Profit And Loss Mock Test - PSC Maths Mock Test - ലാഭവും നഷ്ടവും

WhatsApp Group
Join Now
Telegram Channel
Join Now

Here we give the profit and loss Mock Test. This is an essential topic in Kerala PSC exams. So to practice this mock test you get an idea about this topic. We give the 25 most important questions answers with solutions. The Kerala PSC Maths topic profit and loss are the most crucial. The profit and loss (ലാഭവും നഷ്ടവും) Mock Test is given below.

Profit And Loss Mock Test
1/25
പഞ്ചസാരയുടെ വില 10% കുറഞ്ഞപ്പോൾ 400 രൂപയ്ക്ക് പഞ്ചസാര വാങ്ങിയ ഒരാൾക്ക് 4kg അധികം വാങ്ങാൻ സാധിച്ചുവെങ്കിൽ.1kg പഞ്ചസാരയുടെ ഇപ്പോഴത്തെ വില എന്ത്?
10
20
25
30
Solution: വില കുറഞ്ഞപ്പോൾ ലാഭിച്ചത് 400 രൂപയുടെ 10% = 40 രൂപ

40 രൂപയ്ക്ക് അധികം ലഭിച്ചത് 4kg

1kg പഞ്ചസാരയുടെ വില=40/4=10
2/25
ഒരു വ്യാപാരി തന്റെ കൈവശമുള്ള ആകെ സാധനങ്ങളിൽ 1/3 ഭാഗം 5% ലാഭത്തിനു വിറ്റു. ബാക്കി ഭാഗം എത്ര ശതമാനം ലാഭത്തിനു വിറ്റാൽ ആകെ ലാഭം 15% ആകും.
10%
20%
15%
25%
Solution: ഛേദം × ആവശ്യമായ ലാഭശതമാനം - അംശം × നിലവിലെ ലാഭശതമാനം ഇവ യുടെ വ്യത്യാസത്തെ ഭിന്നസംഖ്യയുടെ (1/3) വ്യത്യാസം കൊണ്ട് ഹരിക്കുക.

1×5% & 3×15% = 45-5 = 40
40/ (3-1) = 20%
3/25
ഒരു വ്യാപാരി താൻ വാങ്ങിയവിലയ്ക്കുത ന്നെയാണ് സാധനങ്ങൾ വിൽക്കുന്നത് എന്ന് അവകാശപ്പെടുന്നു. പക്ഷെ അയാൾ 1kg തൂക്കക്കട്ടിക്ക് പകരം 900 gm -ന്റെ തൂക്ക ക്കട്ടി ഉപയോഗിക്കുന്നു. അയാൾക്ക് എത്ര ശതമാനം ലാഭം ലഭിക്കും.
11⅑%
11²⁄₉%
11%
9%
Solution: ലാഭശതമാനം= ലാഭം/ഉപയോഗിക്കുന്ന ഭാരം × 100
1000 gm ന് പകരം 900 gm
വിൽക്കുമ്പോൾ ലാഭം = 100 gm
ലാഭം= 100×100/900 = 11 1/9%
4/25
25000 രൂപ വിലയുള്ള ഫ്രിഡ്ജ് 500 രൂപ ലോഡിങ്ങ് ചാർജ് നൽകി കടയിൽ എത്തി ച്ചു. ആ ഫ്രിഡ്ജ് 27500 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
9%
8%
3%
1%
5/25
ഒരു സാധനം 15% ലാഭത്തിനും 20% ലാഭത്തിനും വിറ്റ വിലകൾ തമ്മിലുള്ള വ്യത്യാസം 250 രൂപ ആയാൽ വിറ്റവിലകൾ തമ്മിലുള്ള റേഷ്യോ എന്ത്?
25:23
24:25
24:23
23:24
6/25
ഒരു പുസ്തകത്തിനു ബൈൻഡിങ് ചാർജ് അടക്കം 750 രൂപ ചെലവായി. പുസ്തക ത്തിന്റെ വില ബൈൻഡിങ് ചാർജിനെ ക്കാൾ 600 രൂപ കൂടുതലാണ്. എങ്കിൽ പുസ്തകത്തിന്റെ വില എത്ര?
625
650
675
700
Solution: രണ്ടു സംഖ്യകളുടെ വ്യത്യാസത്തിന്റെ പകുതി + 600

