Ratio And Proportion Mock Test - അംശബന്ധവും അനുപാതവും

Here we give the ratio and proportion mock test. This is an essential topic in Kerala PSC exams. So to practice this mock test you get an idea about this topic. We give the 25 most important questions answers with solutions. The Kerala PSC Maths topic ratio and proportion is the most crucial. The ratio and proportion (അംശബന്ധവും അനുപാതവും) Mock Test is given below.

Ratio And Proportion Mock Test
1/25
81 : 49 എന്ന റേഷ്യോയുടെ സബ് ഡ്യൂപ്ലി ക്കേറ്റ് റേഷ്യോ എന്ത്?
10:9
9:7
18:14
21: 8
Solution: √81:√49 = 9:7
2/25
2 : 5 എന്ന റേഷ്യോയുടെ ട്രിപ്ലിക്കേറ്റ് റേഷ്യോ എന്ത്?
8: 125
4:130
4: 128
8:25
Solution: 2³:5³ = 8: 125
3/25
64 : 27 എന്ന റേഷ്യോയുടെ സബ് ട്രിപ്ലിക്കേറ്റ് റേഷ്യോ എന്ത്?
5:3
7:4
3:4
4:3
Solution: ³√64:³√27 = 4:3
4/25
4, 12 എന്നീ സംഖ്യകളുടെ 3 -ാം അനുപാതം (Third Proportional) ?
38
36
35
40
Solution: 3-ാം അനുപാതം= (രണ്ടാം പദം)²/ആദ്യ പദം
12×12/4= 36
5/25
x ന്റെ 15% y യുടെ 20% ന് തുല്യമായാൽ x:y ?
3:4
4:3
8:6
6:8
Solution: x : y കാണാൻ, x ന്റെയും y യുടെയും ശതമാനം പരസ്പരം മാറ്റി എഴുതുക
Sol: x ൻ്റെ 15% = y യുടെ 20%
20:15=4:3
6/25
രണ്ട് സംഖ്യകളുടെ അംശബന്ധം 4 : 5 ഉം അവയുടെ ല.സാ.ഗു 140 ഉം ആയാൽ വലിയ സംഖ്യ ഏത്?
36
42
35
30
Solution: വലിയ സംഖ്യ=ലസാഗു/ചെറിയ റേഷ്യോ
=140/4 = 35
7/25
ഒരു ബാഗിൽ 5 : 8 : 4 എന്ന അംശബന്ധ ത്തിൽ 1 രൂപ, 50 പൈസ, 25 പൈസ നാണ യങ്ങളുണ്ട്. ആകെ ആ ബാഗിൽ 300 രൂപ യാണ് ഉള്ളതെങ്കിൽ 50 പൈസ നാണയങ്ങ ളുടെ എണ്ണമെത്ര?
240
250
230
350
Solution: നാണയങ്ങൾ×അംശബന്ധം=മൂല്യം
= 1 × 5 = 5 രൂപ
= 50 × 8 = 4 രൂപ
= 25 × 4 = 1 രൂപ
ആകെ രൂപ = 10
50 പൈസ നാണയങ്ങ ളുടെ എണ്ണം = 8/10 × 300 = 240
8/25
നീലയും വെള്ളയും ചായങ്ങൾ 5 : 3 എന്ന അംശബന്ധത്തിൽ കലർത്തി 40 ലിറ്റർ ചായ ക്കൂട്ടുണ്ടാക്കുന്നു. ഇതിനായി എത്ര ലിറ്റർ വെള്ളചായം വേണം?
10
15
20
25
Solution: 40×3/8 = 15
9/25
റീന, സീമ ഇവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. 6 വർഷം കഴിയു മ്പോൾ റീനയുടെ വയസ്സ് 21 ആകും എങ്കിൽ സീമയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
22
16
20
18
Solution: 6 വർഷം കഴിയുമ്പോൾ റീനയ്ക്ക് 21 വയസ്സാണെങ്കിൽ ഇപ്പോൾ റീനയ്ക്ക് (21-6)
= 15 വയസ്സുണ്ട്.
• സീമയുടെ വയസ് =15x4/3 =20
10/25
ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാ ക്കാൻ 100 കി.ഗ്രാം അരിയും 50 കി.ഗ്രാം ഉഴുന്നും എടുത്തു. ഇവിടെ അരിയുടെയും ഉഴുന്നിന്റെയും അംശബന്ധം എത്ര?
