഷൻ 66 A
സെക്ഷൻ 66 B
സെക്ഷൻ 66 D
സെക്ഷൻ 66 F
3/30
ഐടി ആക്ട് പ്രകാരം ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ശിക്ഷ?
10 വർഷം കഠിനതടവ്
5 വർഷം കഠിന തടവ്
ജീവപര്യന്തം തടവ്
വധശിക്ഷ
4/30
2020ൽ കേന്ദ്രസർക്കാർ നിരവധി ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഐടി ആക്ടിലെ ഏതു സെക്ഷൻ പ്രകാരമാണ്?
സെക്ഷൻ 66 D
സെക്ഷൻ 67 A
സെക്ഷൻ 69 A
സെക്ഷൻ 66 C
5/30
പോണോഗ്രഫിയുമായി ബന്ധപ്പെട്ട ഐടി ആക്ട് സെക്ഷൻ?
സെക്ഷൻ 67 A
സെക്ഷൻ 66 B
സെക്ഷൻ 67 B
സെക്ഷൻ 68 E
6/30
ഐടി ആക്ട് 2000 ൽ ഉണ്ടായിരുന്ന ആകെ വകുപ്പുകളുടെ എണ്ണം?
94
96
99
100
7/30
ഐടി ആക്ട് സെക്ഷൻ 66 പ്രകാരം കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ?
3 വർഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ
2 വർഷം വരെ തടവോ 3 ലക്ഷം രൂപ വരെ പിഴയോ
3 വർഷം വരെ തടവോ 5 ലക്ഷം രൂപ പിഴയോ
2 വർഷം വരെ തടവു 3 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ
8/30
ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുവാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ C ഹണ്ട്
ഓപ്പറേഷൻ P ഹണ്ട്
ഓപ്പറേഷൻ R ഹണ്ട്
ഓപ്പറേഷൻ F ഹണ്ട്
9/30
സൈബർ നിയമം അനുസരിച്ച് കമ്പ്യൂട്ടർ ഹാക്കിങ്ങിനു പരമാവധി എത്ര വർഷം വരെ തടവ് ശിക്ഷ ലഭിക്കും?
3
10
7
5
10/30
എന്തെങ്കിലും സ്വകാര്യവസ്തുക്കൾ,പേഴ്സണൽ ഡയറി, പ്രമാണം എന്നിവ ഒരാളുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തുന്നത് കുറ്റകരമാണ് എന്ന് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ വകുപ്പ്?
സെക്ഷൻ 67
സെക്ഷൻ 72
സെക്ഷൻ 73
സെക്ഷൻ 77
11/30
2008 ഭേദഗതിക്ക് ശേഷം ഇന്ത്യൻ ഐടി ആക്റ്റിലെ ആകെ ചാപ്റ്ററുകളുടെ എണ്ണം എത്ര?
124
14
94
104
12/30
തെറ്റായ ഡിജിറ്റൽ സിഗനേച്ചർ നിർമാണവും പ്രചാരണവും കുറ്റകരമാണെന്ന് പ്രതിപാദിക്കുന്ന ഐടി ആക്ട് സെക്ഷൻ?
സെക്ഷൻ 69 B
സെക്ഷൻ 73
സെക്ഷൻ 69 A
സെക്ഷൻ 77 B
13/30
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നിലവിൽ വന്നതെന്ന്?
2007
2004
2008
2010
14/30
ഒരാളുടെ സ്വകാര്യതയിലേക്ക് സൈബർ സ്പേസ് വഴിയുള്ള കടന്നു കയറ്റം പ്രതിപാദിക്കുന്ന ഐടി ആക്ടിലെ വകുപ്പ്?
സെക്ഷൻ 66 C
സെക്ഷൻ 66 D
സെക്ഷൻ 66 E
സെക്ഷൻ 66 F
15/30
ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം എത്?
C-DAC
C-DIT
CERS-N
CERT-IN
16/30
സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം?
ഇന്ത്യ
ശ്രീലങ്ക
നേപ്പാൾ
പാകിസ്ഥാൻ
17/30
ഇന്ത്യയിൽ ഐ.ടി. ആക്ട് നിലവിൽ വന്നപ്പോൾ വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രിയാരായിരുന്നു?