750-600/2 = 75
75+600=675
7/25
ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്റെ യഥാർത്ഥ വിലയെന്ത്?
2,178
2,400
2,100
2,200
8/25
ഒരു ചെരുപ്പ് കച്ചവടക്കാരൻ ചെരിപ്പുകൾക്ക് 60% വില കൂട്ടിയശേഷം 30% ഡിസ്കൗണ്ട് നൽകുന്നു. കച്ചവടത്തിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം?
12% ലാഭം
12% നഷ്ടം
30% ലാഭം
30% നഷ്ടം
9/25
ഒരാൾ ഒരു വാച്ച് 1200 രൂപയ്ക്ക് വിറ്റപ്പോൾ 20% ലാഭം കിട്ടി വാച്ചിന്റെ വാങ്ങിയ വില എന്ത്?
860
960
760
1000
10/25
1000 രൂപയുടെ സാധനം 10 ശതമാനം വില കൂട്ടി, പിന്നീട് 10 ശതമാനം വില കുറച്ചു വിറ്റാൽ കിട്ടുന്ന വില?
990
900
1000
1100
11/25
തുടർച്ചയായി രണ്ട് തവണ 10% ഡിസ് കൗണ്ട് ലഭിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം?
20%
19%
21%
100%
Solution: Sol:90×90/100 = 81%
ie,19% ഡിസ്കൗണ്ട്
12/25
രാമു ആകെ 160 ആപ്പിൾ വാങ്ങി അതിൽ 16 എണ്ണം ചീഞ്ഞു. എത്ര ശതമാനം നല്ല ആപ്പിളാണ് അവശേഷിക്കുന്നത്?
90
80
85
95
Solution: 16×100/160 = 10% ചീഞ്ഞു പോയി
ബാക്കി= 100 - 10= 90%
13/25
ഒരു ഡസൻ ബുക്കിന് 375 രൂപ നിരക്കിൽ, ഗോപാൽ 20 ഡസൻ ബുക്കുകൾ വാങ്ങി. ഒരു ബുക്കിന് 33 രൂപ നിരക്കിൽ വിൽക്കുകയാണെങ്കിൽ അയാൾക്ക് കിട്ടുന്ന ലാഭശതമാനം എത്ര?
5.6%
14%
8%
2%
Solution: ഒരു ഡസൻ ബുക്കിന്റെ വില=375