1:2
2:1
4:3
3:4
Solution: 100:50 = 2:1
11/25
രവിയുടെയും രാജുവിന്റെയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2:5 ആണ്. രാജ വിന്റെ കൈയ്യിൽ രവിയുടെ കൈയ്യിലുളളതി നേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കൈയ്യിൽ എത്ര രൂപയുണ്ട്?
7000
3000
2000
5000
Solution: രവി : രാജു= 2:5
തുകയുടെ വ്യത്യാസം (5 - 2) = 3 ഇവിടെ 3 = 3000
രാജുവിന്റെ കൈയ്യിലുള്ള തുക
= 3000/3 * 5
= 5000
12/25
കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെ ണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാ മിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും?
2:3
1:3
3:2
3:1
Solution: ഈ ചോദ്യത്തിന് ഉത്തരം കാണു ന്നതിനുള്ള എളുപ്പമാർഗ്ഗം
50 രൂപ - 55 രൂപ = 5 രൂപ
70 രൂപ - 55 രൂപ = 15 രൂപ
= 5:15 = 1:3
(ഇനി റേഷ്യോകൾ പരസ്പരം മാറ്റി എഴുതുക)
ie, 3:1
13/25
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺ കുട്ടികളുടെ എണ്ണം ആൺകുട്ടി കളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺ കുട്ടികളുടെ എണ്ണം എത്ര?
312
50
288
600
Solution: ആൺകുട്ടികൾ : പെൺകുട്ടികൾ
=12:13
• അംശബന്ധത്തിലുള്ള വ്യത്യാസം
= (13-12)=1
1=24
• ആൺകുട്ടികളുടെ എണ്ണം
= 12 × 24
=288
14/25
അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സു കൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര?
30
15
10
20
Solution: വയസ്സുകളുടെ അംശബന്ധം നിലവിൽ - 1 : 2
• 15 വർഷത്തിനു ശേഷം - 2 : 3
• 15 വർഷം കഴിയുമ്പോൾ അംശ ബന്ധം
→ 1വീതം വർദ്ധിക്കുന്നു
i.e, 1 = 15 വർഷം
നിലവിൽ അമ്മുവിന്റെ വയസ്സ്
= 2 × 15
=30
15/25
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബു വിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?
4000
3500
4500
7500
Solution: അംശബന്ധങ്ങൾ തമ്മിലുള്ള വ്യത്യാസം,
3x=1500
x=500
ആകെ തുക = 7x
= 7 x 500= 3500
16/25
സ്വർണപ്പണിക്കാരൻ ആഭരണം പണിയുന്ന തിന് സ്വർണവും ചെമ്പും ചേർക്കുന്നത് 9 : 2 എന്ന രീതിയിലാണ്. എങ്കിൽ 66 ഗ്രാം ആഭരണം ഉണ്ടാക്കാൻ എത്ര ഗ്രാം സ്വർണ്ണംവേണം?
12
55
54
58
17/25
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 2 : 3 എന്ന അംശബന്ധത്തിലാണ്. 2 ആൺകുട്ടികളും 2 പെൺകുട്ടികളും സ്കൂളിൽ നിന്ന് മാറിപ്പോയി. ഇപ്പോൾ അവർ തമ്മിലുള്ള അംശബന്ധം 3 : 5 ആണ്. എങ്കിൽ ഇപ്പോൾ ക്ലാസ്സിലുള്ള പെൺകുട്ടികളുടെ എണ്ണം എത്ര?
8
10
16
20
Solution: • ആൺകുട്ടികൾ = 2x
• പെൺകുട്ടികൾ = 3x
(2x - 2)/(3x - 2) = 3/5
5(2x-2)=3(3x-2)
10x-10=9x - 6
10x-9x=10-6
x = 4