സുരേഷ് പ്രഭു
രാജീവ്ഗാന്ധി
പ്രമോദ് മഹാജൻ
മൻമോഹൻ സിംഗ്
18/30
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോഴുള്ള നഷ്ടപരിഹാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.ടി. ആക്ട് വകുപ്പ്?
സെക്ഷൻ 65
സെക്ഷൻ 66 (F)
സെക്ഷൻ 43 (A)
സെക്ഷൻ 66 (B)
19/30
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗവൺമെന്റുമായി സഹകരിച്ച് സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതാരാണ്?
ഗ്രേ ഹാറ്റ് ഹാക്കേഴ്സ്
വൈറ്റ് ഹാറ്റ് ഹാക്കേഴ്സ്
ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ്
ബ്രൗൺ ഹാറ്റ് ഹാക്കേഴ്സ്
20/30
ചുവടെ കൊടുത്തിരിക്കുന്നവയിൽ യു.എൻ. നിയമങ്ങളുടെ ചുവടു പിടിച്ച് സൈബർ മേഖലയിൽ ഇന്ത്യയിലുണ്ടായ പ്രധാന നിയമം?
രൺബീർ പീനൽ കോഡ്
വിവരസാങ്കേതിക വിദ്യാനിയമം, 2000
ഇന്ത്യൻ ശിക്ഷാനിയമം, 1860
ഇന്ത്യൻ തെളിവ് നിയമം, 1872
21/30
ഐ.ടി. ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് 2020-ൽ കേന്ദ്രസർക്കാർ നിരവധി ചൈനീസ് ആപ്പുകൾ നിരോധിച്ചത്?
സെക്ഷൻ 66 (E)
സെക്ഷൻ 69 (A)
സെക്ഷൻ 66 (F)
സെക്ഷൻ 67 (B)
22/30
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ പ്രദർശനം, പ്രചരണം (Child Pornography)എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത്?
സെക്ഷൻ 67 (A)
സെക്ഷൻ 66 (6)
സെക്ഷൻ 66 (F)
സെക്ഷൻ 67 (B)
23/30
2015ലെ സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത സെക്ഷൻ?
സെക്ഷൻ 66(F)
സെക്ഷൻ 66
സെക്ഷൻ 66 (A)
സെക്ഷൻ 65
24/30
ഐ.ടി. ആക്ട് സെക്ഷൻ 67 പ്രകാരം ഇന്റർനെറ്റ് അല്ലെങ്കിൽ ഡിജിറ്റർ മീഡിയ വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്ന കുറ്റം രണ്ടും തവണയും ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?
3 വർഷം വരെ തടവും 5 ലക്ഷം രൂപ വരേ പിഴയും
5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും
ജീവപര്യന്തം തടവുശിക്ഷ
7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും
25/30
രഹസ്യാത്മകതയുടേയും സ്വകാര്യതയുടേയും ലംഘനത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത്?
സെക്ഷൻ 72
സെക്ഷൻ 77 (B)
സെക്ഷൻ 66 (F)
സെക്ഷൻ 67
26/30
ഐടി ആക്ട് 2000 ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1) വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ, അനുബന്ധ ഉപകരണ സംവിധാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുന്നതിനുള്ള പിഴയും കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളെയും പറ്റി പ്രതിപാദിക്കുന്നത് സെക്ഷൻ 43 ലാണ്

2) ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെയോ ഒരു സോഴ്‌സ് കോഡിനേയോ ഒരു വ്യക്തിയോ സ്ഥാപനമോ മനഃപൂർവം മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ 65 ആണ്

3) കമ്പ്യൂട്ടർ ഹാക്കിങ്ങുമായി ബന്ധപ്പെട്ട സെക്ഷൻ 67 ആണ്

4) ഐടി ഭേദഗതി നിയമം നിലവിൽ വന്നത് 2008 ഒക്ടോബർ 27നാണ്
1,2 ശരി
2,3 ശരി
3 മാത്രം ശരി
എല്ലാം ശരിയാണ്
27/30
സൈബർ ടെററിസവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
സെക്ഷൻ 66f ലാണ് ഇതിനെ പറ്റി പ്രതിപാദിക്കുന്നത്
ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയെ ഹനിക്കുകയോ ഭീക്ഷണിപ്പെടുത്തുന്നതോ ആയ പ്രവർത്തനങ്ങൾ ഡിജിറ്റൽ മീഡിയ വഴി നടത്തുന്നതിനെ സൈബർ ടെററിസം എന്ന് പറയുന്നു
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്
പോലീസിന് വാറന്റുകൂടാതെ തന്നെ അറസ്റ്റ് ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതുമായ കുറ്റകൃത്യമാണ്
28/30
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1) ദുരുദ്ദേശത്തോടെ കമ്പ്യൂട്ടറിലോ കമ്പ്യൂട്ടർ ശൃഖലയിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ് പ്രവർത്തിയാണ് ക്രാക്കിങ്.

2) ഔദ്യോഗിക വെബ്സൈറ്റ് എന്ന് തെറ്റിധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയാറാക്കുന്ന പ്രവർത്തിയാണ് ഫിഷിങ്.

3) പാസ്സ്‌വേർഡ്‌, ക്രെഡിറ്റ്‌ കാർഡ് തുടങ്ങിയ അതീവ സുരക്ഷ വ്യക്തിഗത വിവരങ്ങൾ വ്യാജ മാർഗങ്ങളിലൂടെ വ്യക്തികളെ തെറ്റിധരിപ്പിച്ച് ചോർത്തിയെടുക്കുന്ന തട്ടിപ്പ് സൈബർ സ്‌ക്വാട്ടിങ് എന്നറിയപ്പെടുന്നു

4) കമ്പ്യൂട്ടർ എക്സ്പെർട്ടുകൾ ബാങ്കുകളിൽ നടത്തുന്ന ഫിനാൻഷ്യൽ കുറ്റകൃത്യമാണ് സലാമി അറ്റാക്ക്.
1,2
2,3
2,4
3,4
29/30
ഹാക്കിങ്ങുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ ദുരുദ്ദേശത്തോടുകൂടി ഹാക്ക് ചെയ്യുന്നവരെ റെഡ് ഹാറ്റ് ഹാക്കർസ് എന്നുവിളിക്കുന്നു

2) കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനായി സദുദ്ദേശപരമായി ഹാക്കിങ് നടത്തുന്നവരെ വൈറ്റ് ഹാറ്റ് ഹാക്കർസ് എന്ന് വിളിക്കുന്നു

3) ചില സമയത്ത് വൈറ്റ് ഹാക്കർസ് ആയും ബ്ലാക്ക് ഹാക്കർസ് ആയും പ്രവർത്തിക്കുന്നവരെ ഗ്രേ ഹാറ്റ് ഹാക്കർസ് എന്ന് വിളിക്കുന്നു
1,2 തെറ്റ്
1 മാത്രം
3 മാത്രം
എല്ലാം തെറ്റാണ്
30/30
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഇന്റർനെറ്റ് ഇമെയിൽ ഫോൺ കോൾ ടെക്സ്റ്റ് മെസ്സേജ് വീഡിയോ തുടങ്ങിയവ ഏതെങ്കിലും ഉപയോഗിച്ച് നടത്തുന്ന ഭീഷണി സൈബർ സ്റ്റാകിങ് എന്നറിയപ്പെടുന്നു

2) വെബ് സെർവർ ഹാക്ക് ചെയ്ത് മറ്റൊരാളുടെ വെബ്സൈററ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് സൈബർ ഹൈജാക്കിങ് എന്നറിയപ്പെടുന്നു

3) കമ്പ്യൂട്ടർ സ്കാനർ പ്രിൻറർ എന്നിവയുടെ സഹായത്തോടെ കൃത്രിമ കറൻസി, മാർക്കലിസ്റ്റ് തുടങ്ങിയവ നിർമിക്കുന്ന രീതി സൈബർ ഫോർജറി എന്നറിയപ്പെടുന്നു

4) കമ്പ്യൂട്ടറോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗമോ മോഷ്ടിക്കുകയോ കമ്പ്യൂട്ടറിന്റെ വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നത് സൈബർ വന്റാലിസം എന്നറിയപ്പെടുന്നു
1,2,3,4
1,2,3
2,3,4
1, 2,4
Result:

We hope this IT act mock test is helpful. Have a nice day.

Join WhatsApp Channel