1 ബുക്കിന്റെ വില=375/12 = 31.25 =31.25

ലാഭം=വിറ്റവില - വാങ്ങിയവില =33-31.25 =75

ലാഭശതമാനം=1.75/31.25×100=5.6%
14/25
ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?
2160
4500
2520
3600
Solution: 60% ത്തിന്റെ 10% =6
ബാക്കി 40 തിന്റെ 5% = 2
ആകെ ലാഭം=8%
8% = 360
360/8 × 100 =4500
15/25
85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം.
87 രൂപ 50 പൈസ
92 രൂപ 50 പൈസ
93 രൂപ 50 പൈസ
96 രൂപ 50 പൈസ
16/25
ഒരു കച്ചവടക്കാരൻ 46 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 15% ലാഭമാണ് കിട്ടി യത്. എന്നാൽ ആ സാധനം 36 രൂപയ്ക്ക് വിറ്റിരുന്നെങ്കിൽ ലാഭമോ, നഷ്ടമോ, എത്ര ശതമാനം?
10% നഷ്ടം
10% ലാഭം
ലാഭം നഷ്ടവും ഇല്ല
12% നഷ്ടം
17/25
ഒരു കടയുടമ രണ്ടു വാച്ചുകൾ ഓരോന്നിനും 1500 രൂപ വെച്ച് വിൽക്കുന്നു. ഒന്നിന് 20% ലാഭവും മറ്റേതിന് 20% നഷ്ടവും വന്നു എങ്കിൽ കട യുടമയ്ക്ക് മൊത്തത്തിൽ ലാഭമോ നഷ്ടമോ, എത്ര?
125 രൂപ നഷ്ടം
125 രൂപ ലാഭം
100 രൂപ നഷ്ടം
100 രൂപ ലാഭം
18/25
രണ്ടു പേർ ചേർന്നു നടത്തുന്ന കച്ചവട ത്തിലെ ലാഭത്തിന്റെ 60% ഒന്നാമനും, 40% രണ്ടാമനും ആണ്. രണ്ടാമന് 200 രൂപാ ലാഭ വിഹിതം കിട്ടിയെങ്കിൽ ഒന്നാമന്റെ ലാഭവിഹിതമെത്ര?
80
120
300
400
19/25
ഒരു മീറ്റർ തുണിക്ക് 20 രൂപാ നിരക്കിൽ 90 മീറ്റർ തുണി വാങ്ങി മീറ്ററിന് 22.5 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ എത്ര മീറ്റർ തുണി വിറ്റാൽ മുടക്കിയ രൂപ തിരികെ ലഭിക്കും?
82 മീറ്റർ
80 മീറ്റർ
90 മീറ്റർ
87.5 മീറ്റർ
Solution: 90 മീറ്റർ തുണിയുടെ വില
= 90 × 20 = 1800
1800 രൂപ ലഭിക്കാൻ മീറ്ററിന് 22.50 പൈസ നിരക്കിൽ വിൽക്കേണ്ടത്
=1800/22.5
=80
20/25
ഒരു കാറിന്റെ വില 25% ഡിസ്കൗണ്ട് കഴിച്ച് 2,43,750 രൂപ എങ്കിൽ കാറിന്റെ യഥാർത്ഥ വില എത്ര?
3,00,000 രൂപ
3,15,000 രൂപ
3,10,000 രൂപ
3,25,000 രൂപ
21/25
അരുൺ ഒരു ടെലിവിഷൻ സെറ്റ് 20% ഡിസ്കൗണ്ടിന് വാങ്ങിച്ചു. അവൻ അത് 25% ഡിസ്കൗണ്ടിന് വാങ്ങിയിരുന്നുവെങ്കിൽ 500 രൂപ ലാഭിക്കാമായിരുന്നു. അരുൺ എത രൂപയ്ക്കാണ് ടെലിവിഷൻ സെറ്റ് വാങ്ങിയത്?
16000 രൂപ
8000 രൂപ
12000 രൂപ
8500 രൂപ
22/25
ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി ഭാര്യയ്ക്കും ബാക്കിയുള്ളതിന്റെ പകുതി മകൾക്കും ബാക്കിയുള്ളത്തിന്റെ പകുതി മകനും നൽകിയപ്പോൾ 750 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
4500 രൂപ
3500 രൂപ
4000 രൂപ
6000 രൂപ
Solution: അയാളുടെ വരുമാനം 100 എന്നെടുക്കാം
ഭാര്യക്ക് (പകുതി)=100-50=50
മകൾക്ക് (ബാക്കി 50 ന്റെ പകുതി)
= 50/2 = 25
ബാക്കി=25
മകന്= 25/2 = 12.5
12.5 = 750
വരുമാനം=750/12.5 × 100 = 6000
23/25
ഒരു വ്യാപാരി ഒരു റേഡിയോയ്ക്ക് 20% കൂട്ടി വില കുറിക്കുന്നു. പിന്നീട് 10% ഡിസ്കൗ ണ്ടനുവദിച്ചു നൽകുന്നുവെങ്കിൽ ലാഭം എത ശതമാനം?
8
10
12
15
24/25
ഒരു സാധനം 5% ലാഭത്തിന് വിറ്റപ്പോൾ അത് 5% നഷ്ടത്തിന് വിറ്റിരുന്നതിനേക്കാൾ 15 രൂപ കൂടുതൽ ലഭിച്ചുവെങ്കിൽ സാധന ത്തിന്റെ യഥാർത്ഥ വില എന്ത്?
64 രൂപ
80 രൂപ
150 രൂപ
200 രൂപ
25/25
ഒരു കച്ചവടക്കാരൻ രണ്ടു വാച്ചുകൾ 500 രൂപ നിരക്കിൽ വിറ്റു. ഒന്നാമത്തെ വാച്ചിന്റെ കച്ചവടത്തിൽ അദ്ദേഹത്തിന് 10% ലാഭം കിട്ടി. രണ്ടാമത്തെ വാച്ചിന്റെ കച്ചവടത്തിൽ 10% നഷ്ടം വന്നു. എങ്കിൽ അദ്ദേഹത്തിന്റെ കൂട്ടായ ലാഭം / നഷ്ടം എത്ര?
1% നഷ്ടം
4% നഷ്ടം
2% ലാഭം
1% ലാഭം
Solution: X²/100 = 10²/100 = 1%
ഒരേ ശതമാനം ലാഭവും നഷ്ടവും വന്നാൽ അത് നഷ്ടത്തിൽ അവസാനിക്കും.

ie, 1% നഷ്ടം.
Result:

We hope this Profit And Loss Mock Test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now