പെൺകുട്ടികൾ = 3x
= 3 * 4
= 12

• നിലവിൽ ക്ലാസിലെ പെൺകുട്ടികൾ
=12-2
=10
18/25
'P'ന്റെ വില കാണുക. 0.4:1.4 :: 1.4:P
0.4
1.96
6.2
4.9
Solution: 0.4:1.4 = 1.4:P
(if a:b::c:d then a:d = b:c)
P * 0.4 = 1.4 * 1.4
P = 1.4 × 1.4 / 0.4
P =4.9
19/25
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺ കുട്ടികളും തമ്മിലുള്ള അംശബന്ധം 5 : 4 ആണ്. ആ ക്ലാസിൽ 20 പെൺ കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര?
20
25
15
30
20/25
ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ ഓരോ കോണുകളും എത്ര?
20, 60, 100
30, 60, 90
45,45,90
40, 60, 80
Solution: ത്രികോണത്തിന്റെ കോണളവ്= 180°
കോണുകൾ= 180×2/9 , 180×3/9 ,180×4/9
= 40,60,80
21/25
രണ്ടു സംഖ്യകൾ 3 : 2 എന്ന അനുപാതത്തി ലാണ്. അവയോട് 4 വീതം കൂട്ടിയപ്പോൾ അനുപാതം 7 : 5 ആയാൽ, അവയിൽ ചെറിയ സംഖ്യ ഏത്?
8
85
20
16
Solution: രണ്ടു സംഖ്യകളുടെ അംശബന്ധം
= 3x: 2x
3x+4/2x+4 = 7/5
x = 28
3x = 24
2x=16
ചെറിയ സംഖ്യ
=16
22/25
ഒരാൾ 57.75 രൂപ മുടക്കിയാപ്പോൾ 8.25 രൂപ ലാഭം നേടി. എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും?
295.75 രൂപ
288.75 രൂപ
84.5 രൂപ
91.75 രൂപ
Solution: 57. 75 മുടക്കിയപ്പോൾ ലാഭം 8.25
57.75 ÷ 8.25 x 42.25= 295.75
23/25
മൂന്നു കെട്ടിടങ്ങളുടെ ഉയരത്തിന്റെ അനു പാതം 5 : 6 : 7 ആണ്. ഒരാൾ ഏറ്റവും ചെറിയ കെട്ടിടത്തിന്റെ മുകളിലെത്താൻ 15 മിനിട്ടെടുത്തുവെങ്കിൽ ഏറ്റവും വലിയ കെട്ടിടത്തിടത്തിന്റെ മുകളിലെത്താൻ എത്ര സമയമെടുക്കും?
18 മിനിട്ട്
24 മിനിട്ട്
57 മിനിട്ട്
21 മിനിട്ട്
Solution: ചെറിയ റേഷ്യോ = 5
ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെത്താൻ= 15/5 × 7 = 21 മിനിട്ട്
24/25
x: y = 2:1 എങ്കിൽ (x²-y²): (x² + y²) എത്ര?
5:3
1:3
3:1
3:5
Solution: (x:y) = 2:1
= (x² − y²) :(x² + y²)
=(2²-1²):(2²+1²)
(4-1): (4+1)
=3:5
25/25
രണ്ടു സംഖ്യകളുടെ വ്യത്യാസം, തുക, ഗുണ നഫലം എന്നിവയുടെ അംശബന്ധം (1 : 7 : 24) ആണെങ്കിൽ സംഖ്യകളുടെ ഗുണനഫലം എന്ത്?
6
48
12
24
Solution: വ്യത്യാസം : തുക : ഗുണനഫലം
=1 : 7 : 24
അംശബന്ധങ്ങളുടെ ഇരട്ടി എടുക്കുക.
=2 : 14 : 48
അപ്പോൾ സംഖ്യകൾ = 6,8
(8-6=2, 8+6=14,6×8=48)
സംഖ്യകളുടെ ഗുണനഫലം= 6×8 = 48
Result:

We hope this ratio and proportion mock test is helpful. Have a nice day.

Join WhatsApp Channel